Tag Archive: Sergio Busquets

  1. ലയണൽ മെസി ഇന്റർ മിയാമിയിൽ ഒറ്റക്കല്ല, മറ്റൊരു സൈനിങ്‌ കൂടി പ്രഖ്യാപിച്ച് എംഎൽഎസ് ക്ലബ്

    Leave a Comment

    കഴിഞ്ഞ ദിവസമാണ് ലയണൽ മെസിയുടെ സൈനിങ്‌ അമേരിക്കൻ ക്ലബായ ഇന്റർ മിയാമി പ്രഖ്യാപിച്ചത്. പിഎസ്‌ജി കരാർ അവസാനിച്ച താരം ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനമാണ് എടുത്തത്. അതേസമയം ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത് ഒറ്റക്കല്ല. താരത്തിന് പിന്നാലെ മറ്റൊരു വമ്പൻ സൈനിങ്‌ കൂടി ബെക്കാമിന്റെ ക്ലബ് പ്രഖ്യാപിച്ചിട്ടുണ്ട്.

    ലയണൽ മെസിയുടെ മുൻ സഹതാരവും ബാഴ്‌സലോണയുടെ നായകനായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്‌സിന്റെ സൈനിങാണ് ഇന്റർ മിയാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മുപ്പത്തിയഞ്ചുകാരനായ താരത്തിന്റെ കരാർ പുതുക്കാൻ ബാഴ്‌സലോണയ്ക്ക് താൽപര്യം ഉണ്ടായിരുന്നെങ്കിലും അതിനു മുതിരാതെ ബുസ്‌ക്വറ്റ്സ് അമേരിക്കൻ ലീഗിലേക്ക് മെസിയോടൊപ്പം ചേക്കേറുകയായിരുന്നു.

    ബുസ്‌ക്വറ്റ്സ് കൂടിയെത്തിയതോടെ ക്ലബ് തലത്തിലും ദേശീയ ടീമിന് വേണ്ടിയും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ രണ്ടു താരങ്ങൾ ഇന്റർ മിയാമിക്ക് സ്വന്തമായിട്ടുണ്ട്. ബുസ്‌ക്വറ്റ്സും മെസിയും ബാഴ്‌സക്കായി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള താരമാണ്. ബുസ്‌ക്വറ്റ്സ് സ്പെയിൻ ദേശീയ ടീമിനൊപ്പം രണ്ടു യൂറോ കപ്പും ഒരു ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്.

    ബുസ്‌ക്വറ്റ്‌സിന്റെ വരവിൽ ഇന്റർ മിയാമി അവസാനിപ്പിക്കാനുള്ള സാധ്യതയില്ല. ബാഴ്‌സലോണ വിട്ട ജോർദി ആൽബയും ഇവർക്കൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. അതിനു പുറമെ മറ്റു ചില സൈനിംഗുകളും അവർ ലക്ഷ്യമിടുന്നുണ്ട്. മെസി വരാൻ തീരുമാനിച്ചതിനു പിന്നാലെ അവർ പരിശീലകനെ മാറ്റിയിരുന്നു. ആകെ മൊത്തത്തിൽ ഒരു അഴിച്ചുപണി ഇന്റർ മിയാമിയിൽ നടന്നു കൊണ്ടിരിക്കയാണ്.

  2. അവധിക്കാലം ആഘോഷിക്കാനുള്ള സ്ഥലമല്ലിത്, മെസിക്കും ബുസ്‌ക്വറ്റ്‌സിനും മുന്നറിയിപ്പുമായി ഇന്റർ മിയാമി പരിശീലകൻ

    Leave a Comment

    അമേരിക്കൻ ക്ലബായ ഇന്റർ മിയാമി രണ്ടു വമ്പൻ സൈനിംഗുകളാണ് നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസി പിഎസ്‌ജി കരാർ അവസാനിച്ചതിനു പിന്നാലെ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അതിനു പുറമെ ബാഴ്‌സലോണ വിട്ട സെർജിയോ ബുസ്‌ക്വറ്റ്‌സും ഇന്റർ മിയാമിയിൽ എത്തിയിട്ടുണ്ട്.

