Tag Archive: KERALA CRICKET

 1. തലകുത്തി മറിഞ്ഞ് മിന്നല്‍ സ്റ്റംമ്പിംഗ്, ഞെട്ടിച്ച് ആര്‍സിബിയുടെ മലയാളി വിക്കറ്റ് കീപ്പര്‍

  Leave a Comment

  വായുവില്‍ മലക്കം മറിഞ്ഞ് മിന്നല്‍ സ്റ്റമ്പിംഗിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍. പ്രസിഡന്റ്‌സ് ടി20 കപ്പില്‍ ഈഗിള്‍സും കെസിഎ ടസ്‌കേഴ്‌സും തമ്മിലുള്ള കളിയിലായിരുന്നു അസ്ഹറിന്റെ അവിശ്വസനീയ സ്റ്റമ്പിംഗ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

  സ്‌ട്രൈക്ക് നേരിട്ട കെ.ശ്രീനാഥ് കവേര്‍സിലേക്കു ഷോട്ട് കളിച്ച ശേഷം സിംഗിളിനായി ശ്രമിക്കുകയായിരുന്നു. പാതിയോളം ഓടിയ ശേഷം അപകടം മനസ്സിലാക്കി ശ്രീനാഥ് തിരികെ ക്രീസിലേക്കു ഓടി. ഇതിനിടെയാണ് കവര്‍ ഫീല്‍ഡറായ റബിന്‍ കൃഷ്ണന്‍ ബോള്‍ ത്രോ ചെയ്യുന്നത്. വിക്കറ്റിനു പിന്നിലായിരുന്ന അസ്ഹര്‍ പെട്ടെന്ന് സ്റ്റമ്പിന് മുന്നിലേക്ക് ഡൈവ് ചെയ്തു ബോള്‍ പിടിച്ച് സ്റ്റമ്പിളക്കുകയായിരുന്നു.

  നിരവധി പ്രശംസകളും കമന്റുകളുമാണ് അസ്ഹറുദ്ദീന്റെ മിന്നും സ്റ്റമ്പിംഗിന് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതു പോലൊരു സ്റ്റമ്പിംഗ് ധോണി പോലും ചെയ്തിട്ടുണ്ടാവില്ല എന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ കീപ്പിംഗില്‍ മാത്രമല്ല ബാറ്റിംഗിലും മികച്ച പ്രകടനമാണ് അസ്ഹറുദ്ദിന് പുറത്തെടുത്തത്. 43 പന്തില്‍ 69 റണ്‍സാണ് താരം അടിച്ചെടുത്തത്.

  ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനൊപ്പം കളിക്കാനുള്ള ഒരുക്കത്തിലാണ് അസ്ഹറുദ്ദീന്‍. പുതിയ സീസണ് മുന്നോടിയായി നടന്ന ഐ.പി.എല്‍ ലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ് തുടക്കമാകുന്നത്.

 2. ശ്രീശാന്ത്, ഉത്തപ്പ.. കേരളം ഞെട്ടിക്കുന്നു, 95ലെ ലങ്കന്‍ ടീമിനെ പോലെ

  Leave a Comment

  കെ നന്ദകുമാര്‍പിള്ള

  വര്ഷങ്ങളായി കേരളാ ക്രിക്കറ്റ് ഫോളോ ചെയുന്ന ഒരാള്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് ഇപ്പോള്‍. ഒരു ചാമ്പ്യന്‍ ടീം എന്ന് പറയാറായിട്ടില്ലെങ്കിലും ഒരു ടീം എന്ന നിലയില്‍ കേരളം ഒരുപാട് മുന്നേറിയിരിക്കുന്നു. സയ്ദ് മുഷ്താഖ് അലി ടി20 യിലും ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയിലും നേടിയ തുടര്‍ ജയങ്ങള്‍ അതിന്റെ തെളിവാണ്.

  ഇന്നലെ ഉത്തര്‍പ്രദേശിനെതിരായ ജയം ഒരുപാട് സന്തോഷം തരുന്നതാണ്. ഒരു ഘട്ടത്തില്‍ അനായാസമായി 300 കടക്കുമായിരുന്ന സ്‌കോറിനെ 283 ല്‍ ഒതുക്കാന്‍ സാധിച്ചത് വലിയൊരു നേട്ടമാണ്. ഭുവനേശ്വര്‍ കുമാര്‍ എന്ന ഇന്ത്യന്‍ താരം, ഇന്ത്യ U – 19 താരങ്ങളായ പ്രിയം ഗാര്‍ഗ്, കാര്‍ത്തിക് ത്യാഗി, മുന്‍ ഇന്ത്യ U – 19 താരമായ അക്ഷദീപ് നാഥ് തുടങ്ങിയവര്‍ അണി നിരന്ന ഉത്തര്‍പ്രദേശ് മികച്ച ടീം ആയിരുന്നു. അവര്‍ക്കെതിരെ 283 എന്ന സ്‌കോര്‍ ചെയ്‌സ് ചെയ്ത് വിജയിച്ചു എന്നത് തീര്‍ച്ചയായും മനസിന് കുളിര്‍മ നല്‍കുന്നു.

