പഴയവരെ ഞെട്ടിക്കുന്ന പകരക്കാര്‍, എന്തൊരു ടീമാണ് ഇത്

മനുസൂദന്‍ ടി എസ് സുദന്‍
ധോണി പോയപ്പോ ഒരു വിഷമം ഉണ്ടായിരുന്നു, ഇനി ആര്? തകരുമ്പോള്‍ ആര് രക്ഷിക്കും? തന്ത്രങ്ങള്‍ മെനയാന്‍ രോഹിത്തിനും വിരാടിനും സാധിക്കുമോ?
ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പന് പകരം ഇനി ആലോചിക്കണോ? ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷര്‍, ഇനി അങ്ങനൊരു അവതാരം ഉണ്ടാവുമോ? നിര്‍ണായക സിറ്റുവേഷനില്‍ ഇറങ്ങി ബാറ്റ് ചെയുന്ന ഒരു മികച്ച ബാറ്റ്‌സ്മാന്‍ ഇനി ഉണ്ടാകുമോ?
ബൗളേഴ്സ് ഇന് തന്ത്രം പറഞ്ഞു കൊടുക്കാന്‍ ഇനി ഒരാള്‍ ഉണ്ടാവുമോ? ജയിക്കാന്‍ 6 പന്തില്‍ 10ഉം 15ഉം വന്നാല്‍ ഇനിയൊരു ഫിനിഷേര്‍ക്കു അത് ജയിപ്പിക്കാന്‍ സാധിക്കുമോ? യങ്‌സ്റ്റേഴ്‌സിനെ മോട്ടിവേറ്റ് ചെയ്യാന്‍ ഇനി ഇതുപോലൊരു ക്യാപ്റ്റന്‍ ഉണ്ടാകുമോ?
ചില പ്ലയേഴ്സിന്റെ കഴിവ് അനുസരിച് പൊസിഷന്‍ നല്‍കാന്‍ ഇനി അങ്ങനൊരു താരം പിറക്കുമോ?
ഇന്ത്യയുടെ, മികച്ച ബാറ്റ്‌സ്മാന്‍, ക്യാപ്റ്റന്‍, ഫിനിഷര്‍, തന്ത്രശാലി എല്ലം ആയിരുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് പകരം ഇനി ആരു എന്ന ചോദ്യത്തിന് ആദ്യം എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല
എന്നാല്‍, ഇന്നത്തെ ഇന്ത്യന്‍ ലൈന്‍ അപ്പ് എടുത്തു നോക്കിയപ്പോള്‍, അല്ലേല്‍ ഓരോ സീരീസ് കഴിയുമ്പോള്‍ ഓരോരുത്തരുടെ മികച്ച പെര്‍ഫോമന്‍സ് എടുത്തു നോക്കിയപ്പോള്‍ അല്ലേല്‍ ലൈവ് ആയി കാണുമ്പോള്‍ അറിയാം, ഇന്ത്യക് ധോണി എന്ന ഒരാള്‍ക്ക് പകരം ഓരോ റോളുകള്‍ ഭംഗിയായി ചെയ്യുന്ന ഓരോരുത്തര്‍ എത്തിയിരിക്കുന്നു
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആയ ധോണിക്ക് പകരം എന്നല്ല, എന്താണോ താന്‍ ചെയ്തു വച്ചത്, അത് ഭംഗിയായി ചെയ്യുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ചില സമയത്തെ ക്യാപ്റ്റന്‍സി, രോഹിത് ശര്‍മയോടൊപ്പം തന്ത്രം മെനഞ്ഞു എതിരാളികളെ വീഴ്ത്തുന്ന പ്രകടനങ്ങള്‍ നമുക്ക് കണാന്‍ കഴിയും
മികച്ച ആങ്കര്‍ റോള്‍ ചെയ്തുകൊണ്ട് ടീമിനെ രക്ഷിക്കുന്ന ധോണികു പകരം, ഇന്ന് അത്രമേല്‍ നന്നായി കളി കൊണ്ട് പോകുന്ന അയ്യര്‍ , കെ എല്‍ രാഹുല്‍, റിഷാബ് പന്ത് അടങ്ങുന്ന മിഡില്‍ ഓവര്‍ ബാറ്റ്‌സ്മാന്‍സ്.
നമ്മള്‍ വിചാരിച്ചതിലും, അല്ലേല്‍ ആഗ്രഹിച്ചതിലും അപ്പുറം ബാറ്റ് ചെയ്ത് ഫിനിഷ് ചെയുന്ന ഹര്‍ദിക് പാണ്ഡ്യ എന്ന ഓള്‍ റൗണ്ടര്‍
ഒരു പക്ഷെ ധോണിയോളം പോന്നില്ലേലും, ഒരു പാട് ഇമ്പ്രൂവ് ആയികൊണ്ടിരിക്കുന്നുണ്ട് റിഷബ് പന്ത് എന്ന ഈ കൊച്ചു വിക്കറ്റ് കീപ്പര്‍ ഫിയാര്‍ലെസ് ബാറ്റ്‌സ്മാന്‍.
ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ മികച്ച താരങ്ങള്‍ അണി നിരക്കുന്ന ഒരു ടീമായി മാറി കഴിഞ്ഞു.
സച്ചിന് പകരം കോഹ്ലി എന്ന പൊലെ, സെവാഗിന് പകരം രോഹിത് എന്ന പൊലെ, ധോണിക്ക് പകരം ഒരുപാട് അതെ റോളുകള്‍ ചെയുന്ന വളരെ മികച്ച കഴിവുള്ള താരങ്ങള്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ എത്തി കഴിഞ്ഞിരിക്കുന്നു
ഇനിയും വരും താരങ്ങള്‍, ഒരുപക്ഷെ അതെ വിരാട് കോഹ്ലിക്കു പകരമോ , രോഹിത് ശര്‍മ്മക്ക് പകരമോ ആവാം. എന്തായാലും സച്ചിന്‍, സെവാഗ്, ദാദ, ദ്രാവിഡ്, യുവരാജ്, ധോണി.. എന്ന പല പ്രമുഖ അല്ലേല്‍ നമ്മെ ക്രിക്കറ്റ് നോടും ഇന്ത്യ എന്ന ടീമിനോടും ഒരുപാട് ഇഷ്ടം തോന്നിക്കാന്‍ കാരണക്കാര്‍ ആയ ഇവര്‍ പോയപ്പോഴും, പുതിയ കളിക്കാര്‍ വന്ന് പഴയത് പൊലെ ആ ടീമിനോട് ഉള്ള ഇഷ്ടം നിലനിര്‍ത്തുന്നുണ്ട്.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