    ലീഗിൽ വളരെ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തുന്നത്. അതുകൊണ്ടു മെസിയും ബുസിയും എത്തുന്നതിനു മുൻപ് തന്നെ പരിശീലകനെയും അവർ മാറ്റിയിട്ടുണ്ട്. ഈ രണ്ടു താരങ്ങളെയും പരിശീലിപ്പിച്ചിട്ടുള്ള മാനേജരാണ് ഇന്റർ മിയാമിയുടെ പരിശീലകനായി എത്തിയിട്ടുള്ളത്. മുൻ അർജന്റീന പരിശീലകൻ കൂടിയായ ജെറാർഡോ മാർട്ടിനോയാണ് ഇന്റർ മിയാമിയുടെ പുതിയ പരിശീലകൻ.

    ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുന്ന ഈ രണ്ടു താരങ്ങൾക്കും ശക്തമായ മുന്നറിയിപ്പ് പരിശീലകൻ നൽകിയിട്ടുണ്ട്. മിയാമി അവധിക്കാലം ആഘോഷിക്കാനുള്ള സ്ഥലം എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നതെങ്കിലും അതിനു വേണ്ടിയല്ല, മറിച്ച് കിരീടങ്ങൾക്കായി പൊരുതാൻ വേണ്ടിയാണ് താരങ്ങൾ എത്തുന്നതെന്നും അത് അവർക്കു തന്നെ അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

    നിലവിൽ ഈസ്റ്റേൺ കോൺഫറൻസിൽ അവസാനസ്ഥാനത്താണ് ഇന്റർ മിയാമി നിൽക്കുന്നത്. മെസി, ബുസി എന്നിവരുടെ സാന്നിധ്യത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ലീഗ് സോക്കറിൽ പരിചയസമ്പന്നനായ പരിശീലകനാണ് ജെറാർഡോ മാർട്ടിനോയെന്നതും ഇന്റർ മിയാമി തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകുന്ന കാര്യമാണ്.

  3. ഡീൽ ഉറപ്പിച്ചു, മെസിക്ക് പിന്നാലെ മറ്റൊരു വമ്പൻ താരം കൂടി ഇന്റർ മിയാമിയിലേക്ക്

    Leave a Comment

    ഇന്റർ മിയാമിയിലേക്കു ചേക്കേറാൻ പോവുകയാണെന്ന ലയണൽ മെസിയുടെ പ്രഖ്യാപനം ആരാധകരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. ഇനിയും നിരവധി വർഷങ്ങൾ യൂറോപ്പിൽ കളിക്കാമെന്നിരിക്കെയാണ് ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള തീരുമാനം എടുത്തത്. ഇതുവരെയും ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ലയണൽ മെസി ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി.

    ലയണൽ മെസിക്ക് പിന്നാലെ യൂറോപ്പിൽ നിന്നും മറ്റുള്ള താരങ്ങളും ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവർക്ക് പുറമെ അർജന്റീനയിൽ മെസിയുടെ സഹതാരമായ ഏഞ്ചൽ ഡി മരിയയും ഇന്റർ മിയാമിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

    ഈ താരങ്ങളിൽ നിന്നുള്ള ആദ്യത്തെ ട്രാൻസ്‌ഫർ ഉടനെ തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആർഎസി വൺ വെളിപ്പെടുത്തുന്നത് പ്രകാരം സെർജിയോ ബുസ്‌ക്വറ്റ്‌സും ഇന്റർ മിയാമിയും തമ്മിൽ നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഈ ആഴ്‌ച തന്നെ ബാഴ്‌സലോണ ഇതിഹാസത്തിന്റെ ട്രാൻസ്‌ഫർ ഇന്റർ മിയാമി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    ബാഴ്‌സലോണ കരാർ അവസാനിച്ചതോടെയാണ് ബുസ്‌ക്വറ്റ്സ് ക്ലബ് വിട്ടത്. താരത്തെ ക്ലബിൽ നിലനിർത്തണം എന്ന ആഗ്രഹം പരിശീലകനായ സാവിക്ക് ഉണ്ടായിരുന്നെങ്കിലും കരാർ പുതുക്കുന്നില്ലെന്ന തീരുമാനമാണ് ബുസ്‌ക്വറ്റ്സ് എടുത്തത്. ബുസ്‌ക്വറ്റ്‌സിനു പിന്നാലെ ജോർദി ആൽബയും ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

