Tag Archive: IRFAN PATHAN

  1. വെടിക്കെട്ട്, അവിശ്വസനീയ ഫിനിഷിംഗുമായി ഇര്‍ഫാന്‍ പത്താന്‍, ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ

    Leave a Comment

    റോഡ് സേഫ്റ്റി സീരീസ് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ലെജന്‍ഡ്‌സിനെ തോല്‍പിച്ച് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ഫൈനലില്‍. ഓസീസ് ടീമിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലെജന്‍ഡ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ലെജന്‍ഡ്‌സ് 171 റണ്‍സടിച്ചപ്പോള്‍ നമാന്‍ ഓജയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ ഫിനിഷിംഗിന്റെയും മികവില്‍ ഇന്ത്യ ലെജന്‍ഡ്‌സ് നാലു പന്ത് ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു.

    സ്‌കോര്‍ ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ് 20 ഓവറില്‍ 171-5, ഇന്ത്യ ലെജന്‍ഡ്‌സ് 19.2 ഓവറില്‍ 175-5.

    മഴമൂലം ഇന്നലെ ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങാനായിരുന്നില്ല. ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(10), സുരേഷ് റെയ്‌ന(11), എന്നിവര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും നമാന്‍ ഓജയുടെ(62 പന്തില്‍ 90*) വെടിക്കെട്ട് ബാറ്റിംഗിന് യുവരാജ് സിംഗ്(18) പിന്തുണ നല്‍കിയതോടെ ഇന്ത്യ പതിനാലാം ഓവറില്‍ 113ല്‍ എത്തി.

    എന്നാല്‍ യുവരാജും പിന്നാലെ സ്റ്റുവര്‍ട്ട് ബിന്നിയും(2),യൂസഫ് പത്താനും(1) മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. അവസാന മൂന്നോവറില്‍ 36 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റെഡ്രോണ്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ പത്താനും ഓജയും ബൗണ്ടറിയടിച്ചതോടെ ഇന്ത്യ 12 റണ്‍സ് സ്വന്തമാക്കി.

    ഡിര്‍ക്ക് നാനസ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 21 റണ്‍സടിച്ച ഇര്‍ഫാന്‍ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ബ്രെറ്റ് ലീയെ ബൗണ്ടറി കടത്തി ഇര്‍ഫാന്‍ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. നമാന്‍ ഓജ 62 പന്തില്‍ 90 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ 12 പന്തില്‍ 37 റണ്‍സുമായി പുറത്താകതെ നിന്നു. രണ്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് ഇര്‍ഫാന്‍ പത്താന്റെ ഇന്നിംഗ്‌സ്. ഓജ ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് 90 റണ്‍സടിച്ചത്.

  2. തീപ്പൊരി യോര്‍ക്കറുകളുമായി ശ്രീയുടെ തിരിച്ചുവരവ്, ഇര്‍ഫാനെ സാക്ഷിനിര്‍ത്തി കൊടുങ്കാറ്റ്

    Leave a Comment

    അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഴുമിക്കാനാകാതെ പോയ എസ് ശ്രീശാന്ത് തന്റെ പ്രതിഭ എത്രമാത്രമുണ്ടായെന്ന് ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തെളിയിച്ചിരിക്കുകയാണ്. ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ബില്‍വാര കിംഗ്സിനായി കളത്തിലിറങ്ങിയ ശ്രീശാന്ത് നാല് ഓവറില്‍ വെറും 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മല്‍സരത്തിന്റെ താരമായി മാറിയത്.

    വിരേന്ദര്‍ സെവാഗ് നയിച്ച ഗുജറാത്ത് ജയന്റ്സിനെ 66 റണ്‍സിന് തോല്‍പ്പിക്കാന്‍ പത്താനെ സഹായിച്ചതും ശ്രീശാന്തിന്റെ ബൗളിംഗ് ആയിരുന്നു.

    225 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ജയന്റ്സിന് മുന്നില്‍ ബില്‍വാര കിംഗ് വച്ചത്. വാന്‍ വിക് (50), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (64), ഇര്‍ഫാന്‍ പത്താന്‍ (34) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് വലിയ സ്‌കോറിലേക്ക് അവരെ നയിച്ചത്. ഗുജറാത്തിനായി പന്തെറിഞ്ഞ മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസര പെരേരയാണ് ഏറ്റവും കൂടുതല്‍ അടി വാങ്ങിയത്. നാലോവറില്‍ 56 റണ്‍സാണ് പെരേര വിട്ടുകൊടുത്തത്.

