Tag Archive: Mauricio Pochettino

  1. ചെൽസി പരിശീലകനായതിനു പിന്നാലെ മൂന്ന് അർജന്റീന താരങ്ങളെ ടീമിലെത്തിക്കാൻ പോച്ചട്ടിനോ

    Leave a Comment

    വമ്പൻ സൈനിംഗുകൾ നിരവധി നടത്തിയിട്ടും പരിശീലകരെ മാറിമാറി പരീക്ഷിച്ചു നോക്കിയിട്ടും ഈ സീസണിൽ ചെൽസി തകർന്നടിഞ്ഞു പോവുകയാണുണ്ടായത്. നിലവിൽ പോയിന്റ് ടേബിളിൽ ആദ്യപത്ത് സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ പോലും ചെൽസിക്കില്ല. ഈ സാഹചര്യങ്ങളെ മറികടന്ന് അടുത്ത സീസണിൽ മികച്ചൊരു ടീമിനെ സൃഷ്‌ടിക്കാനാണ് അർജന്റൈൻ പരിശീലകൻ പോച്ചട്ടിനോയെ നിയമിച്ചിരിക്കുന്നത്.

    ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്ത പോച്ചട്ടിനോയുടെ ആദ്യത്തെ ജോലി ടീമിൽ നിലവിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കുകയെന്നതാണ്. നിരവധി കളിക്കാരെ വാങ്ങിയ ചെൽസി അതിനൊപ്പം ഒഴിവാക്കലുകൾ നടത്തിയിട്ടില്ല. അതു ടീമിന് ഒട്ടും സന്തുലിതാവസ്ഥ ഇല്ലാത്ത സാഹചര്യം സൃഷ്‌ടിച്ചിട്ടുണ്ട്. അത് പരിഹരിച്ചാൽ മാത്രമേ തന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ പോച്ചട്ടിനോക്ക് കഴിയുകയുള്ളൂ.

    അതേസമയം അടുത്ത സീസണിൽ ടീമിലേക്ക് പുതിയ മൂന്നു താരങ്ങളെ എത്തിക്കാൻ പരിശീലകനായ പോച്ചട്ടിനോക്ക് താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജന്റീന താരങ്ങളായ ലൗടാരോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ്, മാക് അലിസ്റ്റർ എന്നിവരെ എത്തിക്കാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്. നിലവിൽ മറ്റൊരു അർജന്റീന താരമായ എൻസോ ഫെർണാണ്ടസ് ടീമിലുണ്ട് ഇവർ നാല് പേരും ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടാൻ പങ്കു വഹിച്ച താരങ്ങളാണ്.

    പണം വാരിയെറിയാൻ യാതൊരു മടിയുമില്ലാത്ത ചെൽസിക്ക് ഈ താരങ്ങളെ സ്വന്തമാക്കാൻ ഒരു മടിയുമില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഇല്ലെന്നത് ക്ലബിന് തിരിച്ചടിയാണ്. ഈ താരങ്ങളെല്ലാം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ അടുത്ത സീസണിലും ആഗ്രഹിക്കുന്നുണ്ടാകും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നതിനിടെ അരികിലാണ് ലൗടാരോ. എമിലിയാനോയും യൂറോപ്യൻ കിരീടത്തിനായി പോരാടാനാണ് ആഗ്രഹിക്കുന്നത്. അതേസമയം മാക് അലിസ്റ്റർ ലിവർപൂളിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

  2. ചെൽസി പുതിയ പരിശീലകനെ കണ്ടെത്തി, ആരാധകർക്ക് സന്തോഷവാർത്ത

    Leave a Comment

    ഈ സീസണിൽ ലീഗിലും യൂറോപ്പിലും മോശം പ്രകടനം നടത്തുന്ന ചെൽസി അടുത്ത സീസണിൽ ടീമിനെ നയിക്കാൻ പുതിയ പരിശീലകനെ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. ഈ സീസണിൽ പുറത്താക്കിയ രണ്ടു മാനേജർമാരടക്കം നാല് പേരാണ് ചെൽസിയെ പരിശീലിപ്പിച്ചത്. എന്നിട്ടും യൂറോപ്യൻ ടൂർണമെന്റിന് യോഗ്യത നേടാൻ പോലും ക്ലബിന് കഴിഞ്ഞില്ല.