  4. ബാഴ്‌സലോണ വിടാൻ തീരുമാനിച്ച ബുസ്‌ക്വറ്റ്‌സിന് സ്നേഹസന്ദേശവുമായി ലയണൽ മെസി

    Leave a Comment

    പതിനഞ്ചു വർഷം നീണ്ട ബാഴ്‌സലോണയിലെ പ്രൊഫെഷണൽ കരിയറിന് അവസാനം കുറിച്ച് ടീമിന്റെ നായകനായ സെർജിയോ ബുസ്‌ക്വറ്റ്സ് ഈ സീസണിന് ശേഷം ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇരുപതാം വയസിൽ സീനിയർ ടീമിലെത്തി മുപ്പത്തിയഞ്ചാം വയസിലും തന്റെ പൊസിഷനിലേക്ക് മറ്റൊരു താരത്തെ അനുവദിക്കാൻ തയ്യാറാകാതിരുന്ന ബുസ്‌ക്വറ്റ്സ് ക്ലബ് വിടുമ്പോൾ ആ പൊസിഷനിലേക്ക് ആരാണ് പകരക്കാരാണെന്നത് ബാഴ്‌സലോണക്ക് തലവേദനയാണ്.

    സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് ബുസ്‌ക്വറ്റ്സ്. വളരെ ദുർബലമായ തന്റെ ശരീരത്തെ മൈതാനത്ത് ഒഴുകി നടക്കാൻ വിട്ട് എതിരാളികളെ നിഷ്പ്രഭമാക്കുന്ന നീക്കങ്ങൾ കൊണ്ട് അദ്‌ദേവും എതിരാളികളെ വലച്ചു. അപാരമായ വിഷനും പൊസിഷനിംഗ് സെൻസും താരത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെയാണ് നിങ്ങളൊരു നമ്പർ 10 താരമാണെന്ന് മെസി തന്റെ സന്ദേശത്തിൽ കുറിച്ചത്.

    “മൈതാനത്ത്, നിങ്ങളൊരു നമ്പർ 5 ആയിരിക്കും. എന്നാൽ വാസ്തവത്തിൽ, ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങൾ ഒരു 10 ആണ്, ബുസി. നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാ ആശംസകളും എപ്പോഴും നേരുന്നു. നിങ്ങൾക്കും നിങ്ങളുടെ മുഴുവൻ കുടുംബത്തിനും ഞാൻ നല്ലൊരു ഭാവി ആശംസിക്കുന്നു.” മെസി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

    ബാഴ്‌സലോണയിൽ ഒരു യുഗം തന്നെ അടയാളപ്പെടുത്തുന്ന സെർജിയോ ബുസ്‌ക്വറ്റ്സ് ക്ലബിനും ദേശീയ ടീമിനും വേണ്ടി സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ്. പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സലോണ ടീമിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു താരം കൂടിയാണ് ക്ലബ് വിടുന്നത്. ബാഴ്‌സലോണ വിട്ട ബുസ്‌ക്വറ്റ്സ് സൗദി ലീഗിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

  5. മെസിയെയും ബാഴ്‌സലോണ താരത്തെയും ഒരുമിച്ച് സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പരിശീലകൻ

    Leave a Comment

    ലയണൽ മെസി പിഎസ്‌ജിയിൽ തുടരുമോ അതോ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നതാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. ഖത്തർ ലോകകപ്പിന് പിന്നാലെ മെസി പിഎസ്‌ജി കരാർ നീട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. അതിനിടയിൽ മെസി ക്ലബ് വിടാനുള്ള തീരുമാനമെടുത്തെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

