Tag Archive: SURESH RAINA

  1. അതൊരു തെറ്റിദ്ധാരണയായിരുന്നു, ഇന്ത്യന്‍ താരത്തെ ചീത്ത വിളിച്ചതിന് പാക് താരത്തിന് പശ്ചാത്താപം

    Leave a Comment

    ലോകക്രിക്കറ്റിൽ ഇന്നോളം നടന്നിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളാണ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ കളിക്കാർ തമ്മിൽ പലപ്പോഴും വാക്പോരുകളിൽ ഏർപ്പെടാറുണ്ട്.

    2009 ൽ പാകിസ്ഥാൻ കീപ്പർ കമ്രാൻ അക്മലും ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്പോര് ഇതിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഉണ്ടായതാണ് എന്നാണ് കമ്രാൻ അക്മൽ പിന്നീട് പറഞ്ഞത്. ഇതോടൊപ്പം ഇഷാന്തിന്റെ മൈതാനത്തെ പെരുമാറ്റവും അക്മൽ എടുത്തുപറയുന്നു.

    ‘2009ൽ ഗംഭീരമായുള്ള വാക്പോര് തീർത്തും തെറ്റിദ്ധാരണയുടെ പേരിലായിരുന്നു. 2009 ഏഷ്യാ കപ്പ് മത്സരത്തിനിടയായിരുന്നു ഇത്. സയീദ് അജ്മൽ എറിഞ്ഞ പന്ത് എന്റെ കൈകളിലെത്തുകയും, ഞാൻ ക്യാച്ചിനായി അപ്പില്‍ ചെയ്യുകയുമുണ്ടായി. എന്നാൽ അമ്പയർ അത് അവഗണിച്ചു. ആ സമയത്ത് ഗംഭീർ എന്തോ പറഞ്ഞു. എന്തായാലും അയാൾ പറഞ്ഞത് ചീത്ത വാക്കുകൾ ആയിരുന്നില്ല. എന്റെ ഊഹം ശരിയാണെങ്കിൽ ഗംഭീർ അയാളോട് തന്നെ പറഞ്ഞ വാക്കുകളായിരുന്നു അത്. എന്നാൽ എന്നോട് സംസാരിച്ചതാണെന്ന് എനിക്ക് തോന്നി’ അക്മൽ പറഞ്ഞു.

    ഒപ്പം 2012ൽ ഇഷാന്ത് ശർമയുമായി ഉണ്ടായ വാക്പൊരിനെ പറ്റിയും അക്മൽ സംസാരിച്ചു.

    ‘ഇഷാന്ത് ചീത്ത പറയാറുണ്ട്. അതുപോലെതന്നെ വാങ്ങിച്ചു കൂട്ടാറുമുണ്ട്. അന്ന് ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. അദ്ദേഹം മികച്ച ഒരു വ്യക്തിയായിരുന്നു. ഒപ്പം റൈനയും ഉണ്ടായിരുന്നു. ഇരുവരും ചേർന്നാണ് ഇഷാന്തിനെ ശാന്തനാക്കിയിരുന്നത്. ഇന്ത്യ മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഷോഐബ് മാലിക്കും മുഹമ്മദ് ഹഫിസും നന്നായി കളിച്ചിരുന്നു. അതായിരുന്നു ഇഷാന്തിനെ ചൊടിപ്പിച്ചത്’ അക്മൽ കൂട്ടിച്ചേർത്തു.

    പലപ്പോഴും ഇന്ത്യ പാകിസ്ഥാൻ ടീമുകൾ മൈതാനത്തിറങ്ങുമ്പോൾ ഇത്തരം വാക്കുപോരുകൾ പതിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഇതിൽ പ്രധാന ഘടകം തന്നെയാണ്. മൈതാനത്ത് ആവേശം വർദ്ധിപ്പിക്കാൻ ഈ വാക്പോരുകൾക്ക് സാധിച്ചിട്ടുണ്ട് എന്നതും സത്യമാണ്.

