Tag Archive: VIRAT KOHLI

  1. സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് കോഹ്ലി ഈ ലോകകപ്പില്‍ മറികടക്കും, വമ്പന്‍ പ്രവചനവുമായി റിക്കി പോണ്ടിംഗ്

    Leave a Comment

    ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോര്‍ഡ് വിരാട് കോഹ്ലി മറികടക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 85 റണ്‍സ് വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് റിക്കി പോണ്ടിങ്ങിന്റെ പ്രസ്താവന. ഇതുവരെ ഏകദിന ക്രിക്കറ്റില്‍ 47 സെഞ്ചുറികളാണ് വിരാട് കോഹ്ലി തന്റെ പേരില്‍ ചേര്‍ത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ള സച്ചിനെ മറികടക്കാനുള്ള വലിയ അവസരമാണ് വിരാട് കോഹ്ലിക്ക് മുന്‍പിലുള്ളത്. ഇത്തവണത്തെ ലോകകപ്പിലൂടെ കോഹ്ലിയ്ക്കതിന് സാധിക്കുമെന്നാണ് പോണ്ടിംഗ് വിശ്വസിക്കുന്നത്.

    ഇത്തവണത്തെ ലോകകപ്പിലൂടെ കോഹ്ലിക്ക് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കും എന്നാണ് താന്‍ കരുതുന്നത് എന്ന് പോണ്ടിംഗ് പറയുന്നു. എന്തായാലും ഈ ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കാന്‍ കോഹ്ലിക്ക് സാധിക്കുമെന്നും പോണ്ടിംഗ് പറയുന്നു. എന്നാല്‍ ലോകകപ്പില്‍ മൂന്നാമതൊരു സെഞ്ച്വറി കോഹ്ലിക്ക് നേടാന്‍ സാധിക്കുമോ എന്നതാണ് പ്രധാന കാര്യമെന്നും പോണ്ടിംഗ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ വിക്കറ്റുകളും മൈതാനങ്ങളുമൊക്കെ ഒരുപാട് റണ്‍സ് നേടാന്‍ സാധിക്കുന്നതാണ് എന്ന് പോണ്ടിംഗ് പറഞ്ഞു. ഒരുപക്ഷേ വിരാട് കോഹ്ലിയുടെ അവസാന ലോകകപ്പായി ഇത് മാറാമെന്നും, അതിനാല്‍ ആ മനോഭാവത്തോടെ കോഹ്ലി ഈ ലോകകപ്പില്‍ കളിക്കുമെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. നിലവില്‍ വിരാട് കോഹ്ലി നല്ല ഫോമിലാണുള്ളതെന്നും റണ്‍സിനായി അയാള്‍ ദാഹത്തോടെ നില്‍ക്കുകയാണെന്നും പോണ്ടിംഗ് വിശദീകരിക്കുന്നു.

    എല്ലായിപ്പോഴും വിരാട് കോഹ്ലി ഒരു വിജയ താരമാണ് എന്ന് പോണ്ടിംഗ് പറയുന്നു. തന്റെ ടീമിനായും വ്യക്തിപരമായും വിജയങ്ങള്‍ നേടുക എന്നതാണ് വിരാട് കോഹ്ലിയുടെ ലക്ഷ്യം എന്നാണ് പോണ്ടിംഗ് കരുതുന്നത്. ഈ ലോകകപ്പിന് അവസാനം വിരാട് കോഹ്ലിക്ക് സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്താന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നതായി പോണ്ടിംഗ് ആവര്‍ത്തിച്ചു. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചില്ലെങ്കിലും അതിനൊപ്പമെങ്കിലും എത്താന്‍ കോഹ്ലിക്ക് സാധിക്കുമെന്നാണ് പോണ്ടിംഗ് കരുതുന്നത്. ഇതുവരെ 282 ഏകദിനങ്ങളില്‍ നിന്നാണ് വിരാട് കോഹ്ലി 47 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ളത്.

