ആ രണ്ട് പേര്‍ എത്രനേരം ക്രീസില്‍ നില്‍ക്കും എന്നത് ആശ്രയിച്ചിരിക്കും മത്സര ഫലം, വിധിനിര്‍ണ്ണയ ദിനം

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
101/2 എന്ന സ്‌കോര്‍ കാര്‍ഡ് കാണിക്കുന്നതിനേക്കാള്‍ മനോഹരമായി ഇന്ത്യന്‍ ബോളര്‍മാര്‍ ഇന്ന് പന്തെറിഞ്ഞു .. പ്രത്യേകിച്ച് ഇഷാന്തും ഷമിയും .. നിര്‍ഭാഗ്യം കൊണ്ട് മാത്രം ആണ് കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ കഴിയാതിരുന്നത് ..
ഭുംറക്ക് താരതമ്യേനെ ഒരു ബിലോ ആവറേജ് ദിവസം ആയതും തിരിച്ചടിയായി .. നാളത്തെ ആദ്യ സെഷന്‍ ആണ് ഈ ടെസ്റ്റിന്റെ വിധി നിര്‍ണയിക്കാന്‍ പോവുന്നത് ..
കിവിസിന്റെ സൂപ്പര്‍സ്റ്റാര്‍ പെയര്‍ ആയ വില്യംസണും ടെയ്ലറും എത്ര നേരം ക്രീസില്‍ നില്‍ക്കുന്നു എന്നുള്ളതിനെ അനുസരിച്ചു ഇരു ടീമുകളുടെയും വിധി തീരുമാനിക്കപെടും ..
ഇന്നത്തെ ആദ്യ സെഷനില്‍ അവരുടെ ബോളര്‍മാര്‍ നടത്തിയ പോലെ ഒരു തിരിച്ചു വരവ് നമുക് നടത്താന്‍ സാധിച്ചാല്‍ , then the game will be well and truly on–
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്