Tag Archive: NorthEast United FC

  1. ഈ ദുരവസ്ഥയിൽ നിന്നൊരു മോചനമുണ്ടാകില്ലേ, വീണ്ടും റഫറിയുടെ ചതിയിൽ വീണ് ബ്ലാസ്റ്റേഴ്‌സ്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തിയിട്ടുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ അതിന്റെ ഏറ്റവും കൂടിയ രൂപം നമ്മൾ കണ്ടു. ബെംഗളൂരുവിനെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ റഫറി വരുത്തിയ വലിയ പിഴവിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സിന് ഗോൾ വഴങ്ങേണ്ടി വന്നപ്പോൾ പ്രത്യാഘാതങ്ങൾ എന്താകുമെന്ന് ചിന്തിക്കാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടത്. നാല് കോടി രൂപ പിഴശിക്ഷയായി ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുകയും ചെയ്‌തു.

    കഴിഞ്ഞ സീസണിൽ റഫറിമാർക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ഈ സീസണിൽ റഫറിമാരുടെ നിലവാരം വർധിപ്പിക്കുമെന്നും വാർ ലൈറ്റ് അടക്കമുള്ള സാങ്കേതിക വിദ്യകൾ കൊണ്ടു വരുമെന്നും എഐഎഫ്എഫ് പറഞ്ഞിരുന്നെങ്കിലും സീസൺ തുടങ്ങിയപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഫലമോ, റഫറിമാരുടെ മോശം തീരുമാനങ്ങൾ ടീമിന് തിരിച്ചടി നൽകുന്നത് തുടരുന്നു. ഇന്നലെ ബ്ലാസ്റ്റേഴ്‌സും നോർത്ത്ഈസ്റ്റും തമ്മിൽ നടന്ന മത്സരത്തിലും ഇത് കാണുകയുണ്ടായി.

    മത്സരത്തിൽ പന്ത്രണ്ടാം മിനുട്ടിൽ തന്നെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും അതിനു ആദ്യപകുതിയിൽ തന്നെ മറുപടി നൽകാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു. പെപ്രയെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധതാരം ബോക്‌സിൽ വീഴ്ത്തിയത് നൂറു ശതമാനം പെനാൽറ്റിയാണെന്ന് വ്യക്തമായിരുന്നു. എന്നാൽ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന റഫറിക്ക് അക്കാര്യത്തിൽ പൂർണമായും പിഴവ് സംഭവിച്ചപ്പോൾ മത്സരത്തിൽ തിരിച്ചുവരാനുള്ള സാധ്യതകളാണ് ഇല്ലാതായത്.

    പന്ത്രണ്ടാം മിനുട്ടിൽ നേടിയ ഗോൾ മാറ്റി നിർത്തിയാൽ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് യാതൊരു തരത്തിലുള്ള ചലനവും ഉണ്ടാക്കിയില്ല. അതിനാൽ തന്നെ പെനാൽറ്റി അനുവദിച്ചിരുന്നെങ്കിൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നെടുമായിരുന്നു എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. എന്നാൽ ഓരോ മത്സരം കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട റഫറിമാർക്ക് വീണ്ടും വീണ്ടും പിഴവുകൾ സംഭവിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുന്നത് വിലപ്പെട്ട പോയിന്റുകളാണ്.

  2. പുറത്താക്കപ്പെട്ട് മറ്റൊരു സൂപ്പര്‍ പരിശീലകന്‍ കൂടി, പകരം ഇന്ത്യന്‍ വണ്ടര്‍ കോച്ച്

    Leave a Comment

    ഐഎസ്എല്‍ ആദ്യ ഘട്ടം അവസാനിച്ചിരിക്കെ മറ്റൊരു പരിശീലകന് കൂടി സ്ഥാനം തെറിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായ ജെറാര്‍ഡ് നസിനെയാണ് ഹൈലാന്‍ഡുകാര്‍ പുറത്താക്കിയിരിക്കുന്നത്. പകരം ഇന്ത്യയ്ക്കാരനായ ഖാലിദ് ജമാലിനെയാണ് മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത്.

