Tag Archive: Leeds United

  1. ഹാൻഡ് ബോളായിട്ടും ലിവർപൂളിന് ഗോൾ അനുവദിച്ചു, വീഡിയോ റഫറി എന്തിനെന്ന് ആരാധകർ

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ലീഡ്‌സ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ലിവർപൂൾ വിജയം നേടിയത്. സലാ, ജോട്ട എന്നിവർ രണ്ടു വീതം ഗോളുകൾ നേടിയപ്പോൾ മറ്റു രണ്ടു ഗോളുകൾ കോഡി ഗാക്പോ, ഡാർവിൻ നുനസ് എന്നീ താരങ്ങളുടെ വകയായിരുന്നു.

    തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ലീഡ്‌സ് അഞ്ചിലധികം ഗോളുകൾ വഴങ്ങുന്നത്. ക്രിസ്റ്റൽ പാലസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയ ടീമാണ് ഇന്നലെ ഒന്നിനെതിരെ ആറു ഗോളുകൾ വഴങ്ങിയത്. അതേസമയം മത്സരത്തിൽ റഫറി തങ്ങൾക്കെതിരെ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് ലീഡ്സ് ആരാധകർ.

    മത്സരത്തിൽ ആദ്യത്തെ ഗോൾ നേടിയത് ഡച്ച് താരമായ ഗാക്പോയായിരുന്നു. ഈ ഗോളിലേക്കുള്ള നീക്കം ആരംഭിക്കുന്നത് തന്നെ അർനോൾഡിന്റെ ഹാൻഡ് ബോളിലൂടെ ആയിരുന്നു. ലീഡ്‌സ് താരം ജൂനിയർ ഫിർപ്പോ പന്തുമായി മുന്നേറാൻ ശ്രമിച്ചത് അർനോൾഡിന്റെ കയ്യിൽ കൊണ്ടു. ഈ പന്തുമായി മുന്നേറിയാണ് താരം ഗാക്പോക്ക് അസിസ്റ്റ് നൽകിയത്.

    ഇത്രയും കൃത്യമായ ഒരു ഹാൻഡ് ബോൾ ആയിരുന്നിട്ടു കൂടി റഫറി ഗോൾ നിഷേധിക്കാതിരുന്നതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ലീഡ്‌സ് ലിവർപൂളിനെതിരെ കളിച്ചതു കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നും ഇതേ മത്സരത്തിൽ എതിരാളികൾ ഏതെങ്കിലും ചെറിയ ടീമുകൾ ആയിരുന്നെങ്കിൽ ആ ഗോൾ നിഷേധിക്കുമായിരുന്നുവെന്നും അവർ പറയുന്നു.

    മത്സരത്തിൽ വമ്പൻ വിജയം നേടിയത് യൂറോപ്യൻ യോഗ്യത നേടാനുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ്. ടോപ് ഫോറിലെത്താൻ ബുദ്ധിമുട്ടാണെങ്കിലും യൂറോപ്പ് ലീഗ് ലിവർപൂളിന് അപ്രാപ്യമല്ല. നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ നിൽക്കുന്നത്.

  2. സിറ്റിയുടെ വിജയക്കുതിപ്പിനു ബിയെൽസയുടെ പൂട്ട്, സിറ്റിക്കെതിരെ ലീഡ്‌സിന് മികച്ച വിജയം.

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ വെച്ചു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം നേടിയിരിക്കുകയാണ് മാഴ്‌സെലോ ബിയെൽസയുടെ ലീഡ്സ് യുണൈറ്റഡ്. ലീഡ്സ് താരം സ്റ്റുവർട്ട് ഡല്ലാസിന്റെ ഇരട്ട ഗോൾ പ്രകടനമാണ് ലീഡ്‌സിന് മികച്ച വിജയം സമ്മാനിച്ചത്. 47ആം മിനുട്ടിൽ പത്തു പേരായി ചുരുങ്ങേണ്ടി വന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു ലീഡ്സ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

    ആദ്യപകുതിയുടെ തുടക്കത്തിൽ സിറ്റിയുടെ ഭാഗത്തു നിന്നും മികച്ചരീതിയിലുള്ള ആക്രമണം ലീഡ്‌സിന് നേരിടേണ്ടി വന്നെങ്കിലും ലീഡ്സിനു പിന്നീട് ലഭിച്ച ഒരു മികച്ച അവസരം 41ആം മിനുട്ടിൽ സ്റ്റുവർട്ട് ഡാല്ലാസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ 47ആം മിനുട്ടിൽ സിറ്റി താരം ഗബ്രിയേൽ ജീസസിനെ ചവിട്ടി വീഴ്ത്തിയതിന് പ്രതിരോധതാരം കൂപ്പറിനു ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നത് ലീഡ്‌സിന് തിരിച്ചടിയാവുകയായിരുന്നു.

