Tag Archive: Luka Jovic

  1. റയൽ മാഡ്രിഡ്‌ സൂപ്പർതാരത്തെ റാഞ്ചാൻ പ്രീമിയർ ലീഗിലെ കുറുക്കന്മാർ, ജനുവരിയിൽ സ്വന്തമാക്കിയേക്കും

    Leave a Comment

    കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു പ്രീമിയർലീഗിൽ ഇത്തവണ മോശം ഫോമിൽ തുടരുന്ന ഒരു ക്ലബ്ബാണ് വോൾവ്സ്. സൂപ്പർ സ്‌ട്രൈക്കറായിരുന്ന റൗൾ ജിമിനെസിനു പരിക്കേറ്റു അനിശ്ചിത കാലത്തേക്ക് പുറത്തായതോടെ ഗോളുകൾ കണ്ടെത്തുന്നതിൽ വോൾവ്സ് പിറകിലേക്ക് പോവുകയായിരുന്നു. നിലവിൽ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തു തുടരുകയാണ് വോൾവ്സ്.

    കഴിഞ്ഞ നവംബറിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ഡേവിഡ് ലൂയിസുമായുള്ള കൂട്ടിയിടിയിൽ തലയോട്ടിക്ക് സാരമായ പരിക്കേറ്റതിനാൽ അനിശ്ചിതകാലത്തേക്ക് ജിമിനെസിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു. വോൾവ്സിനായി നാലു ഗോളുകളുമായി ജിമിനെസും പെഡ്രോ നെറ്റോയുമാണ് ടോപ് സ്കോറർമാരായി തുടരുന്നത്. എന്നാൽ ആക്രമണത്തിൽ കൂടുതൽ മൂർച്ച വരുത്താനാണ് ജനുവരി ട്രാൻസ്ഫറിൽ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ പദ്ധതിയിടുന്നത്.

    അതിനായി റയൽ മാഡ്രിഡിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സെർബിയൻ സൂപ്പർസ്‌ട്രൈക്കർ ലൂക്ക ജോവിച്ചിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് വോൾവ്സ്. ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്കാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. സിദാന്റെ ആദ്യ ഇലവനിൽ കയറിപ്പറ്റാൻ വിഷമിക്കുന്ന ജോവിച്ചിനും ഒപ്പം വോൾവ്സിനും ഈ നീക്കം കൂടുതൽ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ജോവിച്ചിന് പകരമായി സ്കോറിങ്ങിനായി സിദാൻ സൂപ്പർതാരം കരിം ബെൻസിമയെയാണ് കൂടുതൽ ആശ്രയിക്കുന്നത്. റയൽ മാഡ്രിഡിനായി 27 മത്സരങ്ങൾ കളിച്ച ജോവിച്ചിന് ആകെ വിരലിലെണ്ണാവുന്ന രണ്ടു ഗോളുകൾ മാത്രമാണ് നേടാനായതെന്നത് കണക്കിലെടുക്കുമ്പോൾ വളരെ മോശം പ്രകടനമാണ് റയൽ മാഡ്രിഡിനായി ഗോൾമുഖത്ത് താരം നടത്തിയിട്ടുള്ളത്. കൂടുതൽ മിനുട്ടുകൾ ലഭിക്കുമെന്നതിനാൽ വോൾവ്സിലേക്ക് ലോൺ ഡീലിൽ ചേക്കേറാനുള്ള സാധ്യതയാണ് കാണുന്നത്.

  2. കോവിഡ് പ്രോട്ടോകോൾ ലംഘനം, റയൽ സൂപ്പർതാരത്തിനു ആറുമാസം ജയിൽ ശിക്ഷ ലഭിച്ചേക്കും

    Leave a Comment

    റയൽ മാഡ്രിഡ്‌ സൂപ്പർ സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെതിരെ നിയമപരമായി മുന്നോട്ടുപോവാനൊരുങ്ങുകയാണ്  അദ്ദേഹത്തിന്റെ ജന്മനാടായ സെർബിയ. കോവിഡ് നിയന്ത്രണ നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ജോവിച്ചിനെതിരെ  നടപടിക്കൊരുങ്ങുന്നത്. കാമുകിയുടെ പിറന്നാൾ ആഘോഷിക്കാനായി റയൽ മാഡ്രിഡ് നിർദേശിച്ച ക്വാറന്റൈനിൽ നിന്നും പുറത്തുകടന്നു താരം ജന്മനാട്ടിലേക്ക് പോവുകയായിരുന്നു.