    മറുപടി ബാറ്റിംഗില്‍ ക്രിസ് ഗെയ്ല്‍ (20 പന്തില്‍ 15), വീരേന്ദര്‍ സെവാഗ് (20 പന്തില്‍ 27), കെവിന്‍ ഒബ്രയ്ന്‍ (3 പന്തില്‍ 2) എന്നിവര്‍ക്കൊന്നും താളം കണ്ടെത്താനായില്ല. നാലാം ബൗളറായിട്ടാണ് ശ്രീ പന്തെറിഞ്ഞത്.

    എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് ശ്രീ തിരികെവന്നു. മത്സരത്തിന്റെ എട്ടാം ഓവറില്‍, തന്റെ രണ്ടാം ഓവറില്‍ ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം പന്തില്‍ ലെന്‍ഡല്‍ സിമ്മന്‍സിനെ വിക്കറ്റ് കീപ്പര്‍ മോര്‍ണെ വാന്‍ വൈക്കിന്റെ കൈകളിലെത്തിച്ച ശ്രീ അഞ്ചാം പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ചിഗുംബുരയുടെ കുറ്റി തെറിപ്പിച്ചു. 10ആം ഓവറില്‍ തിസാര പെരേരയെ വാന്‍ വൈക്കിന്റെ കൈകളിലെത്തിച്ച ശ്രീ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

  3. സര്‍പ്രൈസ് താരത്തെ പുറത്താക്കി, ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

    Leave a Comment

    ടി20 ലോകകപ്പിനായി ഇന്ത്യ കളിക്കേണ്ട 11 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. റിഷഭ് പന്തിനെ തഴഞ്ഞുകൊണ്ടുള്ള ടീമിനെയാണ് ഇര്‍ഫാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് എ്‌നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

    ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലിനെയുമാണ് ഇര്‍ഫാന്‍ പത്താന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോഹ്ലിക്കാണ് സ്ഥാനം.

    നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തന്നെ തുടരണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡയെയാണ് ഇര്‍ഫാന്‍ പത്താന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

    ആറാം നമ്പറില്‍ ഇന്ത്യ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച ഇര്‍ഫാന്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കി. പകരം ഫിനിഷറായി ദിനേഷ് കാര്‍ത്തിക് മതിയെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറും ഒമ്പതാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലും ഇറങ്ങുമ്പോള്‍ 10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് സ്ഥാനം. 11ാമനായി യുസ് വേന്ദ്ര ചഹാലിനെയും ഇര്‍ഫാന്‍ പരിഗണിച്ചു.

    ഇര്‍ഫാന്റെ ഇന്ത്യന്‍ 11-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, യുസ് വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ഭുംറ

     

  4. ഹൂഡയെ പുറത്താക്കിയതിനെതിരെ പൊട്ടിത്തെറിച്ച് ഇര്‍ഫാന്‍

    Leave a Comment

    ഇന്ത്യന്‍ ടീമില്‍ സ്വപ്ന ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ ദീപക് ഹൂഡയ്ക്ക് ടീമില്‍ നിന്ന് പുറത്താകേണ്ടി വന്നത് വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

    ഇതോടെ നിരവധി ആരാധകരാണ് ഹൂഡയെ പിന്തുണയ്ക്കുന്ന ഇര്‍ഫാന്റെ ട്വീറ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 49 റണ്‍സിന്റെ ജയം നേടിയെങ്കിലും ഹൂഡയെ ഉള്‍പ്പെടുത്താതിരുന്നത് കറുത്തപാടായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

    2022 സീസണ്‍ ഐപിഎല്ലില്‍ ഉജ്ജ്വല ഫോമില്‍ കളിച്ച ഹൂഡ അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി കളിക്കാനെത്തി 29 പന്തില്‍ 47 റണ്‍സ് നേടിയിരുന്നു. രണ്ടാം ടി20യിലും മിന്നിയ താരം 57 പന്തില്‍ 104 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്.

