Tag Archive: RAVI SHASRI

  1. ദ്രാവിഡിനെ എന്തിന് പിന്തുണയ്ക്കണം, ഒടുവില്‍ മനസ് തുറന്ന് രവി ശാസ്ത്രി

    Leave a Comment

    ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പലപ്പോഴും വിമര്‍ശന ശരങ്ങളേറ്റാണ് തന്റെ കോച്ചിംഗ് കരിയര്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്ത്യയുടെ മോശം പ്രകടനമാണ് ദ്രാവിഡിന് തിരിച്ചടിയാകാറുളളത്. ഇപ്പോഴിതാ ദ്രാവിഡിന് നിരവാധിക പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ദ്രാവിഡിന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ശാസ്ത്രി പറയുന്നത്.

    ‘പരിശീലകനാവാന്‍ എല്ലാം ട്രാക്കിലാവാന്‍ എനിക്ക് സമയമെടുത്തു. ദ്രാവിഡിനും അങ്ങനെന്നെയായിരിക്കും. എല്ലാത്തിനും സമയമെടുക്കും. മുമ്പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി, ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം പരിശീലകനായത് ടീമിന് ഗുണം ചെയ്യും. മാത്രമല്ല, അണ്ടര്‍ 19 ടീമിനൊപ്പം ലോകകപ്പ് നേടാനും ദ്രാവിഡിനായി. അതദ്ദേഹത്തിന് ഗുണം ചെയ്യും’ ശാസ്ത്രി പറഞ്ഞു.

    ‘എന്നാലിപ്പോള്‍ വിമര്‍ശനം നേരിടുകയാണ് ദ്രാവിഡ്. അതിന്റെ ആവശ്യമില്ല. ദ്രാവിഡിനെ കുറിച്ച് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണം. ഞാന്‍ കോച്ചായിരുന്ന സമയത്ത് ഞങ്ങള്‍ രണ്ട് ഏഷ്യാ കപ്പ് നേടി, പക്ഷേ ആരും ഓര്‍ക്കുന്നില്ല. നേട്ടങ്ങളെ കുറിച്ച് ആരും സംസാരിക്കില്ല. എല്ലാവരും മറക്കും. എന്നാല്‍ ഏഷ്യാകപ്പില്‍ തോറ്റപ്പോള്‍ എല്ലാവരും അതിനെ കുറിച്ച് സംസാരിച്ചു’ ശാസ്ത്രി പറഞ്ഞു.

    2021 നവംബറില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായിരുന്നു. ഇനി പ്രധാനമായും രണ്ട് ഐസിസി ടൂര്‍ണമെന്റുകളാണ് ദ്രാവിഡിന്റെ മുന്നിലുള്ളത്. ആദ്യത്തേത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ്. ഓസ്ട്രേലിയയാണ് എതിരാളി. പിന്നാലെ ഏകദിന ലോകകപ്പിലും ഇന്ത്യ കളിക്കും.

    ഓവലില്‍ ജൂണ്‍ ഏഴിനാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കഴിഞ്ഞ സീസണില്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇറങ്ങിയ ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു.

  2. അവനെ കരുതിയിരിക്കണം, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

    Leave a Comment

    ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ഇറങ്ങും മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി മാറുന്നതോടെ കൂടുതല്‍ അപകടകാരിയാവും എന്നാണ് ശാസ്ത്രി പറയുന്നത്. അമ്മയുടെ അസുഖം കാരണം പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് തിരിച്ചതോടെയാണ് ഇന്‍ഡോറില്‍ ഓസീസിനെ നയിക്കാനുള്ള ചുമതല വൈസ് ക്യാപ്റ്റന്‍ സ്മിത്തിനെ തേടിയെത്തിയത്.