    അതിനിടയിൽ മെസിയുടെ അച്ഛനും മെസിയും അടുത്തടുത്ത ദിവസങ്ങളിൽ ബാഴ്‌സലോണയിൽ എത്തിയത് താരം മുൻ ക്ലബ്ബിലേക്ക് തിരിച്ചു പോകുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി. മെസിയുടെ പിതാവുമായി ബാഴ്‌സലോണ പ്രസിഡന്റ് ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. അതേസമയം മെസിയെ സ്വന്തമാക്കാൻ തങ്ങൾ ശ്രമം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി അമേരിക്ക ക്ലബായ ഇന്റർ മിയാമിയുടെ പരിശീലകൻ ഫിൽ നെവിൽ രംഗത്തെത്തിയിരുന്നു.

    “ഞങ്ങൾക്ക് മെസിയിലും ബുസ്‌ക്വറ്റ്‌സിലും താൽപര്യമുണ്ടെന്ന അഭ്യൂഹങ്ങളിൽ സത്യമുണ്ട്. ഞാനത് നിഷേധിക്കുന്നില്ല. ഞങ്ങൾക്ക് ഏറ്റവും മികച്ച താരങ്ങളെ ഈ ക്ലബിലേക്കെത്തിക്കണം. മെസിയും ബുസ്‌ക്വറ്റ്‌സും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളാണ്. ഇരുവരെയും ടീമിലെത്തിക്കുന്നത് എംഎൽഎസിൽ മാറ്റങ്ങളുണ്ടാക്കും, അത് ലീഗിൻറെ ചരിത്രത്തിലെ തന്നെ വലിയ സൈനിങാകും.” ഫിൽ നെവിൽ പറഞ്ഞു.

    ലയണൽ മെസിയെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമിക്കുന്നുണ്ടെന്ന വാർത്ത പക്ഷെ ആരാധകർക്ക് അത്ര സന്തോഷമുണ്ടാക്കാൻ സാധ്യതയില്ല. ഇന്റർ മിയാമിയിലേക്ക് പോയാൽ യൂറോപ്യൻ ഫുട്ബോളിൽ മെസി പിന്നീട് ഉണ്ടാകില്ലെന്നാണ് അതിനു കാരണം. അതുകൊണ്ടു തന്നെ മെസി പിഎസ്‌ജി വിടുകയാണെങ്കിൽ മുൻ ക്ലബായ ബാഴ്‌സലോണയിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്കോ ചേക്കേറണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

  6. റൊണാൾഡോക്കൊപ്പം ബാഴ്‌സലോണ താരവും, ഓഫറുമായി അൽ നസ്ർ

    Leave a Comment

    ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറിയതോടെ സൗദി ഫുട്ബോൾ ലീഗ് കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റൊണാൾഡോ ട്രാൻസ്‌ഫറിനു പിന്നാലെ നിരവധി മറ്റു താരങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെയും മറ്റൊരു താരവും സൗദി അറേബ്യൻ ക്ലബുകളിൽ എത്തിയിട്ടില്ല.

    റയൽ മാഡ്രിഡ് താരങ്ങളായ മോഡ്രിച്ച്, ഹസാർഡ്, മുൻ റയൽ മാഡ്രിഡ് താരങ്ങളായ സെർജിയോ റാമോസ്, പെപ്പെ എന്നിവരെല്ലാം അൽ നസ്‌റുമായി ബന്ധപ്പെടുത്തി അഭ്യൂഹം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ബാഴ്‌സലോണ താരത്തെ ടീമിലെത്തിക്കാൻ സൗദിക്ലബ് ശ്രമം തുടങ്ങിയെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ബാഴ്‌സലോണ നായകനായ സെർജിയോ ബുസ്‌ക്വറ്റ്‌സാണ് ആ താരം.

    ഈ സീസണോടെ സെർജിയോ ബുസ്‌ക്വറ്റ്‌സിന്റെ ബാഴ്‌സലോണ കരാർ അവസാനിക്കും. ഇപ്പോഴും ടീമിലെ പ്രധാന താരവും നായകനുമാണ് ബുസ്‌ക്വറ്റ്സ് എങ്കിലും കരാർ പുതുക്കുന്ന കാര്യത്തിൽ യാതൊരു തീരുമാനവും താരം എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ വലിയ തുകയുടെ ഓഫർ നൽകി താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് സൗദി ക്ലബിന്റെ നേതൃത്വം കരുതുന്നത്.

    റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിൽ പതിനാറു മില്യൺ പൗണ്ട് വേതനമായി നൽകി രണ്ടു വർഷത്തെ കരാർ നൽകാനാണ് സൗദി ക്ലബ് ഒരുങ്ങുന്നത്. സൗദിക്ക് പുറമെ അമേരിക്കൻ ലീഗിലെ ക്ലബുകളും സെര്ജിയോക്കായി രംഗത്തുണ്ട്. എന്നാൽ സൗദി ക്ലബ് നൽകുന്ന ഓഫർ നൽകാൻ അമേരിക്കൻ ലീഗിലെ ക്ലബുകൾക്ക് കഴിയുമെന്ന് തോന്നുന്നില്ല.

    അതേസമയം താരത്തെ നിലനിർത്താനാണ് ബാഴ്‌സലോണയുടെ ആഗ്രഹം. മികച്ചൊരു പകരക്കാരനെ ലഭിക്കുന്നത് വരെ ബുസ്‌ക്വറ്റ്സ് ടീമിൽ തുടരണമെന്നാണ് ബാഴ്‌സലോണ നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാൽ ക്ലബ് നൽകുന്ന ഓഫർ പരിശോധിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ സെർജിയോ തീരുമാനമെടുക്കുകയുള്ളൂ. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ താരം റൊണാൾഡോക്കൊപ്പം ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

  7. റൊണാള്‍ഡോ അല്‍-നസര്‍ കൂട്ടുകെട്ടിലേക്ക് കൂടുതല്‍ താരങ്ങള്‍; അണിയറയില്‍ ചര്‍ച്ച സജീവം

    Leave a Comment

    ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ സൗദി അറേബ്യന്‍ ലീഗും സൗദി അല്‍-നസര്‍ ക്ലബും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസമാണ് റെക്കോര്‍ഡ് തുകക്ക് സിആര്‍7 ഏഷ്യന്‍ ക്ലബുമായി കരാറിലെത്തിയത്. ഇതിന് പിന്നാലെ യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേും പ്രമുഖതാരങ്ങളെ കൂടാരത്തിലെത്തിക്കാനും ക്ലബ് അധികൃതര്‍ക്ക് പദ്ധതിയുണ്ട്. നിരവധി താരങ്ങളെയാണ് ഇതിനോടകം സമീപിച്ചിരിക്കുന്നത്.

    ബാഴ്‌സലോണ നായകനും അടുത്തിടെ സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയും ചെയ്ത സെര്‍ജിയോ ബുസ്‌കെറ്റ്‌സാണ് അല്‍-നസറിന്റെ പ്രഥമ പരിഗണന. വമ്പന്‍തുകയാണ് മധ്യനിരതാരത്തിനായി ക്ലബ് മുന്നോട്ട് വെച്ചത്. ബാഴ്‌സയുമായുള്ള കരാര്‍ ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ സ്പാനിഷ് ലീഗില്‍ അത്രമികച്ച ഫോമിലല്ല 34കാരന്‍. ഇതോടെ ക്ലബ് അധികൃതര്‍ കരാര്‍ നീട്ടാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തിലാണ് ക്രിസ്റ്റിയാനൊക്കൊപ്പം കളിക്കാനുള്ള അവസരം സൗദി ക്ലബ് തുറന്നിടുന്നത്. മുന്‍ ബാഴ്‌സ സ്റ്റാഫ് കൂടിയായ അല്‍-നസര്‍ സ്‌പോട്ടിംഗ് ഡയറക്ടര്‍ ഗോറന്‍ വുസെവിച്ച് താരത്തെ സമീപിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    മുന്‍ റയല്‍മാഡ്രിഡ് താരവും നിലവില്‍ പി.എസ്.ജിയില്‍ കളിക്കുകയും ചെയ്യുന്ന വെറ്ററന്‍താരം സെര്‍ജിയോ റാമോസിനേയും അല്‍-നസര്‍ സമീപിച്ചതായാണ് വിവരം. റയലില്‍ ക്രിസ്റ്റ്യാനോയും റാമോസും ഒരുമിച്ച് കളിച്ചിട്ടുണ്ട്. നിലവില്‍ പി.എസ്.ജിയില്‍ കളിക്കുന്ന സ്പാനിഷ് ഡിഫന്‍ഡറെ അടുത്ത സീസണോടെ ഫ്രീട്രാന്‍ഫറില്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. അര്‍ജന്റീനയുടെ ശ്രദ്ധേയനായ യുവതാരം മൗറോ ഇക്കാര്‍ഡിയേയും അല്‍-നസര്‍ സമീപിച്ചിട്ടുണ്ട്. നിലവില്‍ പി.എസ്.ജി താരമായ ഇക്കാര്‍ഡി ലോണില്‍ തുര്‍ക്കി ക്ലബായ ഗലാറ്റസറായിലാണ് കളിക്കുന്നത്.