    ടോഡ് ബോഹ്‍ലി നടത്തിയ ശുദ്ധികലശത്തിൽ ആദ്യം പരിശീലകൻ ടുഷെൽ പുറത്തു പോയി. അതിനു ശേഷം ഗ്രഹാം പോട്ടർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചെങ്കിലും അദ്ദേഹവും പുറത്താക്കപ്പെട്ടു. തുടർന്ന് ബ്രൂണോ സാൾട്ടിയർക്ക് താൽക്കാലിക ചുമതല നൽകിയതിന് ശേഷം ഇപ്പോൾ ലംപാർഡ് ഈ സീസൺ അവസാനിക്കുന്നതു വരെ പരിശീലകനായി എത്തിയിട്ടുണ്ട്.

    ദി ഗാർഡിയന്റെ റിപ്പോർട്ടുകൾ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചെൽസിയുടെ ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണ്. മുൻ ടോട്ടനം, പിഎസ്‌ജി മാനേജരായ മൗറീസിയോ പോച്ചട്ടിനോയുമായി നടത്തുന്ന ആദ്യഘട്ട ചർച്ചകൾ വിജയമാണ്. അവസാന ഘട്ട ചർച്ചകൾ കൂടി വിജയം നേടിയാൽ അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് മൗറീസിയോ പോച്ചട്ടിനോയുടെ തിരിച്ചു വരവുണ്ടാകും.

    ടോട്ടനം ഹോസ്പേറിനെ സ്ഥിരമായി ടോപ് ഫോറിലും ഒരിക്കൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും എത്തിച്ചു ശ്രദ്ധേയനായ പരിശീലകനാണ് പോച്ചട്ടിനോ. അതിനു ശേഷം അദ്ദേഹം പിഎസ്‌ജിയിലേക്ക് പോയെങ്കിലും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ കഴിയാതെ പുറത്താക്കപ്പെട്ടു. ചെൽസിയിലൂടെയും ടീമിലുള്ള വമ്പൻ താരനിരയിലൂടെയും പുതിയ നേട്ടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

    അതേസമയം അവസാന ഘട്ട ചർച്ചകൾ അലസിയാൽ പോച്ചട്ടിനോയെ തഴയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നേരത്തെ എൻറിക്വ, നെഗൽസ്‌മാൻ എന്നിവർ ഇതുപോലെ ടീമിൽ നിന്നും പുറത്തു പോയിരുന്നു. പകരക്കാരായി മറ്റു പരിശീലകരെയും ചെൽസി കണ്ടെത്തിയിട്ടുണ്ട്.

  3. ബയേണിനെ തകർത്തെങ്കിലും പിഎസ്‌ജിയല്ല ചാമ്പ്യൻസ്‌ലീഗ് ഫേവറൈറ്റുകൾ, കാരണം വ്യക്തമാക്കി പൊചെട്ടിനോ

    Leave a Comment

    ബയേണിനെതിരെ എതിരില്ലാത്ത ഒരു ഗോളിനു തോൽവി രുചിച്ചെങ്കിലും എവേ ഗോളിന്റെ പിൻബലത്തിൽ പിഎസ്‌ജി സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ആദ്യപാദത്തിലെ മികച്ച വിജയമാണ് പിഎസ്‌ജിക്ക് രണ്ടാം പാദത്തിലെ തോൽവിയിലും നിർണായകമായത്. നെയ്മറും എംബാപ്പെയും മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും ഗോൾ കണ്ടെത്താനാവാതെ പോവുകയായിരുന്നു.

    കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ പുറത്താക്കിയതോടെ ഇത്തവണ ബാഴ്‌സലോണയ്ക്ക് ചാമ്പ്യൻസ്‌ലീഗിലെ രണ്ടാമത്തെ ഏറ്റവും മികച്ച എതിരാളികളെയാണ് പിഎസ്‌ജി മറികടന്നിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇത്തവണ ചാമ്പ്യൻസ്‌ലീഗ് നേടാൻ സാധ്യതയുള്ള ടീമാണോ പിഎസ്‌ജിയെന്ന ചോദ്യത്തിന് യുക്തിപൂർവമായ മറുപടിയാണ് പരിശീലകനായ പൊചെട്ടിനോ നൽകിയിരിക്കുന്നത്.

