Tag Archive: Iker Casillas

  1. ‘നിങ്ങളുമായുണ്ടായത് മനോഹരമായ വൈരം’, കസിയ്യസിന് വികാരനിര്‍ഭരമായ യാത്രയപ്പ് നല്‍കി മെസി

    Leave a Comment

    ഐതിഹാസിക ഗോൾകീപ്പർ ഐക്കർ കാസിയസിന്റെ വികാരനിർഭരമായ വിടവാങ്ങലിനു ഹൃദയത്തിൽ നിന്നും മനോഹരമായ സന്ദേശം കുറിച്ചിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസി. നീണ്ടകാലം ചിരവൈരികളായ റയൽ മാഡ്രിഡിന്റെ ഗോൾവലകാത്ത താരത്തിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ലയണൽ മെസി.

    പോർട്ടോയിൽ വെച്ച് ട്രെയിനിങ്ങിനിടെ വന്ന ഹൃദയാഘാതത്തിൽ നിന്നും മുക്തി നേടി പതിനാലു മാസങ്ങൾക്കു ശേഷം ഐക്കർ കസിയ്യസ് മുപ്പത്തിയൊമ്പതാം വയസിൽ തന്റെ അവിസ്മരണീയമായ ഫുട്ബോൾ കരിയറിന് അന്ത്യം കുറിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിനു വേണ്ടി അഞ്ചു ലാലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യൻസ്‌ലീഗുകളും നേടിയ താരത്തിന്റെ അവിസ്മരണീയ നേട്ടം 2010 ലെ സ്പെയിനിനൊപ്പം നേടിയ ആദ്യത്തെ ലോകകപ്പ് വിജയമാണ്.

    സ്പെയിനിനൊപ്പം 2008ളും 2012ലും യൂറോ കപ്പ്‌ വിജയത്തിലും കസിയ്യസ് പങ്കാളിയായി. അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം നിരവധി എൽ ക്ലാസിക്കോകളിൽ പരസ്പരം പോരാടിയ തന്റെ റയൽ മാഡ്രിഡ് ചിരവൈരിക്ക് മെസി യാത്രയയപ്പ് സന്ദേശം നൽകിയിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ എ എസിനു വേണ്ടി കുറിച്ച മെസിയുടെ സന്ദേശം ഇങ്ങനെ:

    “ഐക്കർ ഇന്ന് വിരമിച്ചിരിക്കുകയാണ്, എന്നാൽ കാലങ്ങൾക്കു മുമ്പേ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടിയ താരമാണദ്ദേഹം. അത് ലാലിഗയിലെ അദ്ദേഹത്തിന്റെ അവിശ്വസനീയനേട്ടങ്ങൾ കൊണ്ട് മാത്രമല്ല മറിച്ച് അന്താരാഷ്ട്രമത്സരങ്ങളിൽ എല്ലാം നേടാൻ അദ്ദേഹത്തിനായതുകൊണ്ടാണ്. നിങ്ങളൊരു ശ്രദ്ധേയനായ ഗോൾകീപ്പറാണ്. നിങ്ങളെ എതിരാളിയായി കിട്ടിയത് വളരെ കടുപ്പമേറിയ ഒന്നായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആ മനോഹരമായ വൈരമായിരുന്നു നിങ്ങളുമായി എതിരിടുമ്പോൾ ഞങ്ങളെ മികച്ച രീതിയിൽ കളിക്കാൻ പ്രേരിപ്പിച്ചത്. “

     

  2. യുഗാന്ത്യം!, ഗോള്‍വലക്ക് മുന്നില്‍ ഇനി കസിയ്യസ് ഇല്ല, സ്പാനിഷ് ഇതിഹാസം പടിയിറങ്ങുമ്പോള്‍

    Leave a Comment

    സ്പെയിനിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾകീപ്പറും ലോകകപ്പ് ജേതാവുമായ ഇതിഹാസതാരം ഐക്കർ കസിയ്യസ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്.

    റയൽ മാഡ്രിഡ് അക്കാഡമിയുടെ വളർന്നു വന്ന താരം റയൽ മാഡ്രിഡിൽ തന്നെയാണ് കരിയറിന്റെ സിംഹഭാഗവും ചിലഴിച്ചത്. പിന്നീട് 2015-ൽ താരം പോർട്ടോയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ വർഷം ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം കളിക്കളത്തിലിറങ്ങാത്ത താരം വിരമിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

    2010-ൽ സ്പെയിൻ തങ്ങളുടെ ഏക ലോകകപ്പ് കിരീടം നേടുമ്പോൾ നായകസ്ഥാനം അലങ്കരിച്ചിരുന്നത് ഐക്കർ കസിയ്യസായിരുന്നു. 2008-ലെയും 2012-ലെയും യുറോ കപ്പ് തങ്ങളുടെ രാജ്യത്തിന് നേടികൊടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ രാജ്യത്തിന് വേണ്ടി 167 മത്സരങ്ങളിൽ വലകാക്കാൻ താരത്തിനായി. 1999 മുതൽ 2015 വരെ ദീർഘകാലം റയലിന്റെ വലകാക്കാൻ ഭാഗ്യം ലഭിച്ച താരമാണ് കസിയ്യസ്.

