കുട്ടികളെ പോലും നാണിപ്പിക്കുന്നു, ടീം ഇന്ത്യ ചെയ്യുന്ന മണ്ടത്തരങ്ങള്‍ കാണുമ്പോള്‍ പറയാതെ വയ്യ

അജ്മല്‍ നിഷാദ്

ആദ്യമേ തന്നെ ടീമിന് വേണ്ടി വാലറ്റത്തെ കൂട്ട് പിടിച്ചു പൊരുതിയ സുന്ദറിന്റെ ഇന്നിങ്‌സിന് ഒരു കൈയടി. അയാള്‍ ഒരു സെഞ്ച്വറി അര്‍ഹിച്ചിരുന്നു

ഇനി പറയുന്നത് കേട്ടാല്‍ ഫാനിസം കൊണ്ട് നടക്കുന്ന ചിലര്‍ക്കൊക്കെ നന്നായി കൊണ്ടേക്കാം എന്നാലും പറയുക ആണ് ഈ കളിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം ഗ്രൗണ്ടില്‍ ഫീല്‍ഡിങ് നില്‍കുമ്പോള്‍ ഉള്ള ഇരു ടീമിന്റെയും മനോഭാവം ആണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ കിട്ടുന്ന അവസരം മുതലാക്കാന്‍ പറ്റിയില്ല എങ്കില്‍ കളി അകന്ന് പോകുക തന്നെ ചെയ്യും.. സ്റ്റോക്‌സ് നല്‍കിയ ക്യാച്ച് റൂട്ട് നല്‍കിയ റണ്‍ ഔട്ട് ചാന്‍സ് വികറ്റ് കീപ്പര്‍ ആയി നിന്ന് പന്ത് മിസ്സ് ആക്കിയ സ്റ്റമ്പിങ് ആന്‍ഡ് ക്യാച്ച്.10 വയസായ പിള്ളേരെ വരെ നാണിപ്പിക്കുന്ന തരത്തില്‍ രോഹിത് കളഞ്ഞ ഈസി ക്യാച്ച്. 20 നോ ബോള്‍. അങ്ങനെ പോകുന്നു ഇന്ത്യന്‍ മികവ്

ആ സമയത്തു ഇംഗ്ലണ്ട് ടീമോ. 39 ആം വയസിലും ഇടത്തോട്ട് ചാടി അന്‍ഡേഴ്‌സണ്‍ എടുത്ത കാച്ചില്‍ തുടങ്ങുന്നു കഥ. അത് കണ്ടു ചിലപ്പോള്‍ രോഹിത് ശര്‍മ്മക്ക് നാണം തോന്നിയേക്കാം. തൊട്ട് പിന്നാലെ രഹനെയെ പുറത്താക്കാന്‍ റൂട്ട് എടുത്ത ക്യാച്ച്. അത് കഴിഞ്ഞു തീര്‍ന്നോ അശ്വിനെ പുറത്താക്കാന്‍ ബട്ടലര്‍ എടുത്ത കാച്ചും അവസാനം ബുമ്രയെ പറഞ്ഞു വിട്ട സ്റ്റോക്‌സ് ന്റെ മനോഹര കാച്ചും. അതായത് ഇന്ത്യയുടെ 4 വിക്കറ്റുകള്‍ അവര്‍ അര്‍ദ്ധാവസരം മുതലാക്കി നേടിയത് ആണെന്ന് കാണാം

കീപ്പിങ്ങില്‍ സ്ഥിരം മണ്ടത്തരം ആണെങ്കിലും ഒരു ബാറ്റിസ്മാന്‍ എന്നാ നിലയില്‍ പന്ത് ഇപ്പോ വേറെ ലെവല്‍ ആണ്. അയാള്‍ പക്ഷെ പെട്ടെന്ന് തന്നെ കീപ്പിങ്ങിലെ പ്രശ്‌നം പരിഹരിച്ചേ തീരു . രോഹിത് ആണെങ്കില്‍ ഫീല്‍ഡിലും ബാറ്റിംഗിലും പരാജയം ആയിരുന്നു ആദ്യ ഇന്നിങ്‌സ്. രണ്ടാം ഇന്നിങ്‌സില്‍ രോഹിതിള്‍ നിന്ന് ഒരു 50+ അല്ലെങ്കില്‍ 100 പ്രതീക്ഷിക്കുന്നു.

തുടര്‍ച്ചയായി ബോള്‍ എറിയുമ്പോള്‍ ബൗളേര്‍മാര്‍ തളരുന്നത് ഒഴിവാക്കാന്‍ ആകും ചിലപ്പോള്‍ റൂട്ട് ഒന്നോ രണ്ടോ സെഷന്‍ കൂടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷെ ആദ്യ ബോള്‍ തന്നെ അശ്വിന്‍ അവര്ക് പ്രഹരമേല്‍പിച്ചത് നന്നായി

സമനില ആകട്ടെ എന്ന് ആഗ്രഹിക്കുന്നു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like