രണ്ട് സുപ്രധാന മാറ്റങ്ങള്‍, നാലാം ടെസ്റ്റിലെ ടീം ഇന്ത്യ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായകമായ നാലം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുക രണ്ട് നിര്‍ണായക മാറ്റങ്ങളോടെ ആയിരിക്കുമെന്ന് സൂചന. മൂന്നാം ടെസ്റ്റില്‍ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

നാലാം ടെസ്റ്റില്‍ വ്യക്തിപരമായ കാര്യങ്ങളാല്‍ പിന്മാറിയ ജസ്പ്രീത് ബുംറയ്ക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തുമെന്നതാണ് ഒരു മാറ്റം. പരിക്കു ഭേദമായ ഉമേഷ് മൂന്നാം ടെസ്റ്റ് മുതലാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. മറ്റൊരു മാറ്റം ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് എത്തിയേക്കുമെന്നതാണ്.

 

നാലാം ടെസ്റ്റിലും സ്പിന്‍ ബോളിംഗിന് അനുകൂലായ പിച്ച് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന ബോളിംഗ് കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടരും. മൊട്ടേരയില്‍ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു.

മത്സരം ഒന്നര ദിവസത്തിനുളളില്‍ അവസാനിപ്പിക്കാനും ഇന്ത്യയ്ക്കായി. മാര്‍ച്ച് നാല് മുതല്‍ മൊട്ടേരയില്‍ തന്നെയാണ് നാലാം ടെസ്റ്റും നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ സമനില അനിവാര്യമാണ് അതിനാല്‍ തന്നെ മത്സരത്തില്‍ കടുത്ത പോരാട്ടം തന്നെ ഇന്ത്യ നടത്തിയേക്കും.

 

You Might Also Like