ഫസ്റ്റ് മാച്ച് സിന്‍ഡ്രോം ഇന്ത്യയ്ക്ക് ദുരന്തമാകുമോ?, മുന്‍തൂക്കം കിവീസിനാകാനുളള കാരണങ്ങള്‍

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയതോടെ ഇന്ത്യക്കു മുകളില്‍ ഉള്ള പ്രഷര്‍ ഇരട്ടിയായി എന്ന് പറയാം..

ഇംഗ്ലണ്ട് കണ്ടിഷന്‍സില്‍ രണ്ടു ടെസ്റ്റ് കളിച്ചതിന്റെ ഫോമും ടൂര്‍ണമെന്റ് വിജയിച്ചതിന്റെ ആത്മവിശ്വാസവുമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യഷിപ്പിന്റെ ഫൈനലില്‍ കിവീസ് ഇറങ്ങുമ്പോള്‍ മറുവശത്തു ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് മത്സരം മാത്രം കളിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്..

ബോള്‍ട്ടും സൗത്തിയും വാഗനെറും ജാമിസനും അടങ്ങുന്ന പേസ്‌ബോളിങ് നിരയില്‍ മികച്ച ഫോമിലുള്ള മാറ്റ് ഹെന്റിയെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ എന്നുള്ളത് മാത്രം ആവും ന്യൂസിലന്‍ഡിനെ സംബന്ധിച്ച് ഒരു തലവേദന ഉണ്ടാക്കുക.. ഇന്ത്യയെ സംബന്ധിച്ച് ടീം സെലെക്ഷനെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ മുന്പിലുണ്ട്..

ഏറ്റവും പ്രധാനമായത് അശ്വിനോ, ജഡേജയോ അതോ രണ്ടുപേരേയും കളിപ്പിക്കണോ എന്നുള്ളത് തന്നെയാവും..

ഇശാന്തിന് പകരം സിറാജിനെ കളിപ്പിക്കണോ അതോ രണ്ട് പേരെയും ഉള്‍പെടുത്തണമോ, വിഹാരിക്ക് നല്‍കാന്‍ സ്ലോട്ട് ഉണ്ടോ തുടങ്ങി നിരവധി സെലെക്ഷന്‍ തലവേദനകള്‍ ആണ് ഇന്ത്യക്ക് ഉള്ളത്..

എന്തായാലും ഫൈനലിന് മുന്‍പായി മുന്‍തൂക്കം കിവിസിന് ആണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.. വര്‍ഷങ്ങള്‍ ആയി ഇന്ത്യയെ പിന്തുടരുന്ന ഫസ്റ്റ് മാച്ച് സിന്‍ഡ്രോം ഇത്തവണ എങ്കിലും മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ ദയനീയ പരാജയം ആവും ഇന്ത്യയെ കാത്തിരിക്കുന്നത്..