അവനെ അവര്‍ വേട്ടയാടി കൊല്ലാകൊല ചെയ്തിരുന്നു, പക്ഷെ അവനെ അച്ഛനോളം ചേര്‍ത്ത് പിടിച്ച ഒരാള്‍ ടീം ഇന്ത്യയിലുണ്ടായിരുന്നു

ജിത്തു അനില്‍കുമാര്‍
നിങ്ങള്‍ക്ക് അയാളെ അറിയാമോ ലോകം മുഴുവന്‍ കളിയാക്കിയ ഒരു മനുഷ്യന്‍ അയാളെ ഒരു കഴിവ് പോലും കാണാതെ മോശം ദിവസത്തെ എടുത്ത് ട്രോളി കൊന്ന ദിനങ്ങള്‍ 2019 ഐപിഎല്‍ ബാംഗ്ലൂര്‍ vs കൊല്‍ക്കത്ത മത്സരം അവസാന 16 പന്തുകളില്‍ നിന്ന് 53 റണ്‍സ് മത്സരം ബാംഗ്ലൂറിന്‍റെ കൈകളില്‍ ആയെന്ന് ഉറപ്പിച്ച നിമിഷം.
എന്നാല്‍ ഞങ്ങള്‍ മുന്നേ പറഞ്ഞാ നോ ബോള്‍ അടക്കമുള്ള പന്തുകള്‍ ആന്‍ഡ്രേ റസ്സല്‍ അടിച്ചു പറത്തിയപ്പോള്‍ ചുവന്ന പതാകയുടെ കൈ പിടിയിലായിരുന്ന മത്സരം പതിയെ തെന്നി നീങ്ങി. അങ്ങനെ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ റസ്സല്‍ കരുത്തില്‍ കൊല്‍ക്കത്ത സാധ്യമായത് എത്തി പിടിച്ചപ്പോള്‍ ബാംഗ്ലൂര്‍ ആരാധകര്‍ പോലും കുറ്റപ്പെടുത്താന്‍ ഒരാളെ കണ്ടു വച്ചിരുന്നു.. കൊല്‍ക്കത്തയുടെ ജഴ്‌സി അണിയിച്ച മാന്‍ ഓഫ് ദ മാച്ച് പിടിപ്പിച്ചു കൊടുത്ത ട്രോളന്മാര്‍ അയാളെ കൊന്നു തിന്നു എന്ന് മാത്രമേ പറയാനാവു.
എവിടെ നോക്കിയാലും ഇയാളെ കളിയാക്കി കൊണ്ടും പരിഹസിച്ചു കൊണ്ടുമുള്ള പോസ്റ്ററുകള്‍ മാത്രം. അതെ അയാള്‍ അന്ന് ഒരു തമാശയായിരുന്നു, റുമിന്‍റെ ഇരുട്ടില്‍ വിമര്‍ശിക്കാനും കളിയാക്കാനും മാത്രം പഠിച്ച ഓണ്‍ലൈന്‍ ക്രിക്കറ്റ് നിരൂപകരുടെ തമാശ. ചെണ്ട എന്നും പാഴ്മരം എന്നും പറഞ്ഞുകൊണ്ട് അയാളെ പരിഹാസത്തിന് കഴുമരത്തില്‍ ഏറ്റുയപ്പോള്‍ ഒരു മനുഷ്യന്‍ പോലും അയാള്‍ക്കൊപ്പം ഉണ്ടായിരുന്നോ എന്നത് സംശയമാണ്.
അതെ അയാള്‍ വേട്ടയാടപ്പെട്ടവനായിരുന്നു. ദൈവപുത്രന്‍ എന്ന് അവനെ ലോകം കളിയാക്കി. the gully boy എന്നാല്‍ കത്തിച്ചാമ്പലായി ചിതയില്‍ നിന്ന് വേട്ടയാടപ്പെട്ടവന്‍ വേട്ടയ്ക്ക് ഇറങ്ങും എന്ന് ആരും കരുതിയില്ല. തനിക്ക് നേരെ വന്ന ഓരോ വിമര്‍ശന ശരങ്ങള്‍ക്കും അപ്പുറം പോരാടാനുള്ള ഊര്‍ജവുമായി അയാള്‍ ഉയര്‍ത്തെഴുന്നേറ്റു.