    കോവിഡ് നിയമം ലംഘിച്ചു സെർബിയയിലെ ബെൽഗ്രേഡിൽ വെച്ചു ബർത്ഡേ പാർട്ടി നടത്തിയത്തോടെയാണ് ജോവിച്ച് നിയമലംഘനം  നടത്തിയെന്ന് കണ്ടെത്തിയത്. കോവിഡുമായി ബന്ധപ്പെട്ടതായതിനാൽ നിയമലംഘനത്തിന് ആറു മാസത്തെ ജയിൽ ശിക്ഷാ താരത്തിനു ലഭിച്ചേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക സെർബിയൻ മാധ്യമമായ ടാൻജുഗിനെ ഉദ്ധരിച്ച് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

    കോവിഡ് വലിയ രീതിയിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  ക്ലബ്ബിന്റെ ക്വാറന്റൈൻ ലംഘിച്ചു ജന്മനാട്ടിലേക്ക് പറന്നതിനാണ് താരത്തിനെതിരായി രാഷ്ട്രീയപ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധത്തിന് ഇരയായത്. കാമുകിയുടെ പിറന്നാൾ പരിപാടിക്ക്  ശേഷം തെരുവിൽ കറങ്ങി നടന്നിരുന്നുവെന്നും താരത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. റയലിലെ ബാസ്കറ്റ്ബോൾ താരത്തിനു  കോവിഡ് സ്ഥിരീകരിച്ചത്തോടെയാണ് ജോവിച്ചടക്കമുള്ള റയൽ സ്റ്റാഫുകൾ ക്വാറന്റൈനിൽ പോവാൻ നിർദേശിച്ചത്.

    എന്നാൽ ആ നിർദേശങ്ങൾ  ലംഘിച്ച് സെർബിയയിലേക്ക് മടങ്ങിയതാണ് ജോവിച്ചിനെ കുരുക്കിലാക്കിയിരിക്കുന്നത്. എന്നാൽ താരത്തിനു ചികിത്സപരമായ കാര്യങ്ങൾക്കായി പ്രത്യേക അനുമതിയോടെയാണ് ക്ലബ്ബ് വിടാനനുവദിച്ചതെന്നായിരുന്നു റയലിന്റെ വിശദീകരണം. എന്തായാലും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ 27000 യൂറോ പിഴയടക്കേണ്ടി വരുമെന്നാണ് സെർബിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

  3. ആക്രമണനിര ശക്തമാക്കാൻ റയൽ സൂപ്പർതാരത്തിനായി മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാർ

    Leave a Comment

    സമ്മർ  ട്രാൻസ്ഫറിൽ  ഡോണി വാൻ ഡി ബീക്കിനെ മാത്രമേ  മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്വന്തം തട്ടകത്തിലെത്തിക്കാൻ പറ്റിയുള്ളു. സീസണിന്റെ തുടക്കത്തിൽ തന്നെ  ആശാവഹമല്ലാത്ത പ്രകടനമാണ് യുണൈറ്റഡിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.  പരിശീലകൻ സോൾഷ്യാർ സഞ്ചോയടക്കമുള്ള താരങ്ങളിൽ താല്പര്യം അറിയിച്ചെങ്കിലും  മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് തലവേദനയാവുന്നത്.

    ഇപ്പോഴിതാ പരിശീലകൻ സോൾഷ്യാർ  മുന്നേറ്റനിരയിലേക്ക്  ഒരു താരത്തെ നോട്ടമിട്ടിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ സെർബിയൻ സ്‌ട്രൈക്കർ ലൂക്ക ജോവിച്ചിനെയാണ്  യുണൈറ്റഡ്  ലക്ഷ്യമിടുന്നത്. നിലവിലെ അക്രമണനിരയിൽ  മാർക്കസ് റാഷ്ഫോർഡ്, ആന്റണി മാർഷ്യൽ, യുവതാരം മാസോൺ ഗ്രീൻവുഡ് എന്നിവർക്കിടയിലേക്ക്  ഒരു മത്സരമായിട്ടാണ് ജോവിച്ചിനെ  സോൾക്ഷേർ പരിഗണിച്ചിരിക്കുന്നത്.

    ഒക്ടോബറിൽ ട്രാൻസ്ഫർ ജാലകം അടക്കാനിരിക്കെ റയൽ മാഡ്രിഡിൽ നിന്നും ക്ലബ്ബ് വിടാൻ സാധ്യതയുള്ള ഏകതാരമാണ് ജോവിച്ച്. റയൽ മാഡ്രിഡിൽ താരത്തിനു കിട്ടിയ അവസരങ്ങളിൽ തിളങ്ങാൻ  കഴിയാതെ വന്നതിൽ സിദാനിൽ നിരാശയുണ്ടാക്കിയിരുന്നു. അക്രമണനിരയിൽ ഗോളുകൾ കുറയുന്നതും സിദാന് തലവേദനയാവുന്നുണ്ട്. 

