വയസ്സനാക്കല്ലെ, ടീം ഇന്ത്യയ്ക്കായി ഇനിയും തനിക്ക് കളിക്കാനാകുമെന്ന് സൂപ്പര്‍ താരം

Image 3
CricketTeam India

വയസ്സ് നമ്പര്‍ മാത്രമാണെന്നും ടീം ഇന്ത്യയ്ക്കായി ഇനിയും പന്തെറിയാന്‍ തനിയ്ക്കാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന തനിയ്ക്ക് ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

എന്നെ ഒരു വയസനായി കാണുന്നതുകൊണ്ടാണ് എന്നെ അവര്‍ ടീമിലേക്ക് പരിഗണിക്കാത്തത്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ എനിക്ക് ഇനിയും ഇന്ത്യക്കായി കളിക്കാനാവും’ ഭാജി പറഞ്ഞു.

‘ബൗളര്‍മാര്‍ക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും ലോകത്തിലെ മികച്ച താരങ്ങളുടെ സാന്നിധ്യവുമാണ് ഐപിഎല്ലില്‍ വെല്ലുവിളിയാകുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റിലും തിളങ്ങാനാവുമെന്നുറപ്പാണ്ട്’ ഹര്‍ഭജന്‍ വിലയിരുത്തുന്നു.

2016 മാര്‍ച്ചിലാണ് ഹര്‍ഭജന്‍ ഇന്ത്യക്കായി അവസാനമായി പന്തെറിഞ്ഞത്. 2017 മുതല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ ആഭ്യന്തര ക്രിക്കറ്റിലോ 39കാരനായ ഹര്‍ഭജന്‍ കളിച്ചിട്ടില്ല.