ഇന്ത്യയെ നേരിടുന്ന കടുവകള്‍ക്ക് വന്‍ തിരിച്ചടി, ക്യാപ്റ്റനടക്കം പുറത്ത്

ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി. ക്യാപ്റ്റന്‍ തമീം ഇഖ്ബിലിനെ അവര്‍ക്ക് നഷ്ടമായി. ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ കളിക്കുന്നതിനിടെ തുടയില്‍ പരിക്കേറ്റതാണ് തമീമിന് തിരിച്ചടിയായത്. തമീമിന് ഏകദിന പരമ്പര മുഴുവന്‍ നഷ്ടമാകും.

തുടയിലേറ്റ പരിക്കിന് രണ്ടാഴ്ചത്തെ വിശ്രമമാണ് തമീമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ തമീം ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുന്ന കാര്യവും സംശയത്തിലായി. അതെസമയം തമീമിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഈ മാസം 14നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്‌കിന്‍ അമഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ടസ്‌കിന്‍ രണ്ടും മൂന്നും ഏകദിനങ്ങളില്‍ കളിക്കുമെന്നാണ് സൂചന.

എന്നാല്‍ കായികക്ഷമതാ പരിശോധനക്കുശേഷം മാത്രമെ ടസ്‌കിന്‍ ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവു. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് ടസ്‌കിന് പരിക്കേറ്റത്. ടസ്‌കിന് പകരം ഷൊറീഫുള്‍ ഇസ്ലാമിനെ ബാക്ക് അപ്പായി ബംഗ്ലാദേശ് ടീമിലെടുത്തിട്ടുണ്ട്. ഇന്ത്യ എ ടീമിനെതിരെ കളിക്കുകയാണ് ഷൊറീഫുള്‍ ഇപ്പോള്‍.

അതെ,സമയം ഏകദിന ടെസ്റ്റ് പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം ഇന്ന് ധാക്കയിലെത്തും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

 

You Might Also Like