    റയലിനു മുൻപു തന്നെ എസി മിലാനും താരത്തിനായി രംഗത്തുണ്ട്.കൂടാതെ  റോമ, ഇന്റർമിലാൻ എന്നിവരും താരത്തെ ലക്ഷ്യമിട്ടിരുന്നു. താരത്തെ വിൽക്കുന്നതിനു പകരം ലോണിൽ പറഞ്ഞയക്കാനാണ് റയലിന്റെ നീക്കം. ഒപ്പം പോർട്ടോയുടെ അലക്സ് ടെല്ലസിനെയും യുണൈറ്റഡ് ഈ ട്രാൻസ്ഫറിൽ സ്വന്തം തട്ടകത്തിലെത്തിക്കാനും നീക്കമുണ്ട്.

  4. ക്വാറന്റൈൻ ഒഴിവാക്കിയാലേ രാജ്യത്തിനായി കളിക്കൂ, കടുത്ത നിലപാടെടുത്ത് റയല്‍ സൂപ്പര്‍ താരം

    Leave a Comment

    കൊറോണ നിയമങ്ങൾ മൂലം സെർബിയയിൽ തങ്ങേണ്ടി വരികയും റയൽ മാഡ്രിഡിനു വേണ്ടി മത്സരങ്ങൾ നഷ്ടമാവുകയും ചെയ്ത താരമാണ് ലൂക്കാ ജോവിച്ച്. ഇതുമൂലം ക്വാറന്റൈൻ ഒഴിവാക്കാതെ രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ലൂക്ക ജോവിച്ച് ഇപ്പോള്‍. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    സ്വന്തം രാജ്യമായ സെർബിയക്ക് വേണ്ടി കളിക്കുകയാണെങ്കിൽ റയലിലേക്ക് മടങ്ങി വരുമ്പോൾ താരം നിർബന്ധിത ക്വാറന്റൈനിൽ പോവേണ്ടി വരും. അതിനാൽ താരം സെർബിയ ടീമിനൊപ്പം ചേരാതെ സ്പെയിനിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. സിദാനു കീഴിൽ താരങ്ങൾ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജോവിച്ച് റയൽ മാഡ്രിഡ്‌ ടീമിനൊപ്പം വൽഡെബെബാസിൽ പരിശീലനമാരംഭിക്കും.

    സെപ്റ്റംബറിലാണ് സെർബിയക്ക് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളുള്ളത്. തുർക്കി, റഷ്യ എന്നിവർക്കെതിരെയാണ് സെർബിയ കളിക്കാനിറങ്ങുന്നത്. ഈ മത്സരങ്ങൾക്ക് വിദേശത്ത് പോയാൽ തിരിച്ചെത്തുമ്പോൾ ലാലിഗയുടെ നിയമപ്രകാരം ജോവിച്ച് ക്വാറന്റയിനിൽ കഴിയേണ്ടി വരും. ഇതൊഴിവാക്കാനാണ് ജോവിച് ഈയൊരു തീരുമാനം എടുത്തത്. മുമ്പ് ഇക്കാര്യത്തിൽ പുലിവാല് പിടിച്ച താരമാണ് ജോവിച്ച്.

    കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് എല്ലാവരോടും ക്വാറന്റൈനിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡ്‌ നിർദ്ദേശം നൽകിയപ്പോൾ ജോവിച്ച് അത്‌ ലംഘിച്ചു കൊണ്ട് തിരിച്ച് സെർബിയയിലേക്ക് പോയിരുന്നു. ഇത് വലിയ തോതിൽ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഞായറാഴ്ച്ച ജോവിച്ച് തന്റെ പിസിആർ ടെസ്റ്റ് പൂർത്തിയാക്കിയിരുന്നു. പ്രീസീസൺ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്‌.

  5. കോവിഡ് ഫലം നെഗറ്റീവ് ! റയൽ സൂപ്പർ താരം പരിശീലനത്തിനെത്തി

    Leave a Comment

    ലാലിഗിയല്‍ റയല്‍ മാഡ്രിഡ് മുന്നേറ്റനിരതാരം ലൂക്കാ ജോവിക്ക് കുറച്ചു ദിവസങ്ങളായി കൊറോണ ക്വാറന്റൈന്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലായിരുന്നു.രണ്ടാമത് വന്നടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും താരത്തിനെ കാണാന്‍ വന്നസുഹൃത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് ഫലം വന്നതോടെ ജോവിക്കിനെ വീണ്ടും ടെസ്റ്റുകള്‍ക്കായി ക്വാറന്റൈനില്‍ വിടുകയായിരുന്നു.

