Tag Archive: Muhammed Rafi

  1. ജയിച്ചാല്‍ നക്കികൊല്ലും, തോറ്റാല്‍ ഞെക്കി കൊല്ലും. തുറന്നടിച്ച് റാഫി

    Leave a Comment

    ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാത്തതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫി. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചില ഇടപെടലുകളാണ് ടീമിന് തിരിച്ചടിയാകുന്നതെന്നാണ് റാഫി സൂചിപ്പിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു റാഫി.

    ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ചുറ്റും അവര്‍ ചിന്തിക്കാത്ത രീതിയിലുളള പ്രതീക്ഷയുടെ ഭാരം മത്സരത്തിന് മുമ്പെ ആരാധകര്‍ അര്‍പ്പിക്കുമെന്നും എങ്ങാനം മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകാതെ പോയാല്‍ പിന്നെ വലിയ ആക്രമണമാണ് നേരിടേണ്ടി വരുകയെന്നും റാഫി പറയുന്നു. ഈ ആക്രമണത്തില്‍ യുവതാരങ്ങള്‍ തളര്‍ന്ന് പോകുമെന്നും 18 വര്‍ഷത്തോളം ഫുട്‌ബോള്‍ കളിച്ച് കൊണ്ടിരിക്കുന്ന 38കാരന്‍ പറയുന്നു.

    സോഷ്യല്‍ മീഡിയ വഴി ഒട്ടേറെ ഹൈപ്പാണ് യുവതാരങ്ങള്‍ക്ക് ലഭിക്കുന്നതെന്നും എന്നാല്‍ ഇത് പലപ്പോഴും തിരിഞ്ഞ് കൊത്താന്‍ സാധ്യതയുളള ഒന്നാണെന്നും റാഫി കൂട്ടിചേര്‍ത്തു.

    ‘ആരാധകരില്‍ നിന്നുളള സമ്മര്‍ദ്ദം യുവതാരങ്ങളെയാണ് ഏറെ ബാധിക്കുക. അവര്‍ എളുപ്പത്തില്‍ നിരാശയ്ക്ക് അടിമപ്പെടും. ഒരു യുവതാരം മികച്ച കളി കെട്ടഴിച്ചാല്‍ ആരാധകര്‍ അവര്‍ക്ക് താരപരിവേശം നല്‍കും. എന്നാല്‍ അവര്‍ക്ക് മികച്ച പ്രകടനം നടത്താനാകാതെ പോയാല്‍ അവനെ നിസാരനായി എഴുതി തള്ളുകയും ചെയ്യും’ റാഫി തുറന്ന് പറയുന്നു.

    കേരള ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് സീസണോളം പന്ത് തട്ടിയ താരമാണ് റാഫി. ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പവും ചെന്നൈയ്‌ക്കൊപ്പവും രണ്ട് തവണ കിരീടം നേടിയിട്ടുളള താരം കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത് പരിക്കാണെന്നും നിരീക്ഷിക്കുന്നു.

    ‘വലിയ പ്രതീക്ഷയോടെയാണ് സീസണ്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് നല്ല ടീമും ഉണ്ടായിരുന്നു. എന്നാല്‍ അതിനൊപ്പം ഒരുപാട് പരിക്കും വന്നു. സീസണ്‍ തുടങ്ങും ഒരാഴ്ച്ച മുമ്പ് പിന്‍തുട ഞരമ്പിന് എനിക്ക് പരിക്കേറ്റു. ഞാന്‍ തിരിച്ചുവന്നെങ്കിലും രണ്ട് മത്സര ശേഷം വീണ്ടും പരിക്കിന് കീഴിടങ്ങി. പരിക്ക് കാരണം ഒരുപട് കളികളാണ് എനിക്ക് നഷ്ടപ്പെട്ടത്. അത് ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു’ റാഫി പറഞ്ഞ് നിര്‍ത്തി.

  2. സഹലിന്റേയും റാഫിയുടേയും വിയര്‍പ്പ് പുരണ്ട ജെഴ്‌സി, മലബാര്‍ നല്‍കിയത് ലക്ഷങ്ങള്‍

    Leave a Comment

    മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദിന്റേയും മുഹമ്മദ് റാഫിയുടേയും ജേഴ്‌സി ലേലം ചെയ്ത് സംഭരിച്ചത് ലക്ഷങ്ങള്‍. കോവിഡ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് പണം സ്വരൂപിക്കാനാാണ് താരങ്ങക്കുടെ ജേഴ്‌സി കഴിഞ്ഞ ദിവസങ്ങളില്‍ ലേലം ചെയ്യ്തത്.

    ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി മുഹമ്മദ് റാഫിയുടെ ഇന്ത്യന്‍ ജേഴ്‌സിയും, പയ്യന്നൂര്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹലിന്റെ ഇന്ത്യന്‍ ജേഴ്‌സിയുമാണ് ലേലത്തില്‍ വെച്ചത്.

    ഈ രണ്ട് ജേഴ്‌സിയും കൂടെ മലബാര്‍ നല്‍കിയത് നാലര ലക്ഷത്തിന് അടുത്ത് ധനസഹായമാണ്.

    ഏഷ്യന്‍ കപ്പില്‍ റാഫി അണിഞ്ഞ ജേഴ്‌സി ലേലത്തിന് പോയത് 244432 രൂപയ്ക്ക് ആണ്. ജേഴ്‌സി സ്വന്തമാക്കിയത് എഫ് സി ബ്രദേഴ്‌സ് ഒളവറയും. സഹലിന്റെ ജേഴ്‌സി ലേലത്തില്‍ പോയത് 202005രൂപയ്ക്ക് ആണ്. ഗ്രേറ്റ് കവ്വായി സ്‌പോര്‍ട്‌സ് ക്ലബാണ് ജേഴ്‌സി സ്വന്തമാക്കിയത്. രണ്ട് ജേഴ്‌സിയില്‍ നിന്ന് ലഭിച്ച ലേലത്തുകയും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.