Tag Archive: SUNIL CHETRI

 1. അഭ്യൂഹങ്ങള്‍ക്ക് വിരാമം, സുപ്രധാന നീക്കവുമായി ബംഗളൂരു എഫ്‌സി

  Leave a Comment

  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ബംഗളൂരു എഫ്‌സിയില്‍ തുടരും. ക്ലബുമായി രണ്ട് വര്‍ഷത്തെ പുതിയ കരാറിലാണ് സുനില്‍ ഛേത്രി ഒപ്പുവച്ചിരിക്കുന്നത്. വിവരം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഛേത്രി ക്ലബ് വിട്ടേയ്ക്കും എന്ന അഭ്യൂഹങ്ങള്‍ക്കാണ് അറുതിയായത്.

  2013 ലാണ് ഛേത്രി ബെംഗളൂരുവില്‍ എത്തുന്നത്. ഈ സീസണ്‍ അവസാനത്തോടെ ബംഗളൂരു എഫ്‌സിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു.

  ഇതോടെ താരം മറ്റ് ഏതെങ്കിലും ക്ലബിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, അതിനൊക്കെ വിരാമമിട്ടാണ് താരം ഇപ്പോള്‍ പുതിയ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

  ബംഗളൂരുവിനായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമാണ് ഛേത്രി. 203 മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാര്‍ക്കു വേണ്ടി കളത്തിലിറങ്ങിയ താരം 101 ഗോളുകളാണ് ക്ലബ് ജഴ്‌സിയില്‍ നേടിയത്. ബെംഗളൂരുവിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരവും ഛേത്രിയാണ്.

  രണ്ട് ഐലീഗ്, രണ്ട് ഫെഡറേഷന്‍ കപ്പ്, ഐഎസ്എല്‍, സൂപ്പര്‍ കപ്പ് എന്നീ കിരീടനേട്ടങ്ങളാണ് ഇതുവരെ ബെംഗളൂരുവിനൊപ്പം ഛേത്രി നേടിയത്.

 2. മെസിയുടെ വണ്ടർഗോൾ കണ്ട് വണ്ടറടിച്ച് ഛേത്രി, ട്വിറ്ററിലൂടെ പ്രതികരിച്ച് താരം

  Leave a Comment

  ഫുട്ബോൾ ആരാധകരെ മുഴുവൻ വിസ്മയിപ്പിച്ച ഗോളാണ് ഇന്നലെ നാപോളിക്കെതിരെ ബാഴ്സ നായകൻ ലയണൽ മെസി നേടിയത്. മത്സരത്തിൽ താരത്തിന്റെ പ്രകടനം തന്നെയാണ് ഇറ്റാലിയൻ ക്ലബിനെ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്കു മുന്നേറാൻ ബാഴ്സലോണക്കു പ്രചോദനം നൽകിയതും. മത്സരത്തിൽ താരത്തിന്റെ ഗോൾ കണ്ട് ഇന്ത്യൻ നായകൻ ഛേത്രിയും തന്റെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തി.

  മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിലാണ് മെസി ഗോൾ പിറന്നത്. സുവാരസ് നൽകിയ പാസ് വലതു വിങ്ങിൽ സ്വീകരിച്ച താരം എതിരാളികളെ ഡ്രിബിൾ ചെയ്തു മുന്നോട്ടു കുതിക്കുന്നതിനെ ഫൗൾ ചെയ്യപ്പെട്ടു. എന്നാൽ പെനാൽട്ടിക്കു വേണ്ടി വാദിക്കാതെ എഴുന്നേറ്റ താരം പന്തു നേടിയെടുത്ത് രണ്ടു നാപോളി പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിക്ക് ഒരവസരവും നൽകാതെ അതു വലയിലേക്ക് എത്തിക്കുകയായിരുന്നു.

  ബോഡി ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ പോകുന്നതിനു മുൻപ് ഏറ്റവും കൃത്യമായി പന്തു വലയിലെത്തിച്ച മെസിയുടെ ഗോൾ പിറന്നയുടനെ ഛേത്രി ട്വിറ്ററിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി. മെസി എന്നെഴുതി തൊഴുകൈകളുടെ ഇമോജി ആദ്യം ട്വിറ്ററിൽ കുറിച്ച ഛേത്രി കുറേ നാളുകൾക്കു ശേഷം ഒരു മത്സരം ലൈവായി കണ്ടത് വെറുതെയായില്ലെന്നും അതിനു ശേഷം പറഞ്ഞു.

  മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ വിജയം നേടിയത്. ഇതോടെ തുടർച്ചയായ പതിമൂന്നാം സീസണിലാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെത്തുന്നത്. എന്നാൽ ബയേണിനെ പോലെ ശക്തമായ ആക്രമണ നിരയുള്ള ടീമിനെതിരെ ബാഴ്സക്കു ക്വാർട്ടറിൽ പിടിച്ചു നിൽക്കാൻ കഴിയുമോയെന്ന സംശയം ബാക്കിയാണ്.

