തീപ്പൊരി ഫിഫ്റ്റിയുമായി സൂര്യ, കഴിവ് തെളിയിച്ച് ദേവ്ദത്ത്, ഭുവി ടീമിന് തകര്‍പ്പന്‍ ജയം

Image 3
CricketTeam India

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം തമ്മില്‍ നടക്കുന്ന പരിശീലനം ആരംഭിച്ചു. സ്‌ക്വാഡുകള്‍ രണ്ട് ടീമായി തിരിച്ച് നടത്തിയ മത്സരത്തില്‍ ക്യാപ്റ്റനായ ധവാന്റെ ടീമിനെ വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിന്റെ ടീം അനായാസം തോല്‍പ്പിച്ചു.

ശിഖര്‍ ധവാന്റെ ടീമിനായി മനീഷ് പാണ്ടെ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഭുവനേശ്വര്‍ നിരയില്‍ സൂര്യകുമാറും ഫിഫ്റ്റി സ്വന്തമാക്കി. മലയാളി താരം ദേവ്ദത്ത് പടിക്കലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ആദ്യം ബാറ്റ് ചെയ്ത ശിഖാര്‍ ധവാന്റെ ടീമിനു വേണ്ടി 45 പന്തില്‍ നിന്നും 63 റണ്‍സാണ് മനീഷ് പാണ്ടെ നേടിയത്. ഓപ്പണറായി ഇറങ്ങിയ റുതുരാജ് ഗെയ്ക്വാദ് 30 റണ്‍സ് നേടി. 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ബോളിംഗില്‍ മികച്ചു നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഭുവനേശ്വര്‍ കുമാറിന്റെ ടീമിനു വേണ്ടി പൃത്ഥി ഷാ ദേവ്ദത്ത് പടിക്കല്‍ കൂട്ടുകെട്ട് അതിവേഗം അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനത്തോടെ വിജയലക്ഷ്യം 17 ഓവറില്‍ മറികടന്നു.

മത്സരത്തില്‍ വിത്യസ്തമായ പരിഷ്‌കരണങ്ങളും കോച്ചിങ്ങ് സ്റ്റാഫ് നടത്തി. ലക്ഷ്യം വളരെ എളുപ്പമായിരുന്നതിനാല്‍, 4 ഓവറില്‍ 40 റണ്‍സ് നേടണം എന്ന സാഹചര്യവും നല്‍കി.