  ശ്രീശാന്ത് തന്റെ തിരിച്ചു വരവ് അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമാക്കി. 38 ആം വയസില്‍ ഒരു 5 വിക്കറ്റ് പ്രകടനം. ഡിറ്റര്‍മിനേഷന്‍ ഉണ്ടെങ്കില്‍ പ്രായത്തിനു പോലും അതിരുകള്‍ ഇല്ല എന്ന് താങ്കള്‍ തെളിയിച്ചു, പ്രിയപ്പെട്ട ശ്രീശാന്ത്. വിമര്‍ശനങ്ങള്‍ ഉത്തപ്പയെ തന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിയാന്‍ സഹായിച്ചു എന്ന് തോന്നുന്നു. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ ഉദാഹരണം. സച്ചിന്‍ ബേബിയും ജലജ സക്‌സേനയും തങ്ങളുടെ ക്ലാസ് തുടര്‍ന്നു. നിര്‍ണായക സമയത്ത് സിക്സും ഫോറും അടിച്ച് 6 പന്തില്‍ 13 റണ്‍സ് നേടിയ നമ്മുടെ സ്വന്തം നിധീഷ് ജയം എളുപ്പമാക്കി. ഇനി സഞ്ജുവും വിഷ്ണുവും അസറുദ്ദിനും കൂടി ഫോമിലെത്തിയാല്‍ കേരളം അദ്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് ഞാന്‍ കരുതുന്നു.

  ഒരു ഡേവ് വാട്ട്‌മോര്‍ ഇഫക്ട് ടീമില്‍ കാണാനുണ്ട്. സയ്ദ് മുഷ്താഖ് അലി ടൂര്ണമെന്റ് മുതല്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. ലക്ഷ്യങ്ങള്‍ പിന്തുടരാനാണ് കേരളം താല്‍പര്യപ്പെടുന്നത്. ഈ വര്ഷം നടന്ന മത്സരങ്ങളില്‍

  ടോസ് ലഭിച്ച അവസരങ്ങളിലെല്ലാം കേരളം ഫീല്‍ഡ് ചെയ്യാനാണ് താല്പര്യപ്പെട്ടത്. 1995 കളിലെ ശ്രീലങ്കന്‍ ടീമും അങ്ങനെയായിരുന്നു. ഏതു വന്‍ സ്‌കോറും ചെയ്സ് ചെയ്തു ജയിക്കാം എന്നൊരു ആത്മവിശ്വാസം കേരളത്തിന് ഉണ്ടെന്ന് തോന്നുന്നു. ആ ആത്മവിശ്വാസം കേരളത്തിന് നല്കാന്‍ വാട്ട്‌മോര്‍ എന്ന കോച്ചിന്റെ സാന്നിധ്യം സഹായിച്ചിട്ടുണ്ടാകാം. അത് അതേപടി നില നിര്‍ത്തുന്ന ഇപ്പോഴത്തെ കോച്ച് ടിനു യോഹന്നാനും പ്രശംസ അര്‍ഹിക്കുന്നു.

  ടി20 ടൂര്‍ണമെന്റിന്റെ സമയത്തും ഞാന്‍ എഴുതിയിരുന്നു. ഈ ടീം ചാമ്പ്യന്മാര്‍ ആകണം എന്ന് ആഗ്രഹമുണ്ട്, പക്ഷെ അങ്ങനെ സംഭവിച്ചു കൊള്ളണം എന്നില്ലല്ലോ. എങ്കിലും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിങ്ങളില്‍ പ്രതീക്ഷകളുണ്ട്. എന്ത് സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാകും.

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 3. സഞ്ജുവിന്റെ നായക സ്ഥാനം ‘തെറിച്ചു’, ശ്രീശാന്ത് ടീമില്‍

  Leave a Comment

  വിജയ് ഹസാരെ ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിഷ്ണു വിനോട് ആണ് ഉപനായകന്‍. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്.

  സഞ്ജു വി സാംസണ്‍, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ അസറുട്ടീന്‍, ജലജ് സക്‌സേന, മുഹമ്മദ് നിസാര്‍ തുടങ്ങിവരും ടീമിലുണ്ട്. ബേസില്‍ തമ്പിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

  മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശഈലകന്‍. ടിനുവിനെ സഹായിക്കാന്‍ ആറംഘ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതല്‍ ബംഗളൂരുവിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുക.