  2. ഇയാള്‍ വിരമിച്ചെതെന്തിനാണ്, നൂറ്റാണ്ടിന്റെ ക്യാച്ചുമായി സുരേഷ് റെയ്‌ന

    Leave a Comment

    ഐപിഎല്ലില്‍ നിന്നും ഉള്‍പ്പെടെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് സേഫ്റ്റി ലോക സീരിസില്‍ കളിക്കുന്ന സുരേഷ് റെയ്ന തകര്‍പ്പന്‍ ഫില്‍ഡിംഗ് പ്രകടനവുമായി ക്രിക്കറ്റ് ലോകത്തിന്റെ മനംകവരുകയാണ്. റോഡ് സേഫ്റ്റി ലോക സീരീസിലെ ഇന്ത്യ ലെജന്‍ഡ്സും ഓസ്ട്രേലിയ ലെജന്‍ഡ്സും ഏറ്റുമുട്ടിയ സെമി ഫൈനല്‍ പോരിലാണ് റെയ്നയുടെ ക്യാച്ച് വന്നത്.

    ഓസീസ് താരം ബെന്‍ ഡങ്കിനെ പുറത്താക്കാന്‍ സുരേഷ് റെയ്ന തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ക്യാച്ച് എടുത്തത്. 25 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഡങ്കിനെ റെയ്ന പോയിന്റില്‍ ക്യാച്ച് എടുത്ത് മടക്കിയത്. വായുവില്‍ ഉയര്‍ന്ന് ചാടിയായിരുന്നു റെയ്‌നയുടെ തകര്‍പ്പന്‍ ക്യാച്ച്.

    മഴ കളി മുടക്കിയതിനെ തുടര്‍ന്ന് സെമി ഫൈനല്‍ മത്സരം അടുത്ത ദിവസത്തെക്ക് മാറ്റി വെക്കേണ്ടതായി വന്നു.

    കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ മുന്‍പോട്ട് വരാതിരുന്നതോടെയാണ് റെയ്നക്ക് സീസണ്‍ നഷ്ടമായത്. പിന്നാലെ താരം കമന്ററി ബോക്സിലേക്ക് എത്തി. റോഡ് സേഫ്റ്റി ലോക സീരിസ് ആരംഭിക്കുന്നതിന് മുന്‍പായി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നും റെയ്ന വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

  3. ഐപിഎല്‍ ഫൈനല്‍ വിജയികളെ പ്രവചിച്ച് സുരേഷ് റെയ്‌ന

    Leave a Comment

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 15ാം സീസണിന്റെ ഫൈനലില്‍ ആരു ജയിക്കാനാണ് സാധ്യതയെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനാണ് ഐപിഎല്‍ കിരീട സാധ്യത റെയ്‌ന കല്‍പിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് ഷോയില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.

    നാലോ അഞ്ചോ ദിവസത്തെ വിശ്രമവും ഈ സീസണിലുടനീളം തുടരുന്ന മികച്ച വിജയതൃഷ്ണയും ഗുജറാത്ത് ടൈറ്റന്‍സിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും റെയ്‌ന നിരീക്ഷിക്കുന്നു. നേരത്തെ രണ്ട് തവണ മുഖാമുഖം ഏറ്റുമുട്ടിയപ്പോഴും ഗുജറാത്ത് രാജസ്ഥാനെതിരെ ജയിച്ച കാര്യം റെയ്‌ന ഓര്‍മ്മിപ്പിക്കുന്നു.

    അതേസമയം രാജസ്ഥാനെ നിസ്സാരരായി കാണരുതെന്നും റെയ്‌ന മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍ മികച്ച ഫോമിലാണെന്നും, ജോസ് ബട്ട്ലര്‍ ഈ സീസണില്‍ ഒരിക്കല്‍ കൂടി ഫോമായാല്‍ അത് രാജസ്ഥാന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും റെയ്‌ന പറഞ്ഞു. അഹമ്മദാബാദിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നും റെയ്‌ന കൂട്ടിചേര്‍ത്തു.

    ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിനു പരാജയപ്പെടുത്തിലയാണ് ഗുജറാത്ത് ടൈറ്റന്‍സ് അരങ്ങേറ്റ സീസണില്‍ തന്നെ പ്ലേയോഫില്‍ എത്തിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ഗുജറാത്ത് മറികടന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ഹാട്രിക്ക് സിക്‌സ് അടിച്ചാണ് ഡേവിഡ് മില്ലര്‍, മത്സരം ഫിനിഷ് ചെയ്തത്.