 3. സഹലിനെ എന്നെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കാനാകൂ, ഛേത്രി പറയുന്നു

  Leave a Comment

  ഇന്ത്യന്‍ യുവതാരം സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസകൊണ്ട് മൂടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ 15 വര്‍ഷം തികച്ച ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. താനിപ്പോഴും ഫുട്‌ബോള്‍ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ ഛേത്രി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും വെളിപ്പെടുത്തി.

  ഞാന്‍ എന്റെ ഫുട്‌ബോള്‍ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത കാലത്തൊന്നും ഫുട്‌ബോള്‍ വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. ബംഗളൂരുവില്‍ ഉദാന്തയ്ക്കും ആഷിഖിനും ഒപ്പം സ്പ്രിന്റ് ചെയ്ത് ഒപ്പം എത്താന്‍ എനിക്ക് ആകും’ ഛേത്രി പറഞ്ഞു.

  പിന്നീടാണ് സഹലിനെ പേരെടുത്ത് പറഞ്ഞ് ഛേത്രിയുടെ പ്രശംസയെത്തിയത്. ‘സഹല്‍ അബ്ദുല്‍ സമദ് ഇന്ത്യന്‍ ടീമില്‍ തന്നെ മറികടന്ന് ഗോളടിച്ച് കൂട്ടുന്ന കാലം വരെ തനിക്ക് ഇന്ത്യയില്‍ തുടരാന്‍ ആകുമെന്നാണ് പ്രതീക്ഷു. 2026 ലോകകപ്പിന് ഞാന്‍ ഉണ്ടായേക്കില്ല. അന്ന് ഇന്ത്യയുടെ ലോകകപ്പ് മത്സരം സ്റ്റാന്‍ഡില്‍ ഇരുന്ന് കാണാന്‍ ആണ് ആഗ്രഹം. അതുവരെ താന്‍ ഇന്ത്യന്‍ ടീമിലുണ്ടാകും’ സുനില്‍ :േത്രി പറഞ്ഞു.

  നിലവില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം ഗോള്‍ നേടിയിട്ടുളള താരമാണ് സുനില്‍ ഛേത്രി. 36കാരനായ താരം വര്‍ഷങ്ങളോളം ഇനിയും ഇന്ത്യയ്്ക്കായി കളിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്.

 4. ഇന്ത്യയില്‍ നിന്ന് ഇനിയൊരു ഛേത്രി ഉണ്ടാകില്ല, കാരണം വ്യക്തമാക്കി ഇന്ത്യന്‍ കോച്ച്

  Leave a Comment

  ഇന്ത്യന്‍ ഫുട്‌ബോളില്‍ സുനില്‍ ഛേത്രിയെ പോലൊരു താരം ഇനിയുണ്ടാകില്ലെന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ടീം പരിശീലകനും ഇന്ത്യന്‍ ആരോസ് കോച്ചുമായ ഷണ്‍മുഖന്‍ വെങ്കിടേഷ്. അടുത്ത പികെ ബാനര്‍ജിയും ചുനി ഗോസ്വാമിയും ബ്രൂണോ കുട്ടീനോയും ഐഎം വിജയനും ബൈജിംഗ് ബൂട്ടിയയുമൊന്നും ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടെന്നും വെങ്കിടേഷ് പറയുന്നു.

  അതിനുളള കാരണവും ഇന്ത്യന്‍ കോച്ച് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇനിയും അവരെ പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്നും മറ്റ് തരത്തിലുളള താരങ്ങളാകും ഇന്ത്യയില്‍ നിന്നും വരുകയെന്നും വെങ്കിടേഷ് പറയുന്നു. കാരണം ഒരോ കളിക്കാരനും ഒരോ വ്യക്തിത്വമുണ്ടെന്നും അത് മറ്റൊരാളെ പോലെയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  കഠിനാധ്വാനത്തിലൂടെ മാത്രമാണ് ഓരോ കളിക്കാരനും മറ്റൊരു തരത്തിലുളള താരമായി ഉയരാന്‍ കഴിയൂ എന്നും അതിന് വേണ്ടി കഠിനാധ്വാനവും പരിശ്രമവും ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. യുവതാരങ്ങളുടെ ശ്രദ്ധതിരിച്ച് വിടുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നും അതെല്ലാം അതിജയിച്ചാല്‍ മാത്രമാണ് മികച്ച ഫുട്‌ബോള്‍ താരമാകാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഭാ ദാരിദ്രത്തെ കുറിച്ച് ബംഗളൂരു എഫ്‌സിയുടെ സൂപ്പര്‍ പരിശീലകന്‍ കാര്‍ലെസ് കുദ്‌റത്തും സൂചിപ്പിച്ചിരുന്നു.