    റെഡ് കാർഡ് കിട്ടിയതോടെ സിറ്റി കൂടുതൽ ആക്രമണങ്ങൾ ലീഡ്‌സിന്റെ ഗോൾമുഖത്തേക്ക് നയിക്കുകയായിരുന്നു. 75ആം മിനുട്ടിൽ സിറ്റി നടത്തിയ മികച്ചൊരു മുന്നേറ്റത്തിൽ ഫെരാൻ ടോറസിലൂടെ സിറ്റി സമനിലഗോൾ കണ്ടെത്തുകയായിരുന്നു. ഒപ്പം ലീഡ്‌സിന്റെ പ്രത്യക്രമണങ്ങൾക്ക് എഡേഴ്സൺ തടയിട്ടതോടെ മത്സരം സമനിലയിലേക്ക് പോയേക്കുമെന്ന തോന്നിയ സമയത്താണ് 91ആം മിനുട്ടിൽ ലീഡ്സ് ലീഡ് ഉയർത്തുന്നത്.

    സിറ്റിയുടെ പിഴവിൽ നിന്നു ലഭിച്ച പന്ത് കൊണ്ട് മുന്നേറിയ ഡല്ലാസ് വിദഗ്ധമായി സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ കാലുകൾക്കിടയിലൂടെ ഗോൾവലയിലെത്തിക്കുകയായിരുന്നു. ഇതോടെ സിറ്റിയെ തോൽപ്പിക്കുന്ന പ്രൊമോഷൻ കിട്ടിവന്ന മൂന്നാമത്തെ ടീമായി മാറാൻ ബിയെൽസക്ക് കീഴിൽ ലീഡ്സ് യൂണൈറ്റഡിനു സാധിച്ചിരിക്കുകയാണ്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം എട്ടായി കുറഞ്ഞിരിക്കുകയാണ്.

  3. തന്റെ ജേഴ്‌സി ഗോൾകീപ്പർ മുഖേന രഹസ്യആരാധകൻ ആവശ്യപ്പെട്ടു, ആ ബാഴ്സസൂപ്പർതാരത്തിന്റെ പേരുകേട്ട് അമ്പരന്ന് ലീഡ്സ് താരം ബാംഫോർഡ്

    Leave a Comment

    ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടീമുകളിൽ ഏറ്റവും ജനപ്രീതി നേടിയ ക്ലബ്ബുകളിലൊന്നാണ് ലീഡ്സ് യുണൈറ്റഡ്. കളിശൈലിയിലും ഫുട്ബോളിന്റെ വേഗതയിലും അർജന്റീനിയൻ പരിശീലകനായ മാഴ്‌സെലോ ബിയെൽസയുടെ കീഴിൽ മികച്ച പ്രകടനം തുടരുകയാണ്. പ്രീമിയർ ലീഗിൽ ഇത്തവണ സ്ഥാനക്കയറ്റം കിട്ടി വന്നതാണെങ്കിലും ലീഡ്‌സിന്റെ ഓരോ കളിയും മുടങ്ങാതെ കാണുന്ന ഒരു ആരാധകനെക്കുറിച്ച് കേട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.

    അർജന്റീനിയൻ പരിശീലകൻ മാഴ്‌സെലോ ബിയേൽസയുടെ കടുത്ത ആരാധകനാണ് അദ്ദേഹം. ഇക്കാര്യം പുറത്തറിയുന്നത് തന്നെ ലീഡ്‌സിന്റെ ഫുൾഹാമിനെതിരായ പ്രീമിയർലീഗ് മത്സരത്തിനു ശേഷമാണ്. മത്സരശേഷം ലീഡ്‌സിന്റെ ഗോൾകീപ്പറായ ഇല്ലാൻ മെസ്ലിയർ സഹതാരവും ലീഡ്‌സിന്റെ സ്‌ട്രൈക്കറുമായ പാട്രിക്ക് ബാംഫോർഡിനോട് ജേഴ്‌സി ചോദിച്ചപ്പോൾ അമ്പരന്നു ബാംഫോർഡ് അപ്പോൾ തന്നെ കാര്യം തിരക്കുകയായിരുന്നു.