    ‘സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി വരുന്നത് സ്വാഭാവികമാണ്. അത് അയാളുടെ പ്രകടനം മെച്ചപ്പെടുത്തും. ക്യാപ്റ്റനായപ്പോഴൊക്കെ സ്മിത്തിന്റെ ബാറ്റ് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ക്യാപ്റ്റന്റെ ഉത്തരവാദിത്തം സ്മിത്തിന്റെ ചിന്താഗതി തന്നെ മാറ്റും. അയാളുടെ ഏകാഗ്രത ഉയരും’ ശാസ്ത്രി പറഞ്ഞു.

    ‘ക്യാപ്റ്റനായിരിക്കേയുള്ള സ്മിത്തിന്റെ ബാറ്റിംഗ് ശരാശരി നോക്കൂ. അതിഗംഭീരമാണത്. ടീമിനെ നയിക്കുന്ന അധിക ഭാരംപേറാന്‍ പോന്ന താരമാണ് സ്മിത്ത്. സ്മിത്തിനെ ഇന്ത്യ ഭയക്കണം. നാഗ്പൂരില്‍ ഫോമിന്റെ ചെറിയൊരു മിന്നല്‍ സ്മിത്ത് കാട്ടിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ രണ്ട് തവണയും അശ്വിന്‍ പുറത്താക്കി. തെറ്റുകള്‍ തിരുത്തി വന്‍ സ്‌കോര്‍ കണ്ടെത്തുന്ന വളരെ കുറച്ച് താരങ്ങളില്‍ ഒരാളാണ് സ്മിത്ത്. ഇന്ത്യയില്‍ മുമ്പ് ഓസീസിനെ നയിച്ച പരിചയം അയാള്‍ക്കുണ്ട്. ഐപിഎല്ലില്‍ കളിക്കുകയും ക്യാപ്റ്റനാവുകയും ചെയ്തിട്ടുണ്ട്. ക്യാപ്റ്റനായി കമ്മിന്‍സിന് ഇന്ത്യയില്‍ വലിയ പരിചയമില്ലാത്തത് ഓസീസിന് തിരിച്ചടിയായിട്ടുണ്ട്’ ശാസ്ത്രി പറയുന്നു.

    പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റാണ് ഓസീസ് നാളെ മൂന്നാം മത്സരത്തിനായി സ്മിത്തിന്റെ നായകത്വത്തില്‍ ഇന്‍ഡോറില്‍ ഇറങ്ങുന്നത്. ഇതുവരെ ബാറ്റിംഗില്‍ ഫോമിലേക്ക് ഉയരാന്‍ സ്മിത്തിനായിട്ടില്ല.

    നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 37 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്നു. ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് വട്ടവും അശ്വിന്റെ പന്തില്‍ പുറത്തായപ്പോള്‍ 0, 9 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

  3. കാര്യവട്ടത്തൊരുക്കിയ പിച്ചിനെതിരെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി

    Leave a Comment

    തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലൊരുക്കിയ പിച്ച് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പാണ് ഉണ്ടാക്കിയത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് പറുതീസയായിരിക്കുമെന്ന് വിലയിരുത്തപ്പെട്ട പിച്ച് എന്നാല്‍ ബൗളര്‍മാരുടെ ശ്ക്തിപ്രകടനത്തിനാണ് വേദിയായത്.

    മത്സരം തുടങ്ങി 2.3 ഓവര്‍ പിന്നിടുമ്പോഴേക്കും ദക്ഷിണാഫ്രിക്ക ഒന്‍പത് റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. ഇതോടെ പ്രതിരോധത്തിലാണ് ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ ഇന്നിംഗ്‌സ് പൂര്‍ത്തികരിക്കുകയാിരുന്നു.

    മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരായ രോഹിത്ത് റണ്‍സെടുക്കാതെ പുറത്തായപ്പോള്‍ കോഹ്ലി കേവലം രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ വെറും ആറ് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് മറ്റൊരു തരത്തില്‍ ബാറ്റ് ചെയ്തതോടെയാണ് ഇന്ത്യ ജയത്തിലെത്തിയത്.