    ” എനിക്കു അങ്ങനെ തോന്നുന്നില്ല. ഞങ്ങൾ ബാഴ്‌സയെ റൗണ്ട് ഓഫ് 16ൽ മറികടക്കാൻ സാധിച്ചു. ഇരു പാദങ്ങൾക്ക് ശേഷം ഇപ്പോൾ ബയേണിനെയും തോൽപ്പിച്ചു. എനിക്ക് തോന്നുന്നത് രണ്ടു ടീമിനെതിരെയും ഞങ്ങൾ വിജയിക്കാൻ അർഹരായിരുന്നുവെന്നു തന്നെയാണ്.”

    “എങ്കിലും പിഎസ്‌ജിയാണ്‌ ചാമ്പ്യൻസ്‌ലീഗ് നേടാൻ സാധ്യതയുള്ള പ്രധാന ടീമെന്ന എനിക്കു തോന്നുന്നില്ല. ഇനിയും എതിരാളികളുണ്ട്. ഞങ്ങൾക്കൊപ്പം ചെൽസിയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇനി സിറ്റിയും ഡോർട്മുണ്ടും റയലും ലിവർപൂളും തമ്മിലുള്ള മത്സരങ്ങളുടെ ഫലവും അറിയാനുണ്ട്. സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ഏതു ടീമിനും ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള അവസരമുണ്ട്.” പൊചെട്ടിനോ പറഞ്ഞു.

  4. ബാഴ്സയല്ല ഇത് ബയേൺ ആണ്, പിഎസ്‌ജി താരങ്ങൾക്ക് മുന്നറിയിപ്പുമായി പൊചെട്ടിനോ

    Leave a Comment

    ബാഴ്സയ്ക്കെതിരെ രണ്ടാം പാദത്തിൽകളിച്ച മനോനിലയിലല്ല ബയേണിനെതിരെ കളിക്കേണ്ടതെന്ന മുന്നറിയിപ്പാണ് പിഎസ്ജി പരിശീലകനായ പൊച്ചെട്ടിനോ നൽകിയിരിക്കുന്നത്. ബയേണിനെതിരെ കൂടുതൽ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ടെന്നാണ് പൊച്ചെിട്ടിനോയുടെ പക്ഷം. ബാഴ്സക്കെതിരെ പ്രയോഗിച്ച പ്രതിരോധ തന്ത്രത്തിനു പകരം കൂടുതൽ ആക്രമണത്തിലും ശ്രദ്ധ കൊടുക്കണമെന്നാണ് പൊച്ചെട്ടിനോ പറയുന്നത്.

    ആദ്യ പാദത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിൻ്റെ വിജയം നേടിയതിൻ്റെ ആത്മവിശ്വാസത്താണ് പിഎസ്ജി ഇന്നിറങ്ങുന്നത്. 3 എവേഗോളിൻ്റെ പിൻബലം പിഎസ്ജിക്ക് നിർണായകമായേക്കുമെങ്കിലും ബയേൺ മികച്ച ആക്രമണം പുറത്തെടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതു കണക്കിലെടുത്താണ് പൊച്ചെട്ടിനോയുടെ പുതിയ വിശദീകരണം

    “ബാഴ്സക്കെതിരെ രണ്ടാം പാദത്തിൽ കളിച്ച മനോഭാവത്തിൽ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കണം ബയേണിനെതിരെ ഞങ്ങൾക്ക് പുറത്തേക്കേണ്ടത്. ഞങ്ങൾക്ക് പ്രതിരോധവും ഒപ്പം പന്തുമായി കൂടുതൽ ആക്രമിക്കേണ്ടതുമുണ്ട്. അതാണ് യഥാർത്ഥ വെല്ലുവിളിയായിട്ടുള്ളത്.”