    മെസ്ലിയറിന്റെ ഉത്തരം കേട്ട് ബാംഫോർഡ് ത്തന്നെ ഞെട്ടിയെന്നാണ് ബാംഫോംഡ് പിന്നീട് വെളിപ്പെടുത്തിയത്. അത് മാറ്റരുമല്ല ബാഴ്സലോണ സൂപ്പർതാരം ഉസ്മാൻ ഡെമ്പെലെ ആയിരുന്നു. ഫുട്ബോളല്ലാതെ വീഡിയോ ഗെയിമിലും ആസക്തനായ താരം തന്നെ ആരാധിക്കുന്നുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാംഫോംഡ്. ഫ്രഞ്ച് താരമായ മെസ്ലിയറിലൂടെ ബാംഫോർഡിന്റെ ജേഴ്സിക്കായി ഡെമ്പെലെ ശ്രമിക്കുകയായിരുന്നു.

    ബാംഫോംഡ് ജേഴ്സി നൽകിയെന്നു മാത്രമല്ല പകരം ഡെമ്പെലെയുടെ ഒരു ജേഴ്സി തിരിച്ചു ആവശ്യമുണ്ടെന്നും മെസ്ലിയറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻ ബാഴ്‌സലോണ കോച്ച് ആയിരുന്ന ബിയെൽസ ലീഡ്‌സിന്റെ പരിശീലകനായ കാലം മുതൽ ഡെമ്പെലെ ലീഡ്സിനെ പിന്തുടരുന്നുണ്ടെന്നാണ് മെസ്ലിയർ ബാംഫോർഡിനോട് വെളിപ്പെടുത്തിയത്. ബിയെൽസയുടെ കടുത്ത ആരാധകൻ കൂടിയാണ് ഡെമ്പെലെ. ബാംഫോർഡിന്റെ ജേഴ്സിക്ക് ഒപ്പം കാൽവിൻ ഫിലിപ്സിന്റെയും ജേഴ്സി ഡെമ്പെലെ ആവശ്യപ്പെട്ടുവെന്നാണ് അറിയാനാകുന്നത്.

  4. ലീഡ്സിനെ ഗോളിൽ ആറാടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചിരവൈരികളുടെ പോരാട്ടത്തിലെ അമ്പരപ്പിക്കുന്ന കണക്കുകൾ

    Leave a Comment

    പതിനാറു വർഷങ്ങൾക്കു ശേഷമാണ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡ് പോരാട്ടം വീണ്ടും ആരാധകർക്ക് മുന്നിലേക്കെത്തുന്നത്. എന്നാൽ ആ മത്സരം നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല ഗോളുകളുടെ പൂരമാണ് ആരാധകർക്ക് സമ്മാനിച്ചത്. ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് യുണൈറ്റഡ് ലീഡ്സിനെ പരാജയപ്പെടുത്തിയത്.

    മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ആദ്യ അഞ്ചുമിനുട്ടിനുള്ളിൽ ഇരട്ട ഗോളുകളുമായി മധ്യനിരതാരം സ്കോട്ട് മക്ടൊമിനായ് യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചപ്പോൾ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളും ലിന്റെലോഫിന്റെയും ഡാനിയൽ ജെയിംസിന്റെയും ഗോളുകളും മികച്ച വിജയം സമ്മാനിക്കുകയായിരുന്നു. ലീഡ്‌സിനായി കൂപ്പറും ഡാല്ലാസുമാണ് ആശ്വാസഗോളുകൾ സ്വന്തമാക്കിയത്. ഏവരെയും അമ്പരപ്പിക്കുന്ന കണക്കുകളാണ് യുണൈറ്റഡ് ലീഡ്സ് മത്സരത്തിനു പറയാനുള്ളത്. 43 ഷോട്ടുകളാണ് ഈ മത്സരത്തിൽ ഇരു ഗോൾവലയിലേക്കുമായി ഉയർന്നുവന്നത്. ഇത് 2016 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഓൾഡ് ട്രാഫോഡിൽ ഇത്രയും ഷോട്ടുകൾ ഒരു മത്സരത്തിൽ കാണാനാവുന്നത്.