    സച്ചിന്‍ 463 ഏകദിനങ്ങളില്‍ നിന്നായിരുന്നു 49 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറില്‍ 18,426 റണ്‍സാണ് ഈ ഇതിഹാസം നേടിയത്. ഒരു സമയത്ത് വിരാട് കോഹ്ലി സച്ചിന്റെ ഈ റെക്കോര്‍ഡ് മറികടക്കുമെന്ന് കരുതിയെങ്കിലും ഫോമിലുണ്ടായ പ്രശ്നങ്ങള്‍ കോഹ്ലിയെ ബാധിക്കുകയായിരുന്നു. എന്തായാലും 2023 ഏകദിന ലോകകപ്പില്‍ മികച്ച തുടക്കമാണ് കോഹ്ലിക്ക് ലഭിച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും ഇത്തരം പ്രകടനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇതുപോലെ പല റെക്കോര്‍ഡുകളും കോഹ്ലിയ്ക്ക് സ്വന്തം പേരില്‍ ചേര്‍ക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.

  2. സച്ചിനോട് കോഹ്ലിയേയും ബാബറിനേയും താരതമ്യം ചെയ്യാന്‍ പോലുമാകില്ല, കാരണമിതാണ്

    Leave a Comment

    മുനീസ് പികെ

    വര്‍ത്തമാനകാല ക്രിക്കറ്റില്‍ വിരാട് വിരാട് കോഹ്ലിയും ബാബര്‍ ആസമും മികച്ച താരങ്ങള്‍ തന്നെയാണ് തര്‍ക്കമില്ല..
    സച്ചിന്‍ ടെണ്ടുല്‍ക്കറോട് താരമതമ്യം ചെയ്യാന്‍ ആവില്ല ഇവരെയൊന്നും..

    സച്ചിന്‍ അതൊരു വികാരമായിരുന്നു… ഇതിഹാസ തുല്യമായ കരിയര്‍…

    ബാറ്റും കയ്യിലേന്തി സച്ചിന്‍ ക്രീസിലേക്ക് വരുമ്പോള്‍ നെഞ്ചിടിപ്പോടെ കണ്ടിരുന്ന ഒരു ജനതയ്ക്ക് ആ പ്രതിഭ സമ്മാനിച്ച ഇന്നിംഗ്‌സുകള്‍….

    എതിര്‍ ടീം ബൗളര്‍മ്മാരുടെ ശൗര്യത്തിന് മുന്നില്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയ ബാറ്റിംഗ് ജീനിയസ്..

    റൊക്കോര്‍ഡുകളും പുരസ്‌കാരങ്ങള്‍ക്കുമുപരി ഇന്ത്യക്കാരന്റെ നെഞ്ചില്‍ അഭിമാനത്തോടെ പറയാന്‍ ഒരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നു

     

  3. സച്ചിന്റെ മെമ്മറി ഏഷ്യാകപ്പില്‍ നിന്നും മായും, എലൈറ്റ് റെക്കോര്‍ഡില്‍ കണ്ണുംനട്ട് രോഹിത്തും കോഹ്ലിയും

    Leave a Comment

    ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെ എലൈറ്റ് റെക്കോര്‍ഡില്‍ കണ്ണും നട്ട് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച അപൂര്‍വ്വ റെക്കോര്‍ഡ് മറികടക്കാനുളള സുവര്‍ണാവസരമാണ് ഇരുവരേയും കാത്തിരിക്കുന്നത്.

    22 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ ഏഷ്യാ കപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് സച്ചിനാണ്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തും. 971 റണ്‍സാണ് സച്ചിന്‍ ഏഷ്യാ കപ്പില്‍ അടിച്ചെടുത്തത്. ഈ പട്ടികയില്‍ രോഹിത് അഞ്ചാം സ്ഥാനത്തും കോഹ്ലി 12ാം സ്ഥാനത്തുമാണ്. രോഹിത് ഇതുവരെയായി 745 റണ്‍സാണ് അടിച്ചെടുത്തത്. കോഹ്ലി 613 റണ്‍സും.

    സച്ചിനെ മറികടക്കാന്‍ രോഹിതിനു 226 റണ്‍സും കോഹ്ലിക്ക് 358 റണ്‍സും വേണം. ഇരുവരും മികച്ച ഫോമിലാണെങ്കില്‍ ഈ റെക്കോര്‍ഡ് അനായാസം മറികടന്നേക്കും.

    അതെസമയം രണ്ട് ശ്രീലങ്കന്‍ ഇതിഹാസങ്ങളാണ് ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ആയിരത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടേ രണ്ട് താരങ്ങളും അവര്‍ തന്നെ.