49ഇന്റെ നാണക്കേട് കിടന്നു പരിക്കുകള്‍ സമ്മാനിച്ച വേദനകള്‍ കടന്ന് വംശീയ അധിക്ഷേപത്തിന്റെ മുള്‍മുനകള്‍ കടന്ന് അവസാനം ഗബ്ബായിലേക് വാടാ എന്ന അഹങ്കാരത്തോടെ ഉള്ള പോര്‍വിളി കടന്ന് ഓസ്‌ട്രേലിയയുടെ മണ്ണില്‍ പോയി ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറിച്ചപ്പോള്‍ ഇതിന്റെ ഒരറ്റത്ത് വിശ്വാസം പോലെ പടര്‍ന്നുപിടിച്ചത് ചെണ്ട എന്ന് നിങ്ങള്‍ വിളിച്ചാ തെരുവിന്റെ മകന്‍ എന്നു പറഞ്ഞു നിങ്ങള്‍ അപമാനിച്ച ആ മനുഷ്യന്‍ തന്നെയായിരുന്നു. തന്റെ തോല്‍വികളില്‍ കളിയാക്കി ചിരിച്ചവര്‍ ഇന്നിതാ അവനെ തോളിലേറ്റന്നു. പരിഹാസച്ചിരിയോടെ നോക്കിയവര്‍ ഇന്ന് ആദരവോടെ നമിക്കുന്നു. അതെ അത് അവന്‍ തന്നെയാണ് തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്കു പ്രവര്‍ത്തികള്‍ കൊണ്ട് മറുപടി കൊടുക്കാന്‍ പഠിപ്പിച്ച ഇന്ത്യയുടെ Fearless fast bowler.. മുഹമ്മദ് സിറാജ്
അല്‍ഭുതം തന്നെയായിരുന്നു ഈ തിരിച്ചുവരവ്. പണ്ട് അയാള്‍ക്ക് ബോള്‍ കൊടുക്കുമ്പോള്‍ കോഹ്ലി ശപിച്ച ബാംഗ്ലൂര്‍ ആരാധകര്‍ ഇന്നയാള്‍ പന്ത് കയ്യിലെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ അവിടെയാണ് നിങ്ങള്‍ കാണേണ്ട വിജയം. വിമര്‍ശിച്ചവരെക്കൊണ്ട് എന്തിനു പറയുന്നു വെറുത്തവരെ കൊണ്ടു പോലും മാറ്റി പറയിപ്പിച്ച മുതല്‍.
ഓസ്‌ട്രേലിയന്‍ സീരീസിലെ അവസാന മത്സരത്തില്‍ ആദ്യദിനത്തില്‍ ഗബ്ബായില്‍ നിറഞ്ഞ ആരാധക കൂട്ടം സിറാജിനെ നോക്കി തെറി വിളിക്കാന്‍ തുടങ്ങി. you bloody gribb എന്ന് പറഞ്ഞുകൊണ്ട് വംശീയമായി അധിക്ഷേപിച്ചപ്പോള്‍ അയാളുടെ സ്വത്തം ആണ് അവഹേളിക്കപ്പെട്ടത്. അതിനുള്ള മറുപടി അപ്പോള്‍ അയാള്‍ നല്‍കിയില്ല മത്സരത്തിന് അവസാനം ആറു വിക്കറ്റുകള്‍ നേടി അവസാനം സീരിയസ് ട്രോഫി ആയി നടക്കുമ്പോള്‍ കയ്യില്‍ പിടിച്ച ഇന്ത്യന്‍ പതാകയ്ക്ക് മുകളില്‍ ആയിരുന്നു അയാളുടെ മറുപടി . കരങ്ങളുയര്‍ത്തി മുകളിലേക്ക് നോക്കി അയാളുടെ ചിത്രം ഇന്നും നമ്മള്‍ ഓര്‍ക്കുന്നു.
2021 ഐപിഎല്ലില്‍ പേടി സ്വപ്നം എന്ന് വിളിക്കപ്പെട്ട ആന്‍ഡ്രേ റസലിനെ ഒന്നും ചെയ്യാനാവാതെ സ്റ്റമ്പിന് മുന്‍പില്‍ തളര്‍ത്തി നിര്‍ത്തിയതും ഇതേ കഴിവിന്റെ പ്രതാപം തന്നെ. അവിടെ നമ്മള്‍ ഒരു പ്രതികാരം കണ്ടു ഒരു മധുര പ്രതികാരം. റസലുമായി ഇയാള്‍ക്ക് ഒരു ചരിത്രമുണ്ട്. അതിന് ഇയാള്‍ തന്നെ പ്രതികാരം വിട്ടിരിക്കുന്നു. ഞങ്ങളുടെ അല്ല ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ വാക്കുകളാണ് ഇവ ആരെല്ലാം തള്ളി പറഞ്ഞപ്പോഴും അയാളെ നിലനിര്‍ത്തിയപ്പോ കളിയാക്കി ചിരിച്ച അപ്പോഴും കഴിവില്‍ വിശ്വസിച്ച് കൂടെ നിര്‍ത്തിയ ഒരേ ഒരു മനുഷ്യന്‍ കോഹ്ലിക്ക് അയാളുടെ കഴിവില്‍ വിശ്വാസം ഉണ്ടായിരുന്നു.
അത് എന്നെങ്കിലും ലോകം അറിയുമെന്ന് ഉറപ്പുണ്ടായിരുന്നു ആ ഉറപ്പാണ് നമ്മള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത് the gully boy has announced himself?? പട്ടിണിയെ പകിട്ട് ആക്കിയവന്‍ എന്ന കാവ്യാ വാചകങ്ങള്‍ ഉപയോഗിച്ചാലും ഇയാളുടെ പേരിനൊപ്പം അതു കുറഞ്ഞു പോകും. അനുഭവിച്ച കഷ്ടതകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇയാളെ ഒരിക്കല്‍പോലും വെറുക്കാന്‍ ആവില്ല. എവിടെനിന്ന് വന്നു വന്നു ചോദിച്ചാല്‍ പേരു കേട്ട ഉത്തരങ്ങള്‍ ഒന്നും അയാള്‍ക്ക് പറയാനുണ്ടാവില്ല.
