Tag Archive: KP Rahul

  1. മാഞ്ചസ്റ്റർ സിറ്റി താരത്തെപ്പോലെ ഐഎസ്എൽ കിരീടനേട്ടം ആഘോഷിക്കണം, ആത്മവിശ്വാസത്തോടെ ബ്ലാസ്റ്റേഴ്‌സ് താരം

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താമത്തെ സീസണാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണെങ്കിലും ഒരു തവണ പോലും കിരീടം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. മൂന്നു തവണ ഫൈനൽ കളിച്ചതാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാനപ്പെട്ട നേട്ടമായി പറയാൻ കഴിയുന്നത്.

    ഓരോ സീസണിനും വേണ്ടി തയ്യാറെടുക്കുമ്പോൾ കിരീടപ്രതീക്ഷ ആരാധകർക്കുണ്ടാകാറുണ്ട്. ഈ സീസണിൽ ടീമിന്റെ മൂന്നു മത്സരങ്ങൾ കഴിഞ്ഞ സാഹചര്യത്തിലും ആരാധകർക്കു പ്രതീക്ഷയുണ്ട്. ഒരു മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും മൊത്തത്തിൽ ബ്ലാസ്റ്റേഴ്‌സ് കാഴ്‌ച വെക്കുന്ന പ്രകടനം ആരാധകർക്ക് ശുഭാപ്‌തിവിശ്വാസം നൽകുന്നു.

    കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ കെപി രാഹുലും കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷ പങ്കു വെക്കുകയുണ്ടായി. ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാനും ഫൈനലിൽ തനിക്കൊരു ഗോൾ കുറിക്കാനും കഴിഞ്ഞാൽ അത് തന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷമാകുമെന്നാണ് രാഹുൽ പറഞ്ഞത്.

    ഐഎസ്എൽ കിരീടം നേടിയാൽ മാഞ്ചസ്റ്റർ സിറ്റി താരം ജാക്ക് ഗ്രീലീഷിനെ പോലെ അത് ആഘോഷിക്കുമെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ കിരീടം നേടിയപ്പോൾ മദ്യപിച്ച് ഉന്മാദാവസ്ഥായിലാണ് ഗ്രീലിഷ് അതാഘോഷിച്ചത്. സമാനമായ ആഘോഷം താൻ നടത്തുമെന്നാണ് രാഹുൽ കെപി കഴിഞ്ഞ ദിവസം പറഞ്ഞത്.

    ഇന്ത്യൻ ടീമിനൊപ്പം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോയതിനാൽ ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ രാഹുൽ കെപി കളിച്ചിരുന്നില്ല. എന്നാൽ ടീമിലേക്ക് തിരിച്ചെത്തിയ താരം മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങിയിരുന്നു. വരുന്ന മത്സരങ്ങളിൽ താരം കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  2. രാഹുലിനെ പുറത്താക്കി പന്ത് കളിയ്ക്കട്ടെ, സുപ്രധാന നിര്‍ദേശവുമായി ഇന്ത്യന്‍ താരം

    Leave a Comment

    ഏഷ്യ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം നിര്‍ണ്ണായക മാറ്റം വരുന്നത്തണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഓപ്പണര്‍ കെ.എല്‍.രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഒാപ്പണറായി ളിപ്പിക്കണമെന്നാണ് വസിം ജാഫര്‍ ഉപദേശിക്കുന്നത്.

    രാഹുല്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലെന്നും പവര്‍പ്ലേയില്‍ രാഹുലിനെക്കാള്‍ നന്നായി പന്തിന് ബാറ്റുവീശാന്‍ കഴിയുമെന്നും ജാഫര്‍ പറഞ്ഞു.

    ‘പാകിസ്താനെതിരായ മത്സരത്തില്‍ രാഹുലിന് പകരം പന്ത് കളിക്കട്ടെ. പന്തിനെ ഓപ്പണറാക്കണം. രാഹുല്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. രാഹുല്‍ ലോകോത്തര ബാറ്ററാണ് അതില്‍ സംശയമില്ല പക്ഷേ നിലവിലെ അദ്ദേഹത്തിന്റെ ഫോമില്ലായ്മ ടീമിനെ ബാധിക്കുന്നുണ്ട്. പവര്‍പ്ലേയില്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ പന്തിന് സാധിക്കും.’ -ജാഫര്‍ വ്യക്തമാക്കി.

