Tag Archive: Ronaldinho

  1. ഞെട്ടിക്കാന്‍ ഇതാ ഇതിഹാസതാരത്തിന്റെ മകന്‍; ബാഴ്‌സയില്‍ നിന്നൊരു താരോദയം

    Leave a Comment

    ബാഴ്‌സലോണ: കാല്‍പന്തുകളിയിലെ സാംബാനൃത്ത വശ്യമനോഹാരിതയുമായി കളിക്കളങ്ങളില്‍ വിസ്മയിപ്പിച്ച താരമാണ് റൊണാള്‍ഡീന്യോ. ബ്രസീല്‍ ഇതിഹാസതാരമായ ഫുട്‌ബോളര്‍ ബ്രസീലിലും ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ റൊണാള്‍ഡീന്യോയുടെ വഴിയേ മകനും ഫുട്‌ബോളില്‍ അരങ്ങേറാനൊരുങ്ങുന്നു. മകന്‍ ജോവോ മെന്‍ഡസാണ് ബാഴ്‌സലോണയിലൂടെ ഫുട്‌ബോളില്‍ ആധിപത്യം ്സ്ഥാപിക്കുന്നത്.

    ബാഴ്‌സക്കായി 145 മത്സരങ്ങളില്‍ നിന്നായി 70 ഗോളുകളാണ് 42കാരന്‍ നേടിയത്. ബൂട്ടഴിച്ചെങ്കിലും ക്ലബിന്റെ അംബാസിഡര്‍മാരില്‍ ഒരാളായി ഇപ്പോഴും സ്പാനിഷ് ക്ലബിനൊപ്പമുണ്ട് ഈ മുന്‍ ബ്രസീല്‍താരം. പതിനേഴുകാരനായ ജോവോ ഈ വര്‍ഷമാദ്യം ബാഴ്‌സ യൂത്ത് ടീമിന്റെ ട്രയല്‍സ് വിജയകരമായി പൂര്‍ത്തികരിച്ചിരുന്നു. വൈകാതെ മെന്‍ഡസുമായി ബാഴ്‌സ കരാറില്‍ ഏര്‍പ്പെടുമെന്ന് റൊണാള്‍ഡീഞ്ഞോ പ്രത്യാശ പ്രകടിപ്പിച്ചു.


    ബാഴ്‌സലോണ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും മകന്റെ വരവോടെ ക്ലബില്‍ താന്‍ ഒന്നുകൂടി സജീവമാകുമെന്നും താരം പറഞ്ഞു. 2002ല്‍ ബ്രസീല്‍ ലോകകപ്പ് കിരീടംനേടിയ ടീമില്‍അംഗമായ ഡീന്യോ 1999-2013 കാലഘട്ടത്തിലായി 97 മത്സരങ്ങളിലാണ് ദേശീയടീമിനായി ഇറങ്ങിയത്. 33 ഗോളുകളും സ്‌കോര്‍ചെയ്തു. ജോവോ കൂടി ബാഴ്‌സയില്‍ ചേര്‍ന്നാല്‍ ഒരേ ക്ലബ്ബിനായി അച്ഛനും മകനും കളിച്ചതിന്റെ റെക്കോര്‍ഡും റൊണാള്‍ഡീഞ്ഞോക്കും മകനും സ്വന്തമാവും. സെസാര്‍ മാള്‍ദീനിയുടെ മകന്‍ പൗളോ മാള്‍ദീനി, ആല്‍ഫി ഹാലന്‍ഡിന്റെ മകന്‍ ഏര്‍ലിങ് ഹാലന്‍ഡ് എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയവരാണ്.

     

  2. ഐഎസ്എല്ലിലേക്ക് വിമാനം കയറിയ റൊണാള്‍ഡീന്യോയ്ക്ക് സംഭവിച്ചത്, ആ റൂമറിന് പിന്നില്‍

    Leave a Comment

    ലോക ഫുട്‌ബോളില്‍ പ്രതിഭകൊണ്ട് അനുഗ്രഹിക്കപ്പെട്ട താരമാണ് റൊണാള്‍ഡോ. കലുകൊണ്ട് മാജിക്ക് കാണിച്ച് ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ വിശ്വഫുട്‌ബോളര്‍. ബാഴ്‌സലോണയിലും എസി മിലാനിലുമെല്ലാം കാല്‍പന്ത് കൊണ്ട് ഒട്ടേറെ സുവര്‍ണ മുഹുര്‍ത്തങ്ങള്‍ സൃഷ്ടിച്ച പ്രതിഭ.

    2014-ലെ ആദ്യ ഐ.എസ്.എല്‍ ആദ്യ സീസണില്‍ റൊണാള്‍ഡീന്യോ കളിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രമുഖ മാധ്യമങ്ങളടക്കം ഇക്കാര്യം ഏറെ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയതു.

    ചെന്നൈയിന്‍ എഫ്‌സിയാണ് റൊണാള്‍ഡീന്യോയെ സ്വന്തമാക്കാന്‍ ചരടുവലികള്‍ നടത്തിയത്. ീമമായ തുകയ്ക്ക് അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ചെന്നൈയിന്‍. എന്നാല്‍ അവസാന നിമിഷം എല്ലാം തകിടം മറിയുകയായിരുന്നു. ഇതോടെ ആരാധകരെ നിരാശയിലാക്കി മെക്‌സിക്കന്‍ ക്ലബായ കുറേറ്റാറോയിലേക്ക് റൊണാള്‍ഡീന്യോ പോകുകയായിരുന്നു.

    അവിടെ 25 മത്സരം കളിച്ച ഇതിഹാസ താരം എട്ട് ഗോളും നേടി. പിന്നീട് ബ്രസീല്‍ ക്ലബായ ഫ്‌ളുമിനോന്‍സിലേക്ക് കൂറുമാറിയ താരം അവിടെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു.

    നിലവില്‍ പരാഗ്വായില്‍ വീട്ടുതടങ്കിലാണ് റൊണാള്‍ഡീന്യോ. വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതാണ് റൊണാള്‍ഡീന്യോയ്ക്ക് വിനയായത്.