     

     

  4. കളി തുടങ്ങി റെയ്‌ന, കരിയറില്‍ രണ്ടാം ഘട്ട ചുവടുവെപ്പ്

    Leave a Comment

    ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് അദ്ദേഹത്തെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്ന. യോഗിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമൊത്തുള്ള ഒരു ചിത്രവും റെയ്ന ട്വീറ്റ് ചെയ്തു. സ്പോര്‍ട്നെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ളയാളാണ് യോഗിയെന്ന് റെയ്ന ട്വീറ്റില്‍ പറഞ്ഞു.

    ‘ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌പോര്‍ട്‌സിനെ കുറിച്ചും യുവജനങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമായി കരുതുന്നു.

    അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ അഭൂതപൂര്‍വമായ മാര്‍ഗനിര്‍ദേശം സംസ്ഥാനത്തിന് തുടര്‍ന്നും ലഭിക്കട്ടെ,’ സുരേഷ് റെയ്ന ട്വീറ്റ് ചെയ്തു.

    യോഗി ആദിത്യനാഥിന്റെ ഓഫീസും റെയ്നക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ട റെയ്‌ന രാഷ്ട്രീയത്തില്‍ ഇറങ്ങാനുളള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

    ക്രിക്കറ്ററെന്നതിന് പുറമെ റെയ്ന നടത്തിയ രാഷ്ട്രീയ പ്രസ്താവനയും ഇതിന് മുമ്പും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയുള്ള റെയ്നയുടെ പ്രസ്താവനയായിരുന്നു വിവാദമായിരുന്നത്.

    ‘താനൊരു ബ്രാഹ്മണനായതുകൊണ്ട് തമിഴ്നാട്ടിലെ സംസ്‌കാരം ഇഷ്ടപ്പെടുന്നു,’ എന്ന റെയ്നയുടെ കമന്റാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടത്.

    അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ കളിക്കുന്നില്ലെങ്കിലും കമന്ററി പാനലിലാണ് റെയ്ന ഇത്തവണയുള്ളത്. മെഗാ താരലേലത്തില്‍ ഒരു ടീമിന്റെയും ഭാഗമാവാന്‍ സാധിക്കാതെ വന്നതോടെയാണ് റെയ്‌ന കമന്ററി പാനലിലേക്കെത്തുന്നത്. ഇതാദ്യമായാണ് റെയ്ന ഐ.പി.എല്ലില്‍ കമന്ററി പറയാനെത്തുന്നത്.

     

  5. റെയ്‌നയെ എന്തുകൊണ്ട് ആരും ടീമില്‍ എടുത്തില്ല, കാരണം തുറന്ന് പറഞ്ഞ് സംഗ

    Leave a Comment

    ഐപിഎല്‍ മെഗാ ലേലത്തില്‍ സുരേഷ് റെയ്നയെ ടീമുകളൊന്നും വാങ്ങാതിരുന്നത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. മിസ്റ്റര്‍ ഐപിഎല്ലെന്നറിയപ്പെടുന്ന റെയ്‌ന അടിസ്ഥാന വിലയായി 2 കോടി രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമെന്നോണം റെയ്നയെ വാങ്ങാന്‍ ടീമുകളൊന്നും താത്പര്യം കാട്ടിയില്ല. ദീര്‍ഘകാലം തങ്ങളുടെ കളിക്കാരനായിരുന്നിട്ടും സിഎസ്‌കെയും റെയ്നയില്‍ താത്പര്യം കാട്ടാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി.

    ഇപ്പോഴിതാ റെയ്നയെ ടീമുകള്‍ കൈയ്യൊഴിയാനുള്ള കാരണത്തെക്കുറിച്ച് വിശദമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ കുമാര്‍ സംഗക്കാര.

    റെയ്നയെ ആരും വാങ്ങിയില്ല എന്നത് അദ്ദേഹം ഒരു മോശം കളിക്കാരനാണെന്ന കാരണത്താല്‍ അല്ലെന്ന് സംഗക്കാര പറഞ്ഞു. പല കോണുകളില്‍ നിന്നായി ഇതിനെ വീക്ഷിക്കണം. ഒരു കളിക്കാരനെ തെരഞ്ഞെടുക്കുന്നതില്‍ ചില മാനദണ്ഡങ്ങള്‍ ടീമുകള്‍ക്കുണ്ടെന്നും സംഗക്കാര വ്യക്തമാക്കി.