    ഏഷ്യാ കപ്പില്‍ രാഹുല്‍ അത്ര മികച്ച പ്രകടനമല്ല ഇതുവരെ കാഴ്ചവെച്ചത്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഡക്കിന് പുറത്തായ രാഹുല്‍ ദുര്‍ബലരായ ഹോങ് കോങ്ങിനെതിരെയും ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത രാഹുല്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

    രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമിലിടം നേടി. പരിക്കിന്റെ പിടിയിലായ ആവേശ് ഖാനും ഇന്ന് കളിച്ചേക്കില്ല. പകരം ദീപക് ചാഹര്‍ ടീമിലെത്തിയേക്കും.

  3. മറ്റൊരു സൂപ്പര്‍ താരത്തിന് കൂടി ദീര്‍ഘകാല കരാര്‍ നല്‍കി ബ്ലാസ്റ്റേഴ്‌സ്

    Leave a Comment

    സഹല്‍ അബ്ദുസമദിന് പിന്നാലെ മലയാളി താരം കെപി രാഹുലുമായും ദീര്‍ഘകാല കരാറില്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. 2025 വരെയാണ് രാഹുലുമായും ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടത്. രാഹുലുമായുളള കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാനിരിക്കേയാണ് 2025 വരെ ബ്ലാസ്റ്റേഴ്‌സ് കരാര്‍ നീട്ടി നല്‍കിയത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    വേഗതകൊണ്ട് ഇന്ത്യന്‍ ഫുട്ബോളിനെ അമ്പരപ്പിച്ച താരമാണ് കെപി രാഹുല്‍. ഇരുപാര്‍ശ്യങ്ങളിലും കളിക്കാന്‍ കഴിവുളള താരമായ രാഹുലിന് 20 വയസ്സാണ്. ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് തൃശൂര്‍ സ്വദേശി കൂടിയായ മലയാളി താരം.

    കഴിഞ്ഞ ഐഎസ്എല്ലില്‍ എട്ട് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിനായി രാഹുല്‍ ബൂട്ടണിഞ്ഞത്. സഹലിന്റെ അസിസ്റ്റില്‍ ഒരു ഗോളും രാഹുല്‍ സ്വന്തമാക്കിയിരുന്നു.

    ഇന്ത്യന്‍ ആരോസിലൂടെയാണ് രാഹുല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശ്രദ്ധപിടിച്ച് പറ്റിയത്. ആരോസിനായി 40 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യ അണ്ടര്‍ 17 ടീമിന്റെ ഭാഗമായിരുന്നു.

  4. സഹലിനും രാഹുലിനും ‘ലൈഫ് ലോംഗ്’ കരാര്‍, ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

    Leave a Comment

    കേരള ബ്ലാസ്‌റ്റേഴ്‌സ് മലയാളി യുവതാരങ്ങളായ സഹല്‍ അബ്ദുല്‍ സമദിനും കെപി രാഹുലിനും ദീര്‍ഘകാല കരാര്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്. സഹലുമായുളള കരാര്‍ 2025 വരെയാണ് നീട്ടിയിരിക്കുന്നത്. പവലിയന്‍ എന്‍ഡ് ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹലിനെ കൂടാതെ കെപി രാഹുലുമായുളള കാരാര്‍ കൂടി നേരത്തേതില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരിക്കുകയാണ്.

    കഴിഞ്ഞ ദിവസം മലയാളി പ്രതിരോധ താരം അബ്ദുല്‍ ഹക്കുവിന് മൂന്ന് വര്‍ഷത്തെ കരാറും കേരള ബ്ലാസ്‌റ്റേഴ്‌സ് നീട്ടി നല്‍കിയിരുന്നു.

    നിലവില്‍ ബ്ലാസ്റ്റേഴ്സുമായി 2022 വരെ കരാറുളള താരമാണ് സഹല്‍. ഇതാണ് മൂന്ന് വര്‍ഷം കൂടി നീട്ടി 2025 വരെ ആക്കിയിരിക്കുന്നത്. അതെസമയം കരാര്‍ വിഷദാംശങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സഹലിനേയും രാഹുലിനേയും കൂടാതെ നിരവധി ഇന്ത്യന്‍ യുവതാരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ പുതുക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകകന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

    ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഏറ്റവും താരമൂല്യമുളള കളിക്കാരനാണ് നിലവില്‍ സഹല്‍. സഹലുമായി 2025 വരെ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരം വരും വര്‍ഷങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റര്‍ ബോയ് ആകും എന്നുറപ്പായി.

    വേഗതകൊണ്ട് ഇന്ത്യന്‍ ഫുട്ബോളിനെ അമ്പരപ്പിക്കുന്ന താരമാണ് മലയാളി താരം കെപി രാഹുല്‍. ഇരുപാര്‍ശ്യങ്ങളിലും കളിക്കാന്‍ കഴിവുളള താരമായ രാഹുലിന് 20 വയസ്സാണ്. ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് തൃശൂര്‍ സ്വദേശി കൂടിയായ രാഹുല്‍.