    725 മത്സരങ്ങളിൽ ആണ് അദ്ദേഹം റയലിനായി ഗോൾവല കാത്തത്. ഏറ്റവും കൂടുതൽ മത്സരം കളിച്ച റയലിന്റെ രണ്ടാമത്തെ താരമാവാനും താരത്തിന് സാധിച്ചു. ഈ കാലയളവിൽ അഞ്ച് ലാലിഗയും മൂന്ന് ചാമ്പ്യൻസ് ലീഗും നേടാൻ കസിയ്യസിന് കഴിഞ്ഞിട്ടുണ്ട്. വിരമിക്കലിനു ശേഷം റയൽ മാഡ്രിഡ്‌ പ്രസിഡണ്ട്‌ ഫ്ലോരെന്റിനൊ പെരെസിന്റെ ഉപദേശകസ്ഥാനം കസിയ്യസ് സ്വീകരിച്ചേക്കും.

  3. വികാരനിർഭരമായ തിരിച്ചു വരവ്! റയലില്‍ കസിയസ് തിരിച്ചെത്തി

    Leave a Comment

    നീണ്ട ഇടവേളയ്ക്കു ശേഷം റയല്‍ മാഡ്രിഡിലേക്ക് തന്നെ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് സ്പാനിഷ് ഇതിഹാസം ഐകര്‍ കസിയസ്. സ്പാനിഷ് വമ്പന്മാരുടെ പ്രസിഡന്റായ ഫ്‌ലോരെന്റിനോ പെരെസിന്റെ ഉപദേശകനായാണ് ഐകര്‍ കസിയസ് നിയമിതാനാവുക.

    നിലവില്‍ പോര്‍ച്ചുഗീസ് ക്ലബായ എഫ് സി പോര്‍ട്ടോയുടെ ഗോള്‍കീപ്പറായി തുടരുന്ന താരം ഈ സീസണ്‍ അവസാനിക്കുന്നതോടെ ഔദ്യോഗികമായി ഫുട്‌ബോളില്‍ നിന്നും വിടപറയാനുള്ള ഒരുക്കത്തിലായിരുന്നു. റയല്‍ മാഡ്രിഡിനൊപ്പം എഫ്സി പോര്‍ട്ടോയും ലീഗ് കിരീടം നേടി മികച്ച പ്രകടനമാണ് നടത്തുന്നത്. കിരീടവിജയത്തോടെ സീസണ്‍ അവസാനത്തോടു കൂടി ബൂട്ടഴിക്കാനാണ് കസിയസിന്റെ നീക്കം.

    2015ല്‍ ക്ലബ് പ്രസിഡന്റുമായുള്ള ചൂടന്‍ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് കസിയസ് ക്ലബ് വിട്ടതെന്നു സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസിയസ് തന്നെ ഒരുക്കിയ വിടവാങ്ങല്‍ പത്രസമ്മേളനത്തില്‍ ക്ലബ് അധികൃതരാരും പങ്കെടുത്തിരുന്നില്ല. വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് ക്ലബ് വിടുകയാണെന്നു പറഞ്ഞ നിമിഷങ്ങള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.

    റയല്‍ മാഡ്രിഡിന് വേണ്ടി നിരവധികിരീടങ്ങള്‍ക്ക് വേണ്ടി ഗോള്‍വല കാത്ത താരം വളരെ ചെറിയ ആരാധകക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ബെര്‍ണബ്യൂവില്‍ നിന്നും വിടവാങ്ങിയത്. ഇതിനെതിരെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകനെ അധിക്ഷേപിച്ചു ചവിട്ടിപുറത്താക്കുകയാണുണ്ടായതെന്നു ആരോപിച്ചിരുന്നു. എങ്കിലും റയല്‍ മാഡ്രിഡ് എന്ന ക്ലബ്ബിനെ ജീവനുതുല്യം സ്‌നേഹിച്ച കാസിയസിന്റെ തിരിച്ചു വരവ് എല്ലാത്തിനും പ്രായശ്ചിത്തമാവുമെന്നാണ് കരുതപ്പെടുന്നത്.

    റയല്‍ മാഡ്രിഡിനു വേണ്ടി 1999ല്‍ പതിനെട്ടാം വയസില്‍ അരങ്ങേറിയ താരം 16 സീസണുകള്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് വേണ്ടി ബൂട്ട് കെട്ടി. റയല്‍ മാഡ്രിഡിനൊപ്പം 5 ലാലിഗ കിരീടങ്ങളും 2 കോപ്പ ഡെല്‍റേ കിരീടങ്ങളും 3 സ്പാനിഷ് സൂപ്പര്‍ കപ്പുകളും മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. ഈ സീസണ്‍ അവസാനത്തോട് കൂടി പോര്‍ട്ടോ വിടുന്ന കസിയസ് ഔദ്യോഗികമായി ബൂട്ടഴിച്ച ശേഷം വീണ്ടും 73കാരന്‍ ഫ്‌ലോരെന്റിനോ പെരെസിനൊപ്പം ക്ലബ്ബിനു വേണ്ടി തുടരും.