    “ബാഴ്സലോണ ഒരു ഭൂതകാലമാണ്. ബയേൺ അതിൽ നിന്നും വ്യത്യസ്തമായ ടീമാണ്. അവർ ലോകത്തെ മികച്ച ടീമാണ്. ആദ്യപാദത്തിലെ പോലെ തന്നെ ഞങ്ങൾക്കെതിരെ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർക്കു കഴിയും. മ്യുണിച്ചിലെ പോലെ തന്നെ അത്തരം ബുദ്ദിമുട്ടുകളെ ഞങ്ങൾക്ക് നേരിടേണ്ടതുണ്ട്.” പൊചെട്ടിനോ പറഞ്ഞു.

  5. രണ്ടാം പാദത്തിൽ ബാഴ്സക്കെതിരെ കളിച്ച കളി ബയേണിനോട് നടക്കില്ല, പിഎസ്‌ജിക്ക് മുന്നറിയിപ്പുമായി പോച്ചെട്ടിനോ

    Leave a Comment

    ചാമ്പ്യൻസ്‌ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ ബയേണിന്റെ തട്ടകത്തിൽ വെച്ചു രണ്ടിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പിഎസ്‌ജി. ബയേണിനായി ചൂപോ മോട്ടിങ്ങും തോമസ് മുള്ളറും ഗോൾ കണ്ടെത്തിയപ്പോൾ എംബാപ്പെയുടെ ഇരട്ട ഗോളുകളും പ്രതിരോധതാരം മാർക്കിഞ്ഞോസിന്റെ ഗോളുമാണ് പിഎസ്‌ജിക്ക് മികച്ച വിജയം സ്വന്തമാക്കാൻ സഹായിച്ചത്. നെയ്മർ ജൂനിയറിന്റെ പ്രകടനവും പിഎസ്‌ജിക്ക് നിർണായകമായി.

    എന്നാൽ ഈ വിജയത്തിൽ കൂടുതൽ പ്രതീക്ഷ നൽകേണ്ടതില്ലെന്നാണ് പരിശീലകൻ പൊചെട്ടിനോയുടെ മുന്നറിയിപ്പ്. ബാഴ്സയ്ക്കെതിരെ ആദ്യപാദത്തിൽ മികച്ച വിജയം നേടാനായതു പോലുള്ള വിജയമല്ല ഇതെന്നും പൊചെട്ടിനോ ചൂണ്ടിക്കാണിച്ചു. രണ്ടാം പാദത്തിൽ ബാഴ്സ മികച്ച പ്രകടനം കാഴ്ചവെച്ചത് പോലെ ബയേണിനും അവസരമുണ്ടെന്നു പൊചെട്ടിനോ പറയുന്നു. ബാഴ്സയ്ക്കെതിരെ കളിച്ചതിനേക്കാൾ മികച്ച പ്രകടനം രണ്ടാം പാദത്തിൽ പിഎസ്‌ജി കാഴ്ചവെക്കേണ്ടി വരുമെന്നും പൊചെട്ടിനോ കൂട്ടിച്ചേർത്തു. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ബാഴ്സക്കെതിരായ ആദ്യപാദമത്സരത്തിന്റെ ഫലത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. മുൻ‌തൂക്കം വളരെ കുറവാണ്. രണ്ടാം പാദത്തിൽ ബാഴ്സയ്ക്കെതിരെ കളിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതാണ് ഞങ്ങളുടെ ആഗ്രഹവും. പക്ഷെ അത്തരത്തിലുള്ള ഫലം ലഭിക്കാൻ ധാരാളം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.” പൊചെട്ടിനോ പറഞ്ഞു.

    മാർക്കിഞ്ഞോസിനും ഡിമരിയക്കും പരിക്കേറ്റു പുറത്തായതിനെക്കുറിച്ചും പൊചെട്ടിനോ സംസാരിക്കുകയുണ്ടായി.
    “മാർക്കിഞ്ഞോസിനു തുടയിലെ മസിലിനു വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് ഗൗരവമുള്ളതാകില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെയാണെങ്കിൽ വളരെ പെട്ടെന്നു താരത്തിന്റെ സേവനം ഞങ്ങൾക്ക് ലഭ്യമാവും.” പൊചെട്ടിനോ കൂട്ടിച്ചേർത്തു. ചാമ്പ്യൻസ്‌ലീഗിൽ 1994ണ് ശേഷം ആദ്യമായാണ് ബയേൺ സ്വന്തം തട്ടകത്തിൽ തോൽവിയേറ്റു വാങ്ങുന്നത്.