    ഐപിഎല്ലില്‍ സുരേഷ് റെയ്നയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. ഒരു ഇതിഹാസമെന്നുതന്നെ പറയാം. എല്ലാ സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുന്‍നിര ബാറ്റര്‍മാരിലൊരാള്‍. എന്നാല്‍, ഓരോ സീസണിനും അനുസരിച്ചായിരിക്കും ടീമുകള്‍ കളിക്കാരെ തെരഞ്ഞെടുക്കുക. കളിക്കാരുടെ മുന്‍ പ്രകടനങ്ങളും മറ്റു കാര്യങ്ങളും ലേലത്തില്‍ പരിഗണനയ്ക്ക് വന്നേക്കും. യുവ കളിക്കാര്‍ക്ക് നല്‍കുന്ന പ്രാധാന്യവും റെയ്നയെ തഴയാന്‍ കാരണമായിട്ടുണ്ടെന്ന് സംഗക്കാര ചൂണ്ടിക്കാട്ടി.

    ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരില്‍ നാലാം സ്ഥാനത്താണ് റെയ്ന. 2020 സീസണില്‍ താരം പിന്മാറിയിരുന്നു. 2021ല്‍ ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരെ അര്‍ധശതകവുമായി തിരിച്ചെത്തി. എന്നാല്‍, പിന്നീട് പ്രകടനം മോശമായതോടെ റോബിന്‍ ഉത്തപ്പയ്ക്ക് അവസരം നല്‍കി. ഉത്തപ്പ തിളങ്ങിയതോടെ റെയ്ന പുറത്താവുകയും ചെയ്തു.

     

  6. ഒടുവില്‍ റെയ്‌ന ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, കൂടെ ശാസ്ത്രിയും

    Leave a Comment

    താരലേലത്തില്‍ പുറന്തള്ളപ്പെട്ടതോടെ മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌നയ്ക്ക് ഇത്തവണ ഐപിഎല്‍ കളിക്കാനാകില്ലെങ്കിലും മറ്റൊരു വിധത്തില്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സൂപ്പര്‍ താരം. ഐപിഎല്‍ ഹിന്ദി കമന്ററി ടീമിനൊപ്പമാണ് റെയ്‌ന കളിപറയാന്‍ ഒരുങ്ങുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കൊപ്പമാണ് റെയ്‌ന ഹിന്ദിയില്‍ കമന്ററി പറയുക.

    പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക്ക് ജാഗരണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മറ്റൊരു വിധത്തില്‍ ഐപിഎല്ലിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ റെയ്‌നയ്ക്ക്.

    ‘റെയ്ന ഇത്തവണ ഐപിഎല്ലിന്റെ ഭാഗമാകില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, പക്ഷേ എങ്ങനെയെങ്കിലും അദ്ദേഹത്തെ ടൂര്‍ണമെന്റുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്, അദ്ദേഹത്തെ മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിളിക്കാന്‍ ഒരു കാരണമുണ്ട്. ശാസ്ത്രിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇംഗ്ലീഷ് കമന്ററി ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകനായതിനാല്‍ അദ്ദേഹം പിന്നീട് കമന്ററി പറഞ്ഞിട്ടില്ല’ പേര് വെളിപ്പെടുത്താത്ത ഒരു ഐപിഎല്‍ സോഴ്‌സ് പറഞ്ഞു.

    2020ലെ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയതും 2021ലെ ഐപിഎല്‍ സീസണില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതുമാണ് റെയ്നയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്നയ്ക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 17.77.

    205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് റെയ്ന. 32.51 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 5528 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 136.76. ഒരു സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും റെയ്നയുടെ അക്കൗണ്ടിലുണ്ട്. 2016,17 സീസണുകളില്‍ ഗുജറാത്ത് ലയേണ്‍സിനെ നയിച്ചതും റെയ്ന ആയിരുന്നു.