  കേരള ടീം: സച്ചിന്‍ ബേബി, രോഹന്‍ എസ്, മുഹമ്മദ് അസറൂദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, ബേസില്‍ എന്‍പി, അരുണ്‍ എം, നിദീഷ് എംഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെജി

 4. വീണ്ടും വിക്കറ്റെടുത്ത് ശ്രീശാന്ത്, നിരാശപ്പെടുത്തി സഞ്ജു

  Leave a Comment

  സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം ആവര്‍ത്തിച്ച് എസ് ശ്രീശാന്ത്. കെ സി എയുടെ എ ടീമിനായി മത്സരത്തില്‍ 3.3 ഓവറുകളെറിഞ്ഞ എസ് ശ്രീശാന്ത് ഒരു വിക്കറ്റ് വീഴ്ത്തി.

  മത്സരത്തില്‍ മറ്റൊരു കേരള താരം സച്ചിന്‍ ബേബി അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ അദ്ദേഹത്തിന്റെ ടീമായ കെസിഎ എ ടീം പരാജയപ്പെട്ടു.

  സഞ്ജു സാംസണ്‍ കളിച്ച കെ സി എ ടീം ‘ബി’ യാണ് ആലപ്പുഴ എസ് ഡി കോളേജ് ഗ്രൗണ്ടില്‍ വെച്ചു നടന്ന മത്സരത്തില്‍ സച്ചിന്‍ ബേബിയേയും സംഘത്തേയും പരാജയപ്പെടുത്തിയത്. സ്‌കോര്‍ കെ സി എ ടീം എ 153/9 (20 ഓവര്‍), കെ സി എ ടീം ബി 159/4 (19.3 ഓവര്‍).

  എന്നാല്‍ സഞ്ജുവും ബാറ്റിംഗില്‍ പാരാജയപ്പെട്ടു. 6 പന്തില്‍ 8 റണ്‍സ് നേടി സഞ്ജു പുറത്താകുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എ ടീമിന് വേണ്ടി 55 പന്തുകളില്‍ 9 ബൗണ്ടറികളും, 2 സിക്‌സറുകളുമടക്കം 76 റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്.

 5. ബ്ലാസ്‌റ്റേഴ്‌സിനെ വഞ്ചിച്ച് കെഎഫ്എയും, അണിയറയില്‍ നടക്കുന്നത് വലിയ കളികള്‍

  Leave a Comment

  കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ അണിയറയില്‍ നടക്കുന്നത് വലിയ ഗൂഢാലോചന. കേരള ക്രിക്കറ്റ് അസോസിയേഷനിലേയും കേരള ഫുട്‌ബോള്‍ അസോസിയേഷനിലേയും ചില പ്രമുഖരാണ് മുഖ്യധാര മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്ത്രം മെനയുന്നത്. ഇതില്‍ പകച്ചുനില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്. ആരാധക പിന്തുണ മാത്രമാണ് അവര്‍ക്കുളള കൈമുതല്‍.

  ഈ ഗൂഢാലോചനയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഹോം ഗ്രൗണ്ടാക്കാന്‍ നീക്കം നടത്തി എന്ന വാര്‍ത്തയാണ് കൊച്ചിയില്‍ തക്കം പാര്‍ത്തിരിന്നവര്‍ക്ക് സുവര്‍ണാവസരം നല്‍കിയത്. കോഴിക്കോട്ടിലേക്ക് എങ്ങനെയെങ്കിലും ഐഎസ്എല്‍ മത്സരം കൊണ്ട് വരണം എന്ന് ആഗ്രഹിച്ചവരുടെ ചില നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടെയാണ് ഒരിടവേളയ്ക്ക് ശേഷം കൊച്ചി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വീണ്ടും നടത്തണം എന്ന ആവശ്യം ഉയരാന്‍ കാരണം.

  കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സങ്ങള്‍ നടത്തുന്നതിനെ പിന്തുണച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷനും രംഗത്ത് വന്നതോടെ നേരത്തെ നടക്കാതിരുന്ന നീക്കം എന്ത് വിലകൊടുത്തും നടപ്പിലാക്കമെന്നാണ് കെസിഎ കരുതുന്നത്. ഫിക്‌സ്ചറുകളെ ബാധിക്കാത്ത തരത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് കെഎഫ്എ പറയുന്നത്.

