Tag Archive: Torino FC

  1. ‘ഈ ഫ്രീകിക്ക് എനിക്ക് ആവശ്യമായിരുന്നു’ ഡെര്‍ബിയില്‍ മഴവില്ല് വിരിയിച്ച റോണോയ്ക്ക് പറയാനുളളത്

    Leave a Comment

    ഒരു മഴവിൽ ഫ്രീകിക്കും അസിസ്റ്റുമായി കളം നിറഞ്ഞ ക്രിസ്ത്യാനോ റൊണാൾഡോയുടെ മികവിൽ ടുറിനോയുമായുള്ള ഡെർബിയിൽ യുവൻ്റസിന് നാലുഗോളുകളുടെ വമ്പൻ ജയം. ഇതോടെ പോയൻറ് പട്ടികയിൽ എഴു പോയൻ്റിൻ്റെ ആധിപത്യത്തോടെ ഒന്നാം സ്ഥാനത്തു തുടരുകയാണ് യുവൻ്റസ്.

    മത്സരം തുടങ്ങി മൂന്നാം മിനിട്ടിൽ തന്നെ സൂപ്പർ താരം പൗലോ ഡിബാല യുവൻ്റസിനായി വലകുലുക്കി. മൂന്നാം മിനുട്ടിൽ യുവൻറസിൻ്റെ പ്രത്യാക്രമണത്തിൽ പെനാൽറ്റി ബോക്സിൽ രണ്ടു താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഡിബാല തൊടുത്ത ഷോട്ട് ഡിഫൻറുടെ കാലിൽ തട്ടിയകന്ന് വലയിൽ കയറുകയായിരുന്നു.

    29-ാം മിനുട്ടിൽ പ്രത്യാക്രമണത്തിൽ റൊണാൾഡോ വഴിയൊരുക്കിയ രണ്ടാമത്തെ ഗോൾ ജുവാൻ ക്വാഡ്രാ ഡോ ഫിനിഷ് ചെയ്തു. പെനാൽറ്റി ബോക്സിലേക്ക് റൊണാൾഡോ നീട്ടി നൽകിയ പന്ത് ഡിഫൻ്ററെ വെട്ടിയൊഴിഞ്ഞ ക്വാഡ്രാഡോയുടെ ബുള്ളറ്റ് ഷോട്ട് വലയിൽ കയറുകയായിരുന്നു. 51-ാം മിനുട്ടിൽ ഡിലിറ്റിൻ്റെ ഹാൻഡ്‌ബോളിൽ കിട്ടിയ പെനാൽറ്റിയിൽ ബെലോട്ടി ടൊറിനോയുടെ ആശ്വാസ ഗോൾ നേടി.

    61-ാം മിനുട്ടിൽ മഴവില്ലഴകിൽ റൊണാൾഡോ തൊടുത്തുവിട്ട പന്ത് ടൊറിനോ ഗോൾകീപ്പർ സിരിഗുവിനെ നിസ്സഹായനാക്കി വലയിൽ കേറുകയായിരുന്നു.ഇതോടെ 1961 നു ശേഷം ജുവൻ്റസിനു വേണ്ടി 25 ഗോളുകൾ നേടുന്ന ആദ്യ താരമായി മാറി ക്രിസ്ത്യാനോ റൊണാൾഡോ.

    81-ാം മിനുട്ടിൽ പെനാൽറ്റി ബോക്സിലേക്ക് ഡാനിലോ കൊടുത്ത ക്രോസ്ബോൾ ഓൺഗോളിൽ കലാശിക്കുകയായിരുന്നു. പെനാൽറ്റി ബോക്സിലേക്ക് വളഞ്ഞിറങ്ങിയ പന്തിനെ പിന്നിൽ ആളില്ലെങ്കിലും ക്ലിയർ ചെയ്യാൻ ശ്രമിച്ച പ്രതിരോധതാരം ജിജിയുടെ പിഴവിൽ നാലാമത്തെ ഗോൾ യുവൻ്റസിനു നേടികൊടുക്കുകയായിരുന്നു.

    ‘ഈ ഒരു ഫ്രീ കിക്ക് ഗോള്‍ എനിക്ക് ആവിശ്യമായിരുന്നു, ഇതെനിക്ക് ആത്മവിശ്വാസം തിരികെ കിട്ടാന്‍ സഹായിക്കും. പ്രയാസകരമായ കളിയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു എല്ലാവരും കഠിനാധ്വാനം ചെയ്തു ഞങ്ങള്‍ വിജയിച്ചു, ലാസിയോയില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. മിലാനെതിരെയുള്ള അടുത്ത മത്സരവും വിജയിക്കാന്‍ ശ്രമിക്കും അതും ബുദ്ധിമുട്ടേറിയ ഒന്നാണ്’ മത്സരശേഷം റൊണാള്‍ഡോ സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.