    നോര്‍ത്ത് ഈസ്റ്റ് ഇക്കാര്യം ഔദ്യോഗിമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ബംഗളൂരു എഫ് സിക്കെതിരെ നടന്ന മത്സരത്തില്‍ ടീം 1-1 ന് സമനില വഴങ്ങിതിന് പിന്നാലെയാണ് കടുത്ത തീരുമാനം നോര്‍ത്ത് ഈസ്റ്റ് പ്രഖ്യാപിച്ചത്.

    നോര്‍ത്ത് ഈസ്റ്റ് 11 മത്സരങ്ങളില്‍ മാത്രം പരിശീലിപ്പിച്ച ശേഷമാണ് 36 വയസ് മാത്രം പ്രായമുളള നസിന് സ്ഥാനം തെറിയ്ക്കുന്നത്. ഐഎസ്എല്ലില്‍ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് നോര്‍ത്ത് ഈസ്റ്റ്. സീസണിലെ ആദ്യ 5 മത്സരങ്ങളില്‍ അജയ്യരായ അവര്‍ മുംബൈ സിറ്റി എഫ് സി യേയും, ഈസ്റ്റ് ബെംഗാളിനേയും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുളള ഏഴ് മത്സരങ്ങള്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്കായില്ല. ഇതോടെയാണ് കോച്ചിന് സ്ഥാനം നഷ്ടമാകുന്നത്.

    നേരത്തെ മുന്‍ ഐസ്വോള്‍ എഫ്സി കോച്ച് ഖാലിദ് ജമീലിന് കീഴിലായിരുന്നു ഈ പ്രവശ്യത്തെ ഐഎസ്എല്‍ ഒരുക്കങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിവന്നത്. ക്രൊയേഷ്യന്‍ പരിശീലകനായ റോബര്‍ട്ട് ജാര്‍നി ക്ലബ് വിട്ടതോടെയാണ് ജമീല്‍ ചുമതലയേറ്റത്. എന്നാല്‍ നസ് എത്തിയതോടെ ഖാലിദ് ജമാല്‍ ഒതുക്കപ്പെട്ടിരുന്നു.

    കഴിഞ്ഞ ദിവസം ബംഗളൂരു എഫ്‌സിയും തങ്ങളുടെ സൂപ്പര്‍ പരിശീലകന്‍ കാര്‍ലോസ് ക്വാഡ്രാത്തിനെ പുറത്താക്കിയിരുന്നു. ഐഎസ്എല്ലില്‍ ബംഗളൂരുവിന് കിരീട വിജയം സമ്മാനിച്ച പരിശീലകനാണ് ക്വഡ്രാറ്റ്. അവസാന അഞ്ചു സീസണുകളിലായി ബംഗളൂരു എഫ് സിക്ക് ഒപ്പം ഈ സ്പാനിഷ് പരിശീലകന്‍ ഉണ്ടായിരുന്നു. 2016ലും 17ലും ആല്‍ബര്‍ട്ട് റോക്കയുടെ കീഴില്‍ സഹ പരിശീലകനായും പിന്നീട് മൂന്ന് വര്‍ഷം മുഖ്യ പരിശീലകനായും കാര്‍ലസ് പ്രവര്‍ത്തിച്ചു.

    കാര്‍ലസിന്റെ അഭാവത്തില്‍ സഹ പരിശീലകന്‍ നൗഷാദ് മൂസ ബംഗളൂരു എഫ് സിയെ പരിശീലിപ്പിക്കും. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരമാകും നൗഷാദ് മൂസയുടെ ആദ്യ ചുമതല.

  3. വണ്ടര്‍ കോച്ചിനും മൂന്ന് താരങ്ങള്‍ക്കും കൊവിഡ്, ഐഎസ്എല്‍ ക്ലബ് ത്രിശങ്കുവില്‍

    Leave a Comment

    നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹ പരിശീലകന്‍ ഖാലിദ് ജമീലിനു കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിന് ഒപ്പം ഗോവയില്‍ ഉള്ള ഖാലിദ് ജമീലിന് കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

    ടൈംസ് ഓഫ് ഇന്ത്യയാണ് ഒരുകാലത്ത് ഐസ്വാള്‍ എഫ്‌സിയുടെ വണ്ടര്‍ കോച്ചായിരുന്ന ഖാലിദിന് കോവിഡാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. നിലവില്‍ ഖാലിദ് ജമീലിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി 14 ദിവസത്തെ ഐസൊലേഷന് ശേഷമാകും കോവിഡ് നെഗറ്റീവായാണ് ഖാലിദ് ജമീലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ചേരാനാകു.