     

     

  7. ഐപിഎല്ലിലേക്ക് റെയ്‌നയുടെ തിരിച്ചുവരവ് ഉടന്‍, സ്വന്തമാക്കുക ആ ടീം

    Leave a Comment

    മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനായി റെയ്‌നയെ ഗുജറാത്ത് ടൈറ്റന്‍സ് പരിഗണിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

    ഓപ്പണിങ് ബാറ്റ്സ്മാന്‍ ജേസന്‍ റോയ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് റെയ്‌നയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെടുക്കാന്‍ ആലോചിക്കുന്നത്. രണ്ട് കോടി രൂപയ്ക്കായിരുന്നു ജാസണ്‍ റോയിയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെടുത്തിരുന്നത്. ഈ തുക തന്നെ മുടക്കിയാല്‍ റെയ്‌നയേയും ഗുജറാത്തിന് ടീമിലെത്തിക്കാനാകും.

    ജേസന്‍ റോയ്ക്ക് പകരക്കാരന്‍ ആര് എന്ന് ഗുജറാത്ത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റെയ്നയ്ക്ക് വേണ്ടി ആരാധകരുടെ മുറവിളി തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

    ഐപിഎല്‍ താര ലേലത്തില്‍ റെയ്നയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. രണ്ട് കോടി രൂപയായിരുന്നു റെയ്നയുടെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിങ്സും റെയ്നയ്ക്ക് വേണ്ടി ഇറങ്ങാന്‍ തയ്യാറാവാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

    2020ലെ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയതും 2021ലെ ഐപിഎല്‍ സീസണില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതുമാണ് റെയ്നയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്നയ്ക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 17.77.

    205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് റെയ്ന. 32.51 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 5528 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 136.76. ഒരു സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും റെയ്നയുടെ അക്കൗണ്ടിലുണ്ട്. 2016,17 സീസണുകളില്‍ ഗുജറാത്ത് ലയേണ്‍സിനെ നയിച്ചതും റെയ്ന ആയിരുന്നു.

  8. ലോക പര്യടനത്തിനൊരുങ്ങി റെയ്‌ന, നിര്‍ണ്ണായക നീക്കവുമായി ‘മിസ്റ്റര്‍ ഐപിഎല്‍’

    Leave a Comment

    ഐപിഎല്‍ താരലേലത്തില്‍ എടുക്കാചരക്കായതിനെ തുടര്‍ന്ന ക്രിക്കറ്റ് കരിയര്‍ തന്നെ ഏതാണ്ട് അവസാനിച്ചു എന്ന് വിലയിരുത്തപ്പെടുത്ത സൂപ്പര്‍ താരം സുരേഷ് റെയ്‌ന കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചസി ക്രിക്കറ്റ് ലീഗില്‍ സജീവമാകാനാണ് റെയ്‌ന നീക്കം നടത്തുന്നത്.

    ഇതിന്റെ ഭാഗമായി എന്‍ഒസിയ്ക്കായി ബിസിസിഐ സമീപിച്ചിരിക്കുകയാണ് റെയ്‌ന. ബിഗ് ബാഷ് ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിക്കാന്‍ അനുവദിക്കണമെന്നാണ് റെയ്‌ന അപേക്ഷിച്ചിരിക്കുന്നത്. ഈ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ലോകം മുഴുവനുമുളള മുഴുവന്‍ ലീഗുകളുടേയും ഭാഗമാകാനാണ് റെയ്‌ന തയ്യാറെടുക്കുന്നത്.

    അതെസമയം ബിസിസിയുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് ഐപിഎലലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വിദേശത്തെ ട്വന്റി20 ലീഗുകളിലോ ടി10 ലീഗുകളില്‍ കളിക്കാനാകില്ല. ബിസിസിഐയുമായി കരാറുള്ളവരാണെങ്കിലും ദേശീയ ടീമില്‍ സ്ഥാനമില്ലെങ്കില്‍ പോലും ആര്‍ക്കും കളിക്കാന്‍ അനുവാദമില്ല.

    ബിസിസിഐ ഏതെങ്കിലും കളിക്കാരന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ തന്നെ അത് വിരമിച്ചവര്‍ക്കായിരിക്കും. പിന്നീട് ബിസിസിഐയുടെ ഒരു ടൂര്‍ണമെന്റിലും അയാള്‍ക്ക് കളിക്കാനാകില്ല.