  6. കഴിഞ്ഞ ഫൈനലിന്റെ പ്രതികാരത്തിനല്ല പിഎസ്‌ജി ഇറങ്ങുന്നത്, നയം വ്യക്തമാക്കി പൊചെട്ടിനോ

    Leave a Comment

    കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ്‌ലീഗ് ഫൈനലിന്റെ തനിയാവർത്തനമെന്നോണമാണ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ പിഎസ്‌ജിയും ബയേൺ മ്യൂണിക്കും വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നത്. കഴിഞ്ഞ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനു ബയേൺ കിരീടം നേടുമ്പോൾ പിഎസ്‌ജിയുടെ കുറേ വർഷങ്ങളായുള്ള മോഹമാണ് തകർന്നടിഞ്ഞത്. ഇത്തവണ വീണ്ടും ബയേണിനെ നേരിടാനൊരുങ്ങുമ്പോൾ ഓരോ പിഎസ്‌ജി ആരാധകന്റെയും മനസ്സിൽ പ്രതികാരത്തിനൊപ്പം പൊലിഞ്ഞു പോയ പ്രതീക്ഷകളുടെ പുതിയ തീനാളം തന്നെയായിരിക്കും.

    അന്നു നിലവിലെ ചെൽസി പരിശീലകനായ തോമസ് ടൂഹലായിരുന്നു പിഎസ്‌ജിയുടെ പരിശീലകനെങ്കിലും ഇത്തവണ മൗറിസിയോ പൊചെട്ടിനോയാണ്‌ പരിശീലകനെന്ന മാറ്റം മാത്രമേയുള്ളു. എങ്കിലും ഇത്തവണ ആ ഫൈനലിന്റെ പ്രതികാരമായിരിക്കില്ല പിഎസ്‌ജിയുടെ മനസ്സിലെന്നു പൊചെട്ടിനോ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തവണ രണ്ടു പാദങ്ങൾ ഉള്ളത് കൊണ്ടു തന്നെ മത്സരം വ്യത്യസ്തമാകുമെന്നാണ് പൊചെട്ടിനോയുടെ പക്ഷം. മത്സരത്തിനു മുന്നോടിയായി നടക്കുന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ഫൈനൽ ഞങ്ങൾക്ക് ഒരു അളവുകോലായി കണക്കാക്കാൻ കഴിയില്ല. ആ സമയത്ത് ഞങ്ങൾ ഞങ്ങളുടെ സ്റ്റാഫുകൾക്കൊപ്പം അവിടെയുണ്ടായിരുന്നില്ല. ഞങ്ങൾ വെറും കാണികൾ മാത്രമായിരുന്നു. ഒപ്പം ഇത്തവണ രണ്ടു മത്സരങ്ങളായാണ് കളിക്കുന്നത്. അത് തന്നെ ഒരു വ്യത്യസ്ത പശ്ചാത്തലമാണ് നൽകുന്നത്. ”

    “പ്രതികാരം ഒരു മത്സരത്തിലുണ്ടെങ്കിലും ഇത്തവണ ഒരു ശക്തരായ ടീമിനെ തോൽപ്പിക്കുകയെന്ന വെല്ലുവിളിയായെ ഇതിനെ കാണാൻ കഴിയുകയുള്ളു. ഒരു പക്ഷെ ലോകത്തിലെ തന്നെ മികച്ച ടീമിനെ തന്നെ. അതൊരു മികച്ച പ്രചോദനമാണ് ഞങ്ങൾക്ക് നൽകുന്നത്. പൊചെട്ടിനോ പറഞ്ഞു.

  7. ബാഴ്സക്കെതിരെ നെയ്മറെ ഇറക്കി റിസ്ക് എടുക്കില്ല, താരത്തിന്റെ സൗഖ്യമാണ് പ്രധാനമെന്നു പൊചെട്ടിനോ

    Leave a Comment

    പരിക്കു മൂലം ബാഴ്സക്കെതിരായ ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ ആദ്യപാദമത്സരത്തിൽ നെയ്മർ ജൂനിയറിനു കളിക്കാൻ സാധിച്ചില്ലെങ്കിലും പിഎസ്‌ജിക്ക് മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. കിലിയൻ എംബാപ്പെയുടെ ഹാട്രിക് പ്രകടനമാണ് പിഎസ്ജിക്ക് മികച്ച വിജയം സമ്മാനിച്ചത്. ആദ്യ പാദം നഷ്ടമായെങ്കിലും രണ്ടാം പാദത്തിൽ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്താനാവുമെന്നാണ് നെയ്മർ പ്രതീക്ഷിക്കുന്നത്.