    ഖാലിദ് ജമീലിനെ കൂടാതെ മൂന്ന് നോര്‍ത്ത് ഈസ്റ്റ് കളിക്കാരും കോവിഡ് ബാധിതരായിട്ടുണ്ട്. മൂവരും വിവിധ ആശുപത്രികളില്‍ കഴിയുകയാണിപ്പോള്‍.

    ഇതോടെഐഎസ്എല്‍ ഏഴാം സീസണിനായി വന്‍ മുന്നൊരുക്കം നടത്തുന്നതിനിടേയാണ് നോര്‍ത്ത് ഈസ്റ്റ് പരിശീലകനെയും കളിക്കാരേയും തേടി കോവിഡെത്തുന്നത്. ഇത് ക്ലബിന്റെ മുന്നൊരുക്കത്തേയും ഏറെ ബാധിക്കാനിടയുണ്ട്.

    ഐലീഗില്‍ ഈസ്റ്റ് ബംഗാളിനേയും മോഹന്‍ ബഗാനേയും മറികടന്ന ഐസ്വോളിനെ കിരീടത്തില്‍ എത്തിച്ചതോടെയാണ് ഖാലിദ് ജമീല്‍ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനായത്. കഴിഞ്ഞ സീസണില്‍ അവസാന മൂന്ന് ഐഎസ്എല്‍ മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യകോച്ചായും ഖാലിദ് പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ജെറര്‍ഡ് നുസിന്റെ കീഴില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ചായാണ് ജമീല്‍ സേവനം അനുഷ്ഠിക്കുന്നത്.

  4. എല്‍ക്കോ ഐഎസ്എല്ലിലേക്ക് തിരിച്ചുവരുന്നു, ഈ ക്ലബിന്റെ പരിശീലകനായേക്കും

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി തന്റെ മുന്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് തിരികെ പോകാനുളള സാധ്യത തെളിയുന്നു. എല്‍ക്കോയെ പരിശീലന സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്ന് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് തന്നെ ആവശ്യമുയരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍.

    നോര്‍ത്ത് ഈസ്റ്റിന്റെ റിസര്‍വ് ടീമുകളുടെ പരിശീലകരാണ് ഷറ്റോരിയെ പരിശീലകനായി തിരിച്ച് കൊണ്ട് വരണമെന്ന് കൂട്ടായി ആവശ്യപ്പെട്ടിരിക്കുന്നതത്രെ. എന്നാല്‍ ക്ലബ് മാനേജുമെന്റ് ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.

    ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേഓഫിലെത്തിച്ച പരിശീലകനാണ് എല്‍ക്കോ ഷറ്റോരി. ഐഎസ്എല്‍ അഞ്ചാം സീസണിലായിരുന്നു എല്‍ക്കോ നോര്‍ത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ചത്. ഓഗ്‌ബെചെ അടക്കമുളള താരങ്ങളെ ഐഎസ്എല്ലില്‍ എത്തിച്ചതും ഷറ്റോരിയുടെ മിടുക്കായിരുന്നു. പിന്നീടാണ് ഷറ്റോരി ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറിയത്.

    നേരത്തെ ഐഎസ്എല്ലിലെ ചാമ്പ്യന്‍ കോച്ചുമാരില്‍ ഒരാളായ മുന്‍ ഇംഗ്ലീഷ് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ സ്വന്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നീക്കങ്ങള്‍ നടത്തിയിരുന്നു. രണ്ടു വര്‍ഷത്തിലേറെ ചെന്നൈയിന്‍ എഫ്‌സിയെ പരിശീലിപ്പിച്ച ഗ്രിഗറി കഴിഞ്ഞ സീസണ്‍ പകുതിയോടെയായിരുന്നു ക്ലബ്ബില്‍ നിന്നും പുറത്താക്കപ്പെട്ടത്.

    ചെന്നെയിനായി ഒരു ഐഎസ്എല്‍ കിരീടവും ഗ്രിഗറി സമ്മാനിച്ചിരുന്നു. എന്നാല്‍ പിന്നീട് നോര്‍ത്ത് ഈസ്റ്റ് ഈ ചര്‍ച്ച അധികം മുന്നോട്ട് കൊണ്ട് പോയില്ല.

