ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയുമായി ഐസിസി

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയെ തേടി ഒരു അശുഭ വാര്‍ത്ത. അഞ്ചാം ടി20 മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യയ്ക്ക് മാച്ച് ഫീസിന്റെ 40 ശതമാനം പിഴശിക്ഷ വിധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ നിശ്ചിത സമയത്ത് എറിഞ്ഞു തീര്‍ക്കേണ്ടതിലും രണ്ടോവര്‍ കുറവാണ് ഇന്ത്യന്‍ ടീം എറിഞ്ഞതെന്ന് ചൂണ്ടിക്കാട്ടി മാച്ച് റഫറി ജവഗല്‍ ശ്രീനാഥാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മേല്‍ പിഴ ചുമത്തിയത്.

നിശ്ചിത സമയത്തിന് ശേഷം എറിയുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വീതമാണ് വീഴ്ച വരുത്തുന്ന ടീം പിഴ ഒടുക്കേണ്ടത്. ഇവിടെ ഇന്ത്യന്‍ ടീം രണ്ട് ഓവറുകളാണ് നിശ്ചിത സമയത്തിന് ശേഷം എറിഞ്ഞത് എന്നതിനാലാണ് താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 40 ശതമാനം തുക പിഴ ഒടുക്കേണ്ടി വന്നത്.

അതെസമയം ഇന്ത്യന്‍ നായകന്‍ കോഹ്ലി ഓവര്‍ നിരക്കിലെ വീഴ്ച അംഗീകരിച്ചതിനാല്‍ സംഭവത്തില്‍ ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യം വേണ്ടി വന്നില്ല. നേരത്തെ നാലാം ടി20യ്ക്കിടെ ഇംഗ്ലണ്ട് താരങ്ങളും മാച്ച് ഫീസിന്റെ 20 ശതമാനം പിഴഒടുക്കിയിരുന്നു.