ഇന്ത്യന്‍ താരങ്ങളുടെ ‘വര്‍ക്ക് ഷോപ്പ്’ വിടവാങ്ങി, പന്തിന്റേയും ധവാന്റേയും പ്രിയപ്പെട്ട കോച്ച് അന്തരിച്ചു

പ്രമുഖ ക്രിക്കറ്റ് പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ പരിശീലകന്‍ താരക് സിന്‍ഹ (71) അന്തരിച്ചു. മനോജ് പ്രഭാകര്‍, ആശിഷ് നെഹ്റ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത് എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട നിരവധി ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിച്ച വിഖ്യാത കോച്ചാമ് താരക് സിന്‍ഹ.

ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.

ദേശ് പ്രേം ആസാദ്, ഗുര്‍ചരണ്‍ സിങ്, രമാകാന്ത് അച്രേക്കര്‍, സുനിതാ ശര്‍മ്മ എന്നിവര്‍ക്ക് ശേഷം ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായിരുന്നു താരക് സിന്‍ഹ. 2018ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

സഞ്ജീവ് ശര്‍മ, ആകാശ് ചോപ്ര, അഞ്ജും ചോപ്ര, സുരേന്ദര്‍ ഖന്ന, രണ്‍ധീര്‍ സിങ്, രമണ്‍ ലാംബ, അജയ് ശര്‍മ, കെപി ഭാസ്‌കര്‍, അതുല്‍ വാസന്‍ എന്നീ താരങ്ങളെയും താരക് സിന്‍ഹ പരിശീലിപ്പിച്ചിട്ടുണ്ട്. മുന്‍ താരങ്ങളടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

You Might Also Like