    ഇതോടെ ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഹൂഡക്ക് സ്വന്തമായി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തന്റെ മികച്ച ഫോം ഹൂഡ തുടര്‍ന്നു.

    മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി മൂന്നാം നമ്പരില്‍ ബാറ്റിംഗിനെത്തിയ അദ്ദേഹം 17 പന്തില്‍ 3 ബൗണ്ടറികളുടേയും, 2 സിക്‌സറുകളുടേയും സഹായത്തോടെ 33 റണ്‍സാണ് നേടിയത്. എന്നാല്‍ രണ്ടാം ടി20യെ ഹൂഡയെ പുറത്താക്കി വിരാട് കോഹ്ലിയെയാണ് ടീം ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ കോഹ്ലിയ്ക്ക് മത്സരത്തില്‍ തിളങ്ങാനായില്ല.

     

  5. സഞ്ജുവിനെ തള്ളി ഇര്‍ഫാനും, റിഷഭ് പന്തും പുറത്ത്

    Leave a Comment

    ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിലേക്കുളള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മലയാളി താരം സഞ്ജു സാംസണിനേയും ഇന്ത്യന്‍ സൂപ്പര്‍ താരം റിഷഭ് പന്തിനേയും ഒഴിവാക്കിയുളള ലോകകപ്പ് ടീമാണ് ഇര്‍ഫാന് തെരഞ്ഞെടുത്തിരിക്കുന്നത്.

    ഇരുയുവതാരങ്ങള്‍ക്കും പകരം വെറ്ററല്‍ താരം ദിനേഷ് കാര്‍ത്തികിനെയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ഇര്‍ഫാന്‍ പത്താന്‍ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. കാര്‍ത്തികിനെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കാനുളള കാരണം ഇര്‍ഫാന്‍ പറയുന്നത് ഇപ്രകാരമാണ്.

    ‘കാര്‍ത്തിക്ക് പോലെ വെറൈറ്റി ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന താരങ്ങള്‍ വളരെ അപൂര്‍വ്വമാണുളളത്. അതിനാല്‍ തന്നെ ഞാന്‍ അദ്ദേഹത്തെ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ആദ്യമേ സെലക്ട് ചെയ്യുന്നു. പേസ് ആന്‍ഡ് സ്പിന്‍ ഒരുപോലെ കളിക്കുന്ന ദിനേശ് കാര്‍ത്തിക്ക് ക്രീസിലേക്ക് എത്തി ആദ്യത്തെ ബോള്‍ മുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള ഒരു താരവും ആണ്’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

    കെഎല്‍ രാഹുലും രോഹിത്തുമാണ് ഇര്‍ഫാന്റെ ലോകകപ്പ് ടീമിലെ ഓപ്പണര്‍മാര്‍. കോഹ്ലി, സൂര്യകുമാര്‍, ഹാര്‍ദ്ദിക്ക്, കാര്‍ത്തിക്, ജഡേജ വരെ നീളുന്ന ബാറ്റ്‌സ്മാന്‍മാരും. ഹര്‍ഷല്‍, ചഹല്‍, ഭുംറ, ഭുവനേശ്വര്‍ വരെ നീളുന്ന ബൗളര്‍മാരുമാണ് ഇര്‍ഫാന്റെ ടീമില്‍ ഇടംപിടിച്ച താരങ്ങള്‍.

    ഇര്‍ഫാന്‍ പത്താന്റെ ഇന്ത്യന്‍ ടീം : ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്,ഹാര്‍ദിക്ക് പാണ്ട്യ, ദിനേശ് കാര്‍ത്തിക്ക്, രവീന്ദ്ര ജഡേജ,ഹര്‍ഷല്‍ പട്ടേല്‍, ചാഹല്‍, ബുംറ, ഭുവനേശ്വര്‍ കുമാര്‍

  6. സഞ്ജു പുറത്തുണ്ട്, പന്ത് ടീമില്‍ നിന്നും പുറത്താകുന്ന കാലം വിദൂരമല്ല, ഇര്‍ഫാന്‍ പത്താന്‍

    Leave a Comment

    ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ മോശം ഫോം തുടരുന്ന ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയ്ക്കായി ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് പന്തിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് പത്താന്‍ തുറന്ന് പറയുന്നു.

