ടീം ഇന്ത്യ ചെയ്തത് ആനമണ്ടത്തരം, ആ ചൂതാട്ടം ഒഴിവാക്കണമായിരുന്നു, പൊട്ടിത്തെറിച്ച് സെവാഗ്

Image 3
CricketWorldcup

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ ടീമിന്റെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ടീം സെലക്ഷനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ഇന്ത്യന്‍ ടീമിന്റെ ശരീര ഭാഷ തന്നെ ഭീരുക്കളുടേതായിന്നെന്ന് നിരീക്ഷിച്ച സെവാഗ് ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയ നടപടി ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

‘ഇഷാന്‍ കിഷനെ ഓപ്പണിങ് റോളില്‍ കൊണ്ടുവന്നതില്‍ കൂടി ഇന്ത്യന്‍ ടീം പരിഭ്രാന്തിയുടെ ബട്ടണ്‍ അമര്‍ത്തിയെന്ന് എനിക്ക് തോന്നിപ്പോയി. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീം എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനം എടുത്തുവെന്നത് എനിക്ക് ഒട്ടും തന്നെ മനസ്സിലാകുന്നില്ല’ സെവാഗ് പറഞ്ഞു.

‘ ജൂനിയര്‍ താരമായ ഇഷന്‍ കിഷനല്ല ഓപ്പണിങ് റോളില്‍ എത്തേണ്ടിയിരുന്നത്. രോഹിത് ശര്‍മ്മ – ലോകേഷ് രാഹുല്‍ അംഗീകൃത ഓപ്പണിങ് ജോഡി നമുക്ക് ഉണ്ട്. അവര്‍ ഇരുവരെയും തുടരുവാന്‍ നമ്മള്‍ എല്ലാ പിന്തുണകളും നല്‍കണമായിുന്നു’ സെവാഗ് വിലയിരുത്തുന്നു,

‘ഇഷാന്‍ കിഷനെ പോലെയൊരു താരം ഏത് റോളിലും ഏത് പൊസിഷനിലും കളിക്കും. ഇപ്പോള്‍ 2007ലെ പ്രഥമ ടി :20 ലോകകപ്പ് തന്നെ നോക്കൂ. സച്ചിന്‍ എന്ന ഇതിഹാസ ഓപ്പണര്‍ അക്കാലത്ത് നമുക്ക് ഒപ്പമുണ്ടായിരിന്നു. എന്നാല്‍ അദ്ദേഹം ടൂര്‍ണമെന്റ് കളിക്കുന്നില്ല എന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് ഞാനും ഉത്തപ്പയും ഓപ്പണര്‍മാരായി എത്തിയത് പോലും. ഇത്തരം ഒരു ചൂതാട്ടം ഇന്ത്യന്‍ ടീം ഒഴിവാക്കണമായിരുന്നു’ സെവാഗ് തന്റെ ആഞ്ഞടിച്ചു.

മത്സരത്തില്‍ 34 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് അനായാസം മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ലോകകപ്പ് സെമി പ്രതീക്ഷയും ഇരുളടഞ്ഞിരിക്കുകയാണ്.