നെറ്റി ചുളിച്ചിട്ട് കാര്യമില്ല, യാഥാര്‍ത്യം അതാണ്, ആരും അമാനുഷികരല്ലല്ലോ

മുരളി മേലാത്ത്

ഇന്ത്യന്‍ ടീമിന്റെ പാക്കിസ്ഥാന്‍ ന്യൂസിലാന്‍ഡ് ടീമിനോടുള്ള തോല്‍വി ഇപ്പോള്‍ പലര്‍ക്കും അംഗികരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദുബായ് പിച്ചില്‍ ആദ്യ ബാറ്റിങ് ദുഷ്‌ക്കരമാണെന്നുപറഞ്ഞാല്‍ ചിലര്‍ അംഗീകരിക്കില്ല. അവരെസംബന്ധിച്ച് ക്രിക്കറ്റ് കളിക്കുന്ന എല്ലാപിച്ചുകളും രണ്ട് എന്‍ഡിലും മുമ്മൂന്ന് സ്റ്റമ്പുനാട്ടി അതുനുമുകളില്‍ ഈരണ്ട് വെയില്‍സ് വെച്ച 22 യാര്‍ഡ് (കണ്ടംകളിയില്‍ അത്രയും ബാറ്റളവ് ) നിളമുള്ള ഒരു മണ്‍പ്രതലം മാത്രമാണ്.

പക്ഷേ ജയപരാജയങ്ങള്‍ അതിലൊളിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പലരും സമ്മതിച്ചു തരില്ല. അവര്‍ക്കും നമ്മള്‍ക്കും 11 പേരുണ്ട് 20 ഓവറാണ് കളി ബൗണ്ടറി ലൈനും കറക്ടാണ് പിന്നെ അടിച്ചാലെന്താണ് എന്നാണ് ചോദ്യം .

ഇംഗ്ലണ്ട് ആസ്‌ട്രേലിയ ന്യൂസിലാന്‍ഡ് സൗത്താഫ്രിക്ക വെസ്റ്റിന്‍ഡീസ് ഇവടങ്ങളില്‍ ഫാസ്റ്റ് ബൗളിംഗിനേ തുണയ്ക്കുന്ന വിക്കറ്റുകളും ഏഷ്യന്‍ രാജ്യങ്ങളില്‍ സ്പിന്നിനേ തുണയ്ക്കുന്ന വിക്കറ്റുകളുമാണധികവും. അതായത് ഇത്തരം വിക്കറ്റുകളില്‍ കളിക്കാന്‍ പ്രാവീണ്യം നേടിയവരാണ് മികച്ച ബാറ്റര്‍മാരായിമറുന്നത് ഇതില്‍ ഏതിലെങ്കിലും പ്രാവീണ്യം കുറവുള്ളവരെ അത്തരം പിച്ചുകളില്‍ കളിക്കാന്‍ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കപ്പെടാറില്ല.

ഇവിടെ യുഎഇ പിച്ചുകള്‍ കാലവസ്ഥനുസൃതമായി വ്യത്യസ്തമായ സ്വഭാവം കാണിക്കുന്ന സ്ലോവിക്കറ്റുകളാണ് പ്രത്യേകിച്ച് പകല്‍രാത്രിമത്സരങ്ങളിലാണ് ഇതിന്റെ തനിസ്വഭാവംകാണിക്കുന്നത്. പകല്‍ച്ചൂടില്‍ വരണ്ടപിച്ചുകള്‍ സ്ലോയാകുന്നു. അതായത് ബൗള്‍ചെയ്യുന്ന ബോള്‍ ബാറ്ററിന്റെ കണക്കുതെറ്റിക്കുന്നു. അതായത് പിച്ചുചെയ്യുന്നതോടെ ബോള്‍ പലപ്പോഴും സ്ലോയാകുന്നു അതോടെ ബാറ്റിലെത്താന്‍ താമസിക്കുന്നു ഇത് ഫീല്‍ഡിങ് ടീമിനു ഗുണകരമാണ്.

ബോള്‍ അടിച്ചകറ്റാന്‍ പറ്റാതെ ടൈമിംഗ് പിഴവ് വരുന്നു. സിക്‌സ് എന്നു വിചാരിച്ച ഷോട്ട് ലൈനില്‍ ക്യാച്ചാകുന്നു. ഗ്രൗണ്ട് ഷോട്ടുകളുടെ പവര്‍ കുറയുന്നു അതിനാല്‍ ഫീല്‍ഡുചെയ്യപ്പെടുന്നു. പറഞ്ഞു വരുന്നത് ഡേനൈറ്റ് മത്സരങ്ങളില്‍ ദുബായ് സ്റ്റേഡിയത്തിലേ പിച്ചില്‍ ടോസ് നേടിയ ടീം കണ്ണുമടച്ച് ബൗളിംഗിനേ തെരഞ്ഞെടുക്കുന്നതിന്റെ കാരണമാണ്.