    റെയ്‌നയെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയാല്‍ പിന്നീട് ഐപിഎല്ലിലേക്ക് മിസ്റ്റര്‍ ഐപിഎല്ലിന് തിരിച്ചുവരവ് ഉണ്ടാകില്ല. ബിസിസിഐയുടെ കരാറില്ലാത്ത താരങ്ങള്‍ക്ക് വിദേശത്ത് കളിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ഐസിസിയുമായും ഫ്രാഞ്ചൈസികളുമായും കൂടിക്കാഴ്ച നടത്തണമെന്ന് റെയ്ന ആവശ്യപ്പെട്ടു.

    ഇതാദ്യമായിട്ടായിരുന്നു റെയ്ന ഐപിഎല്ലില്‍ അണ്‍സോള്‍ഡ് ആയത്. രണ്ടു കോടി അടിസ്ഥാന വിലയായിട്ടും താരത്തിനെ ഏറ്റെടുക്കാന്‍ സിഎസ്‌കെ രംഗത്ത് വന്നിരുന്നില്ല.

  9. ബാറ്റിംഗും ബൗളിംഗും ചെയ്യുന്ന താരങ്ങള്‍ ടീമിലില്ല, ന്യൂനത ചൂണ്ടിക്കാട്ടി റെയ്‌ന

    Leave a Comment

    ഐപിഎല്ലിലെ 15ാം സീസണിനുളള താരലേലത്തില്‍ അണ്‍സോള്‍ഡായതോടെ സുരേഷ് റെയ്‌നയുടെ ക്രിക്കറ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ച മട്ടായി. തന്റെ കരിയറിലെ 34ാം വയസ്സിലാണ് റെയ്‌ന ഒരു ടീമിലും ഇല്ലാത്ത വിധം തികച്ചും അപ്രസക്തനായത്.

    എന്നാല്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് ചില നിര്‍ണ്ണായക നിരീക്ഷിണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് റെയ്‌നയിപ്പോള്‍ ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന കളിക്കാരുടെ അഭാവമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പോരായ്മയെന്നു സുരേഷ് റെയ്‌ന പറയുന്നു. താനെല്ലാം കളിച്ചിരുന്ന കാലത്ത് അത്തരത്തിലുള്ള പലരും ടീമിലുണ്ടായിരുന്നെന്നും അതിനാലാണ് വിവിധ ഐസിസി കിരീടങ്ങള്‍ നേടാനായതെന്നും റെയ്ന വിലയിരുത്തി.

    ‘ഞാന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തുടങ്ങിയ സമയത്ത് കോച്ച് ഗ്യാനേന്ദ്ര പാണ്ഡെ പറഞ്ഞത് ഓര്‍മയുണ്ട്. നിങ്ങള്‍ ബാറ്റിംഗിനൊപ്പം ബോളിങ്ങും ചെയ്യണമെന്നു അദ്ദേഹം എല്ലായ്‌പ്പോഴും പറയുമായിരുന്നു. ഇതു അഞ്ചു ബോളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ടീം കളിക്കുന്നതെങ്കില്‍ ക്യാപ്റ്റനെ ആറാമത്തെയോ, ഏഴാമത്തെയോ ബോളിംഗ് ഓപ്ഷനു സഹായിക്കും. അതു മികച്ച പ്ലാനിംഗാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുമായിരുന്നു.’ റെയ്‌ന പറയുന്നു.

    ‘വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, യൂസുഫ് പത്താന്‍ എന്നിവര്‍ക്കൊപ്പം ഞാനും 2011ലെ ലോക കപ്പില്‍ ഇന്ത്യക്കു വേണ്ടി ബോള്‍ ചെയ്യുമായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അവസാനായി ടി20 ലോക കപ്പിലും നമ്മള്‍ തോറ്റപ്പോള്‍ ടീമില്‍ ആറാമത്തെ ബോളിംഗ് ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നു കാണാം.’ റെയ്‌ന വിലയിരുത്തുന്നു.