    ഗ്രീന്‍്ഫീല്‍ഡിലൊരുക്കിയ പിച്ചിനെ കുറിച്ച് വളരെ രൂക്ഷമായാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രി പ്രതികരിച്ചത്. ഏത് വിധേനയും ഇത് ടി20യക്ക് അനുയോജ്യമായ പിച്ചല്ലെന്നും നോര്‍ജെയ്ക്ക് ലഭിക്കുന്ന ബൗണ്‍ അതിന് തെളിവാണെന്നും ശാസ്ത്രി പറഞ്ഞു.

    ‘ഇത് ഏത്് വിധേനയും ടി20യ്ക്കുളള വിക്കറ്റല്ല. നോര്‍ജെയ്ക്ക് ലഭിക്കുന്ന ബൗണ്‍സ് നോക്കൂ. ബാറ്റ് ചെയ്യുന്നവര്‍ക്ക് അവിടെ അസ്വാസ്ഥ്യമുണ്ട്’ ശാസ്ത്രി പറഞ്ഞു.

  4. പൊട്ടിത്തെറിച്ച് ശാസ്ത്രി, ഈ ടീമിന് സ്‌കൂള്‍ ടീമിന്റെ നിലവാരം പോലുമില്ല

    Leave a Comment

    ഓസ്ട്രേലിയയ്ക്കെതിരെ നാല് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ടീം ഫീല്‍ഡിങ്ങില്‍ ഏറെ പിന്നോട്ടുപോയി. അവര്‍ ഒരു മുന്‍നിര ടീമുമായും പൊരുത്തപ്പെടുന്നില്ലെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

    വലിയ ടൂര്‍ണമെന്റുകളില്‍ ഫീല്‍ഡിങ് ഇന്ത്യയെ ബാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോട്‌സിനോട് സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി.

    വര്‍ഷങ്ങളായി നിങ്ങള്‍ ഇന്ത്യയുടെ ടീമിനെ നോക്കൂ. അവിടെ യുവത്വവും അനുഭവപരിചയവും ഉണ്ട്. ഇവിടെ എനിക്ക് യുവാക്കളെ കാണാനായില്ല. അത് ഫീല്‍ഡിങ്ങിലും ബാധിച്ചു. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷത്തെ ഇന്ത്യയുടെ ഫീല്‍ഡിങ് വിലയിരുത്തുകയാണെങ്കില്‍ ആ കാര്യത്തില്‍ മുന്‍നിര ടീമുകളുമായൊന്നും പൊരുത്തപ്പെടില്ല, വലിയ ടൂര്‍ണമെന്റുകളില്‍ ഇക്കാര്യം ടീമിനെ ബാധിക്കുമെന്നും ശാത്രി പറഞ്ഞു.

    ഓസ്ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ 208 റണ്‍സ് നേടിയിട്ടും ജയിക്കാന്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫീല്‍ഡിംഗിലെ പിഴവുകളും ബൗളര്‍മാരുടെ അച്ചടക്കമില്ലായ്മയും തോല്‍വിക്ക് കാരണമായി.

    ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം പറയുകയും ചെയ്തു. അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 50ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തു. യൂസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരെല്ലാം അടിമേടിച്ചു.

  5. കോഹ്ലിയും രോഹിത്തുമൊന്നുമല്ല, ഇന്ത്യയുടെ അടിത്തറ അയാളാണ്, തുറന്ന് പറഞ്ഞ് ശാസ്ത്രി

    Leave a Comment

    ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. കഴിഞ്ഞ ലോകകപ്പില്‍ ഹാര്‍ദ്ദിക്കിനെ ഇന്ത്യ ഏറെ മിസ് ചെയ്തിരുന്നതായും ഇത്തവണ അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും ശാസ്ത്രി പറയുന്നു. സ്റ്റാര്‍ സ്‌പോട്‌സ് ഷോയില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