    Indian cricketers Virendar Sehwag (L) and Sachin Tendulkar chat during the first One-Day International (ODI) in Rajkot on December 15, 2009. India scored their highest ever one-day total, amassing 414-7 from 50 overs after being sent in to bat by Sri Lanka in the first limited-overs international. India won the preceding Test series 2-0 and tied the Twenty20 series 1-1. AFP PHOTO/ Pal PILLAI (Photo credit should read PAL PILLAI/AFP/Getty Images)

    ഇതിഹാസ ലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ 1220 റണ്‍സുമായി ഒന്നാമത് നില്‍ക്കുന്നു. 1075 റണ്‍സുമായി കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. ജയസൂര്യ 25 കളികളും 24 ഇന്നിങ്സും ബാറ്റ് ചെയ്തു. സംഗ 24 കളികളും 23 ഇന്നിങ്സും ബാറ്റ് വീശി. സച്ചിന്‍ 23 കളികളും 21 ഇന്നിങ്സും ബാറ്റേന്തിയാണ് 971 റണ്‍സെടുത്തത്.

    നാലാം സ്ഥാനത്ത് പാക് താരം ഷുഹൈബ് മാലിക്കാണ്. 786 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. 17 കളിയും 15 ഇന്നിങ്സുകളും താരം കളിച്ചു.

     

  4. കോഹ്ലി, രോഹിത്ത് യുഗം അവസാനിക്കുന്നു, നിര്‍ണ്ണായക സൂചന നല്‍കി ബിസിസിഐ

    Leave a Comment

    ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ തലമുഖ മാറ്റം വരുമെന്ന് ഉറപ്പായി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പല സീനിയര്‍ താരങ്ങളേയും പിന്നീട് പരിഗണിക്കില്ല. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച് ലോകകപ്പിന് ശേഷം നായകന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോഹ്ലി എന്നിവരുടെ രാജ്യാന്തര ട്വന്റി 20യിലേക്ക് ഇനി പരിഗണിക്കില്ല.

    വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വന്‍, പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ഭാവി സംബന്ധിച്ചും സെലക്ഷന്‍ കമ്മിറ്റി നിര്‍ണ്ണായക തീരുമാനമെടുക്കും.

    ‘താരങ്ങളുമായി ഭാവി ചര്‍ച്ച ചെയ്യുകയാണ് മുഖ്യ സെലക്ടറുടെ പ്രധാന ചുമതലകളിലൊന്ന്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കഴിയുന്നത്ര കാലം ടീമില്‍ തുടരണം എന്നാണ് ആഗ്രഹം. എന്നാല്‍ എല്ലാ വലിയ താരങ്ങള്‍ക്കും അവരുടെ ഭാവി സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സമയം വരും. മൂന്ന് ഫോര്‍മാറ്റിലും ഐപിഎല്ലിലും കളിക്കുക അത്ര അനായാസമായ കാര്യമല്ല’ ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു.

    വരാനിരിക്കുന്ന പുതിയ മുഖ്യ സെലക്ടറുടെ കീഴിലായിരിക്കും സൂപ്പര്‍ താരങ്ങളുടെ ഭാവി സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച നടക്കുക. ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്ടറാവും എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.

    ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റിലും ട്വന്റി 20യിലേക്കും ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായാണ് താരങ്ങളുടെ ഭാവി ബിസിസിഐ ചര്‍ച്ച ചെയ്യുക. 2024ലെ ടി20 ലോകകപ്പിനായി 20 താരങ്ങളുടെ സാധ്യതാ സ്‌ക്വാഡിനെ സെലക്ടര്‍മാര്‍ക്ക് ഒരുക്കേണ്ടതുണ്ട്.

  5. വിശ്രമം ആവശ്യപ്പെടല്‍, രോഹിത്തിനെ പരിഹസിച്ച് കോഹ്ലി, കടുത്ത യുദ്ധം

    Leave a Comment

     

    ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങെളെല്ലാം വിശ്രമത്തിലാണ്. ഒരുമാസത്തോളം വീണുകിട്ടയ ഇടവേള കുടുംബത്തോടൊപ്പവും യാത്രയ്ക്കുമെല്ലാമായി ചിലവഴിക്കുകയാണ് ക്രിക്കറ്റ് താരങ്ങള്‍. ഇനി അടുത്ത മാസം സമ്പൂര്‍ണ്ണ വെസ്റ്റിന്‍ഡീസ് പര്യടനമാണ് ഇനി നടക്കാനുളളത്.