    നിലവില്‍ നോര്‍ത്ത് ഈസ്റ്റില്‍ സഹപരിശീലകനായ ഖാലിദ് ജമീലാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുന്‍ ഐസോള്‍ പരിശീലകനായ ഖാലിദിന് കീഴില്‍ തരക്കേടില്ലാത്ത മുന്നൊരുക്കമാണ് ഏഴാം സീസണ് മുന്നോടിയായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തുന്നത്. ക്രൊയേഷ്യന്‍ പരിശീലകനായ റോബര്‍ട്ട് ജാര്‍നി ക്ലബ് വിട്ടതോടെയാണ് ജമീല്‍ ചുമതലയേറ്റത്.

    മുഖ്യപരിശീലകസ്ഥാനത്തേക്ക് കുറച്ച് വിദേശ പരിശീലകരുടെ പേരാണ് പരിഗണിക്കുന്നതെന്നാണ് ജമീല്‍ വ്യക്തമാക്കിയത്.

  5. നോര്‍ത്ത് ഈസ്റ്റിന്റെ തകര്‍പ്പന്‍ നീക്കം, ഇമ്രാന്‍ഖാനെ റാഞ്ചി

    Leave a Comment

    മണിപ്പൂരി മിഡ്ഫീല്‍ല്‍ഡര്‍ ഇമ്രാന്‍ ഖാനെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഐലീഗ് ക്ലബ് നെരോക്കാ എഫ്‌സിയില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇമ്രാന്‍ ഖാനെ ടീമിലെത്തിച്ചിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    കഴിഞ്ഞ സീസണില്‍ ഐലീഗില്‍ നെരോക്കയ്ക്കായി 11 മത്സരങ്ങള്‍ കളിച്ച താരമാണ് ഇമ്രാന്‍ഖാന്‍. 990 മിനിറ്റ് ആകെ കളിച്ച 25കാരന്‍ ട്രായുവിനെതിരെ ഒരു ഗോളും നേടിയിരുന്നു. ആ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും ഇമ്രാന്‍ ഖാനായിരുന്നു. രണ്ട് അസിസ്റ്റും താരം സീസണില്‍ സ്വന്തമാക്കിയിരുന്നു.

    നേരത്തെ മോഹന്‍ ബഗാനില്‍ നിന്നാണ് ഇമ്രാന്‍ ഖാന്‍ നെരോക്കയിലെത്തിയത്. കളിക്കാന്‍ അവസരം കുറവായതിനാലാണ് താരം കൊല്‍ക്കത്ത വിട്ടത്.

    2013ല്‍ മുഹമ്മദന്‍സിലൂടെയാണ് ഇമ്രാന്‍ഖാന്‍ പ്രെഫഷണല്‍ ഫഉട്‌ബോളിലേക്ക് കടന്ന് വന്നത്. പിന്നീട് മൂന്ന് സീസണുകളില്‍ ഫത്തഹ് ഹൈദരാബാദിനായി ബൂട്ടുകെട്ടി. 2018ല്‍ എഫ്‌സി ഗോവ സ്വന്തമാക്കിയെങ്കിലും സീസണിന്റെ പകുതിയില്‍ താരത്തെ ഗോകുലം കേരളയ്ക്ക് ലോണില്‍ കൈമാറുകയായിരന്നു. ഗോകുലത്തിനായി ഒന്‍പത് മത്സരങ്ങളാണ് 2018-19 സീസണില്‍ കളിച്ചത്.

    ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കാഴ്ച്ചവെച്ചത്. 18 മത്സരങ്ങളില്‍ നിന്ന് 14 പോയന്റ് മാത്രം നേടി ഒന്‍പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. പുതിയ സീസണിനായി ഇതിനോടകം നിരവധി താരഹങ്ങളെ നോര്‍ത്ത് ഈസ്റ്റ് ടീമിലെത്തിച്ചിട്ടുണ്ട്.