    ‘ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയാല്‍ ബാലന്‍സ് നഷ്ടപ്പെടും. അത്രത്തോളം പ്രാധാന്യം താരത്തിനുണ്ട്. വരും ലോകകപ്പില്‍ അധികമായി ഒരു ബൗളറെയോ ബാറ്ററേയോ കളിപ്പിക്കുമോയെന്ന് നമുക്കറിയില്ല. ബൗള്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ കഴിഞ്ഞ ലോകകപ്പില്‍ ഹാര്‍ദിക്കിനെ ഏറെ മിസ് ചെയ്തിരുന്നു. അത് ടീമില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്’ ശാസ്ത്രി പറഞ്ഞു.

    ‘താരത്തിന്റെ ഗുണമേന്‍മ പരിഗണിക്കുമ്പോള്‍ അതിനോട് കിടപിടിക്കുന്ന ഒരുതാരം പോലും ടീമിലില്ല. ടീമില്‍ വളരെ പ്രാധാന്യമുള്ള താരമാണയാള്‍. വരും മത്സരങ്ങള്‍ പരിഗണിച്ചാല്‍ എല്ലാ കളികളിലും ഉണ്ടാവേണ്ട താരമാണ് ഹാര്‍ദിക്’ ശാസ്ത്രി പറഞ്ഞു.

    കഴിഞ്ഞ ടി20 ലോകകപ്പില്‍ പാണ്ഡ്യ കളിച്ചിരുന്നെങ്കിലും പന്തെറിയാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബാറ്ററായി മാത്രം താരത്തെ ഉള്‍പ്പെടുത്തിയതോടെ അധിക ബൗളറെ കളിപ്പിക്കാനായില്ല. ഇതാണ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം പുറത്താവാന്‍ കാരണം എന്ന് വിലയിരുത്തപ്പെട്ടിരുന്നു.

    ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്ട്രേലിയയില്‍ ആണ് ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ ഇത്തവണ വലിയ മുന്നൊരുക്കവുമായാണ് ടീം ഇന്ത്യ എത്തുന്നത്.

     

  6. ആരെ പുറത്താക്കിയായാലും അവനെ ടീമിലെടുക്കണം, തുറന്നടിച്ച് രവി ശാസ്ത്രി

    Leave a Comment

    ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ ഉള്‍പ്പെടുത്തണമെന്ന് വാദിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏഷ്യ കപ്പില്‍ മാത്രമാല്ല വരാനിരിക്കുന്ന ടി20 ലോകകപ്പിലും അര്‍ഷദീപിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും ശാസ്ത്രി പറയുന്നു.

    ‘ഞാനാണെങ്കില്‍ ആരാണ് പുറത്തിരിക്കുന്നത് എന്നുപോലും പരിഗണിക്കാതെ അര്‍ഷ്ദീപ് സിംഗിനെ ടീമിലുള്‍പ്പെടുത്തും. മൂന്ന് വലംകൈയന്‍ പേസര്‍മാര്‍ക്കൊപ്പം ഒരു ഇടംകൈയന്‍ പേസറെയാണ് ഞാന്‍ തെരഞ്ഞെടുക്കുക. ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഉറപ്പായുമുണ്ടാവും. ഒരുപക്ഷേ മുഹമ്മദ് ഷമിയും ലോകകപ്പ് സ്‌ക്വാഡിലെത്തും. ഓസ്ട്രേലിയയില്‍ സാധാരണയായി ഇടംകൈയന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ബൗണ്‍സും അര്‍ഷ്ദീപിന്റെ ആംഗിളും ഇന്ത്യന്‍ പേസാക്രമണത്തിന് പറ്റിയതാക്കുന്നു’ രവി ശാസ്ത്രി പറഞ്ഞു.

    അതെസമയം ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാകും ഇത്. യോഗത്തില്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായി നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പങ്കുചേരും.

    ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്നതും ആകാംക്ഷ സൃഷ്ടിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറെ നിര്‍ണായകമായ അഞ്ചാം ടി20യില്‍ സഞ്ജുവിന് തിളങ്ങാനാവാതെ പോയതാണ് വലിയൊരു ആശങ്ക. മത്സരത്തില്‍ 11 പന്തില്‍ 15 റണ്‍സേ സഞ്ജുവിന് കണ്ടെത്താനായുള്ളൂ.

  7. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നഷ്ടമാകാന്‍ കാരണം അയാള്‍ക്ക് പകരക്കാരനില്ലാത്തത്, തുറന്ന് പറഞ്ഞ് ശാസ്ത്രി

    Leave a Comment

    2011ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം ഇന്ത്യക്ക് രണ്ട് ലോകകപ്പുകളെങ്കിലും നഷ്ടമാവാനുള്ള കാരണം ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ പകരക്കാരനെ കണ്ടെത്താനാകാത്തതാണെന്ന് തുറന്ന് പറഞ്ഞ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടോപ് ഓര്‍ഡറില്‍ ആദ്യ ആറുപേരില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരാള്‍ പോലുമില്ലാത്തതാണ് ഇന്ത്യക്ക് രണ്ട് ലോകകപ്പുകളെങ്കിലും നഷ്ടമാക്കാന്‍ കാരണമെന്നാണ് രവി ശാസ്ത്രി വിലയിരുത്തുന്നത്. ഒടിടി പ്ലാറ്റ് പോമായ ഫാന്‍ കോഡിനോടാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

    ‘ടോപ് സിക്‌സില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നൊരു ഓള്‍ റൗണ്ടര്‍ വേണമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ അത്തരമൊരു കളിക്കാരനെ കണ്ടെത്താന്‍ കഴിയാതിരുന്നത് വലിയ പ്രശ്‌നമായിരുന്നു. അതിന് ഇന്ത്യ രണ്ട് ലോകകപ്പുകളിലെങ്കിലും വലിയ വില കൊടുക്കേണ്ടിവന്നു’ ശാസ്ത്രി പറയുന്നു.

    ‘ടോപ് സിക്‌സില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യാനില്ലാ എന്നത് ഇന്ത്യക്ക് വലിയ ബാധ്യതയായിരുന്നു. സെലക്ടര്‍മാരോടും ഇക്കാര്യം പറഞ്ഞിരുന്നു. ആരെങ്കിലുമുണ്ടോ എന്ന്. പക്ഷെ, ആരെയും കണ്ടെത്താനായില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു..

    2018ലെ ഏഷ്യാ കപ്പിനിടെ നടുവിന് പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ പിന്നീട് പലപ്പോഴും ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല. 2019ലെ ഏകദിന ലോകകപ്പില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ബാറ്ററെന്ന നിലയില്‍ സെലക്ടര്‍മാര്‍ വിജയ് ശങ്കറെയാണ് ടീമിലെടുത്തത്. അംബാട്ടി റായുഡുവിന് പകരം വിജയ് ശങ്കറെ ത്രീ ഡി പ്ലേയര്‍ എന്ന നിലയില്‍ ടീമിലെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

    കഴിഞ്ഞ ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് കളിച്ചെങ്കിലും പന്തെറിയാനുള്ള ശാരീരികക്ഷമതയുണ്ടായിരുന്നില്ല. തുടര്‍ന്ന് പല മത്സരങ്ങളിലും ബാറ്ററായാണ് ഹാര്‍ദ്ദിക് കളിച്ചത്. പിന്നീട് കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ഹാര്‍ദ്ദിക് ടീമിന് കിരീടം സമ്മാനിച്ചിരുന്നു. ഐപിഎല്ലിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പാണ്ഡ്യ ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങുകയും ചെയ്തു.