    ഇതിനു മുൻപ് ഓൾഡ് ട്രാഫോഡിൽ വെച്ച്‌ ബേൺലിക്കെതിരെയാണ് ഏറ്റവും കൂടുതൽ ഷോട്ടുകൾ(45) ഒരു മത്സരത്തിൽ കാണാൻ സാധിച്ചത്. ആ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. 2019 ഒക്ടോബറിൽ ബ്രൈട്ടനും ആസ്റ്റൺ വില്ലയുമായി നടന്ന മത്സരത്തിനുശേഷം (44 ഷോട്ടുകൾ) പ്രീമിയർ ലീഗിൽ ആദ്യമായാണ് ഇത്രയും ഷോട്ടുകൾ വന്ന മത്സരമുണ്ടമുണ്ടാവുന്നതെന്നത് മറ്റൊരു വസ്തുതയാണ്. അലക്സ്‌ ഫെർഗുസന്റെ കാലഘട്ടത്തിന് ശേഷം ആദ്യമായാണ് ഒരു മത്സരത്തിൽ 14 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് യുണൈറ്റഡ് തൊടുത്തിരിക്കുന്നതെന്നത് അമ്പരപ്പിക്കുന്ന കണക്കാണ്.

    എന്നാൽ ലീഡ് 17 ഷോട്ടുകൾ ലക്ഷ്യത്തിലേക്കു തൊടുത്തിട്ടും രണ്ടെണ്ണം മാത്രമാണ് ഗോലുകളാക്കി മാറ്റാൻ സാധിച്ചത്. ഈ സീസണിൽ ഏറ്റവും കൂടുതൽ സാധ്യതഗോളുകളുടെ നിരക്ക്(5.6) കാണിച്ച മത്സരമാണിത്. ഇതിന്റെ റെക്കോർഡ് (6.55) ഇപ്പോഴും 2017 ഡിസംബറിൽ നടന്ന ആഴ്‌സണൽ/മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 347 പാസുകൾ നൽകിയതിൽ 266 (76.7%)എണ്ണം പൂർത്തീകരിക്കാനായപ്പോൾ ലീഡ്സ് നൽകിയ 471 പാസ്സുകളിൽ 392(86.2%)എണ്ണം പൂർത്തീകരിക്കാൻ സാധിച്ചു. ലീഡ്സിന്റെ പ്രതിരോധം 17 ടാക്കിളുകളിൽ ഒതുങ്ങിയപ്പോൾ യുണൈറ്റഡിന്റെ 19 ടാക്കിളുകൾ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

  5. പെട്ടിയിലെ മരതകത്തെ കൂമാനു വേണ്ട, ബാഴ്സ യുവപ്രതിഭക്കായി ബിയേൽസയുടെ ലീഡ്സ്

    Leave a Comment

    ബാഴ്സയിൽ റൊണാൾഡ്‌ കൂമാന്റെ വരവോടെ അവസരം കുറഞ്ഞ യുവതാരമാണ് റിക്കി പുജ്‌ എന്ന ഇരുപത്തൊന്നുകാരൻ. കൂമാന്റെ ഇഷ്ട ഫോർമേഷനായ 4-2-3-1ൽ താരത്തിനു യോജിക്കാത്തതായതിനാൽ പുജിനോട് കളിക്കളത്തിൽ മിനുട്ടുകൾ ലഭിക്കാനും കൂടുതൽ മെച്ചപ്പെടാനും ലോണിൽ പോവാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ബാഴ്സയിൽ തന്നെ അവസരം കിട്ടുന്നതു വരെ തുടരാനായിരുന്നു റിക്കി പുജ്‌ജിന്റെ തീരുമാനം.

    പ്രീസീസൺ മത്സരങ്ങളിൽ താരത്തിനു കുറച്ചു സമയം കളിക്കാനായെങ്കിലും അതിനു ശേഷം ഡൈനമോ കീവുമായിട്ടുള്ള കഴിഞ്ഞ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിലാണ് താരത്തിനു കുറച്ചു സമയം പന്തു തട്ടാനായത്. എന്നാൽ താരത്തിന്റെ വളർച്ചക്ക് ഇതൊന്നും ശാശ്വതമല്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ വരുന്ന ജനുവരിയിൽ താരത്തിന്റെ ലോണിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പുജ്‌ജിന്റെ ഏജന്റ്.

    സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ഏജന്റ് പ്രീമിയർ ലീഗിലേക്ക് ഇത്തവണ സ്ഥാനക്കയറ്റം ലഭിച്ച ബിയെൽസയുടെ ലീഡ്‌സുമായി താരത്തിന്റെ ലോൺ ഡീലിനായി ബന്ധപ്പെട്ടുവെന്നാണ് അറിയാനാകുന്നത്. പന്ത് കൈവശം വെച്ചു കളിക്കുന്ന ശൈലിക്ക് പേരുകേട്ട ബിയെൽസയുടെ ലീഡ്‌സിലേക്ക് ജനുവരിയിൽ തന്നെ കൂടുമാറുമെന്നാണ് റിപ്പോർടട്ടുകൾ സൂചിപ്പിക്കുന്നത്.

    ലീഡ്‌സിനൊപ്പം ബുണ്ടസ്‌ലിഗ ക്ലബ്ബായ ആർബി ലൈപ്സിഗും ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാകോയും താരത്തിന്റെ സേവനത്തിനായി ബാഴ്സയുടെ പിറകെയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്പെയിൻ താരമായ സെർജിയോ കനാലെസിനു പരിക്കേറ്റതോടെ താരത്തിനു പകരക്കാരനായി റയൽ ബെറ്റിസും റിക്കി പുജിനായി ബാഴ്‌സയെ സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

  6. രണ്ടു വർഷത്തെ കാത്തിരിപ്പിനു വിരാമം, ബിയെൽസ തന്റെ പ്രിയതാരത്തെ സ്വന്തമാക്കാനൊരുങ്ങുന്നു

    Leave a Comment

    യുണൈറ്റഡിന്റെ യുവതാരം ഡാനിയൽ ജെയിംസിനെ സ്വന്തമാക്കാനായി ലീഡ്സ് ശ്രമമാരംഭിച്ചിരിക്കുകയാണ്. ലീഡ്‌സിന്റെ ആദ്യ ഓഫർ നിരസിച്ചുവെങ്കിലും പുതിയ ഓഫറുമായി ലീഡ്സ് താരത്തിനായി വീണ്ടും യുണൈറ്റഡിനെ സമീപിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജെയിംസ്.

    യുവതാരം മേസൺ ഗ്രീൻവുഡിന്റെ വരവോടുകൂടി താരത്തിനു യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിനാൽ താരവും യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ് . ഈ അവസരം മുതലെടുത്തുകൊണ്ടാണ് ബിയെൽസയും സംഘവും താരത്തിനായി ശ്രമം തുടങ്ങിയിരിക്കുന്നത്.  കഴിഞ്ഞ സീസണിൽ 18 മില്യൺ യൂറോക്കാണ് യുണൈറ്റഡ് സ്വാൻസിയിൽ നിന്നും ജെയിംസിനെ സ്വന്തമാക്കുന്നത്.

    എന്നാൽ കഴിഞ്ഞ സീസണിൽ അവസാന പത്തു മത്സരങ്ങളിൽ ആകെ ഒരു മത്സരത്തിലാണ് ജെയിംസിന് അവസരം ലഭിക്കുന്നത്. 2019ൽ താരത്തിനായി ബിയെൽസ ശ്രമിച്ചിരുന്നെങ്കിലും താരത്തെ പ്രീമിയർലീഗിലെ സ്വാൻസീയിലേക്ക് ചേക്കേറുകയായിരുന്നു. കുറേകാലമായി പിന്തുടരുന്ന താരത്തെ ഇത്തവണത്തെ  ട്രാൻസ്ഫറിൽ സ്വന്തമാക്കാനാവുമെന്നാണ് ബിയെൽസ പ്രതീക്ഷിക്കുന്നത്.

