ലക്ഷണമൊത്ത ടീം എഫേര്‍ട്ട്, ടീം ഇന്ത്യ ഇപ്പോള്‍ വേറെ ലെവല്‍

രാജ് എസ്‌കെ

* തന്റെ റോള്‍ വൃത്തിയായി ചെയ്യുന്നതിനോടൊപ്പം ജഡേജയിലെ ബാറ്‌സ്മാനെ കൂടെ റീപ്ലേസ് ചെയ്യുന്ന അശ്വിന്‍.

* ഫോം വീണ്ടെടുപ്പിന്റെ സൂചന നല്‍കുന്ന ഇന്നിംഗ്‌സ് കളിച്ചു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രഹാനെയും, കൂടെ താളം വീണ്ടെടുത്തു ഓപ്പണര്‍ രോഹിതും

* ബാറ്റിങ്ങില്‍ ഒരു എക്‌സ് ഫാക്ടര്‍ ആയി നിലനിക്കുന്നതിനോടൊപ്പം ഓരോ ദിവസവും തന്റെ വിക്കറ്റ് കീപ്പിങ് സ്‌കില്ലില്‍ മികവ് പുലര്‍ത്തുന്ന റിഷാബ് പന്ത്.

* സെക്കന്റ് സ്പിന്‍ ബൗളിംഗ് ഓപ്ഷനില്‍ ആദ്യമത്സരത്തില്‍ ഇന്ത്യ നേരിട്ട ദാരിദ്ര്യം പരിഹരിക്കുന്ന അക്‌സര്‍ പട്ടേല്‍.

* കൂടെ അശ്വിന്റെ സെഞ്ച്വറി സ്വന്തം നേട്ടമായി കണ്ടു ആഘോഷിക്കുന്ന സിറാജും ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ്+ സെഞ്ച്വറി എന്ന അശ്വിന്റെ വ്യെക്തിഗത നേട്ടത്തിന് വേണ്ടി കാത്തിരിക്കാതെ കളി പെട്ടെന്ന് തീര്‍ക്കാന്‍ ശ്രമിക്കുകയെന്ന പ്രായോഗികതക്കു പ്രാമുഖ്യം നല്‍കി മികച്ച ടീം മാതൃക കാണിക്കുന്ന ക്യാപ്റ്റനും.

 

* ഫാസ്റ്റ് ബൗളേഴ്സിന് കുറേക്കൂടി സ്വാധീനം ലഭിക്കുന്ന അഹമ്മദാബാദിലേക്ക് പിങ്ക് ടെസ്റ്റിനായി പോവുമ്പോള്‍ ഈ ഘടകങ്ങള്‍ തന്നെയാവും ഇന്ത്യയുടെ പ്രതീക്ഷ കൂട്ടുക, അടുത്ത 2 ടെസ്റ്റുകളില്‍ ഒരു വിജയവും സമനിലയും ഇന്ത്യയെയും 2 വിജയങ്ങള്‍ ഇംഗ്ലണ്ടിനെയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിക്കുമെന്നതിനാല്‍ വരുന്ന മത്സരങ്ങളില്‍ കൂടുതല്‍ ടീം എഫോര്‍ട്ട് പ്രതീക്ഷിക്കാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like