  8. കളി ജയിപ്പിച്ചു, ഉടന്‍ ശാസ്ത്രിയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി പന്ത്

    Leave a Comment

    ഏകദിനത്തിലെ കന്നി സെഞ്ച്വറി തന്നെ ഇന്ത്യയുടെ പരമ്പര വിജയത്തിന് കാരണമായതിന്റെ ആവേശത്തിലാണ് റിഷഭ് പന്ത്. ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ ക്രീസിലെത്തിയ പന്ത് ഹാര്‍ദ്ദിക്കിനൊപ്പം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ അഞ്ച് വിക്കറ്റിന്റെ ജയവും ഇംഗ്ലണ്ടില്‍ അഭിമാനകരമായ ഒരു പരമ്പരയും ഇന്ത്യയെ തേടിയെത്തി.

    മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും റിഷഭ് പന്തായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ പന്ത് ഓടിയെത്തിയത് ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ ചാരത്തേയ്ക്കായിരുന്നു. രവി ശാസ്ത്രിയ്ക്ക് കൈകൊടുത്ത പന്ത് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരമായി ലഭിച്ച ഷാംപെയ്ന്‍ അദ്ദേഹത്തിന് കൈമാറാനും മറന്നില്ല.

    ഇന്ത്യന്‍ ആരാധകര്‍ ഏറെ ഹര്‍ഷാരവത്തോടെയാണ് ശാസ്ത്രിയ്ക്ക് പന്ത് സമ്മാനം കൈമാറുന്ന നിമിശത്തെ സ്വീകരിച്ചത്. സ്റ്റേഡിയത്തിലെത്തിയ കാണികള്‍ക്ക് കാഴ്ച്ച വിരുന്ന് കൂടിയായി മാറി ഈ കാഴ്ച്ച

    മത്സരത്തില്‍ 113 പന്തില്‍ പുറത്താകാതെ 125 റണ്‍സാണ് പന്ത് സ്വന്താക്കിയത്. തനിക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളേയും ബാറ്റ് കൊണ്ട് അതിര്‍ത്തി കടത്തുന്നതായി റിഷഭിന്റെ പ്രകടനം. നേരത്തെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും പന്ത് സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇംഗ്ലണ്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും റിഷഭിന് സ്വന്തമായി.

  9. ഇന്ത്യയുടെ മനോഭാവം ഞെട്ടിച്ചു, സഹിക്കാനാകാതെ രവി ശാസ്ത്രി

    Leave a Comment

    ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട ടീം ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പൊരുതാനുളള സ്‌കോര്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ നിറം മങ്ങിയതാണ് ശാസ്ത്രിയെ പ്രകോപിപ്പിച്ചത്. മത്സരത്തിലെ അവസാന ദിനങ്ങള്‍ ഇന്ത്യന്‍ ടീം ആത്മവിശ്വാസമില്ലാത്ത വിധമാണ് കളിച്ചതെന്ന് ശാസ്ത്രി തുറന്ന് പറഞ്ഞു.

    ‘രാവിലെ ഇന്ത്യ ശരിക്കും അലസ മനോഭാവത്തിലാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ശരിക്കും ഫ്ലാറ്റ്. ഇംഗ്ലണ്ടിനെ വലിച്ചെറിയാനുള്ള ആത്മവിശ്വാസം അവിടെ ഉണ്ടായിരുന്നില്ല. വളരെ നേരത്തെ ആക്രമണത്തില്‍ ഏര്‍പ്പെടേണ്ടതായിരുന്നു’ ശാസ്ത്രി പറഞ്ഞു.

    ‘ഇന്ത്യ ആക്രമണം തുടങ്ങാന്‍ വളറെ വളരെ വൈകി. മൂന്ന് ബൗളര്‍മാരില്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. സിറാജിനെക്കുറിച്ചോ ശാര്‍ദുല്‍ താക്കൂറിനെക്കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. അത് നേരത്തെ ജഡേജ ആകേണ്ടതായിരുന്നു. നിങ്ങള്‍ക്ക് രണ്ട് ഫാസ്റ്റ് ബൗളര്‍മാരുമായി ആരംഭിക്കാമായിരുന്നു. ബുംറയും ഷമിയും എന്നിവരുടെ കൂടെ ജഡേജയേയും ആക്രമണത്തിലേക്ക് കൊണ്ടുവരാമായിരുന്നു.’ രവി ശാസ്ത്രി പറഞ്ഞു.

