കിട്ടേണ്ട അടി, ടീം ഇന്ത്യ തിരിച്ചുവരുക തന്നെ ചെയ്യും
അരുണ്‍ കൃഷ്ണ
ഇന്നലെ കളി കഴിഞ്ഞപ്പോഴും…ഇന്ന് രാവിലെ വരെയും പലരുടെയും ചര്‍ച്ച.. ഒരു സെഷനില്‍ എത്ര റന്‍സ് വെച്ചു അടിച്ചാല്‍ ജയിക്കാം എന്നത് മാത്രം ആയിരുന്നു. പക്ഷെ അവര്‍ ആരും ഇന്നലെ നമ്മള്‍ ഇംഗ്ലണ്ടിനെ എറിഞ്ഞു ഇട്ട രീതി ഓര്‍ത്തില്ല. അവര്‍ക്ക് ഗിലും പന്തും കളിക്കാന്‍ പോകുന്ന അറ്റാക്കിങില്‍ ആയിരുന്നു പ്രതിക്ഷ.
പൂജാര മെല്ലെ പോയാല്‍ കളി തോല്‍കുമോ എന്ന് ചിന്തിക്കുന്നര്‍ ആണല്ലോ ഇന്ന് അധികവും. പക്ഷെ അത് മനസ്സിലാക്കിയവര്‍ ഇന്നലെ തന്നെ പറഞ്ഞു. അത്ഭുതം ഒന്നും ഉണ്ടായില്ല എങ്കില്‍.. ഇന്ത്യ മിക്കവാറും ഉച്ചയ്ക്ക് തന്നെ അടിയറവ് പറയുമെന്ന്..
അങ്ങനെ തന്നെ സംഭവിച്ചു.. അഞ്ചാം ദിനം പിച്ചില്‍.. ബാറ്റിംഗ് അത്രമേല്‍ ദുഷ്‌കരം ആയിരുന്നു.
പൂജാര എന്ന ഇന്ത്യന്‍ കോട്ട മതില്‍ വീണപ്പോഴേ ഇന്ത്യന്‍ ചെറുത്തു നില്‍പ്പ് അവസാനിച്ചു… പിന്നെ എല്ലാം ചടങ്ങ് മാത്രം.. ഒരറ്റത്ത് കൊഹ്ലി എല്ലാം നോക്കി നിന്നു.. ഒടുവില്‍ അയാളും വീണു. ആകെ 2 ദിവസം മാത്രം ആയിരുന്നു പിച്ച് ബാറ്റിങ്‌ന് നല്ല പോലെ അനുകൂലം.. ടോസിന്റെ ആനുകൂല്യം ഇംഗ്ലണ്ട് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി.
ആദ്യ ഇന്നിംഗ്സില്‍ നല്ലൊരു സ്‌കോര്‍ കണ്ടെത്തി.. മിനിമം നമ്മള്‍ തോല്‍കില്ല എന്നൊരു നില എത്തിക്കാന്‍ എങ്കിലും ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ശ്രെദ്ധിക്കണം ആയിരുന്നു. രോഹിത്.. കോഹ്ലി.. രഹാനെ എന്നിവര്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ചെ പറ്റൂ (അടുത്ത കളിയിലും രോഹിത് ന് തന്നെ അവസരം കൊടുക്കാന്‍ ആണ് സാധ്യത)
ഓസ്ട്രേലിയന്‍ സീരീസ് വിജയത്തോടെ നമ്മള്‍ എല്ലാരും തന്നെ ഒരു ഈസി മൈന്‍ഡില്‍ ആരുന്നു ഈ സീരിസിനെ കണ്ടത്.. എന്നാല്‍ ഇപ്പോ നമ്മുടെ ചാമ്പ്യാന്‍ഷിപ് സാധ്യതകള്‍ തന്നെ തുലാസില്‍ ആയിരിക്കുന്നു. അടുത്ത ടെസ്റ്റില്‍ ഇന്ത്യ തിരിച്ചു വരിക തന്നെ ചെയ്യും.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്