    എന്നാൽ പരിശീലകനായ പൊച്ചെട്ടിനോക്ക് നെയ്മറെ കളത്തിലിറക്കാൻ യാതൊരു ധൃതിയുമില്ല. നെയ്മറെ മാർച്ച് പത്തിന് നടക്കാനിരിക്കുന്ന രണ്ടാം പാദത്തിൽ കളിപ്പിച്ച് റിസ്കെടുക്കാൻ തയ്യാറല്ലെന്നാണ് പൊച്ചെട്ടിനോയുടെ പക്ഷം. നാളെ നടക്കുന്ന ലീഗ് മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൊച്ചെട്ടിനോ.

    ബാഴ്സക്കെതിരായ രണ്ടാം പാദ മത്സരത്തിൽ നെയ്മർ ഇറങ്ങുമോയെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പൊച്ചെട്ടിനോ: “നെയ്മറുടെ തിരിച്ചുവരവ് ഞങ്ങളുടെ മെഡിക്കൽ ടീമിൻ്റെ കയ്യിലാണുള്ളത്. താരത്തിന്റെ സൗഖ്യം മാത്രമാണ് ഇപ്പോൾ ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.”

    അടുത്ത മത്സരങ്ങൾക്കായുള്ള താരങ്ങളുടെ തയ്യാറെടുപ്പിനെക്കുറിച്ചും പൊച്ചെട്ടിനോ വ്യക്തമാക്കി.
    “ഞങ്ങളുടെ വരവിനു ശേഷം പ്രധാനമായും നോക്കിയത് മാനസികമായ തയ്യാറെടുപ്പായിരുന്നു. എല്ലാ മത്സരങ്ങളും അവസാന മത്സരം പോലെയാണ് കണക്കിലെടുത്തിരുന്നത്. നാളത്തേത് ഞങ്ങളേക്കാൾ വെറും 5 പോയൻ്റ് മാത്രം പിറകിലുള്ള ടീമിനോടാണ്. ബാഴ്സലോണക്കെതിരെ കളിച്ചതുപോലെ മൊണാകോ ക്കെതിരെയും മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ” പൊച്ചെട്ടിനോ പറഞ്ഞു.

  8. 6-1നു തോറ്റ പിഎസ്‌ജിയല്ല ഇപ്പോഴത്തേത്, ബാഴ്സക്ക് മുന്നറിയിപ്പുമായി പൊചെട്ടിനോ

    Leave a Comment

    ചാമ്പ്യൻസ്‌ലീഗിലെ ചിരവൈരികളായ ബാഴ്സലോണയും പിഎസ്‌ജിയും ഇന്ന് നേർക്കുനേർ റൗണ്ട് ഓഫ് 16 ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. 2017ലെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദത്തിൽ 6-1നു ബാഴ്സ അവിസ്മരണീയ വിജയം സ്വന്തമാക്കിയതിനു ശേഷം ആദ്യമായാണ് പിഎസ്‌ജിക്കെതിരെ ബാഴ്സ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനിറങ്ങുന്നത്. പിഎസ്‌ജിയിൽ സൂപ്പർതാരങ്ങളായ നെയ്മറും ഏയ്ഞ്ചൽ ഡിമരിയയും പരിക്കു മൂലം പുറത്തിരിക്കുമ്പോൾ എംബാപ്പെയും ഇക്കാർഡിയുമായിരിക്കും പിഎസ്‌ജിയുടെ കുന്തമുനകൾ.