    അധികവേതനങ്ങൾക്കൊപ്പം 12 മില്യൺ യൂറോക്ക്  താരത്തെ സ്വന്തമാക്കാനാവുമെന്നാണ് ബിയെൽസ കണക്കുകൂട്ടുന്നത്. ഇതോടെ ലീഡ്‌സിന്റെ അക്രമണനിരയിൽ കൂടുതൽ വേഗതകൊണ്ടുവരാനാണ് ബിയെൽസ ശ്രമിക്കുന്നത്. റയാൻ ഗിഗ്‌സിന്റെ താരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതും ലീഡ്‌സിൽ പ്രതീക്ഷ വര്ധിപ്പിക്കുന്നുണ്ട്.ലാലിഗയിൽ നിന്നും സ്പാനിഷ് സ്‌ട്രൈക്കർ റോഡ്രിഗോയെയും ബിയെൽസ സ്വന്തമാക്കിയിരുന്നു.

  7. ബാഴ്‌സ താരത്തെ റാഞ്ചാനൊരുങ്ങി ലീഡ്സ് യുണൈറ്റഡ്, തിരിച്ചു വരവ് ഒരുങ്ങിത്തന്നെ

    Leave a Comment

    പതിനാറ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രീമിയർ ലീഗിലേക്കുള്ള വരവ് മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്. മികച്ച ഒരുപിടി താരങ്ങളെ ലീഡ്‌സിലെത്തിച്ചുകൊണ്ട് ക്ലബ്ബിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീനൻ പരിശീലകൻ മാഴ്‌സെലോ ബിയെൽസ. അതിനായി ബാഴ്സലോണയുടെ ബ്രസീലിയൻ താരം റഫീഞ്ഞയെ സ്വന്തമാക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് ലീഡ്‌സ് യുണൈറ്റഡ്.

    കാറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ തന്നെ തങ്ങളുടെ റെക്കോർഡ് തുകക്ക് ഒരു താരത്തെ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. വലൻസിയയിൽ നിന്നും സ്പാനിഷ് സൂപ്പർ സ്ട്രൈക്കെർ റോഡ്രിഗോ മൊറേനോയെയാണ് ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കിയത്.കൂടെ മധ്യനിരയിൽ റഫീഞ്ഞയെക്കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്.

    ഇരുപത്തിയേഴുകാരനായ താരം ഈ സീസണിൽ സെൽറ്റ വിഗോക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. ബാഴ്സയിൽ നിന്നും ലോണിലാണ് താരം സെൽറ്റ വിഗോയിൽ കളിച്ചിരുന്നത്. പതിനാലു മില്യൺ പൗണ്ട് ആണ് താരത്തിന് ബാഴ്സയിട്ടിരിക്കുന്ന മൂല്യം. ബയേൺ സൂപ്പർ താരം തിയാഗോ അൽകന്റാരയുടെ സഹോദരനാണ് റഫീഞ്ഞ.

    തിയാഗോയും പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. ബയേണിൽ നിന്നും ലിവർപൂൾ ആണ് താരത്തിനായി മുൻ നിരയിലുള്ളത്. ലീഡ്‌സ് യുണൈറ്റഡ് മികച്ച ഒരു പ്രതിരോധനിര താരത്തെ കൂടി ടീമിൽ എത്തിച്ചിട്ടുണ്ട്. ഫ്രൈബർഗ് ഡിഫൻഡർ റോബിൻ കോച്ചിനെയാണ് ലീഡ്‌സ് ടീമിൽ എത്തിച്ചത്. 11.5 മില്യൺ പൗണ്ടിനാണ് താരത്തെ ലീഡ്‌സിലെത്തിച്ചത്. റഫീഞ്ഞയെ കൂടാതെ അർജന്റീനിയൻ മധ്യനിരതാരം റോഡ്രിഗോ ഡി പോളിനു വേണ്ടിയും ലീഡ്സ് ശ്രമിക്കുന്നുണ്ട്.

  8. ലീഡ്സ് ഒരുങ്ങിത്തന്നെ, അർജന്റീനൻ സൂപ്പര്‍ താരത്തെ റാഞ്ചുന്നു

    Leave a Comment

    പതിനാറ് വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിനൊപ്പം മികച്ച ടീമിനെ കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ മാഴ്‌സെലോ ബിയേൽസക്കൊപ്പം ലീഡ്‌സ് യുണൈറ്റഡ്. 2004-ൽ തരംതാഴ്ത്തപ്പെട്ട ലീഡ്‌സ് യുണൈറ്റഡ് ഈ വർഷം പുതിയ സീസണിലേക്ക് പ്രീമിയർ ലീഗ് കളിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്.

