Tag Archive: Giovanni Lo Celso

  1. അർജന്റീനയുടെ സുപ്രധാന താരം ലോകകപ്പിൽ നിന്നും പുറത്ത്, പകരക്കാരനാരെന്ന് തീരുമാനമായി

    Leave a Comment

    ഖത്തർ ലോകകപ്പിന് ഇനി പതിനൊന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അർജന്റീനയുടെ മധ്യനിര താരമായ ജിയോവാനി ലൊ സെൽസോ കളിക്കില്ലെന്ന കാര്യത്തിൽ തീരുമാനമായി. താരം നിലവിൽ കളിക്കുന്ന ക്ലബായ വിയ്യാറയലാണ് ഇക്കാര്യം അറിയിച്ചത്. ലൊ സെൽസോയുടെ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിന് മുൻപ് തിരിച്ചു വരാനുള്ള ശ്രമം താരം നടത്തിയിരുന്നു. എന്നാൽ ടീമിലെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ താരത്തിന് ടൂർണമെന്റ് നഷ്‌ടമാകും എന്നു തന്നെയാണ് ഉറപ്പിക്കുന്നത്.

    അത്‌ലറ്റിക് ബിൽബാവോക്കെതിരായ ലാ ലിഗ മത്സരത്തിനിടയിലാണ് ലൊ സെൽസോക്ക് പരിക്കു പറ്റിയത്. ഇതിനു ശേഷം നടത്തിയ പരിശോധനകൾക്കു ശേഷം ശസ്ത്രക്രിയ വേണ്ടി വരുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതൊഴിവാക്കി ലോകകപ്പിന് മുൻപ് സുഖം പ്രാപിക്കാനുള്ള ശ്രമങ്ങളാണ് താരം ആദ്യം നടത്തിയത്. ശസ്ത്രക്രിയ നടത്തിയാൽ എട്ടാഴ്‌ച പുറത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ ശസ്ത്രക്രിയ അല്ലാതെ താരത്തിന് മറ്റൊരു വഴിയുമില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.

    അർജന്റീന മിഡ്‌ഫീൽഡിലെ പ്രധാനപ്പെട്ട താരമാണ് ലൊ സെൽസോ. റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരഡെസ് എന്നിവരും ലോ സെൽസോയും ചേർന്ന മധ്യനിരയെയാണ് ലയണൽ സ്‌കലോണി വളരെക്കാലമായി ആദ്യ ഇലവനിൽ ഇറക്കുന്നത്. മുപ്പത്തിയഞ്ചു മത്സരങ്ങളായി പരാജയം അറിയാത്ത അർജന്റീന ടീമിന്റെ കുതിപ്പിൽ ഇവർ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ലയണൽ മെസിയുമായി മികച്ച ഒത്തിണക്കം പുലർത്തുന്നതു കൊണ്ടും അർജന്റീന ടീമിന് നിർണായക സാന്നിധ്യമായ ലോ സെൽസോയെ നഷ്‌ടമാകുന്നത് ടീമിന് വലിയ തിരിച്ചടിയാണ്.

    ലൊ സെൽസോക്ക് പകരക്കാരനായി ബെൻഫിക്കയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് എത്താനാണ് സാധ്യത കൂടുതൽ. ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിയെ മറികടന്ന് ഗ്രൂപ്പ് ജേതാക്കളായ ബെൻഫിക്ക ടീമിലെ നിർണായക സാന്നിധ്യമാണ് എൻസോ ഫെർണാണ്ടസ്. ഇവർക്കു പുറമെ ബ്രൈറ്റൻ താരമായ മാക് അലിസ്റ്റർ, സെവിയ്യ താരം പപ്പു ഗോമസ് എന്നിവർക്കും ലോ സെൽസോയുടെ പൊസിഷനിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നു.

  2. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മധ്യനിര തളരും, സൂപ്പർതാരം പരിക്കേറ്റു പുറത്ത്

    Leave a Comment

    ഖത്തർ ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ടീമാണ് അർജന്റീന. 2019ൽ തുടങ്ങിയ അപരാജിത കുതിപ്പ് ഇപ്പോഴും തുടരുന്ന അർജന്റീന മുപ്പത്തിയഞ്ചു കളികൾ തോൽവിയറിയാതെ പൂർത്തിയാക്കിയാണ് ലോകകപ്പിനെത്തുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നും അർജന്റീന തന്നെയാണ്.

    എന്നാൽ ഇത്തവണ ലോകകപ്പിനായി ഒരുങ്ങുന്ന അർജന്റീനക്ക് കനത്ത തിരിച്ചടി നൽകി ടീമിലെ മധ്യനിര താരമായ ജിയോവാനി ലോ സെൽസോക്ക് ടൂർണമെന്റ് നഷ്ടമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അത്ലറ്റികോ ബിൽബാവോയുമായി നടന്ന സ്‌പാനിഷ്‌ ലീഗ് മത്സരത്തിനിടെ പരിക്കേറ്റു പുറത്തായ താരം ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ എങ്കിലും അതിനു സാധ്യതയില്ലെന്നാണ് അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിന്റെ ജേര്ണലിസ്റ്റായ ഗാസ്റ്റാൻ എഡുൽ റിപ്പോർട്ട് ചെയ്യുന്നത്.