    വിക്കറ്റ് കീപ്പറെന്ന നിലയില്‍ അവസരം കാത്ത് ഇഷാന്‍ കിഷനും ദിനേഷ് കാര്‍ത്തിക്കും അകത്തും, സഞ്ജു സാംസണ്‍ പുറത്തുമുണ്ടെന്നും പത്താന്‍ റിഷഭ് പന്തിന് മുന്നറിയിപ്പ് നല്‍കുന്നു.

    ‘പരമ്പരയില്‍ പന്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. നിലവില്‍ പന്ത് ടീമിന്റെ ക്യാപ്റ്റനാണെന്നത് ശരിതന്നെ. പക്ഷേ, മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമിലെ സ്ഥാനം തന്നെ നഷ്ടമാകുന്ന കാലം വിദൂരമല്ല’ പത്താന്‍ മുന്നറിയിപ്പ് നല്‍കി.

    ‘ഇപ്പോള്‍ത്തന്നെ വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷനും ദിനേഷ് കാര്‍ത്തിക്കും പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു സാംസണ്‍ അവസരം കാത്ത് പുറത്തിരിക്കുന്നു. വിക്കറ്റ് കീപ്പറാകാനും കഴിവുള്ള കെ.എല്‍.രാഹുലും ടീമിലെ സ്ഥിരാംഗമാണ്. രാഹുല്‍ ഏറ്റവും മികച്ച താരമാണെന്നാണ് എന്റെ അഭിപ്രായം. ടീമില്‍ ഇടംപിടിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മോശം ഫോമില്‍ അധിക കാലം ടീമില്‍ തുടരാനാകില്ല’ പത്താന്‍ പറഞ്ഞു.

    ”ടി20 പന്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് തന്നെയാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. റിഷഭ് പന്ത് ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍താരമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇപ്പോഴും അദ്ദേഹത്തിനു പ്രായം 24 മാത്രമാണ്. അടുത്ത 10 വര്‍ഷത്തേക്ക് കളി തുടരാനായാല്‍ അദ്ദേഹം വളരെ മികച്ച താരമായി മാറും. പക്ഷേ, അതിനൊത്ത പ്രകടനം ഇപ്പോള്‍ പുറത്തുവരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം’ പത്താന്‍ പറഞ്ഞ് നിര്‍ത്തി.

    പരമ്പരയില്‍ കെ.എല്‍.രാഹുലിന്റെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ച പന്ത്, ബാറ്ററെന്ന നിലയില്‍ തീര്‍ത്തും മോശം ഫോമിലാണ്. 29, 5, 6 എന്നിങ്ങനെയാണ് പരമ്പരയില്‍ ഇതുവരെ നടന്ന മൂന്നു കളികളില്‍ പന്തിന്റെ പ്രകടനം.

  7. എട്ട് മണിയ്ക്ക് മത്സരം, രാജസ്ഥാന്‍ ടീം എത്തുക തൊട്ടുമുമ്പ്, ക്യാപ്റ്റന്റെ തന്ത്രം വെളിപ്പെടുത്തി ഇര്‍ഫാന്‍

    Leave a Comment

    ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഷെയ്ന്‍ വോളിന് കീഴില്‍ കിരീടം നേടിയ ടീമാണല്ലോ രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. വീണ്ടുമൊരിക്കല്‍ കൂടി രാജസ്ഥാന്‍ ഫൈനലിലെത്തിയ പശ്ചാത്തലത്തില്‍ അന്ന് ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണ്‍ പിന്തുടര്‍ന്ന് തന്ത്രം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍.

    8 മണിക്ക് മത്സരം തുടങ്ങും എന്നിരിക്കെ 7.25ന് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഗ്രൗണ്ടില്‍ എത്തിയിരുന്നത് എന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.

