അവരെ ടീം ഇന്ത്യയില്‍ കളിപ്പിക്കരുത്, നിര്‍ണായക നിര്‍ദേശവുമായി ഇന്ത്യന്‍ താരം
യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മുതിര്‍ന്ന താരം ഭുവനേശ്വര്‍ കുമാറിനെ കളിപ്പിക്കരുതെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. ലോകകപ്പിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ മോശം പ്രകടനമാണ് ചോപ്രയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഭുവിയ്ക്ക് പുറമെ ചഹറിനേയും പുറത്തരുത്തണമെന്ന് ചോപ്ര വിലയിരുത്തുന്നു.
‘ ഭുവനേശ്വര്‍ കുമാര്‍ വളരെയധികം റണ്‍സ് വഴങ്ങി, അവന്‍ തന്റെ തനതായ മികവ് പുറത്തെടുക്കുന്നില്ല. അവന് ഒരുപാട് എക്‌സ്പീരിയന്‍സുണ്ട്, എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ അവനെ ഉള്‍പ്പെടുത്തണമെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഷാര്‍ദുല്‍ താക്കൂറിനെ പറ്റിയാണ് ചിന്തിക്കുന്നത്. ‘ ആകാശ് ചോപ്ര പറഞ്ഞു.
സന്നാഹ മത്സരത്തില്‍ നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഭുവനേശ്വര്‍ കുമാറിനൊപ്പം നാലോവറില്‍ 43 റണ്‍സ് വഴങ്ങിയ സ്പിന്നര്‍ രാഹുല്‍ ചഹാറിനും മികവ് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഐ പി എല്ലില്‍ രണ്ടാം പകുതിയിലും രാഹുല്‍ ചഹാര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്.
സന്നാഹ മത്സരത്തിലെ രാഹുല്‍ ചഹാറിന്റെ മോശം പ്രകടനം വരുണ്‍ ചക്രവര്‍ത്തിയ്ക്ക് വഴിതുറക്കുമെന്നും ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലും വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കണമെന്നും ആകാശ് ചോപ്ര നിര്‍ദ്ദേശിച്ചു.
” രാഹുല്‍ ചഹാറും റണ്‍സ് വഴങ്ങി, അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിലും പാകിസ്ഥാനെതിരെയും വരുണ്‍ ചക്രവര്‍ത്തി കളിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അശ്വിന്‍ നന്നായി ബൗള്‍ ചെയ്തു. ആദ്യ രണ്ട് ഓവറില്‍ അവന്‍ ഓഫ് സ്പിന്‍ എറിയുകയും ചെയ്തു. എന്നാല്‍ മൂന്നാം സ്പിന്നറായി മാത്രമേ അവന്‍ കളിക്കുന്നത് കാണാനാകൂ. ‘ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.