ബൗളിംഗിനേ തുണയ്ക്കുന്ന ഫസ്റ്റ് ഹാഫില്‍ സ്‌കോറിങ് ദുഷ്‌ക്കരമാണ്. ബാറ്റിങ്ങിനയയ്ക്കപ്പെട്ട ടീമിനെ ചെറിയസ്‌കോറില്‍ ഒതുക്കപ്പെടുന്നു. സെക്കന്റ് ഹാഫില്‍ മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനാല്‍ പിച്ചിന്റെ സ്വഭാവം മാറുന്നു ബാറ്റിങ്ങിന് അനുകൂലമാകുന്നു. ദുബായിലെ ഇപ്പോഴത്തേ കാലവസ്ഥയാണ് പ്രധാന കാരണം .

ഈ ഗ്രൗണ്ടിലാണ് ഇന്ത്യ ടോസ് നഷ്ടപ്പെട്ട് രണ്ടു കളിയിലും ഫസ്റ്റ് ബാറ്റിങ്ങിനിറങ്ങിയത്. സ്വാഭാവികമായും തുല്ല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടിയ ടീം ജയിച്ചുകയറുന്നു. മുന്നാം മത്സരം അബുദാബിയില്‍ ആയിരുന്ന. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ഈ പിച്ചില്‍ നിഷ്പ്രയാസം ടൂര്‍ണമെന്റിലെ ഒരുടീമിനും കഴിയാത്ത ടോട്ടല്‍ സ്വന്തമാക്കുന്നു. ബൗളിങ്ങില്‍ അഫ്ഗാന്‍ അത്രയ്ക്ക് മോശപ്പെട്ട ടീമല്ലയിരുന്നിട്ടും. നാലാം മത്സരം വീണ്ടും ദുബായില്‍ ടോസ് നേടിയ നമ്മള്‍ സ്‌കോഡ്‌ലാന്‍ഡിനേ ബാറ്റിങ്ങിനുവിടുന്നു എറിഞ്ഞു വീഴ്ത്തി. രണ്ടാം ബാറ്റിങില്‍ ഒരു ടീമിനും സാധിക്കാത്ത സ്‌കോറിങ് നടത്തി 6.3 ഓവറില്‍ 89 റണ്‍സ്.

ഇനിപറയുക ടീമിന്റെ മോശം കളികൊണ്ടല്ല ഇന്ത്യയുടെ രണ്ടുതോല്‍വികള്‍ അത്രയ്ക്ക് ദുഷ്‌ക്കരമായിരുന്നു ഫസ്റ്റ് ബാറ്റിങ്ങ്. സെമിയില്‍ കടന്ന ടീമുകളേ നോക്കുക. കൂടുതല്‍ ടോസ് നേടിയ മൂന്നുടീമുകള്‍ സെമിയില്‍ കടന്നുകഴിഞ്ഞു. നെറ്റിചുളിച്ചിട്ടുകാര്യമില്ല സംഭവിച്ചതാണ് പറയുന്നത്.

ഇനിയുള്ള ഇന്‍ഡ്യയുടെ ഒരു മത്സരവും ദുബായില്‍ തന്നെ പകല്‍രാത്രിമത്സരം. നമ്മുടെ 5 ല്‍ 4 മത്സരവും ദുബായ് സ്റ്റേഡിയത്തില്‍ ഒന്ന് അബുദാബി എല്ലാം പകല്‍രാത്രിമത്സരം. ഇന്ത്യന്‍ ആരാധകര്‍ ഇനി കാത്തിരിക്കുന്നത് അഫ്ഗാനിസ്ഥാന്‍ – ന്യൂസിലാന്‍ഡ് മത്സരമാണ്. ഇതിന്റെ റിസള്‍ട്ടാണ് ഇന്ത്യയുടെ ആ ചെറിയ സാധ്യത നിലനിര്‍ത്തുന്നത് അഫ്ഗാന്‍ തോറ്റാല്‍ നമീബിയയുമായുള്ള ചടങ്ങുതീര്‍ത്തുമടങ്ങാം.

ഞാന്‍ നമ്മുടെ ടീമിനെ കുറ്റപ്പെടുത്തില്ല. അവര്‍ അമാനുഷിക ശക്തിയുള്ളവരല്ല. മനുഷ്യ സാധ്യമായ കളിയില്‍ അവര്‍ നന്നായി വിജയിച്ചു. ടോസ് ലഭിച്ച പരിശീലനമത്സരത്തില്‍ ഇംഗ്ലണ്ട് ആസ്‌ട്രേലിയ തുടങ്ങിയവരെയും .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like