    പോനിഫ് വാസ്, ഗുര്‍ജീന്ദര്‍ കുമാര്‍, ലല്‍ക്കപുമാവിയ, റോച്ചര്‍സേല തുടങ്ങിയവരുമായാണ് നോര്‍ത്ത് ഈ സീസണില്‍ പുതുതായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മോഹന്‍ ബഗാന്റെ മലയാളി താരം വിപി സുഹൈറും നോര്‍ത്ത് ഈസ്റ്റിലേക്കാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  6. നിര്‍ഭാഗ്യം വേട്ടയാടിയ ആ മലയാളി താരം ഒടുവില്‍ ഐഎസ്എല്ലില്‍, റാഞ്ചിയത് ഈ ടീം

    Leave a Comment

    വിപി സുഹൈറിന് പിന്നാലെ മറ്റൊരു മലയാളി താരത്തെ കൂടി റാഞ്ചി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗോകുലം എഫ്‌സി ഗോള്‍കീപ്പറായിരുന്ന മലയാളി താരം സികെ ഉബൈദിനെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്യൂറാന്റ് കപ്പില്‍ ഗോകുലത്തെ കിരീട വിജയത്തിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഉബൈദ്.

    ഗോകുലത്തിന് മുമ്പ് ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു ഉബൈദ് കളിച്ചിരുന്നത്. 13 മത്സരങ്ങളിലാണ് രണ്ട് വര്‍ഷത്തോളം നീണ്ട കാലയളവില്‍ കൊല്‍ക്കത്തന്‍ ടീമിനായി ഉബൈദ് വലകാത്തത്.

    കൂത്തുപറമ്പിന്റെ സ്വന്തം ക്ലബായ ബ്രദേഴ്‌സ് ക്ലബിന്റെ വല കാത്തുകൊണ്ടാണ് ഉബൈദ് തന്റെ ഫുട്‌ബോള്‍ യാത്ര തുടങ്ങിയത്. വിവാ കേരള ടീമിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് സജീവമായ ഉബൈദ് ഡെംപോ ഗോവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. പിന്നീട് മുംബൈയിലേക്ക് എത്തിയതാണ് ഉബൈദിന്റെ കരിയറില്‍ നിര്‍ണ്ണായകമായത്.

    എയര്‍ ഇന്ത്യയുടേയും ഒ എന്‍ ജി സിയുടേയും വലകാത്ത ഉബൈദ് മഹാരാഷ്ട്രയേയും പ്രതിനിധീകരിച്ചു. 2015ല്‍ കേരളത്തില്‍ വെച്ചു നടന്ന ദേശീയ ഗെയിംസില്‍ മഹാരാഷ്ട്രയുടെ വലകാത്ത ഉബൈദ് ബ്രോണ്‍സ് മെഡലുമായാണ് മടങ്ങിയത്. സന്തോഷ് ട്രോഫിയിലും ഉബൈദ് മഹാരാഷ്ട്രയുടെ ഒന്നാം നമ്പര്‍ ഗോളിയായിരുന്നു.

    നാലു വര്‍ഷത്തോളമായി മുംബൈ ഫുട്‌ബോളിലെ സജീവ സാന്നിദ്ധ്യമായി മാറിയ ഉബൈദ് പിന്നീട് കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി കേരളയ്ക്കു കളിക്കാന്‍ വേണ്ടി വായ്പാടിസ്ഥാനത്തില്‍ എത്തിയിരുന്നു. എന്നാല്‍ താരത്തിന് ഇതുവരെ ഐഎസ്എല്‍ കളിക്കാനുളള ഭാഗ്യം ലഭിച്ചിരുന്നില്ല. ഒടുവില്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് 30ാം വയസ്സില്‍ ഉബൈദിനെ ഐഎസ്എല്‍ സൗഭാഗ്യം തേടിയെത്തിയിരിക്കുന്നത്.

    കണ്ണൂര്‍ കൂത്തുപറമ്പ് ടൗണില്‍ തന്നെ ഉള്ള പൊറക്കളം സ്വദേശിയാണ് ഉബൈദ് സി കെ. കൂത്തുപറമ്പ് മര്‍ഹൂം വീട്ടില്‍ ഉമ്മറിന്റേയും ശരീഫയുടേയും മകനായ ഉബൈദ് സികൈ വിനീതിന് ശേഷം ഐഎസ്എല്ലിലേക്കുള്ള കൂത്തുപറമ്പിന്റെ രണ്ടാം സംഭാവനയാണ്.