  ‘ഞാന്‍ അവര്‍ ഒരുപാട് അവസരങ്ങള്‍ നല്‍കി. എന്നാലും ഒരു റിസള്‍ട്ടും ഉണ്ടാക്കിയില്ല. ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക്കിന്റെ സ്ഥാനത്ത് ഞാനായിരിക്കുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഞാനേറെ ദുഖിച്ചേനെ. എന്തെന്നാല്‍ ഉദനി ഒരു ഗോളാണ് ആകെ നേടിയത്. ആഷിഖ് ആകട്ടെ ഒരു അസിസ്റ്റും. ഇത് ഭയപ്പെടുത്തുന്നതാണ്’ കാര്‍ലെസ് അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

 5. ഫുട്‌ബോള്‍ മതിയാക്കാന്‍ തീരുമാനിച്ചു,ഞാന്‍ പൊട്ടിക്കരഞ്ഞു, ഛേത്രിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

  Leave a Comment

  മോഹന്‍ ബഗാനുവേണ്ടി കളിക്കുമ്പോഴാണ് ഫുട്‌ബോള്‍ ജീവിതത്തില്‍ മറക്കാനാകാത്ത സമ്മര്‍ദ്ദം ഏറ്റുവാങ്ങിയതെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി. സമ്മര്‍ദ്ദം താങ്ങാനാവാതെ താന്‍ പലവട്ടം പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും കളി മതിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും സുനില്‍ ഛേത്രി വെളിപ്പെടുത്തുന്നു.

  പതിനേഴാം വയസിലാണ് ബഗാനുവേണ്ടി കളിക്കാനിറങ്ങിയത്. ഒരു കൗമാരക്കാരനെ സംബന്ധിച്ചിടത്തോളം അവിടുത്തെ വെല്ലുവിളികള്‍ അതിജീവിക്കുക എന്നെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. ആദ്യത്തെ വര്‍ഷം നല്ലരീതിയില്‍ പോയി. ഓരോ മത്സരത്തിലം 20-30 മിനിറ്റ് നേരമാണ് ഞാന്‍ ഗ്രൗണ്ടിലിറങ്ങിയത്. ആളുകള്‍ എന്നെ അടുത്ത ബൈച്ചുങ് ബൂട്ടിയ എന്ന് വിളിച്ചു തുടങ്ങിയിരുന്നു. പക്ഷെ കൊല്‍ക്കത്തയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് നിങ്ങളെ പലതും പഠിപ്പിക്കും- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഡോട്ട് കോമിനോട് ഛേത്രി പറഞ്ഞു.

  നമ്മള്‍ പരാജയപ്പെടുമ്പോള്‍ കാണികള്‍ രൂക്ഷമായി പ്രതികരിക്കും. കാരണം പരാജയത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനാവില്ല. പലപ്പോഴും സമ്മര്‍ദ്ദം താങ്ങാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നെപ്പോലെ ഒരുപാട് കളിക്കാര്‍ കളി തന്നെ മതിയാക്കി പോയിട്ടുണ്ട്. ഞാനും അത്തരത്തില്‍ ചിന്തിച്ചിരുന്നു. അച്ഛനെ വിളിച്ച് എന്നെക്കൊണ്ട് ഇതിന് കഴിയില്ല, മതിയാക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബം നല്‍കിയ പിന്തുണയിലാണ് ഫുട്‌ബോളില്‍ തുടര്‍ന്നത്’ ചേത്രി പറയുന്നു.

  എന്റെ അച്ഛന്‍ ഇടക്കിടെ എന്റെ കൂടെ വന്ന് കുറച്ച് ദിവസം താമസിക്കും. ഞങ്ങള്‍ കുറേ സംസാരിക്കും. അതോടെ കാര്യങ്ങള്‍ കുറേയൊക്കെ മെച്ചപ്പെടാന്‍ തുടങ്ങി. കുട്ടിക്കാലത്ത് എല്ലാവിധ കളികളിലും ഞാന്‍ സജീവമായിരുന്നു. അമ്മയായിരുന്നു ചൈനീസ് ചെക്കേഴ്‌സില്‍ എന്റെ പ്രധാന എതിരാളി. ചൈനീസ് ചെക്കേഴ്‌സിന് പുറമെ കാരം ബോര്‍ഡ്, ചെസ്, വോളിബോള്‍, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ഗുസ്തി അങ്ങനെ എല്ലാ കളികളിലും സജീവമായിരുന്നത് എനിക്ക് പിന്നീട് ഏറെ ഗുണകരമായി.

  2005ല്‍ ഇന്ത്യക്കായി അരങ്ങേറിയ കാലത്ത് മികച്ച ഒരുപിടി താരങ്ങളുണ്ടായിരുന്നു ടീമില്‍. ബൈച്ചുങ് ബൂട്ടിയ, മഹേഷ് ഗാവ്ലി, ദീപക് മൊണ്ഡാല്‍, റെഡനി സിംഗ്, സമീര്‍ നായിക്, സുര്‍കുമാര്‍ സിംഗ്, ക്ലൈമാസ്‌ക് ലോറന്‍സ് അങ്ങനെ നിരവിധി പേര്‍. എല്ലാവരും എന്നെ അകമഴിഞ്ഞു പിന്തുണച്ചു. എനിക്ക് സ്‌കോറിംഗിനുളള അവസരം ഒരുക്കിത്തന്നു. ഞാന്‍ ഗോളടിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. ഇപ്പോഴത്തെ ടീമിലുള്ളവരും അത് തുടരുന്നുവെന്നും 35കാരനായ ഛേത്രി പറഞ്ഞു.