  എന്നാല്‍ കോടികള്‍ മുടക്കി തയ്യാറാക്കിയിരിക്കുന്ന കൊച്ചിയിലെ ടര്‍ഫ് നശിപ്പിച്ച് ക്രിക്കറ്റിന് പിച്ചൊരുക്കിയാല്‍ പിന്നീട് കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നത് കാത്തിരുന്ന് തന്നെ കാണണം. ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി ഉണ്ടാക്കിയിരിക്കുന്ന ഉന്നത നിലവാരത്തിലുളള ടര്‍ഫാണ് ഇപ്പോള്‍ കൊച്ചിയിലേത്. അത് നശിപ്പിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ക്രിക്കറ്റിനായി പിച്ച് തയ്യാറാക്കുന്നതിന് പിന്നിട് കെഎസിഎയിലെ ചിലരുടെ ബിസിനസ് താല്‍പര്യങ്ങളാണ്. തിരുവനന്തപുരത്ത് ഉന്നത നിലവാരത്തിലുളള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉളളപ്പോഴാണ് കെസിഎ കൊച്ചിക്കായി കടുംപിടിത്തം നടത്തുന്നത് എന്നതാണ് ഏറ്റവും വിചിത്രം.

  അതെസമയം സച്ചിന്‍ പവലിയന്‍ എടുത്ത് മാറ്റിയത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും. നേരത്തെ കൊച്ചിയിലേക്ക് ക്രിക്കറ്റ് കൊണ്ട് വരാന്‍ ശ്രമിച്ചപ്പോള്‍ സച്ചിനായിരുന്നു അത് തടയിട്ടത്. ആ സച്ചിനെ ബ്ലാസ്‌റ്റേഴ്‌സ് അവഹേളിച്ചു എന്ന് പ്രചരിപ്പിക്കാന്‍ കെസിഎയ്ക്ക് ലഭിച്ച ആയുധമായി മാറി സച്ചിന്‍ പവലിയന്‍ എടുത്ത് മാറ്റിയ സംഭവം. ഏതായാലും കളികള്‍ പുരോഗമിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചി വിടേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതിന്റെ സമയം മാത്രമാണ് ഇനി അറിയാനുളളത്.

 6. കേരളത്തിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം, വാട്‌മോറിന് പിന്‍ഗാമിയായി

  Leave a Comment

  മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും. ഡേവ് വാട്മോറിന്റെ പിന്‍ഗാമിയായിട്ടാണ് ടിനു കേരള ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്.

  ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്. 2002 മെയ് 29നായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അത്. 2009ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുനിന് വേണ്ടിയും ഈ മലയാളി താരം കളിച്ചിരുന്നു.

  കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം വാട്മോറിനു തിരിച്ചടിയായിരുന്നു.

  ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ അണ്ടര്‍-23 ടീമിനെ ഫിറോസ് റഷീദ് പരിശീലിപ്പിക്കും. മുന്‍ ഓള്‍റൗണ്ടര്‍ സുനില്‍ ഒയാസിസ് അണ്ടര്‍ 19 ന്റെയും പി പ്രശാന്ത് അണ്ടര്‍ 16 ടീമിന്റെയും പരിശീലകനാകും.

 7. ഇന്ത്യ വിടാതെ കേരളത്തെ യോദ്ധാക്കളാക്കിയ പരിശീലകന്‍, ഇനി പുതിയ ഭൗത്യം

  Leave a Comment

  രഞ്ജിട്രോഫിയില്‍ കേരളത്തെ ചരിത്രനേട്ടങ്ങളിലേക്ക് നയിച്ച സൂപ്പര്‍ പരിശീലകന്‍ ഡേവ് വാട്ട്‌മോറിന് പുതിയ ഉത്തരവദിത്വം. അടുത്ത രഞ്ജി സീസണില്‍ ബറോഡ ടീമിനെയാകും വാട്‌മോര്‍ പരിശീലിപ്പിക്കുക. ഈ സീസണ് പിന്നാലെ കേരളം വിട്ട വാട്‌മോര്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും, വൈകാതെ തന്നെ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

  1996 ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക കിരീടമുയര്‍ത്തുമ്പോള്‍ അവരുടെ പരിശീലകനായിരുന്ന വാട്‌മോര്‍, 2017 ലായിരുന്നു കേരള ടീമിന്റെ പരിശീലകനായെത്തിയത്. പരിശീലകനായ ആദ്യ സീസണില്‍ കേരളത്തെ രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച വാട്‌മോര്‍, അടുത്ത സീസണില്‍ ചരിത്രത്തിലാദ്യമായി ടീമിനെ സെമി ഫൈനലിലെത്തിച്ചു.

  എന്നാല്‍ ഇത്തവണത്തെ രഞ്ജി സീസണില്‍ ദയനീയ പ്രകടനമായിരുന്നു കേരളത്തിന്റേത്. എലൈറ്റ് ഗ്രൂപ്പ് എ യില്‍ നിന്ന് സിയിലേക്ക് കേരളം തരം താഴ്ത്തപ്പെടുകയും ചെയ്തു. ഇതോടെയാണ് ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിക്കാന്‍ വാട്‌മോര്‍ തീരുമാനിച്ചത്.