    രവി ശാസ്ത്രി പരിശീലകനായ സമയാത്താണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ നാല് മത്സരം നടന്നത്. ആ സമയത്ത് ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലായിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ ഇംഗ്ലണ്ടില്‍ ഒറ്റയ്ക്ക് പരമ്പര സ്വന്തമാക്കാനുളള സുവര്‍ണാവസരം കൈവിട്ടു.

    അവസാന ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ ജയിക്കുവാന്‍ ഇംഗ്ലണ്ടിന് ആവശ്യം 378 റണ്‍സ് ആയിരുന്നു. എന്നാല്‍ ഓപ്പണിങ് മുതല്‍ താരങ്ങളും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം അനായാസം മറികക്കുകയായിരുന്നു.

  10. ഞാന്‍ കോച്ചായത് അബദ്ധത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ യഥാര്‍ത്ഥ കൈകളില്‍, തുറന്ന് പറഞ്ഞ് ശാസ്ത്രി

    Leave a Comment

    ഇന്ത്യയുടെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ഉറച്ച പിന്തുണയുമായി മുന്‍ പരിശീലകനും ഇന്ത്യന്‍ താരവുമായ രവി ശാസ്ത്രി. പരിശീലകനെ ചുമതല താന്‍ ഏറ്റെടുത്തത് അബദ്ധത്തിലാണെന്നും എന്നാല്‍ ദ്രാവിഡ് ആ സ്ഥാനം വഹിക്കുന്നത് കൃത്യമായ സംവിധാനങ്ങളിലൂടെ കഠിനമായ പ്രതിസന്ധികള്‍ തരണം ചെയ്താണെന്നും ശാസ്ത്രി വ്യക്തമാക്കി.

    പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ടീം ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ രാഹുല്‍ ദ്രാവിഡിന് സാധിക്കുമെന്നും ശാസ്ത്രി വിലയിരുത്തുന്നു.

    ‘എനിക്കുശേഷം ഈ ജോലിക്ക് രാഹുലിനേക്കാള്‍ മികച്ച വ്യക്തിയില്ല. എനിക്കീ ജോലി അബദ്ധത്തില്‍ കിട്ടിയതാണ്. ഞാന്‍ കമന്ററി ബോക്സിലായിരുന്നു. എന്നോട് അവിടേക്ക് പോകാന്‍ ആവശ്യപ്പെട്ടതാണ്, എന്റെ ജോലി ഞാന്‍ ചെയ്തു’ ശാസ്ത്രി പറഞ്ഞു.

    ‘എന്നാല്‍ രാഹുല്‍ കൃത്യമായ സംവിധാനങ്ങളിലൂടെ കഠിനമായ പ്രതിസന്ധികള്‍ തരണം ചെയ്ത് വന്നിട്ടുള്ളയാളാണ്. അദ്ദേഹം അണ്ടര്‍-19 ടീമിന്റെ പരിശീലകനായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹം പറയുന്നതിനോട് ടീം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അതോടെ അദ്ദേഹമത് ആസ്വദിക്കാന്‍ തുടങ്ങും’ ശാസ്ത്രി വ്യക്തമാക്കി.

    രവി ശാസ്ത്രി പരിശീലകനായതിന് ശേഷമാണ് ഇന്ത്യ ലോകത്ത് എവിടേയും അനായസാം ജയിക്കുന്ന ടീമായി മാറിയത്. അപ്പോഴും ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കാനാകാത്തത് ശാസ്ത്രിുടെ പരിശീലന കരിയറില്‍ കറുത്ത ഏടായി. ഇക്കാര്യം ദ്രാവിഡ് മറികടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.