  7. മാനേജുമെന്റിന് മൗനം, ബ്ലാസ്‌റ്റേഴ്‌സിന് മാര്‍സെലീന്യോയെ നഷ്ടപ്പെടുന്നു

    Leave a Comment

    ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സെലീന്യോയെ സ്വന്തമാക്കാനുളള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മോഹം ഈ സീസണിലും നടന്നേക്കില്ല. മാര്‍ലെലീന്യോയെ സ്വന്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനാണ് ഏറെ സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.

    മാര്‍സെലീന്യോയ്ക്കായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ശ്രമങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ഈസ്റ്റിനൊപ്പം ബ്ലാസ്‌റ്റേഴ്‌സും മാര്‍സെലീന്യോയ്ക്കായി രംഗത്തുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ല. ഇതാണ് മാര്‍സെലീന്യോ നോര്‍ത്ത് ഈസ്റ്റുമായി കൂടുതല്‍ അടുക്കാന്‍ കാരണം.

    നേരത്തെ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ ഹൈദരാബാദില്‍ വാങ്ങിയ വേതനം കുറക്കാന്‍ വരെ താരം തയ്യാറയിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

    കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ നവാഗതരായ ഹൈദരാബാദ് എഫ്സിക്കായാണ് മാര്‍സലീന്യോ കളിച്ചത്. ഭീമമായ തുകയ്ക്കായിരുന്നു മാര്‍സെലീന്യോ ഹൈദരാബാദിലെത്തിയത്. എന്നാല്‍ ഈ സീസണില്‍ ഹൈദരാബാദില്‍ തുടരില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

    കഴിഞ്ഞ സീസണില്‍ മാര്‍സെലീന്യോയ്ക്ക് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

    മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട് മാര്‍സെലീന്യോ.

  8. ഐഎസ്എല്‍ ചാമ്പ്യന്‍ കോച്ചിനെ സ്വന്തമാക്കാന്‍ ശ്രമം, വന്‍ നീക്കവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

    Leave a Comment

    ഐഎസ്എല്ലിലെ ചാമ്പ്യന്‍ കോച്ചുമാരില്‍ ഒരാളായ മുന്‍ ഇംഗ്ലീഷ് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    രണ്ടു വര്‍ഷത്തിലേറെ ചെന്നൈയിന്‍ എഫ്സിയെ പരിശീലിപ്പിച്ച ഗ്രിഗറി കഴിഞ്ഞ സീസണ്‍ പകുതിയോടെയായിരുന്നു ക്ലബ്ബില്‍ നിന്നും പുറത്താക്കപ്പെട്ടത്. ചെന്നെയിനായി ഒരു ഐഎസ്എല്‍ കിരീടവും ഗ്രിഗറി സമ്മാനിച്ചിരുന്നു.

    ഇംഗ്ലണ്ടില്‍ നിരവധി ക്ലബ്ബുകളില്‍ കളിച്ചും പരിശീലിപ്പിച്ചും അനുഭവസമ്പന്നനായ ഗ്രിഗറി ഇന്ത്യയില്‍ എത്തിയ ആദ്യ സീസണില്‍ തന്നെ ചെന്നൈയിന്‍ എഫ്സിയ്ക്ക് കിരീടം നേടി കൊടുക്കാനായി. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അടുത്ത സീസണില്‍ ഗ്രിഗറി ഹൈലാന്‍ഡേര്‍സില്‍ ഉണ്ടാവും.

    നേരത്തെ കോസ്റ്റ അടക്കമുളള പരിശീലകരുടെ പേരാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ചിംഗ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. നിലവില്‍ ഖാലിദ് ജമീലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചിംഗ് ജോലികള്‍ ചെയ്യുന്നത്. പുതിയ പരിശീലകനെത്തുന്നതോടെ ജമീല്‍ അസിസ്റ്റന്‍ഡ് കോച്ചിന്റെ ചുമതല വഹിക്കും.

