Tag Archive: Muhammaden SC

  1. ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി മുഹമ്മദന്‍, വീണ്ടും തകര്‍പ്പന്‍ നീക്കം

    Leave a Comment

    ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന അഫ്ദാലിനെ സ്വന്തമാക്കി കൊല്‍ക്കത്തന്‍ സൂപ്പര്‍ ക്ലബ് മുഹമ്മദന്‍ എസ്സി. ഒരു വര്‍ഷത്തേക്കാണ് അഫ്ദാലുമായി മുഹമ്മദന്‍ ക്ലബ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഐലീഗില്‍ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന മുഹമ്മദന്‍ മികച്ച തയ്യാറെടുപ്പാണ് നടത്തുന്നത്.

    സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ് ക്ലബായ ഗര്‍വാള്‍ എഫ് സിയില്‍ നിന്നാണ് അഫ്ദാല്‍ മുഹമ്മദനിലേക്ക് എത്തുന്നത്. അടുത്ത ആഴ്ച നടക്കുന്ന ഐഎഫ്എ ഷീല്‍ഡില്‍ അഫ്ദാല്‍ മുഹമ്മദനിനായി ബൂട്ടണിയും എന്നാണ് ലഭിക്കുന്ന വിജയം.

    കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്വ് ടീമില്‍ കളിച്ചിട്ടുളള അഫ്ദാല്‍ കേരള പ്രീമിയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിനായി ആറ് ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ അഫ്ദാലിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാന്‍ ക്ലബ് മാനേജുമെന്റ് തയ്യാറായില്ല. ഇതോടെയാണ് അഫ്ദാല്‍ ക്ലബ് വിട്ടത്.

    മുഹമ്മദന്‍നുമായി കരാര്‍ ഒപ്പിടാനായതോടെ പ്രധാന ക്ലബുകളുടെ ശ്രദ്ധപിടിച്ച് പറ്റുവാന്‍ ഈ യുവതാരത്തിനാകും. അതിനായി കഠിന പരിശീലനത്തിലാണ് സ്‌ന്തോഷ് ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച അഫ്ദാല്‍ നിലവില്‍.

  2. ഇന്ത്യന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കി, അമ്പരപ്പിച്ച് വീണ്ടും മുഹമ്മദന്‍

    Leave a Comment

    ഐലീഗിലേക്ക് യോഗ്യത നേടിയ മുഹമ്മദ്ന്‍ സ്‌പോട്ടിംഗ് ക്ലബ് മറ്റൊരു മികച്ച താരത്തെ കൂടി ടീമിലെത്തിച്ചു. പഞ്ചാബ് എഫ്‌സിയ്ക്കായി കഴിഞ്ഞ സീസണില്‍ കളിച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡിര്‍ ആല്‍വിന്‍ ജോര്‍ജ്ജിനെയാണ് മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് സ്വന്തമാക്കിയത്.

    ഒരു വര്‍ഷത്തേക്കാണ് ജോര്‍ജ്ജുമായി മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സി, പൂണെ സിറ്റി എഫ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുളള താരമാണ് ആല്‍വിന്‍ ജോര്‍ജ്ജ്.

    ഇന്ത്യന്‍ ആരോസിലൂടെ പ്രെഫഷണല്‍ ഫുട്‌ബോള്‍ കളിച്ച് തുടങ്ങിയ ആല്‍വിന്‍ രാജ്യത്തെ മുന്‍ നിരക്ലബുകളിലെല്ലാം പന്ത് തട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിനായി എട്ട് മത്സരങ്ങളോളം ആല്‍വിന്‍ മുമ്പ് കളിച്ചിരുന്നു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിലൂടെയാണ് ആല്‍വിന്‍ രാജ്യത്തിന്റെ ശ്രദ്ധേകേന്ദ്രമായത്.

    ഐലീഗ് സെക്കന്റ് ഡിവിഷനില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചാണ് മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് ഐലീഗ് പ്രവേശനം നേടിയെടുത്തത്. നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ ഒരു മത്സരം സമനില വഴങ്ങി. നിലവില്‍ ഐലീഗില്‍ ഒന്നാം സ്ഥാനം നേടി ഐഎസ്എല്‍ പ്രവേശനം നേടിയെടുക്കാനുളള പരിശ്രമത്തിലാണ് മുഹമ്മദന്‍ മാനേജുമെന്റ്.