    അർജന്റീനിയൻ ജേര്ണലിസ്റ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം കാലിന്റെ മസിലിനു പരിക്കേറ്റ ലൊ സെൽസോക്ക് ശസ്ത്രക്രിയ വേണ്ടി വരാൻ സാധ്യതയുണ്ട്. ഏതാനും പരിശോധനകൾ കൂടി നടത്തിയാലേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയൂ. ശസ്ത്രക്രിയ വേണ്ടി വന്നാൽ താരത്തിന് എട്ടാഴ്‌ചയോളം വിശ്രമം വേണ്ടി വരും. ഇതോടെ ലോകകപ്പിനുള്ള ടീമിൽ നിന്നും മുൻ ടോട്ടനം ഹോസ്‌പർ താരം പുറത്താവുമെന്നുറപ്പിക്കാം.

    ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോ സെൽസോ പരിക്കേറ്റു പുറത്തു പോകുന്നത് അർജന്റീന ടീമിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. ലയണൽ സ്‌കലോണി ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ടീമിന്റെ മധ്യനിരയിലെ പ്രധാന താരമായ ജിയോണി ലോ സെൽസോ. കോപ്പ അമേരിക്ക കിരീടമടക്കം നേടിയ താരത്തെ നഷ്ടമായാൽ അത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെങ്കിലും പകരക്കാരനാവാൻ കഴിയുന്ന കളിക്കാർ അർജന്റീന ടീമിലുണ്ടെന്നത് ആശ്വാസമാണ്.

  3. അവന് പകരം ആരെ തന്നാലും വേണ്ട, ബ്രൂണോയ്‌ക്കെതിരെ മൗറിഞ്ഞോ

    Leave a Comment

    പോര്‍ട്ടുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ കഴിഞ്ഞ സമ്മറില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്ന് തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ ടോട്ടനം ഹോട്‌സ്പര്‍ ശ്രമിച്ചിരുന്നെങ്കിലും ട്രാന്‍ഫര്‍ തുകയുമായി ഇരു ക്ലബ്ബുകള്‍ക്കും ഒത്തു പോകാനാകാത്ത സാചചര്യത്തില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരമായി റയല്‍ ബെറ്റിസില്‍ നിന്ന് അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ലോ സെല്‍സൊയെ ലോണില്‍ വാങ്ങുകയായിരുന്നു.

    റയല്‍ ബെറ്റിസില്‍ പൊച്ചെട്ടിനോയുടെ കീഴില്‍ അവസരങ്ങള്‍ കുറഞ്ഞ ലോ സെല്‍ സോക്ക് പുതുജീവന്‍ നല്‍കിയാണ് ജോസെ മൗറിഞ്ഞോയുടെ വരവാണ്. മൗറിഞ്ഞോ വന്നതോടുകൂടി ലോ സെല്‍ സോയെ 27 മില്യണ് റയല്‍ ബെറ്റിസില്‍ നിന്ന് വാങ്ങുകയായിരുന്നു.

    ഈ സീസണില്‍ 68 മില്യണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രീമിയര്‍ ലീഗിന്റെ സൂപ്പര്‍താരനിരയിലേക്ക് ഉയരുകയാണുണ്ടായത്. എട്ടു ഗോളോടുകൂടി മാഞ്ചസ്റ്റര്‍ യുണെറ്റഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രൂണോക്ക് സാധിച്ചു.

    എന്നാല്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ നഷ്ടപ്പെടുത്തിയതില്‍ എനിക്ക് നഷ്ടബോധമൊന്നുമില്ലെന്നാണ് മൗറിഞ്ഞോ പ്രതികരിച്ചത്.

    ‘ബ്രൂണോ ഫെര്‍ണാണ്ടസിനു പകരമായാണ് ലൊ സെല്‍സോയെ വാങ്ങിയതെന്ന് എനിക്ക് അറിവില്ലായിരുന്നു. അത് സത്യമാണെങ്കില്‍ ഇനി ബ്രൂണോ ഫെര്‍ണാണ്ടസല്ല മറ്റൊരു കളിക്കാരനെ തന്നാലും സെല്‍സോയെ വിട്ടു കൊടുക്കില്ല’ ബ്രൂണോ ഫെര്‍ണാണ്ടസിനെ ആവശ്യമില്ല, ടോട്ടനം നഷ്ടപ്പെടുത്തിയതിനെ പറ്റി ചോദിച്ചപ്പോള്‍ സ്‌കൈ സ്‌പോര്‍ട്‌സി നോട് മൗറിഞ്ഞോ പ്രതികരണം ഇപ്രകാരമായിരുന്നു