    ‘7.25ന് ഗ്രൗണ്ടില്‍ എത്തുന്ന ഒരേയൊരു ടീം രാജസ്ഥാന്‍ ആയിരുന്നു. 8 മണിക്കാണ് കളി തുടങ്ങേണ്ടത്. കാലത്തിനും മുന്‍പേ ചിന്തിച്ചൊരു വ്യക്തിയാ വോണ്‍. 14 മത്സരങ്ങള്‍ ഒരു ടീം കളിക്കേണ്ടതുണ്ട് എന്ന് വോണിന് ബോധ്യമുണ്ടായിരുന്നു. വേനല്‍ക്കാലമായതിനാല്‍ കളിക്കാര്‍ പെട്ടെന്ന് ക്ഷീണിക്കും എന്ന് വോണ്‍ മനസിലാക്കി. അതുണ്ടാവാതിരിക്കാനാണ് ടീം അധികമായി പരിശീലനം നടത്തുന്നത് വോണ്‍ ഒഴിവാക്കിയത്’ ഇര്‍ഫാന്‍ പറയുന്നു.

    ‘എന്റെ ടീമായിരുന്ന പഞ്ചാബ് 6 മണിക്ക് ഗ്രൗണ്ടില്‍ എത്തും. ഞങ്ങള്‍ എക്സ്ട്രാ പരിശീലനം നടത്തും. ഞങ്ങള്‍ സെമിയില്‍ എത്തിയിരുന്നു. അതിനാല്‍ അത്രയും പരിശീലനം നടത്തുന്നത് മോശമല്ല എന്ന് പറയാം. എന്നാല്‍ ഷെയ്ന്‍ വോണിന്റെ സമീപനം മറ്റൊന്നാണ്. അദ്ദേഹം രാജസ്ഥാനെ കിരീടത്തിലേക്ക് എത്തിച്ചു. അത് എന്നെന്നും ഓര്‍മിക്കപ്പെടും’ ഇര്‍ഫാന്‍ പറഞ്ഞു.

  8. ബ്രെറ്റ് ലീയെ ഞെട്ടിച്ച് യൂസഫിന്റെ 95 മീറ്റര്‍ കൂറ്റന്‍ സിക്‌സ്, ഡഗൗട്ടില്‍ മതിമറന്നാഘോഷിച്ച് ഇര്‍ഫാന്‍

    Leave a Comment

    ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ആവേശക്കാഴ്ച്ചകളില്‍ മതിമറന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒരു കാലത്ത് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ വീണ്ടും പ്യാഡണിഞ്ഞ് മൈതാനത്തിറങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അത് മറക്കാനാകാത്ത ആകാഴ്ച്ചയായത്.

    ആറ് മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ ജനുവരി 29നാണ് ഫൈനല്‍. ഏഷ്യ ലയണ്‍സും വേള്‍ഡ് ജയന്റ്‌സും ഫൈനലില്‍ ഏറ്റുമുട്ടും. വേള്‍ഡ് ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മഹാരാജാസ് പരാജയപ്പെട്ടു പുറത്തായി.

    ആദ്യം ബാറ്റു ചെയ്ത വേള്‍ഡ് ജയന്റ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 228 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ മഹാരാജാസിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

    ഇന്ത്യ മഹാരാജാസ് ക്യാപ്റ്റനായിരുന്ന യൂസഫ് പത്താന്റെ തകര്‍പ്പന്‍ ബാറ്റിങ് ആയിരുന്നു സെമി പോരാട്ടത്തിലെ ഹൈലൈറ്റ്. 22 പന്തുകളില്‍നിന്ന് താരം 45 റണ്‍സെടുത്തു. രണ്ടു ഫോറുകളും അഞ്ച് സിക്‌സും പറത്തിയായിരുന്നു യൂസഫ് പത്താന്റെ തകര്‍പ്പന്‍ പ്രകടനം.

     

    മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരമായിരുന്ന ബ്രെറ്റ് ലീയുടെ ഓവറില്‍ യൂസഫ് പറത്തിയ സിക്‌സില്‍ പന്ത് ചെന്നുവീണത് 95 മീറ്റര്‍ അപ്പുറത്തായിരുന്നു. യൂസഫ് പത്താന്റെ ഈ പ്രകടനത്തില്‍ ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന സഹോദരന്‍ ഇര്‍ഫാന്‍ എഴുന്നേറ്റു നൃത്തം ചെയ്യുന്ന വിഡിയോ വൈറലായി.