  3. പുതിയ പരിശീലകനെ പ്രഖ്യാപിച്ചു, തകര്‍പ്പന്‍ നീക്കവുമായി മുഹമ്മദന്‍

    Leave a Comment

    ഐ ലീഗിലേക്ക് തിരിച്ചെത്തിയ മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് പുതിയ പരിശീലകനെ ആഴ്ച്ചകകള്‍ക്കകം കണ്ടെത്തി. സ്പാനിഷ് പരിശീലകനായ ജോസെ ഹെവിയ ആണ് മുഹമ്മദനെ ഐലീഗില്‍ പരിശീലിപ്പിക്കുക. മുന്‍ പരിശീലകന്‍ യാന്‍ ലോയെ പുറത്താക്കിയ ഒഴിവിലേക്കാണ് ജോസെ ഹെവിയയെ തിരക്കിട്ട് മുഹമ്മദന്‍ ടീമിലെത്തിച്ചിരിക്കുന്നത്.

    ഇന്ത്യയില്‍ നേരത്തെ പ്രവര്‍ത്തിച്ചു പരിചയമുള്ള പരിശീലകനാണ് ഹെവിയ. അവസാന സീസണില്‍ ഷില്ലോങ് ലജോങിന്റെ പരിശീലകനായിരുന്നു. ഷില്ലോങ്ങിനെ മേഘാലയ സ്റ്റേറ്റ് ലീഗ് ചാമ്പ്യനാക്കിയത് ഹെവിയയുടെ മികവിലായിരുന്നു.

    ഷില്ലോങ്ങിനെ കൂടാതെ മിനര്‍വ പഞ്ചാബ്, ഭാരത് എഫ് സി, എഫ് സി പൂനെ സിറ്റി എന്നീ ഇന്ത്യന്‍ ക്ലബുകളേയും ഹെവിയ പരിശീലിപ്പിച്ചിട്ടുണ്ട്. യുവേഫ പ്രൊ ലൈസെന്‍സ് ഉള്ള കോച്ചാണ്.

    നേരത്തെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് യാന്‍ ലോയെ മുഹമ്മദന്‍ പുറത്താക്കിയത്. യാന്‍ ലോയക്കെതിരെ പോലീസില്‍ പരാതിയും ക്ലബ് നല്‍കിയിട്ടുണ്ട്.’

    നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് മുഹമ്മദന്‍ ഐലീഗില്‍ തിരിച്ചെത്തിയത്. സെക്കന്റ് ഡിവിഷനില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ നാല് കളിയില്‍ 10 പോയന്റുമായാണ് അവര്‍ ഐലീഗ് കളിക്കാന്‍ തിരിച്ചെത്തിയത്. ഐഎസ്എല്ലിലേക്ക് പ്രവേശനം ലക്ഷ്യമിട്ടാണ് മുഹമ്മദന്‍ ഇത്തവണ ഐലീഗില്‍ കളിക്കാന്‍ ഇറങ്ങുന്നത്.

  4. സൂപ്പര്‍ സബ്ബായി മലയാളി താരം, ചരിത്രം പിറന്നു, മുഹമ്മദന്‍ ഐ ലീഗില്‍!

    Leave a Comment

    പഴുതുകളില്ലാതെ നടത്തിയ മുന്നൊരുക്കങ്ങളൊന്നും വെരുതെയായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്തന്‍ കരുത്തരായ മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് ഐലീഗില്‍ തിരിച്ചെത്തി. ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആവേശകരമായ മത്സരത്തില്‍ ബവനിപൂര്‍ എഫ്‌സിയെ തകര്‍ത്തതോടെയാണ് മുഹമ്മദന്‍് അഞ്ച് വര്‍ഷത്തിന് ശേഷം ഐലീഗിലേക്ക് തിരിച്ചെത്തിയത്.

    എതിരില്ലാത്ത രണ്ട് ഗോളിനാണ് മുഹമ്മദന്‍ ബവാനിപൂരിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ 27ാം മിനിറ്റിലും രണ്ടാം പകുതിയുടെ 67ാം മിനിറ്റിലുമാണ് മുഹമ്മദന്‍ ഗോള്‍ കണ്ടെത്തിയത്. യുവതാരം വാന്‍ലാല്‍ബിയ ചാങ്‌തെയുടേയും സൂപ്പര്‍ സബ്ബായി എത്തിയ മലയാളി താരം ഗനി നിഗവുമാണ് മുഹമ്മദന്‍സിന് ഗോളുകള്‍ സമ്മാനിച്ചത്. മുഹമ്മദനിനായി ഗനി നേടുന്ന ആദ്യത്തെ ഗോളാണിത്.

