അവരത് തെളിയ്ച്ചു…വീണവരുടെ വിപ്ലവമായിരുന്നു അത്

Image 3
CricketTeam India

റെയ്‌മോണ്‍ റോയ് മാമ്പിള്ളി

നിര്‍ണായക നിമിഷങ്ങളില്‍ ആളി പടരുക… ആദ്യ ഏകദിനത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ തെളിയിച്ചതാണ്…. ഇതിന് മുമ്പും അയാളത് തെളിയിച്ചിട്ടുണ്ട്…അതേസമയം ജഡേജക്കതിനാകുമോ എന്നെനിക്ക് സംശയമുണര്‍ന്നിരുന്നു… പക്ഷേ അല്ല അയാളതിന് പ്രാപ്തനാണ്….അയാളത് തെളിയിക്കുക തന്നെ ചെയ്തു…

152/5…. അവിടെ ആണ് അവരൊന്നിക്കുന്നത്… 220 മാക്‌സിമം എന്ന് കൂടെയിരിക്കുന്നവന്‍ പറയുന്നുണ്ട്…. പാണ്ട്യ അപ്പോള്‍ ലീഡറാകുകയാണ്…. അയാള്‍ റണ്‍റേറ്റ് താഴാതെ സ്‌കോര്‍ മുന്നോട്ട് കൊണ്ട് പോയി….

ജഡേജ അപ്പോള്‍ അയാളുടെ സഹായി റോളിലായിരുന്നു… അയാള്‍ അവസാന അഞ്ച് ഓവറുകള്‍ക്ക് കാത്തിരിക്കുക്കുകയായിരുന്നു…. അബോട്ടോ ഹാസില്‍വുഡോ അപ്പോള്‍ ഇരയേ ആയിരുന്നില്ല… സ്മിത്ത് ക്‌ളൂലെസ്സായി കാണപെട്ടു …. ഡബിളുകളുടെ പെരുമഴ കൊണ്ടവര്‍ അവസാന ഓവര്‍ സജീവമാക്കി…

പാണ്ട്യയുടെ വന്യതയുടെ കരുത്തായിരുന്നു…. സ്വീപ്പര്‍ കവറിന് മുകളില്‍ അബോട്ടിനെ പറത്തിയ സിക്‌സറിലുണ്ട് ആ കരുത്ത്…. ജഡേജക്ക് ടൈമിങ്ങിന്റെ മനോഹാരിത ഉണ്ടായിരുന്നു …അയാളുടെ മനോഹാരിത അയാള്‍ ഹാസില്‍വുഡിനെ ഡീപ്പ് പോയന്റെിലേക്ക് ചെത്തിയിട്ട സിക്‌സറിലുണ്ട്….

The partenership was too big… In a critical situation… Given a room for India…

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ടേഴ്‌സ്