    അതെസമയം വെസ്റ്റിന്‍ഡീസ പര്യടനത്തില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ വിശ്രമം ആവശ്യപ്പെട്ടതായുളള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അതിനിടെ വിരാട് കോഹ്ലി പോ്റ്റ് ചെയ്ത ഒരു ട്വീറ്റും ചര്‍ച്ചവിഷയമായി.

    ‘ഒഴിവുകള്‍ തിരയണോ അതോ മെച്ചപ്പെടാന്‍ നോക്കണോ’ എന്നാല്‍ കോഹ്ലി ട്വിറ്ററില്‍ എഴുതിയത്. കൂടെ ജിമ്മില്‍ ഫിറ്റ്നസ് വര്‍ക്കുചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും കോഹ്ലി ചേര്‍ത്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പരിഹസിക്കാനായാണ് കോഹ്ലി കുറിച്ചതെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്.

    ഇതോടെ കോഹ്ലി-രോഹിത് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുമുട്ടുകയാണ്. കോഹ്ലിയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് രോഹിത്ത് ശര്‍മ്മ ആരാധകര്‍ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രകടിപ്പിക്കുന്നത്.

    രോഹിത് ശര്‍മ ഏറെ നാളുകളായി ഫിറ്റ്നസ് പ്രശ്നം നേരിടുന്നുണ്ടെന്നത് എല്ലാവര്‍ക്കുമറിയാം. അമിതവയറുള്ള രോഹിത്തിന് വേഗത്തില്‍ ഓടാന്‍ പോലും സാധിക്കുന്നില്ല. അധികനേരം ക്രീസില്‍ നില്‍ക്കാന്‍ താരം പ്രയാസപ്പെടുന്നു. ക്ഷീണിതനായാണ് രോഹിത്തിനെ കൂടുതലും കാണപ്പെടുന്നത്.

  6. ഇംഗ്ലണ്ടിലെ വമ്പൻ ക്ലബുകൾ തമ്മിലുള്ള പോരാട്ടം കാണാൻ കോഹ്‌ലിയും അനുഷ്‌കയുമുണ്ടാകും

    Leave a Comment

    ഇംഗ്ലീഷ് ഫുട്ബോളിൽ ഇന്നൊരു വമ്പൻ പോരാട്ടം നടക്കാൻ പോവുകയാണ്. പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും കറബാവോ കപ്പ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ എഫ്എ കപ്പിന്റെ ഫൈനലിലാണ് ഏറ്റുമുട്ടുന്നത്. രണ്ടു ടീമുകൾക്കും സീസണിലെ രണ്ടാമത്തെ കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് ഈ മത്സരമെന്നതിനൊപ്പം മാഞ്ചസ്റ്റർ ഡെർബിയാണെന്ന ആവേശവും ഇതിനുണ്ട്.

    ഇംഗ്ലണ്ടിലെ വമ്പൻ പോരാട്ടത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ അഭിമാന ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനു വേണ്ടി വിരാട് കോഹ്ലി ലണ്ടനിലുണ്ട്. ഓസ്‌ട്രേലിയയെ കീഴടക്കി കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.

    എഎൻഐയുടെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ കിറ്റ് സ്പോൺസർമാരായ പ്യൂമയുടെ അതിഥികളായാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും മത്സരത്തിനായി എത്തുന്നത്. 2017 മുതൽ വിരാട് കൊഹ്‌ലിക്കും പ്യൂമയുമായി പങ്കാളിത്തമുണ്ട്. ഇതാണ് താരം മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്.

    ക്രിക്കറ്റ് താരാമാണെങ്കിലും ഫുട്ബോളിന്റെ കടുത്ത ആരാധകൻ കൂടിയാണ് വിരാട് കോഹ്ലി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനായ വിരാട് ഇന്നത്തെ ഡെർബി മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും പിന്തുണ നൽകുകയെന്നതാണ് പ്രതീക്ഷിക്കേണ്ടത്. ഫുട്ബോൾ ആരാധന കൊണ്ടു തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഗോവയുടെ ഷെയറുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

    ഇന്നത്തെ മത്സരത്തിൽ രണ്ടു ടീമുകളും മികച്ച പോരാട്ടം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് മികച്ച പ്രകടനം നടത്തി ഒരു കിരീടം കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യമാകും ഉണ്ടാവുക. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപുള്ള ഒരു പ്രധാന പോരാട്ടത്തിനൊപ്പം ട്രെബിൾ കിരീടത്തിലേക്കുള്ള രണ്ടാമത്തെ ചുവടുവെപ്പുമാണ്.