ഒരു സാധാരണ ഓട്ടോ ഡ്രൈവറുടെ മകനായി ഹൈദരാബാദിലെ തെരുവുകളില്‍ ആര്‍ക്കും വേണ്ടാത്ത ഒരു പന്തും എടുത്തു എറിഞ്ഞു തുടങ്ങിയ ബാല്യം. ടെന്നീസ് ക്രിക്കറ്റില്‍ കഴിവുതെളിയിച്ച അവനെ അവന്റെ വഴിക്ക് വിടൂ എന്ന് അമ്മയോട് പറഞ്ഞ സിറാജിന്‍റെ അച്ഛനെ മറക്കാനാകില്ല. മത്സരത്തിന് പോകുമ്പോള്‍ എന്നും അയാള്‍ക്ക് ആശ്വാസമായി ഉണ്ടായിരുന്നത് അച്ഛന്‍ തരുന്ന 70 രൂപയായിരുന്നു.
അതില്‍ 60 പണ്ടത്തെ ഒരു പ്ലാറ്റിനയില്‍ പെട്രോള്‍ അടിക്കാനായി തീരും. ബാക്കിയുള്ള 10 രൂപയില്‍ തന്റെ വിഷ്പ്പ് അടക്കും. കാറില്‍ വന്നിറങ്ങുന്ന മറ്റ് ക്രിക്കറ്റ് ആര്‍ക്ക് ക്രിക്കറ്റ് സാറ്റ് ആവാതെ വണ്ടി ഉന്തിത്തള്ളി ഒപ്പം നില്‍ക്കുന്ന പോകുന്ന പയ്യനെ കാണുമ്പോള്‍ ചിരിയായിരുന്നു. ഉള്ളില്‍ അവര്‍ അവനെ കളിയാക്കാതെ ദിവസങ്ങളിലായിരുന്നു അപ്പോഴും അവന്റെ ഉള്ളില്‍ പോരാടാനുള്ള ഊര്‍ജ്ജം പകര്‍ന്നത്. എന്തിനും ഒപ്പം നില്‍ക്കുന്ന അവന്റെ ഉപ്പയുടെ മുഖം മാത്രമായിരുന്നു കാലങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ നീല കുപ്പായത്തില്‍ സ്റ്റേഡിയത്തില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ ജനഗണമന എന്ന ദേശീയ ഗാനം ആലപിക്കുമ്പോള്‍ അവന്റെ കണ്ണില്‍ നിന്നും ഒരല്പം കണ്ണുനീര്‍ പടര്‍ന്നു. അവന്റെ സ്വപ്നം നിറവേറി ഇരിക്കുന്നു
ഓസ്‌ട്രേലിയന്‍ സീരിയസ് സിന്‌ടെ എന്റെ ഉപ്പ മരണപ്പെട്ടു എന്ന വാര്‍ത്ത അയാളില്‍ ഉണ്ടാകുന്ന വേദന എന്തെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അതെല്ലാം ഉള്ളില്‍ നിറഞ്ഞിരിക്കുന്ന സമയത്താണ് കാണികള്‍ വംശീയധിക്ഷേപം നടത്തിയത്.
സിറാജ് നിങ്ങള്‍ ഇനിയും വളരും ലോക ക്രിക്കറ്റിന്റെ അഭിമാനമായി.. മുകളിലിരുന്ന് ഒരാള്‍ എല്ലാം കാണുന്നുണ്ട്. നിങ്ങളുടെ വിജയത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു ഉണ്ട്. പോരാടുക ഇനിയും വിജയിക്കുക ഒരിക്കല്‍ ഈ ലോകം നിങ്ങള്‍ക്കുള്ളത് ആകും.
സിറാജിന്‍റെ ഈ പ്രകടനത്തില്‍ ഏറ്റവും സന്തുഷ്ടന്‍, സിറാജിന്‍റെ കൂടെ എന്നും നിന്ന് അയാളെ ഒപ്പം ചേര്‍ത്ത കോഹ്ലി തന്നെ, ആരൊക്കെ അവനെ എതിര്‍ത്താലും തള്ളി പറഞ്ഞാലും വിരാട് അവന്റെ കൂടെ ഉണ്ടാവും. അതിന്റെ അഹങ്കാരം അവനും ഉണ്ടാവും ഞങ്ങള്‍ക്കും ഉണ്ടാവും…..
എന്റെ ഉപ്പ കഴിഞ്ഞാല്‍ എന്നെ ഇത്രെയും വിശ്വസിച്ച മറ്റൊരാള്‍ ഇല്ല അത് virat ആണ്’
സിറാജിന്‍റെ വാക്കുകളില്‍ എല്ലമുണ്ട്.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