    നിലവില്‍ കാമറൂണ്‍ ദേശീയതാരവും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൂബക്കര്‍, ആഴ്‌സനല്‍വിട്ട കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പീന, ബ്രസീല്‍ താരങ്ങളായ താലിസ്‌ക, ലൂയിസ് ഗുസ്താവോ എന്നിവരും സൗദി ക്ലബ് അല്‍-നസറുമായി കരാറിലുള്ള താരങ്ങളാണ്. ക്രിസ്റ്റ്യാനോയുടെ വരവ് ഭാവിയില്‍ കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ ഏഷ്യയിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതര്‍.

  8. യുഗാന്ത്യം, ലോക കിരീടംനേടിയ സ്പാനിഷ് സുവര്‍ണതലമുറയിലെ താരം സെര്‍ജിയോ ബുസ്‌കെറ്റ്സ് വിരമിച്ചു

    Leave a Comment

    മാഡ്രിഡ്: സ്‌പെയിന്‍ ദേശീയടീം ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സ് വിരമിച്ചു. 2010 ലോകകപ്പ് നേടിയ സ്പാനിഷ് സുവര്‍ണതലമുറയിലെ അംഗമായ മധ്യനിരതാരം 15വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറാണ് അവസാനിപ്പിച്ചത്. ബുസ്‌കെറ്റ്‌സിന്റെ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയോടെയെത്തിയ സ്‌പെയിന്‍ ടീം ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായിരുന്നു.

    ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് അട്ടിമറി തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഗോള്‍വ്യത്യാസത്തില്‍ ജര്‍മ്മനിയെ മറികടന്ന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടുകയായിരുന്നു. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അടിതെറ്റി. പരിശീലകന്‍ ലൂയിസ് എന്റിക്വെ നേരത്തെ രാജിപ്രഖ്യാപിച്ചിരുന്നു.


    2010 ലോകകപ്പിന് പുറമെ 2012 യൂറോകിരീടം നേടിയ ടീമിലും അംഗമായിരുന്നു. ഇതുവരെ 143 മത്സരങ്ങളാണ് ഈ ബാഴ്‌സലോണന്‍താരം കളിച്ചത്. ദേശീയടീമിനോട് വിടപറഞ്ഞെങ്കിലും ക്ലബ് കരിയര്‍ അവസാനിപ്പിക്കുന്നതായി പറഞ്ഞിട്ടില്ല. 2010 ലോകകപ്പ് നേടിയ ടീമില്‍ ഗോള്‍കീപ്പര്‍ ഇകര്‍ കാസിയസ്(167), സെര്‍ജിയോ റാമോസ്(180) മാത്രമാണ് ബുസ്‌ക്കെറ്റ്‌സിനേക്കാള്‍ മത്സരം കളിച്ചത്. ദേശീയ ടീമിനൊപ്പമുള്ള ഈ നീണ്ടയാത്ര അവിസ്മരണീയമായിരുന്നുവെന്നും വലിയ അംഗീകാരമാണെന്നും 34കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി പറഞ്ഞു.

