നടരാജന്‍ സ്‌ക്വാഡില്‍, രോഹിത്ത് വൈസ് ക്യാപ്റ്റന്‍, സര്‍പ്രൈസുമായി ടീം ഇന്ത്യ

Image 3
CricketTeam India

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരുക്കേറ്റ് പുറത്തായ ഉമേഷ് യാദവിന് പകരം തമിഴ്‌നാട് നിന്നുള്ള പേസര്‍ ടി. നടരാജന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റനായും നിയോഗിച്ചു.

വിരാട് കോഹ്ലി ആദ്യ ടെസ്റ്റ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയതോടെ വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയാണ് രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിച്ചത്. അപ്പോള്‍ ചേതേശ്വര്‍ പൂജാരയായിരുന്നു വൈസ് ക്യാപ്റ്റന്‍. എന്നാല്‍ അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി രോഹത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നു. ഇതിനുപിന്നാലെയാണ് വൈസ് ക്യാപ്റ്റന്‍ ചുമതലയും രോഹിത്തിന് നല്‍കിയത്.

ട്വന്റി20 അരങ്ങേറ്റത്തിനുശേഷം സമാനതകള്‍ അധികമില്ലാത്ത കുതിപ്പിലാണ് ഇന്ത്യന്‍ പേസ് ബോളര്‍ ടി.നടരാജന്‍. പരുക്കേറ്റ ടീം വരുണ്‍ ചക്രവര്‍ത്തിക്കു പകരം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ട്വന്റി20 ടീമില്‍ ഇടംപിടിച്ച നടരാജന്‍, ട്വന്റി20, ഏകദിന അരങ്ങേറ്റങ്ങള്‍ക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിന്റെ പിച്ചിലേക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ കാലിനു പരുക്കേറ്റ പേസ് ബോളര്‍ ഉമേഷ് യാദവിനു പകരം അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.

മുഹമ്മദ് ഷമിക്ക് പരുക്കേറ്റ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയ മുഹമ്മദ് സിറാജ് മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് ആശ്വാസമാണ്. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടുമെന്ന് ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ നടരാജനേക്കാള്‍ സാധ്യത ഷര്‍ദുല്‍ താക്കൂറിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ സ്‌ക്വാഡ്; അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മായങ്ക് അ?ഗര്‍വാള്‍, പ്രിഥ്വി ഷാ, കെ.എല്‍.രാഹുല്‍, ഹനുമ വിഹാരി, ശുഭ്മന്‍ ?ഗില്‍, വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്പ്രിത് ബഭുംറ, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്,ഷര്‍ദുല്‍ താക്കൂര്‍, നടരാജന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