  7. നവീന്‍ കോഹ്ലിയുടെ കാല്‍ക്കല്‍ വീണോ?, പ്രതികരണവുമായി അഫ്ഗാന്‍ താരം

    Leave a Comment

    ഐപിഎല്ലിനിടെ ഏറ്റുമുട്ടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലിയും നവീനുല്‍ ഹഖും തമ്മിലുളള പ്രശ്‌നത്തിന് മഞ്ഞുരുകിയെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. കോഹ്ലിയോട് താന്‍ ട്വിറ്ററിലൂടെ മാപ്പു ചോദിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അഫ്ഗാന്‍ പേസര്‍ തന്നെ രംഗത്തെതി.

    കഴിഞ്ഞ ദിവസം നവീനുല്‍ ഹഖ് 66 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് എന്നോട് ക്ഷമിക്കു വിരാട് കോഹ്ലി സര്‍, എന്ന ട്വീറ്റ് വന്നത്. പിന്നാലെ ഇത് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും മണിക്കൂറുകള്‍ക്കുള്ളില്‍ 25000ത്തോളം പേര്‍ ലൈക്ക് അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ട്വീറ്റ് അപ്രത്യക്ഷമായി.

    ഇതിന് പിന്നാലെ നവിന്റെ ചിത്രവുമുളള വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് നല്‍കാറുള്ള നീല ടിക്കുമുള്ള മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നിര്‍ണായകമാകുക എന്ന് ട്വീറ്റ് എത്തി. അതിന് മുമ്പ് വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിരാട് കോലി ടോപ് സ്‌കോററാകുകയും രോഹിത് കിരീടം നേടുകയും ധോണി ഇന്ത്യയുടെ മുഖ്യപരിശീലകനായി എത്തുകയും ചെയ്യുക എന്നത് ആരാധകന്‍ എന്ന നിലയില്‍ വലിയ സ്വപ്നമാണെന്നും ട്വീറ്റ് ചെയ്തിരുന്നു.

    ഇതോടെയാണ് നവീന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരണത്തിന് തയാറായത്. ഇത്തരം വ്യാജ പ്രൊഫൈലുകളില്‍ നിന്ന് സന്ദേശം ലഭിക്കുന്നവര്‍ ഉടന്‍ അത് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നവീന്‍ ആവശ്യപ്പെട്ടത്. ആരാധകര്‍ തനിക്കെതിരെ കോഹ്ലി ചാന്റ് നടത്തുന്നത് കളിക്കാന്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് നവീന്‍ ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

  8.  അവനെ മാറോട് ചേര്‍ത്തു, ക്രിക്കറ്റ് ലോകം കണ്ടത് വിരാടിന്റെ മറ്റൊകു മുഖം

    Leave a Comment

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ കഴിഞ്ഞ ദിവസം വാംഖഡെയില്‍ നടന്നത്. മത്സരത്തില്‍ ആവേശജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

    ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ്, ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ മികവില്‍ 199 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ 35 പന്തില്‍ 83 നേടിയ സൂര്യകുമാര്‍ യാദവ് മുംബൈക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമൊരുക്കി.

    ജയത്തിന് നേരിയ മാത്രം അകലെ സ്‌കൈ പുറത്തായെങ്കിലും താരത്തെ അനുമോദിച്ച ആര്‍സിബി സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ മാതൃക ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് സ്‌കോര്‍ 15.4 ഓവറില്‍ 192 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. ഇതിനകം 35 പന്തില്‍ ഏഴ് ഫോറും ആറ് സിക്സറും സഹിതം സൂര്യ 83 റണ്ണടിച്ചിരുന്നു.

    സൂര്യയുടെ ഏറ്റവും മികച്ച ഐപിഎല്‍ ഇന്നിംഗ്സുകളില്‍ ഒന്നായി ഇത്. പുറത്തായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഗംഭീര ഇന്നിംഗ്സിന് സൂര്യയെ ആലിംഗനം ചെയ്ത് പ്രശംസിക്കാന്‍ കോഹ്ലി മറന്നില്ല. നേരത്തെ ഈ ഐപിഎല്ലില്‍ നിരവധി വിവാദങ്ങളുണ്ടാക്കിയ കോഹ്ലിയുടെ പ്രവര്‍ത്തി ക്രിക്കറ്റ് ലോകത്തിന്റെ മനംകവര്‍ന്നിരിക്കുകയാണ്.

