ഹാര്‍ദ്ദിക്ക് പന്തെറിയുന്നില്ലങ്കില്‍ ടീം ഇന്ത്യ ചെയ്യേണ്ടത്
സച്ചിന്‍ ഗോപിദാസ്
ഈ ലോകകപ്പില്‍ ഹാര്‍ദ്ദിക്ക് ബോള്‍ എറിയുന്നില്ല എങ്കില്‍ ഇന്ത്യന്‍ ടീമിന്റെ തലവേദന ബൗള്‍ ഏറിയും മുമ്പ് തന്നെതുടങ്ങുന്ന ഒന്നാണ്. ഒരിക്കലും ഒരു മേജര്‍ ട്യൂര്‍ണമെന്റില്‍ 5 ബോളിങ് ഓപ്ഷന്‍ ആയി പോകാന്‍ കഴിയില്ല. ഇവിടെ ഹാര്‍ദിക് ഇന്ത്യക്കു നല്‍കുന്ന തലവേദനയും അതാണ്.
ഒരു പക്ഷെ ഇഷാനെ പറ്റിയുള്ള ഡിബേറ്റ് ഇവിടെ നടന്നപ്പോഴും പകരം ആരെങ്കിലും വരിക ആണെങ്കില്‍ അതൊരു ബാറ്റിംഗ്/ബൗളിംഗ്/ ബൗളിംഗ് ഓള്‍റൗണ്ടര്‍ ആകണം എന്നുണ്ടായിരുന്നു. ആ രീതിയില്‍ എല്ലാരും പറഞ്ഞ പല ഇഷാന് പകരം അല്ലെങ്കിലും അക്‌സറിന് പകരം താക്കൂര്‍ വരുന്നത്. ഈ ഇന്‍ക്ലൂഷന് സന്തോഷം തരുന്ന ഒന്നിന്റെ കൂടെ concern കൂടെ തരുന്നുണ്ട്. Bowling n hitting primeല്‍ ഉള്ള പാണ്ഡ്യ കു പകരം വെക്കാന്‍ താക്കൂര്‍ നു എന്നല്ല ഇന്ത്യയില്‍ തന്നെ വേറെ ആര്‍ക്കും at present പറ്റില്ല. കാത്തിരുന്നു കിട്ടിയ international standards ഉള്ള all-rounder ടെ അവസ്ഥ അത് കൊണ്ട് തന്നെ concern തരുന്നുണ്ട്
ഇനി പാണ്ഡ്യ ഇല്ലാത്ത ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ അല്ലെങ്കില്‍ അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ 6 ബോളിങ് ഓപ്ഷന്‍ വേണം എങ്കില്‍ No 6 ജഡേജ കളികേണ്ടത് ആയി വരും.
ഈ 11 stable ആകണം എങ്കില്‍ ബാറ്റിംഗ് ഓര്‍ഡര്‍ ചെറുതായി ഒന്നു മാറ്റേണ്ട വരും.
V Kohli
R Sharma
S K Yadav
R Pant
KL Rahul
R Jadeja
S Thakur
V Chakravarthi
J Bumrah
B Kumar
M Shami/ R Chahar
5 പ്രോപ്പര്‍ ബാറ്‌സ്മാന്‍ വരുന്നത് ബാറ്റിങ് നെ ഡെപ്ത് ഇല്ലാതെ തോന്നിക്കും എങ്കിലും ഏതെങ്കിലും ബോളര്‍സ് നു ഓഫ് ഡേ അല്ലെങ്കില്‍ പരിക് പറ്റാന്‍ ഉള്ള ഓപ്ഷന്‍ ഉള്ളപ്പോ ഇങ്ങനെ അല്ലാതെ ഇറങ്ങാന്‍ ഒക്കില്ല പ്രത്യേകിച്ചു ടോപ്പ് 5 ആരും ബോള് ചെയ്യില്ല എന്നത് കൊണ്ട്.
എന്ത് കൊണ്ട് ഓപ്പണിങ് രാഹുല്‍ അല്ല കോഹ്ലി എന്നതിന് കാരണങ്ങള്‍.
1.കോഹ്ലിയുടെ ഇപ്പോഴത്തെ ഫോം വെച്ച് പവര്‍ പ്ലേ തന്നെ വരുന്നത് ആണ് ബെറ്റര്‍ .പേസ് ബോളിങ് കൂടുതല്‍ ഫേസ് ചെയുന്നത് പുള്ളിയെ കൂടുതല്‍ സെറ്റ് ആകാന്‍ സഹായിക്കും എന്നു കരുതുന്നു. ഒരു പക്ഷെ ആത്മവിശ്വാസം വീണ്ടെടുത്ത് വീണ്ടും പഴയ പോലെ കളിക്കാനും കഴിഞ്ഞേക്കും.
2. സ്പിന്‍ നല്ല പോലെ കളിക്കുന്ന സൂര്യ ,പന്ത് എന്നിവര്‍ മിഡില്‍ തന്നെ വരുന്നത് ആണ് ബെറ്റര്‍ .അത് വഴി 7-15 ഓവര്‍ ഒപ്പം ലെഫ്റ്റ്_റൈറ്റ് കോംബോ എന്നതും ഹാന്‍ഡില്‍ ചെയാം
3.പന്ത് മാത്രം ജഡേജയോട് കൂടി ലാസ്‌റ് 5 ഓവറോ കൂടുതലോ കളികേണ്ട വരുന്ന സാഹചര്യം എങ്ങനെ വരും എന്ന് സംശയം ഉണ്ട്. പ്രത്യേകിച്ചു ഒരു ബാറ്റിംഗ് കൊളാപ്‌സ് ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ആയത് കൊണ്ട്.രാഹുല്‍ ഏതു സാഹചര്യത്തില്‍ എങ്ങനെ വേണേല്‍ കളിക്കാവുന്ന കളിക്കാരന്‍ ആണ്.സ്ലോഗര്‍ ആയും ഇറക്കാം. അല്ല കോലാപ്സ് ആണേ നിന്നു വേണേലും കളിച്ചോളും.
ഇനി രാഹുല്‍ ഓപ്പണ് തന്നെ ചെയ്യണം എങ്കില്‍ ആകെ ഉള്ള ഓപ്ഷന്‍ വിരാട് 5ഇല്‍ വരുന്നത് ആണ്. ഈ ഫോമില്‍ വിരട്ടിനെ ഒരു സ്ലോഗ് റോള്‍ കളിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല. ടച്ചില്‍ ഉള്ള വിരാട്ട് അതും ചെയാന്‍ റെഡി ആയേനെ. He needs time in the middle
ഈ പറഞ്ഞത് ഒകെ പാന്ധ്യ ബോള് ചെയ്യുന്നില്ലേ ഉള്ള കാര്യം ആണ്. ബോള് ചെയുന്നു എങ്കില്‍ ഒന്നും ആലോചിക്കേണ്ട കാര്യം ഇല്ല .താക്കൂര്‍ നു പകരം പാന്‍ഡ്യയെ ഇടുക. ഇന്ത്യ അവരുടെ പ്രോപ്പര്‍ ബാറ്റിങ് ഓര്ഡറില്‍ കളിക്കുക.അത്രേ വേണ്ടു
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്