    രണ്ടാം പാദത്തിൽ 6-1ന്റെ വമ്പൻ തിരിച്ചുവരവ് നടത്തി പിഎസ്‌ജിയെ പുറത്താക്കിയെങ്കിലും ആ ടീമിൽ നിന്നും ഒരുപാട് മാറ്റം പിഎസ്‌ജിയിൽ കഴിഞ്ഞ സീസണുകളിൽ ഉണ്ടായിട്ടുണ്ട്. അതു തന്നെയാണ് പുതിയ പരിശീലകനായ മൗറിസിയോ പൊചെട്ടിനോക്കും പറയാനുള്ളത്. 6-1 തോൽവിയൊക്കെ മറക്കേണ്ട കാലം കഴിഞ്ഞുവെന്നാണ് പൊചെട്ടിനോയുടെ പക്ഷം. മത്സരത്തിനു മുന്നോടിയായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ” ഞാൻ കൂടുതൽ ശാന്തനാണ്. കാരണം ഈ ടീം വളരെ വ്യത്യസ്തമാണ്.മുൻപ് നടന്നത് മായ്ച്ചു കളയാൻ പറ്റാത്ത ഒന്നാണ്. പക്ഷെ ഞങ്ങൾക്ക് പുതിയൊരു ഭാവി പടുത്തുയർത്തേണ്ടതുണ്ട്. പണ്ട് സംഭവിച്ചതിനു മറുപടിയായി മികച്ച മറ്റൊന്ന് ഞങ്ങൾക്ക് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.”

    “ഇതൊരു വിശേഷപ്പെട്ട മത്സരമാണെന്നുള്ളത് ശരി തന്നെയാണ്. പിഎസ്‌ജിക്കു വേണ്ടി ഒരാളെ സ്വന്തമാക്കുകയാണെങ്കിൽ ഇത് അവർക്കും ഒരു വിശേഷപ്പെട്ട തീയതി തന്നെയായിരിക്കുമെന്നതിൽ സംശയമില്ല. അതിന്റെ ആവേശം ക്ലബ്ബിലും പ്രകടമാണ്. ചാമ്പ്യൻസ്‌ലീഗ് ജയിക്കുക തന്നെയാണ് പിഎസ്‌ജിയുടെ ലക്ഷ്യമെന്നത് വ്യക്തമായ കാര്യമാണ്.” പൊചെട്ടിനോ പറഞ്ഞു.

  9. സിദാന്റെ പരിശീലകസ്ഥാനം ഭീഷണിയിൽ, പോചെട്ടിനോയും ഇതിഹാസതാരവും പരിഗണയിൽ

    Leave a Comment

    ചാമ്പ്യൻസ്‌ലീഗിൽ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ  തോൽവി വഴങ്ങിയതോടെ സൂപ്പർ പരിശീലകൻ സിനദിൻ സിദാന്റെ റയലിലെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഷാക്തറുമായി തോൽവി രുചിച്ചതോടെ  അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സിനദിൻ  സിദാനിൽ കൂടുതൽ സമ്മർദമുണ്ടാക്കിയിരിക്കുകയാണ്.

    എന്നാൽ സ്പെയിനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം സിദാനെ റയൽ മാഡ്രിഡ്‌ കൈവിട്ടാൽ പുതിയ പരിശീലകനെ കണ്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം അര്ജന്റീനൻ പരിശീലകനായ മൗറിസിയോ പോചെട്ടിനോയെയാണ് റയൽ സിദാന് പകരക്കാരനായി നോട്ടമിട്ടിരിക്കുന്നത്.

    റയൽ മാഡ്രിഡ്‌ ഇതുവരെയും ഇക്കാര്യത്തിൽ പോചെട്ടിനോയെ സമീപിച്ചിട്ടില്ലെങ്കിലും എവിടെയും നിലവിൽ പരിശീലകജോലിയില്ലാത്ത പൊചെട്ടിനോയെ സ്വന്തമാക്കുക റയൽ മാഡ്രിഡിനു വളരെ എളുപ്പമായിരിക്കും. റയൽ മാഡ്രിഡ് തന്റെ സ്വപ്ന ക്ലബ്ബാണെന്നത് പൊചെട്ടിനോ മുൻപ് വെളിപ്പെടുത്തിയതും റയലിനു അനുകൂല സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇതിഹാസതാരം റൗളിനെയും റയൽ മാഡ്രിഡ്‌ പരിഗണിക്കുന്നുണ്ട്.