    യോഗ്യത നേടുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയെൽസയായിരുന്നു. മികച്ച ടീം പടുത്തുയർത്തുന്നതിന്റെ ഭാഗമായി ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് സൂപ്പർ താരം റോഡ്രിഗോ മൊറേനോയെയും ലീഡ്‌സ് സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ റെക്കോർഡ് തുക നൽകിയാണ് താരത്തെ ലീഡ്‌സ് സ്വന്തം തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. അതിനു തുടർച്ചയായി മറ്റൊരു താരത്തെ കൂടി ബിയെൽസ നോട്ടമിട്ടിരിക്കുകയാണ്.

    ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസേയുടെ അർജന്റീനൻ മധ്യനിരതാരം റോഡ്രിഗോ ഡി പോളിനെയാണ് ലീഡ്‌സ് യുണൈറ്റഡ് സ്വന്തം തട്ടകത്തിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. ലീഡ്സ് ഉദിനീസേയുമായി ക്ലബ്‌ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. അര്ജന്റീനക്കും ഉഡിനീസേക്കുമായി മികച്ച പ്രകടനമാണ് ഡീ പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

    പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഇറ്റലിക്കാരനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഇരുപത്തിയാറുകാരനായ താരത്തിന് വേണ്ടി 30-35 മില്യൺ യുറോയുടെ അടുത്താണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ബിയെൽസക്ക് ഏറെ താല്പര്യമുള്ള താരമാണ് ഡീ പോൾ എന്നാണ് വിവരം. 2016 മുതൽ ഉദിനസിന്റെ ഒപ്പമുള്ള താരമാണ് ഡിപോൾ. ലീഡ്‌സിലേക്ക് ചേക്കേറുകയാണെങ്കിൽ താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് അനുഭവമായിരിക്കുമിത്.

  9. ലിവർപൂൾ താരത്തിനു പിന്നാലെ ലീഡ്സ് യുണൈറ്റഡും, മത്സരം മുറുകുന്നു

    Leave a Comment

    പ്രീമിയർ ലീഗിലേക്ക് പതിമൂന്നു വർഷത്തിനു ശേഷം സ്ഥാനക്കയറ്റം കിട്ടിയ ലീഡ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ തുടരുകയാണ്. ലിവർപൂൾ വിങ്ങറായ ഹാരി വിൽസണുമായി ബന്ധപ്പെട്ടാണ് ലീഡ്‌സിന്റെ അടുത്ത നീക്കമെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

    താരംതാഴ്ത്തപ്പെട്ട ബേൺമൗത്തിനു വേണ്ടി ഒരു വർഷത്തെ ലോൺ ഡീലിനു ശേഷം ലിവർപൂളിലേക്ക് മടങ്ങിയെത്തുകയാണ് ഈ വെയിൽസിന്റെ യുവതാരം. എന്നാൽ ജർഗൻ ക്ളോപ്പിന്റെ പദ്ധതിയിൽ താരത്തിനു സ്ഥാനമില്ലാത്തതാണ് ലീഡ്സിനെ താരത്തിനു വേണ്ടി ശ്രമിക്കാൻ പ്രേരിപ്പിക്കുന്നത്.

    എന്നാൽ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ന്യൂകാസിൽ യുണൈറ്റഡും ആസ്റ്റൺ വിലയും താരത്തിനു വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിനു വേണ്ടി മത്സരിക്കുന്നുണ്ടെന്നത് ലീഡ്‌സിന് ഈ താരത്തിന്റെ കരാർ നേടുകയെന്നത് ശ്രമകരമാക്കിയിട്ടുണ്ട്. എന്നാൽ പ്രൊമോഷൻ കിട്ടിയതോടെ മാഴ്‌സെലോ ബിയെൽസക്ക് പിന്തുണയുമായി സാമ്പത്തിക സഹായവുമായി ബോർഡുണ്ടെന്നതാണ് പുത്തൻ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഉണർവേകുന്നത്.