    2018 മുതല്‍ ബാഴ്‌സലോണ സീനിയര്‍ ടീം അംഗമായ ബുസ്‌കെറ്റ്‌സ് 463 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും സ്‌കോര്‍ ചെയ്തു. സ്പാനിഷ് മധ്യനിരയിലെ വിശ്വസ്തനായ താരം ലോകത്തിലെ ഏറ്റവുംമികച്ച മധ്യനിരതാരമായാണ് അറിയപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്പാനിഷ് ലീഗുമടക്കം നിരവധി ട്രോഫികള്‍ ബാഴ്‌സലോണക്ക് നേടികൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചതാരമാണ് ബുസ്‌കെറ്റ്‌സ്.

  9. മികച്ച പ്രകടനം തുടർന്നില്ലെങ്കിൽ യൂറോയിൽ സ്ഥാനമുണ്ടാവില്ല, ബുസ്കെറ്റ്സിനു മുന്നറിയിപ്പുമായി സ്പെയിൻ പരിശീലകൻ

    Leave a Comment

    മികച്ച പ്രകടനം തുടരാനായില്ലെങ്കിൽ യൂറോ കപ്പ്‌ 2020ൽ നിന്നും സെർജിയോ ബുസ്കെറ്റ്സ് പുറത്തു പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പെയിനിന്റെ പരിശീലകനായ ലൂയിസ് എൻറിക്കെ. ഒരു മാസത്തിനുള്ളിൽ തന്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ നല്ല വാർത്തകളല്ല ബാദിയയിലെ നീരാളിയെന്നു വിളിപ്പേരുള്ള സെർഗിയോക്ക് കേൾക്കേണ്ടിവരുന്നത്.

    ബാഴ്സയുടെയും സ്പെയിനിന്റെയും കളിയുടെ ഹൃദയമായ താരം 2009ലാണ് സ്പെയിനിനു വേണ്ടി ആദ്യമായി ബൂട്ടുകെട്ടുന്നത്. അതിനു ശേഷം 2010ൽ വേൾഡ് കപ്പിൽ മുത്തമിടാനും 2012ൽ യൂറോ കപ്പ് ഉയർത്താനും താരത്തിനു സാധിച്ചിരുന്നു. പോർച്ചുഗലിനെതിരെ സ്പെയിനിനൊപ്പം അടുത്തിടെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ 118 മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ് ബുസ്കെറ്റ്സ്.

    മാഞ്ചസ്റ്റർ സിറ്റി താരമായ റോഡ്രിയാണ് ബുസ്കെറ്റ്സിന്റെ സ്ഥാനത്തിന് ഭീഷണിയായി തുടരുന്നത്. 2020ൽ നടക്കാനിരുന്ന യൂറോ കപ്പ് അടുത്തവർഷം ജൂണിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ മികച്ചപ്രകടനം തുടർന്നില്ലെങ്കിൽ യൂറോ കപ്പിൽ താരത്തിന്റെ സ്ഥാനം ഉറപ്പു നൽകാനാവില്ലെന്നാണ് ഏൻറിക്കെയുടെ സൂചിപ്പിക്കുന്നത്.

    “കഴിഞ്ഞ 11 വർഷങ്ങളിലെ പ്രകടനമികവ് തുടർന്നാൽ അദ്ദേഹം യൂറോയിലുണ്ടാവും. എന്നാൽ അതിലും കുറയുകയാണെങ്കിൽ നമുക്ക് നോക്കാം. അദ്ദേഹം അനുഭവസമ്പന്നനാണ്. എങ്ങനെ പോകുന്നുവെന്നു ആദ്യം അദ്ദേഹത്തിനു തന്നെയറിയാനാവും. അവസാനം വയസു എല്ലാറ്റിനും പരിഗണിക്കുന്ന സമയം വരും. അതാണ് ജീവിതനിയമം. ആരും 28 വർഷം ഒരു നാഷണൽ ടീമിൽ ചിലവഴിക്കുകയില്ല. ” എൻറിക്കെ