  9. കുന്നുകുലുങ്ങിയാലും നോര്‍ത്ത് ഈസ്റ്റ് കുലുങ്ങില്ല, തുറന്ന് പറഞ്ഞ് ഖാലിദ് ജമീല്‍

    Leave a Comment

    മറ്റ് ഐഎസ്എല്‍ ടീമുകളെ പോലെ വിദേശ താരങ്ങളുടെ പുറകെ പോകാന്‍ തങ്ങളില്ലെന്ന് തീര്‍ത്ത് പറഞ്ഞ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത് പ്രദേശിക താരങ്ങള്‍ക്കാണെന്നും പ്ലേ ഓഫിലേക്ക് മുന്നേറുകയാണ് ഈ സീസണിലെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.

    നോര്‍ത്ത് ഈസ്റ്റ് സഹപരിശീലകനും മുന്‍ ഐസോള്‍ എഫ്‌സി കോച്ചുമായ ഖാലിദ് ജമീലാണ് ഇക്കാര്യം പറഞ്ഞത്. വരുന്ന സീസണില്‍ പ്രാദേശിക താരങ്ങളെ ടീമില്‍ കൂടുതലായി ഉള്‍പ്പെടുത്താനാണ് ശ്രമിക്കുക, അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന എന്നത് പ്രധാനലക്ഷ്യമാണ്, ഈ പ്രദേശത്ത് ഒട്ടേറെ മികവുള്ള താരങ്ങളുണ്ടെന്നാണ് വിശ്വസിക്കുന്നത്’ ജമീല്‍ പറഞ്ഞു.

    അതെസമയം നിലവില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇടക്കാല പരിശീലകനാണ് ജമീല്‍ അഹമ്മദ്. ക്രൊയേഷ്യന്‍ പരിശീലകനായ റോബര്‍ട്ട് ജാര്‍നി ക്ലബ് വിട്ടതോടെയാണ് ജമീല്‍ ചുമതലയേറ്റത്. മുഖ്യപരിശീലകസ്ഥാനത്തേക്ക് കുറച്ച് വിദേശ പരിശീലകരുടെ പേരാണ് പരിഗണിക്കുന്നതെന്ന് ജമീല്‍ വ്യക്തമാക്കി.

    ട്രാന്‍സ്ഫര്‍ ജാലകത്തിലും നോര്‍ത്ത് ഈസ്റ്റ് ഇതുവരെ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല. 

  10. ജയേഷ് റാണ എടികെ വിടുന്നു, റാഞ്ചുന്നത് ഈ ക്ലബ്

    Leave a Comment

    ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുടെ ഇന്ത്യന്‍ സൂപ്പര്‍ താരം ജയേഷ് റാണ ക്ലബ് വിടുന്നതായി റിപ്പോര്‍ട്ട്. മറ്റൊരു ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജയേഷിനെ സ്വന്തമാക്കാനൊരുങ്ങുന്നത്.

    കഴിഞ്ഞ സീസണ്‍ അവസാനത്തോടെ നോര്‍ത്ത് ഈസ്റ്റ് വിട്ട റീഡിമിന്റെ പകരക്കാരനായാണ് ജയേഷിനെ നോര്‍ത്ത് ഈസ്റ്റ് പരിഗണിക്കുന്നത്.

    ഇരു വിങ്ങുകളിലും ഒരുപോലെ വഴങ്ങുന്ന ജയേഷിനെ സ്വന്തമാക്കാനായാല്‍ നോര്‍ത്ത് ഈസ്റ്റിന് മുതല്‍കൂട്ടാകും. ചെന്നൈയിന്‍ എഫ്സിയിലൂടെ ഐഎസ്എല്ലിലേക്ക് എത്തിയ ജയേഷ് കഴിഞ്ഞ മൂന്ന് സീസണുകളിലും എ ടി കെ നിരയില്‍ സ്ഥിര സാന്നിധ്യമാണ്. ഈ വരുന്ന മാസത്തോടെ എ ടി കെയിലെ കരാര്‍ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നോര്‍ത്ത് ഈസ്റ്റ് താരത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചത്.

    കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി 18 മത്സരങ്ങള്‍ കളിച്ച ജയേഷ് ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഐസ്വോളില്‍ നിന്നാണ് നിതീഷ് എടികെയിലെത്തിയത്. 69 ഐഎസ്എല്‍ മത്സരങ്ങള്‍ ഇതിനോടകം ജയേഷ് കളിച്ച് കഴിഞ്ഞു.