വയസ്സന്‍ കുതിരയായിരുന്നു ടീം ഇന്ത്യയുടെ ആ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്ന് പുലിക്കുട്ടി

രാഹുല്‍ സിഎം പ്രയാര്‍
ക്രിക്കറ്റ് കളി കാണാന്‍ തുടങ്ങിയ കാലം മുതലേ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നവും ആരാധകന്‍ എന്ന നിലയില്‍ ഏറ്റവും വലിയ വിഷമം ആരുന്നു ഇന്ത്യന്‍ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ്…
ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് Away മാച്ചില്‍ ആണ്… പലപ്പോഴും ബാറ്റിംഗ് നിര തകരുമ്പോള്‍ ബൗളിംഗ് നിരയും അതിന്റെ കൂടെ തകരുന്ന കാഴ്ചയാണ് കണ്ടിരുന്നത്….
അപ്പോഴൊക്കെ എതിര്‍ ടീമിന്റെ ബൗളിംഗ് അറ്റാക്ക് കാണുമ്പോള്‍ ആഗ്രഹിച്ചിരുന്നു ഇതുപോലെ ഒരു അറ്റാക്കിങ് ഇന്ത്യന്‍ ടീമിന് ഉണ്ടാവുമോ എന്ന്…. ഇന്ന് ഇന്ത്യന്‍ ടീമിന്റെ ഒരു പ്രധാന ആയുധം ഈ ഫാസ്റ്റ് ബോളിംഗ് തന്നെയാണ്….
ഓസ്‌ട്രേലിയന്‍ പിച്ചില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ രണ്ടിന്നിങ്സിലും 200 റണ്‍സില്‍ ഓള്‍ ഔട്ട് ആക്കി അതും മെയിന്‍ ബൗളേഴ്സിന്റെ അഭാവത്തില്‍ (ഇഷാന്ത് ശര്‍മ,ഭുവനേശ്വര്‍ &ഷമി )… രണ്ട് ടെസ്റ്റിലും കൂടി 200 റണ്‍സ് എന്ന ടാര്‍ഗറ്റ് ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയന്‍ ടീമിനു എത്തിപ്പിടിക്കാന്‍ പറ്റാത്ത രീതിയില്‍ എത്തിച്ചിട്ടുണ്ടെല്‍ അത് ബൗളേഴ്സിന്റെ ഇമ്പാക്ട് തന്നാണ് …
ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും തിളങ്ങിയ രഹാനെ ക്കും കൂടി ഇരിക്കട്ടെ ഒരു കുതിരപ്പവന്‍
Welldone team india
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്