    ‘ഇതാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പ്രശ്‌നം. സൂര്യകുമാര്‍ യാദവിനും ബോള്‍ ചെയ്യാന്‍ കഴിയും. പരിക്കേല്‍ക്കുന്നതിനു മുമ്പ് രോഹിത്തും ബോള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആരെങ്കെിലുമൊരാള്‍ക്കു മുന്നോട്ടു വന്നേ തീരൂ. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ തന്റെ ബോളിംഗില്‍ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയ്ക്കു മികച്ചൊരു ഓപ്ഷനായിരിക്കും ലഭിക്കുക’ റെയ്‌ന പറഞ്ഞു നിര്‍ത്തി.

  10. അയാളൊരു രാജ്യന്തര താരമാണെന്ന് വിശ്വസിക്കാനെ വയ്യ, ചെന്നൈ സൂപ്പര്‍ താരത്തെ കുറിച്ച് സ്റ്റെയ്ന്‍

    Leave a Comment

    ഐപിഎല്ലില്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്ഡ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയുടെ പ്രകടനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. സ്‌കൂള്‍ കുട്ടികളെ പോലെയാണ് റെയ്‌ന ബാറ്റേന്തിയതെന്നും അയാളൊരു രാജ്യന്തര താരമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നുമാണ് സ്‌റ്റെയ്ന്‍ തുറന്നടിച്ചത്.

    മുംബൈക്കെതിരെ ആറ് പന്തില്‍ നാലു റണ്‍സെടുത്ത് റെയ്‌ന പുറത്തായിരുന്നു. മത്സരത്തില്‍ റെയ്‌നയുടെ ബാറ്റിംഗ് രീതിയാണ് സ്‌റ്റെയ്‌നെ പ്രകോപിപ്പിച്ചിരിക്കുന്നത്.

    റെയ്‌ന ആറു പന്തുകള്‍ നേരിടുന്നതു കണ്ടപ്പോള്‍ അയാളൊരും രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സ്‌കൂള്‍ കുട്ടികളെപോലെയാണ് റെയ്‌ന ബാറ്റ് ചെയ്തതെന്നും ഡെയ്ല്‍ സ്റ്റെയന്‍ പറഞ്ഞു. ബോള്‍ട്ട് മനോഹരമായാണ് പന്തെറിഞ്ഞത്. എന്നാല്‍ ലെഗ് സൈഡില്‍ ഫീല്‍ഡൊരുക്കി ബോള്‍ട്ട് എറിഞ്ഞ ബൗണ്‍സറില്‍ കൃത്യമായും അയാള്‍ ബാറ്റുവെച്ച് പുറത്തായി.ആ പന്തില്‍ അതിലപ്പുറം അയാള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ സമയം റെയ്‌നയൊരു സ്‌കൂള്‍ ക്രിക്കറ്ററെ ഓര്‍മിപ്പിച്ചുവെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

    ആ പുറത്താകല്‍ കണ്ടപ്പോള്‍ അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. കാരണം പരിചയസമ്പന്നനായ ഒരു രാജ്യാന്തര താരം കളിക്കുന്നനതുപോലെയല്ല അദ്ദേഹം ബോള്‍ട്ടിന്റെ ബൗണ്‍സര്‍ കളിച്ചത്. അയാള്‍ക്ക് ആ പന്ത് സിക്‌സ് അടിക്കാമായിരുന്നു. ഞാനത് പറയാന്‍ പാടില്ല, എങ്കിലും അങ്ങനെയാണ് നമ്മള്‍ കാണാറുള്ളത്-സ്റ്റെയ്ന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

    മുംബൈക്കെതിരായ മത്സരത്തില്‍ അംബാട്ടി റായുഡു പരിക്കേറ്റ് മടങ്ങിയപ്പോഴാണ് റെയ്‌ന ക്രീസിലെത്തിയത്. റെയ്‌നയെ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് വരവേറ്റ ബോള്‍ട്ട് ശരിക്കും വെള്ളംകുടിപ്പിച്ചു. നേരിട്ട നാലാം പന്തില്‍ എഡ്ജ് ചെയ്ത് ബൗണ്ടറി നേടിയെങ്കിലും നേരിട്ട ആറാം പന്തില്‍ റെയ്‌ന പുറത്തായി.