    മത്സരത്തില്‍ ഇര്‍ഫാന്‍ പത്താനും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റിലെ വേഗതയേറിയ അര്‍ധസെഞ്ചുറി നേട്ടം ഈ മത്സരത്തില്‍ ഇര്‍ഫാന്‍ സ്വന്തമാക്കി. 18 പന്തുകളില്‍നിന്നാണ് താരം 50 തികച്ചത്. 21 പന്തുകള്‍ നേരിട്ട ഇര്‍ഫാന്‍ 56 റണ്‍സെടുത്തു.

  9. ഐപിഎല്‍ ടീമിന്റെ കോച്ചാകാന്‍ ഒരുങ്ങി ഇര്‍ഫാന്‍ പത്താന്‍

    Leave a Comment

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്ന ഏതെങ്കിലും ഒരു ഫ്രാഞ്ചസിയുടെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. നാഷ്ണല്‍ അക്കാദമിയ്ക്ക് കീഴിലുളള കോച്ചിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം മധ്യമങ്ങളോട് സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

    സമീപഭാവിയില്‍ ഏതെങ്കിലും ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ കോച്ചിംഗ് ഏറ്റെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും, മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഇര്‍ഫാന്‍ പത്താന്‍ മറുപടി നല്‍കിയത്.

    ബി.സി.സി.ഐയുടെയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലകര്‍ക്കുള്ള ലെവല്‍ 2 കോഴ്സാണ് താരം പൂര്‍ത്തിയാക്കിയത്.

    2003ലാണ് ഇര്‍ഫാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പത്താനെ പന്ത് ഇരുവശത്തേക്കും അനായാസം സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് വ്യത്യസ്തനാക്കിയത്.

    ലോവര്‍ ഓര്‍ഡറില്‍ നന്നായി ബാറ്റ് ചെയ്യാനും പത്താന്‍ മിടുക്കനായിരുന്നു. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 173 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇര്‍ഫാന്‍ 301 വിക്കറ്റും 2821 റണ്‍സും നേടിയിട്ടുണ്ട്. 103 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 1139 റണ്‍സും 80 വിക്കറ്റും ഇര്‍ഫാന്‍ നേടിയിട്ടുണ്ട്.

     

  10. വന്‍ നീക്കവുമായി ഇര്‍ഫാന്‍, ഇനി ക്രിക്കറ്റില്‍ പുതിയ വേഷത്തില്‍

    Leave a Comment

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും കളിക്കളത്തിലേക്ക് മറ്റൊരു തരത്തില്‍ മടങ്ങിവരാനുള്ള തയാറെടുപ്പിലാണ്. ബിസിസിഐയുടെയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലകര്‍ക്കുള്ള ലെവല്‍ 2 കോഴ്‌സ് പൂര്‍ത്തിയാക്കിയതായി ഇര്‍ഫാന്‍ പത്താന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

    ഇര്‍ഫാന്‍ പത്താന്‍ പങ്കുവെച്ച ചിത്രത്തില്‍ മുന്‍ ക്രിക്കറ്റര്‍മാരായ യൂസഫ് പത്താന്‍, നമാന്‍ ഓജ, അഭിഷേക് നായര്‍, അശോക് ദിന്‍ഡ, വി ആര്‍ വി സിംഗ്, പര്‍വേസ് റസൂല്‍ എന്നിവരെ കാണാം. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിനും മറ്റ് ഫാക്കല്‍റ്റി മെമ്പര്‍മാര്‍ക്കും പഠാന്‍ നന്ദിയും പറയുന്നു. മികച്ച പരിശീലനമാണ് ലഭിച്ചതെന്ന് പറയുന്ന പഠാന്‍, ഇന്ത്യന്‍ ക്രിക്കറ്റിന് അക്കാദമി നല്‍കുന്ന മഹത്തായ സംഭാവനയെ പ്രശംസിക്കുന്നുമുണ്ട്.

