മാന്‍ ഓഫ് ദ മാച്ചും, സീരിയസ്സും സര്‍പ്രൈസ്, ആ സ്ഥാനത്തിനായി പുതിയ മത്സരയുദ്ധത്തിന് തുടക്കം

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചപ്പോള്‍ കളിയിലെയും പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരാള്‍ തന്നെ. ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആണ് കളിയിലേയും പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറിയാണ് ശുഭ്മാന്‍ ഗില്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് ഗില്‍ കൂടി മത്സരിക്കാനുണ്ടാകുമെന്ന് ഉറപ്പായി

മൂന്നാം മത്സരത്തില്‍ പുറത്താകാതെ 98 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. 98 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 98 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. 36 ഓവറായി കുറച്ച മത്സരത്തില്‍ കുറച്ച് കൂടി വേഗത്തില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കരിയറിലെ ആദ്യ സെഞ്ച്വറിയും ഗില്ലിന് സ്വന്തമാക്കാനാകുമായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 64 റണ്‍സെടുത്ത ഗില്‍ രണ്ടാം മത്സരത്തില്‍ 43 റണ്‍സാണ് നേടിയത്. ഗില്ലിനെ കൂടാതെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും യുവതാരമെന്ന നിലയില്‍ ഗില്ലിനെ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കുകയായിരുന്നു.

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 119 റണ്‍സിന്റെ ജയം ആണ് നേടിയത്. ഇതോടെ പരമ്പര 3-0ത്തിനാണ് ശിഖര്‍ ധവാന്‍ നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. മഴ കാരണം ഏറെ നേരം മത്സരം തടസ്സപ്പെട്ടതോടെ ഓവറുകള്‍ വെട്ടിച്ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃര്‍നിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. പരമ്പരയില്‍ ഇനി അഞ്ച് ഏകദിന മത്സരവും അവശേഷിക്കുന്നുണ്ട്.