    നിലവിൽ റയൽ മാഡ്രിഡ്‌ അക്കാഡമിയായ കാസ്റ്റിയ്യയിൽ ബി ടീം പരിശീലകനാണ് റൗൾ. എന്നാൽ ഈ തോൽവിയിലും താൻ ശക്തമായി തന്നെ നിലകൊള്ളുമെന്നും റയൽ മാഡ്രിഡിന്റെ വിജയത്തിനായി എല്ലാം നൽകുമെന്നാണ് സിദാന്റെ വാദം. റയൽ മാഡ്രിഡിൽ നിന്നും വിരമിക്കാനുദ്ദേശമില്ലെന്നും ക്ലബ്ബിന്റെ അഭിമാനവും പ്രശസ്തിയും ഉയർത്തിപ്പിടിക്കാൻ ശക്തമായി പോരാടുമെന്നും സിദാൻ കൂട്ടിച്ചേർത്തു.

  10. പ്രീമിയർ ലീഗിലെ മോശം തുടക്കം, സൂപ്പർപരിശീലകനായി സിറ്റിയും യുണൈറ്റഡും കൊമ്പുകോർക്കുന്നു.

    Leave a Comment

    ഒരു വർഷം മുൻപാണ് അർജന്റീനിയൻ പരിശീലകനായ മൗറിസിയോ പൊചെട്ടിനോയെ ടോട്ടനം ഹോട്സ്പർ പുറത്താക്കിയത്. എന്നാൽ അതിനു ശേഷം ബാഴ്സലോണയും റയൽ മാഡ്രിഡുമടക്കം നിരവധി ക്ലബ്ബുകൾ പൊചെട്ടീനോയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവുമടുത്തു മാഞ്ചസ്റ്റർ യുണൈറ്റഡാണ് അർജന്റീനിയൻ പരിശീലകനായി രംഗത്തെത്തിയിരുന്നത്.

    പുതിയ സീസണിൽ മികച്ച താരങ്ങളുണ്ടായിട്ടും മോശം പ്രകടനം കാഴ്ച വെച്ചതോടെ യുണൈറ്റഡ് പരിശീലകനായ ഒലെ ഗണ്ണാർ സോൾക്ഷേറിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. ടോട്ടനം ഹോട്ട്സ്പറിനെതിരെ സ്വന്തം തട്ടകത്തിൽ ആറു ഗോളിന്റെ ദയനീയ തോൽവിക്കു ശേഷമാണ് യുണൈറ്റഡിനു ഒലെയിലുള്ള വിശ്വാസത്തിനു ക്ഷതമേറ്റിരിക്കുന്നത്.

    പൊചെട്ടിനോക്കായി യുണൈറ്റഡ് മാത്രമല്ല ഇപ്പോൾ രംഗത്തുള്ളത്. ഇത്തവണ ലീഗ് കിരീടമെങ്കിലും നേടിയില്ലെങ്കിൽ പെപ്‌ ഗാർഡിയോളയുടെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പകരക്കാരനായി പൊചെട്ടിനോയെയാണ് സിറ്റി ലക്ഷ്യമിട്ടിരിക്കുന്നത്. വെറും ഏഴു മാസം മാത്രം ഗാർഡിയോളക്ക് സിറ്റിയിൽ കരാറുള്ളുവെന്നതും പുതുക്കാനായി സിറ്റി ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നതും അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടുന്നുണ്ട്.

    സിറ്റിയുടെ പ്രധാനലക്ഷ്യമായ ചാമ്പ്യൻസ്ലീഗിൽ നിന്നും ലിയോണിനോട് പുറത്തായതും പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ലൈസസ്റ്ററിനോട് 5 ഗോളുകൾക്ക് തോൽവിയറിഞ്ഞതും പുതിയതായി സ്ഥാനക്കയറ്റം കിട്ടിയ ലീഡ്‌സിനെതിരെ സമനില പിടിച്ചതെല്ലാം പെപ്‌ ഗാർഡിയോളക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്തായാലും മാഞ്ചസ്റ്ററിൽ നിന്ന് ഇരു ക്ലബ്ബുകളും പോചെട്ടിനോക്കായി രംഗത്തിറങ്ങിയതോടെ പൊചെട്ടിനോയുടെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിനാണ് കളമൊരുങ്ങുന്നത്.