  9. കോഹ്ലിയ്ക്ക് പടുകൂറ്റന്‍ പിഴവിധിച്ച് സംഘാടകര്‍, ടീമിനൊന്നാകെ കര്‍ശന ശിക്ഷ

    Leave a Comment

    ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടയിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താല്‍കാലിക ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് എതിരെ കടുത്ത നടപടി. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ ആണ് സംഘാടകര്‍ ചുമത്തിയിരിക്കുന്നത്.

    കോഹ്ലി മാത്രമല്ല, ഇംപാക്റ്റ് പ്ലെയര്‍ ഫാഫ് ഡു പ്ലെസിസ് ഉള്‍പ്പെടെയുള്ള ബാംഗ്ലൂര്‍ പ്ലെയിംഗ് ഇലവന്‍ മുഴുവന്‍ താരങ്ങള്‍ക്കും മാച്ച് ഫീസിന്റെ 25 ശതമാനം പിഴ ഒടുക്കണമെന്നും സംഘടകര്‍ വിധിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപ വീതമാണ താരങ്ങള്‍ പിഴയായി നല്‍കേണ്ടത്.

    ബിസിസിഐ പുറത്തിറക്കിയ പ്രത്യേക വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇത് രണ്ടാം തവണയാണ് ഒരേ കുറ്റം ആവര്‍ത്തിക്കുന്നത്. ഇതാണ് കനത്ത പിഴയ്ക്ക ഇടയാക്കിയത്. ഇനിയും ഈ കുറ്റം ആവര്‍ത്തിച്ച ക്യാപ്റ്റന് മത്സരവിലക്ക് വരെ ലഭിക്കും.

    ആദ്യം ഈ കുറ്റം ചെയ്തപ്പോള്‍ ക്യാപ്റ്റന് 12 ലക്ഷം രൂപയായിരുന്നു പിഴ. ഇതാണ് ഇരട്ടിയായിരിക്കുന്നത്. അതെസമയം മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചിരുന്നു. ബംഗളൂരു ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന് 182 റണ്‍സ് എടുക്കാനെ ആയുളളു.

     

  10. അക്കാര്യത്തില്‍ നിരാശനാണ്, ഒടുവില്‍ തുറന്ന് പറഞ്ഞ് കോഹ്ലി

    Leave a Comment

    ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടാനായെങ്കിലും പുറത്തായ രീതിയില്‍ താന്‍ നിരശാനാണെന്ന് തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി. ഫുള്‍ടോസ് പന്തില്‍ പുറത്തായതാണ് കോഹ്ലിയെ നിരശാപ്പെടുത്തുന്നത്.

    ‘ഫുള്‍ ടോസിനു പുറത്തായതില്‍ ഞാന്‍ നിരാശനായിരുന്നു. ഞാന്‍ നന്നായി കളിക്കുകയായിരുന്നു. ഈ പിച്ചില്‍ 175 റണ്‍സ് മതിയെന്ന് ഞാന്‍ സഹ താരങ്ങളോട് ഡ്രസിംഗ് റൂമില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ നന്നായി കളിച്ചു. ഉദ്ദേശിച്ച സ്‌കോറിലെത്തി. അത് മതിയെന്ന വിശ്വാസമുണ്ടായിരുന്നു’ കോഹ്ലി പറഞ്ഞു.

    ഡല്‍ഹിക്ക് എതിരായ അര്‍ധ സെഞ്ച്വറി തികച്ചതോടെ ഈ ഐപിഎല്ലില്‍ മൂന്നാം ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. 34 പന്തില്‍ 50 റണ്‍സെടുത്ത് നില്‍ക്കെ ഫുള്‍ടോസ് പന്തില്‍ ഒരു സിക്‌സിന് ശ്രമിച്ചായിരുനന്നു കോഹ്ലി പുറത്തായത്.

    അതെസമയം മത്സര ശേഷം കോഹ്ലി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയ്ക്ക് ഹസ്തദാനം കൊടുക്കാന്‍ വിസമ്മതിച്ചത് വിവാദമായിട്ടുണ്ട്. മത്സരത്തിനിടെ ഒരു ക്യാച്ച് പിടിച്ച കോഹ്ലി ഗാംഗുലിയ്‌ക്കെതിരെ ദഹിപ്പിക്കുന്ന നോട്ടം നോക്കിയതും വാര്‍ത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.