    ഇന്ന്് വിജയിക്കുന്നവര്‍ക്കായിരുന്നു ഐലീഗ് പ്രവേശനം സാധ്യമാകുക. ഇതോടെ മൂന്ന് കളിയും ജയിച്ച് ഒന്‍പത് പോയന്റുമായാണ് ഐലീഗ് സെക്കന്റ് ഡിവിഷനില്‍ നിന്ന് മുഹമ്മദന്‍ ഐലീഗിലേക്ക് യോഗ്യത നേടുന്നത്. ബവാനിയന്‍സിന് ആറ് പോയന്റ് മാത്രമേ നേടാനായുളളു.

    ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്സിയില്‍ നിന്നാണ് മലയാളി മിഡ്ഫീല്‍ഡറെ മുഹമ്മദന്‍ സ്വന്തമാക്കിയത്. കോഴിക്കോട് നാദാപുരം സ്വദേശിയായ ഗാനി മുമ്പ് ഗോകുലം കേരള, പൂനെ സിറ്റി ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പി സ്‌കൂള്‍ പ്രെഡക്റ്റാണ് ഗനി അഹമ്മദ്. സുബ്രതോ കപ്പിലെ മികച്ച പ്രകടനമാണ് ഗനിയെ ശ്രദ്ധേയനാക്കിയത്. പൂണെ സിറ്റി എഫ്സി റിസര്‍വ് ടീമിലൂടെയാണ് ഐഎസ്എല്‍ ക്ലബുകളുടെ ഭാഗമായി ഗനിയെത്തിയത്. പൂണെ സീനിയര്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും ഗനിയ്ക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

    ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഒരു കാലത്ത് കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ മൂന്നാമന്‍ മുഹമ്മദന്‍ ആയിരുന്നു. 1891 ല്‍ സ്ഥാപിതമായ മുഹമ്മദന്‍ ക്ലബ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും പതിനൊന്ന് തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗും രണ്ട് തവണ ഡ്യൂറണ്ട് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

    മലയാളി താരങ്ങളായ വി.പി സത്യന്‍, യു. ഷറഫലി, നജീബ് തുടങ്ങിയ മലായാളി ഫുട്ബോള്‍ താരങ്ങളും ക്ലബിന്റെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. പിന്നീട് 2016ല്‍ വീണ്ടും ക്ലബ് പുനസംഘടിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ യുവ വ്യവസായി ഗസ്സാലു സഫര്‍ ആണ് നിലവില്‍ മുഹമ്മദന്റെ ഉടമ.

  5. മറ്റൊരു ഐഎസ്എല്‍ താരത്തെ കൂടി റാഞ്ചി, മുഹമ്മദന്‍ രണ്ടും കല്‍പിച്ച്

    Leave a Comment

    ഐലീഗ് രണ്ടാം ഡിവിഷനിലായിട്ടും തകര്‍പ്പന്‍ മുന്നൊരുക്കവുമായി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മുഹമ്മദന്‍ സോപ്ട്ടിംഗ് ക്ലബ്. ഏറ്റവും അവസാനം പ്രതിരോധ താരം മുന്മുന്‍ തിമോത്തി ലുഗുനിനെയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.

    കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ മിനേര്‍വ പഞ്ചാബിനായി കളിച്ച മുന്മുന്‍ നിരവധി ഐഎസ്എള്‍ ക്ലബുകള്‍ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. ഡല്‍ഹി ഡൈനാമോസില്‍ രണ്ട് സീസണോളം കളിച്ച മുന്മുന്‍ മുംബൈ സിറ്റി എഫ്‌സി പൂണെ എഫ്‌സി തുടങ്ങിയ ഐഎസ്എല്‍ ടീമുകളിലേയും പ്രധാന പ്രതിരോധ താരമായിരുന്നു.

    ഐലീഗ് ക്ലബുകളായ സിക്കിം യുണൈറ്റഡിലും മുംബൈ എഫ്‌സിയിലുമെല്ലാം ബൂട്ടുകെട്ടിയിട്ടുളള താരം ഷിംല യങ്‌സിലൂടെയാണ് പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചത്.

    അതെസമയം ഒക്ടോബര്‍ എട്ടിനാണ് ഐലീഗ് സെക്കന്റ് ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. 35 അംഗ സ്‌ക്വാഡും മുഹമ്മദന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരം ഗനി നിഗം അഹമ്മദും സ്‌ക്വാഡില്‍ ഉണ്ട്. ടീം ഔദ്യോഗികമായി പരിശീലനവും ആരംഭിച്ചിട്ടുണ്ട്.