    എന്നാല്‍ തിങ്കളാഴ്ചനടത്തിയ മൂന്നാമത്തെടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയതോടെജോക്കോവിക്കിന് പരിശീലനത്തിന് തിരിച്ചെത്തിയിരിക്കുകയാണ്. വിയ്യാറയലുമായിഇനി നടക്കാനിരിക്കുന്നവളരെ പ്രാധാന്യമുള്ളമത്സരത്തിനു തയ്യാറെടുക്കുകയാണ് റയല്‍ മാഡ്രിഡ്. മത്സരത്തില്‍ ജയിക്കാനായാല്‍ ബാഴ്സയെ മറികടന്നുലാലിഗ കിരീടംനേടാന്‍ റയലിനു സാധിക്കും.

    കോവിഡ് നിയന്ത്രങ്ങള്‍ മറികടന്നുസ്വന്തം നാടായ സെര്‍ബിയയിലേക്ക് പോയതും കാമുകിയായി ഫോട്ടോകളെടുത്തതും ആരാധകര്‍ക്കിടയില്‍ ജോവിക്കിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ക്ക്വഴിയൊരുക്കിയിരുന്നു. വന്‍ പ്രതീക്ഷകളുമായി എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും റയലിലെത്തിയ താരത്തിന് ജര്മനിയിലേതു പോലെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ല.

    ഇതു വരെ 25 മത്സരങ്ങള്‍ റയലിനു വേണ്ടി ബൂട്ടുകെട്ടിയെങ്കിലും വെറും രണ്ട് ഗോളുകള്‍ മാത്രമാണ് സെര്‍ബിയന്‍ സ്ട്രൈക്കര്‍ക്ക് നേടാനായത്. കോവിഡ് 19 ടെസ്റ്റ് ഫലം നെഗറ്റീവ് ആയതോടെ മുഴു നീള ട്രൈനിങ്ങിലേക്ക് താരത്തെ സിദാന്‍ തിരിച്ചു വിളിക്കുകയായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി തിരിച്ചു വരാന്‍ കഴിയുമെന്നാണ് താരത്തിന്റെ വിശ്വാസം.

  6. റയൽ സൂപ്പർ താരത്തെ റാഞ്ചാൻ ലെസ്റ്റര്‍ സിറ്റി, വാർഡിക്കൊപ്പം കളിക്കും

    Leave a Comment

    പ്രീമിയർ ലീഗ് ക്ലബായ ലൈസസ്റ്റർ സിറ്റി ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡിൽ നിന്നും യുവതാരമായ ലൂക്കാ ജോവിക്കിനെ റാഞ്ചാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. 31 മില്യൺ യൂറോക്കാണ് താരത്തെ ലെസ്‌റ്ററിലേക്കെത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

    ജർമൻ ബുണ്ടസ്‌ലീഗയിൽ മികച്ച ഗോൾവേട്ടക്കാരനായി തിളങ്ങിയിരുന്ന ജോവിക്കിനെ എൻട്രാക്ട് ഫ്രാങ്ക്ഫർട്ടിൽ നിന്നും 54 മില്യനാണു റയൽ മാഡ്രിഡ്‌ സ്വന്തമാക്കിയത്. എന്നാൽ റയൽ മാഡ്രിഡിൽ സിനദിൻ സിദാന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിനായില്ല. കൊറോണ കാരണം പുതിയ നിയമങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന താരത്തിന് സെർബിയയിൽ നിന്നും തിരികെ റയൽ മാഡ്രിഡിലെത്താൻ സാധിക്കാത്തതിനാൽ ഈ സീസണിൽ ഇനി മാഡ്രിഡിനു വേണ്ടി കളിക്കാൻ സാധിക്കുകയില്ല.

    റയലിൽ വന്നതിനു ശേഷം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ താരത്തിന് വരുന്ന പുതിയ ഓഫറുകൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിനദിൻ സിദാൻ. റയലിനു മുമ്പേ ജോവിക്കിനെ കണ്ണുവെച്ചിരുന്ന ലെസ്റ്റർ സിറ്റി താരത്തിന് വേണ്ടി വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്.

    സാഹചര്യങ്ങളിൽ വരുന്ന മാറ്റം താരത്തിന്റെ ഗോൾവേട്ടയിലെ മികവ് തിരിച്ചുകൊണ്ടുവരുമെന്നാണ് ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജേഴ്സ് പ്രതീക്ഷിക്കുന്നത്. ആഴ്‌സണലും താത്പര്യം പ്രകടിപ്പിച്ചതോടെ താരത്തിന്റെ ഏജന്റുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്‌ ലെസ്റ്റർ സിറ്റി. 25 മത്സരങ്ങളിൽ നിന്നും റയലിനു വേണ്ടി രണ്ടു ഗോളുകൾ മാത്രം നേടിയ ജോവിക്കിന്റെ സേവനം അടുത്ത സീസണിൽ സൂപ്പർ താരം ജെയ്മി വാർഡിക്കൊപ്പം ഉണ്ടാവുമെന്നാണ് ലെസ്റ്റർ സിറ്റി പ്രതീക്ഷിക്കുന്നത്.