    30 മില്യൺ യൂറോയാണ് ലിവർപൂൾ താരത്തിനിട്ടിരിക്കുന്ന മൂല്യമെങ്കിലും 15 മില്യൺ യൂറോക്ക് താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് ലീഡ്സ് ശ്രമിക്കുന്നത്. എന്നാൽ താരത്തിനു ക്ലബ്ബുമായി 2023 വരെ കരാറിലുള്ളത് ലിവർപൂളിന് താരത്തെ വിട്ടു കൊടുക്കാനുള്ള സമ്മർദം കുറക്കുന്നുണ്ട്. കൂടാതെ മറ്റൊരു ലോൺ ഡീൽ കൂടി ജർഗൻ ക്ളോപ്പിന്റെ പരിഗണനയിലുള്ളതും താരത്തിനെ സ്വന്തമാക്കുന്നതിൽ ലീഡ്‌സിന് വെല്ലുവിളിയായി മുന്നിലുണ്ട്.

  10. അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിനായി ലീഡ്‌സ്, ഒരു വര്‍ഷത്തെ അത്ഭുതമാകാതിരിക്കാന്‍ ബിയെൽസയും സംഘവും 

    Leave a Comment

    അര്‍ജന്റീനന്‍പരിശീലകനായ മാഴ്‌സലോ ബിയല്‍സയുടെ കീഴില്‍ 16 വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയ ലീഡ്‌സ് യുണൈറ്റഡ് ചരിത്രം സൃഷ്ടിച്ചിരുന്നല്ലോ ഇതോടെ ടീമിനെ ശക്തിപ്പെടുത്താന്‍ ഒരു പിടി താരങ്ങളെ സ്വന്തമാക്കാനുളള ശ്രമത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്.

    അതില്‍ ഏറ്റവും പ്രധാനതാരംനോര്‍വിച്ച് സിറ്റിയുടെ അര്‍ജന്റീനന്‍ യുവതാരം എമിലിയാനോ ബുവെണ്ടിയക്കായി ലീഡ് ശ്രമം നടത്തുന്നു എന്നതായണ് അത്. നോര്‍വിച്ച് സിറ്റി പ്രീമിയര്‍ ലീഗില്‍ നിന്നും റെലഗേറ്റ് ചെയ്യപ്പെട്ടതോടെ അവരുടെ മികച്ചതാരമായ ബുവെണ്ടിയയുമായി എളുപ്പം കരാറിലെത്താന്‍ കഴിയുമെന്നാണ് ലീഡ്‌സ് പ്രതീക്ഷിക്കുന്നത്.

    23കാരനായ അര്‍ജന്റൈന്‍ താരത്തിന് 25 ദശലക്ഷം പൗണ്ടാണ് നോര്‍വിച്ച് സിറ്റി വിലയിട്ടിരിക്കുന്നത്. 2018 മുതല്‍ നോര്‍വിച്ച് സിറ്റിയില്‍ കളിക്കുന്നതിനാല്‍ താരത്തിന് ഇംഗ്ലീഷ് ഫുട്‌ബോളില്‍ ആവശ്യത്തിന് പരിചയ സമ്പത്തുള്ളത് ലീഡ്‌സിന് ഗുണകരമായേക്കും

    പ്രീമിയർ ലീഗിൽ ഈ സീസണിൽ  നോർവിച്ച് സിറ്റിക്ക് വേണ്ടി മികച്ച പ്രകടനമാണ് ബുവെണ്ടിയ നടത്തിയിട്ടുള്ളത്. ബുവെണ്ടിയയെ കൂടാതെ ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രഗ്ഗെയുടെ നൈജീരിയൻ താരം ഇമ്മാനുവെൽ ഡെന്നിസിനായും ലീഡ്സ് ശ്രമം നടത്തുന്നുണ്ട്. താരത്തിനായി ആഴ്സണലും രംഗത്തുള്ളതിനാൽ ട്രാൻസ്ഫർ മാർക്കറ്റിൽ കടുത്ത പോരാട്ടം നടക്കും എന്നുറപ്പാണ്.

    മറ്റൊരു ബെൽജിയൻ ക്ലബ്ബായ ഗെൻ്റിൻ്റെ കനേഡിയൻ താരം ജൊനാഥൻ ഡേവിഡിന് വേണ്ടി  ആഴ്സണലിനൊപ്പം  ലീഡ്‌സും  ശ്രമം  നടത്തുന്നുണ്ട്. ഇതിന് പുറമെ അർജന്റീനൻ പ്രതിരോധനിരതാരം യുവാൻ ഫോയ്ത്തിനെ ടോട്ടൻഹാം ഹോട്സ്പറിൽ നിന്നും ലോണിൽ ലീഡ്സിലെത്തുമെന്നും  അഭ്യുഹങ്ങളുണ്ട്.