    ഇര്‍ഫാന്‍ പത്താന്‍ പങ്കുവെച്ച ചിത്രത്തില്‍ മുന്‍ ക്രിക്കറ്റര്‍മാരായ യൂസഫ് പഠാന്‍, നമാന്‍ ഓജ, അഭിഷേക് നായര്‍, അശോക് ദിന്‍ഡ, വി ആര്‍ വി സിംഗ്, പര്‍വേസ് റസൂല്‍ എന്നിവരെ കാണാം. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിനും മറ്റ് ഫാക്കല്‍റ്റി മെമ്പര്‍മാര്‍ക്കും പഠാന്‍ നന്ദിയും പറയുന്നു. മികച്ച പരിശീലനമാണ് ലഭിച്ചതെന്ന് പറയുന്ന പഠാന്‍, ഇന്ത്യന്‍ ക്രിക്കറ്റിന് അക്കാദമി നല്‍കുന്ന മഹത്തായ സംഭാവനയെ പ്രശംസിക്കുന്നുമുണ്ട്.

    ‘എന്‍സിഎ, ബിസിസിഐയുടെ ലെവല്‍ 2 ഹൈബ്രിഡ് കോഴ്‌സ് ഞാന്‍ പൂര്‍ത്തിയാക്കിയ കാര്യം എന്റെ ആരാധകരുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്. ഈ 8 ദിവസത്തെ മികച്ച പഠനത്തിന് എന്നെയും എല്ലാ കളിക്കാരെയും ഉള്‍പ്പെടുത്തിയതിന് രാഹുല്‍ ഭായ്ക്കും ഫാക്കല്‍റ്റിക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു! – പത്താന്‍ കുറിച്ചു.

    എന്‍സിഎ, ബിസിസിഐയുടെ ലെവല്‍ 2 ഹൈബ്രിഡ് കോഴ്‌സ് ഞാന്‍ പൂര്‍ത്തിയാക്കിയ കാര്യം എന്റെ ആരാധകരുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്. ഈ 8 ദിവസത്തെ മികച്ച പഠനത്തിന് എന്നെയും എല്ലാ കളിക്കാരെയും ഉള്‍പ്പെടുത്തിയതിന് രാഹുല്‍ ഭായ്ക്കും ഫാക്കല്‍റ്റിക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു! – പത്താന്‍ കുറിച്ചു.

    പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകള്‍ വന്ന് നിറയുകയാണ്. ഇന്ത്യ കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ പഠാന്‍. 2003ലാണ് പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച തുടക്കത്തോടെ ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു പത്താന്‍ പിന്നീട്. .

    പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകള്‍ വന്ന് നിറയുകയാണ്. ഇന്ത്യ കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ പഠാന്‍. 2003ലാണ് പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച തുടക്കത്തോടെ ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു പത്താന്‍ പിന്നീട്. .

    പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് പഠാനെ വ്യത്യസ്തനാക്കിയത്. അതുമാത്രമല്ല, ലോവര്‍ ഓര്‍ഡറില്‍ നന്നായി ബാറ്റ് ചെയ്യാനും പഠാന് സാധിച്ചു. ഇന്ത്യന്‍ കുപ്പായമണിഞ്ഞ് ഒട്ടേറെ മികച്ച പ്രകടനം ഇര്‍ഫാന്‍ പഠാന്‍ പുറത്തെടുത്തിരുന്നു. പഠാന്റെ ചിറകിലേറി കളിയുടെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീം പലതവണ വിജയത്തികളിലായി. രാജ്യാന്തര ക്രിക്കറ്റില്‍ 301 വിക്കറ്റുകളും 2500 റണ്‍സും ഇര്‍ഫാന്‍ പത്താന്‍ നേടിയിട്ടുണ്ട്.

    പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് പഠാനെ വ്യത്യസ്തനാക്കിയത്. അതുമാത്രമല്ല, ലോവര്‍ ഓര്‍ഡറില്‍ നന്നായി ബാറ്റ് ചെയ്യാനും പഠാന് സാധിച്ചു. ഇന്ത്യന്‍ കുപ്പായമണിഞ്ഞ് ഒട്ടേറെ മികച്ച പ്രകടനം ഇര്‍ഫാന്‍ പഠാന്‍ പുറത്തെടുത്തിരുന്നു. പഠാന്റെ ചിറകിലേറി കളിയുടെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീം പലതവണ വിജയത്തികളിലായി. രാജ്യാന്തര ക്രിക്കറ്റില്‍ 301 വിക്കറ്റുകളും 2500 റണ്‍സും ഇര്‍ഫാന്‍ പത്താന്‍ നേടിയിട്ടുണ്ട്.