ടോപ് ഓര്‍ഡറിനെ എറിഞ്ഞുവീഴ്ത്താന്‍ എളുപ്പം, ഭീഷണി വാലറ്റം, തുറന്ന് പറഞ്ഞ് ആന്‍ഡേഴ്‌സണ്‍

ഇന്ത്യയ്‌ക്കെതിരെ അഞ്ചാം ടെസ്റ്റില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലൂടെയാണ് ഇംഗ്ലണ്ട് കടന്ന് പോകുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് രണ്ടാ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ്. ജോണ്‍ ബ്രെയ്‌ത്രോ എന്തെങ്കിലും അത്ഭുതം കാട്ടിയാല്‍ മാത്രമാണ് ഇംഗ്ലണ്ടിന് ഇനി പരമ്പരയില്‍ തിരിച്ചുവരാനാകു.

അഞ്ചിന് 98 റണ്‍സ് എന്ന നിലയില്‍ ഇന്ത്യയെ തകര്‍ത്തിടത്ത് നിന്നാണ് ആദ്യ ഇന്നിംഗ്‌സില്‍ ഭുംറയും കൂട്ടരും അത്ഭുതം കാട്ടിയത്. ആറാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ പന്തും ജഡേജയും ഇന്ത്യെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നപ്പോള്‍ വാലറ്റവും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു.

പന്തിന്റേയും ജഡേയുടേയും സെഞ്ച്വറിയ്ക്ക് പുറമെ മുഹമ്മദ് ഷമി 16 ഭുംറ പുറത്താകാതെ 31ഉം റണ്‍സെടുത്തു. ഇതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാലറ്റത്ത് നിന്ന് റണ്‍സുകള്‍ ഇന്ത്യക്ക് ധാരാളം ലഭിക്കുന്നുണ്ട്. ഈ മത്സരത്തില്‍ അവസാന മൂന്നു പേരില്‍ നിന്നു 49 റണ്‍സാണ് ഇന്ത്യക്ക് ലഭിച്ചത്.

ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍നിരയേക്കാള്‍ പന്തെറിയാന്‍ പ്രയാസം പിന്‍നിരയ്‌ക്കെതിരെയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍.

‘ചിലപ്പോള്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റുകളില്‍ പന്തെറിയുന്നത് എളുപ്പമായിരിക്കും, സത്യം പറഞ്ഞാല്‍. സിറാജിനെതിരെയുള്ള ചില പന്തുകള്‍ ഞാന്‍ ഓര്‍ക്കുന്നു: ഗ്രൗണ്ടിന് പുറത്തേക്ക് രണ്ട് പന്തുകള്‍ സിക്‌സ് അടിക്കാന്‍ അവന്‍ ശ്രമിച്ചു, അടുത്തത് മികച്ച ഫോര്‍വേഡ് ഡിഫന്‍സ് കളിച്ചു. അവര്‍ക്കെതിരെ ഒരു താളം കണ്ടെത്താന്‍, നിങ്ങളുടെ മികച്ച പന്ത് പുറത്തെടുക്കേണ്ടി വരും’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അതെസമയം ഒരോവറില്‍ 35 റണ്‍സ് വഴങ്ങിയ സഹതാരം സ്റ്റുവര്‍ട്ട് ബോര്‍ഡിനെ പിന്തുണയ്ക്കാനും ആന്‍ഡേഴ്‌സണ്‍ മറന്നില്ല. അത് വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നം ഭുംറയും ബൗണ്ടറികല്‍ പലതും എഡ്ജ് ചെയ്തായിരുന്നെന്നും ആന്‍ഡേഴ്‌സന്‍ പറയുന്നു. അതിനാല്‍ ബ്രോഡിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You Might Also Like