Tag Archive: Gabriel Martinelli

  1. “ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദ”- എമിലിയാനോയെ നാണം കെടുത്തിയ ബ്രസീലിയൻ താരത്തിനെതിരെ വിമർശനം

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയും ആഴ്‌സണലും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ രണ്ടു തവണ പിന്നിൽ നിന്നതിനു ശേഷം പൊരുതി വിജയം സ്വന്തമാക്കിയിരുന്നു. ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് ആഴ്‌സണലിന് വിജയവും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിലെ രണ്ടു ഗോളുകളിലും ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോക്ക് പങ്കുണ്ടായിരുന്നു. ഒരു സെൽഫ് ഗോൾ വഴങ്ങിയ താരം അതിനു പുറമെ അവസാന ഗോളിന് കാരണമായ പിഴവും വരുത്തി.

    അവസാന മിനിറ്റുകളിൽ ആസ്റ്റൺ വില്ലക്ക് ലഭിച്ച കോർണറിൽ നിന്നും ഗോൾ തിരിച്ചടിക്കാൻ എമിലിയാനോ മാർട്ടിനസും പോയിരുന്നു. എന്നാൽ താരത്തിന്റെ ലക്‌ഷ്യം നടന്നില്ല, ആഴ്‌സണൽ പ്രത്യാക്രമണം നടത്തി നാലാം ഗോൾ സ്വന്തമാക്കി വിജയം ഉറപ്പിച്ചു. എമിലിയാനോ മാർട്ടിനസ് നിസ്സഹായനായി നോക്കി നിൽക്കെ ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്‌സനലിനായി നാലാമത്തെ ഗോൾ നേടിയത്.

    ഗോൾ നേടുന്നതിനു മുൻപ് തന്നെ ഗബ്രിയേൽ മാർട്ടിനെല്ലി ആഘോഷം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എമിലിയാനോ മാർട്ടിനസിന്റെ വിമർശകരെല്ലാം താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. എന്നാൽ മാർട്ടിനെല്ലിയുടെ പ്രവൃത്തി ഒട്ടും ഉചിതമായില്ലെന്നാണ് മുൻ ആസ്റ്റൺ വില്ല താരവും ഫുട്ബോൾ നിരീക്ഷകനുമായ ഗാബി അബൊലഹോർ മത്സരത്തിന് ശേഷം പറഞ്ഞത്.

    മത്സരത്തിൽ തനിക്ക് ഒട്ടും ഇഷ്‌ടപ്പെടാതിരുന്ന നിമിഷം മാർട്ടിനെല്ലി ഗോൾ അടിക്കുന്നതിനു മുൻപേ തന്നെ അത് ആഘോഷിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ ടാപ്പിൻ ഗോൾ അടിക്കുന്നതിനു മുൻപ് ഇത്രയും ആഘോഷം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഒരു മാസത്തോളം ഇത് അസംബന്ധമാണ് താരത്തിന് തോന്നുമെന്നും ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദയാണിതെന്നും അദ്ദേഹം അറിയിച്ചു.

    അതേസമയം മത്സരം മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ഗാബിക്കുള്ളത്. രണ്ടു ടീമുകളും നന്നായി പൊരുതിയെന്നും ആദ്യപകുതിയിൽ ഒന്നു പുറകോട്ടു പോയ ആഴ്‌സണൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിച്ചതോടെ ആഴ്‌സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.

  2. ആഴ്‌സണൽ താരങ്ങളെ ലോകകപ്പിനുള്ള ബ്രസീൽ ടീമിലുൾപ്പെടുത്തിയ തീരുമാനത്തെ വിമർശിച്ച് മുൻ താരം

    Leave a Comment

    ആഴ്‌സണൽ താരങ്ങളായ ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജീസസ് എന്നിവരെ ലോകകപ്പിനുള്ള ബ്രസീൽ ടീമിന്റെ ഭാഗമാക്കിയ തീരുമാനത്തെ ശക്തമായി വിമർശിച്ച് മുൻ ബ്രസീൽ മധ്യനിര താരവും ഇപ്പോൾ ജേർണലിസ്റ്റുമായ നെറ്റോ. ഈ രണ്ടു താരങ്ങളും ലോകകപ്പ് ടീമിലിടം നേടാൻ അർഹരല്ലെന്നും ഇവരെ ഉൾപ്പെടുത്തിയ പരിശീലകൻ ടിറ്റെ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുമാണ് നെറ്റോ പറയുന്നത്. ഫ്ലാമങ്ങോ താരമായ ഗാബിഗോളിനെ ടീമിലേക്ക് വിളിക്കാതിരുന്ന തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു.

    ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ ടീമിനു വേണ്ടി മികച്ച പ്രകടനമാണ് മാർട്ടിനെല്ലി നടത്തുന്നത്. താരത്തെ ലോകകപ്പ് ടീമിലുൾപ്പെടുത്തിയ തീരുമാനത്തെ ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌, ജീസസിന്റെ കാര്യത്തിൽ ബ്രസീൽ ആരാധകർക്ക് സമ്മിശ്രമായ അഭിപ്രായമാണുള്ളതെങ്കിലും മാർട്ടിനെല്ലിയുടെ കാര്യത്തിൽ അങ്ങിനെയല്ല. എന്നാൽ രണ്ടു താരങ്ങളും ആ സ്ഥാനം അര്ഹിക്കുന്നില്ലെന്നാണ് ടിറ്റെ പറയുന്നത്.

    ഡാനി ആൽവേസിനെ ടീമിലുൾപ്പെടുത്തിയ തീരുമാനം സഹിക്കാമെങ്കിലും മാർട്ടിനെല്ലിയെ ഉൾപ്പെടുത്തിയത് നാണക്കേടാണെന്നാണ് ടിറ്റെ പറയുന്നത്. ഇതിലൂടെ ഫുട്ബോളിനെ അവമതിക്കായാണ് ചെയ്യുന്നതെന്നും തന്റെ സ്ഥാനാതിരിക്കാൻ ടിറ്റെ അർഹനല്ലെന്നും അദ്ദേഹം പറയുന്നു. സീസണിൽ അഞ്ചു ഗോളുകൾ മാത്രം നേടിയ മാർട്ടിനെല്ലി ബ്രസീലിലെ ഒരു മാളിൽ ഇറങ്ങി നടന്നാൽ പോലും ആരും അറിയില്ലെന്നും ആഴ്‌സനലിനെ ചാമ്പ്യൻസ് ലീഗിൽ പോലുമെത്തിക്കാൻ കഴിയാതിരുന്ന താരം എന്താണ് യൂറോപ്പിൽ ചെയ്‌തതെന്നും അദ്ദേഹം ചോദിച്ചു.

    അതേസമയം കോപ്പ ലിബർട്ടഡോസ് ഫൈനലിലെ ഗോളടക്കം ഈ സീസണിൽ 29 ഗോളുകൾ നേടിയ ഗാബിഗോളിനെ എന്തുകൊണ്ടാണ് തഴഞ്ഞതെന്നും അദ്ദേഹം ചോദിക്കുന്നു. അതിനു പുറമെ ജീസസിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ നടത്തി. കഴിഞ്ഞ ലോകകപ്പിലും ഇത്തവണ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും താരം ഒരു ഗോൾ ആഴ്‌സണൽ സ്‌ട്രൈക്കർ നേടിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പുറമെ അവസാനത്തെ പത്ത് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത കളിക്കാരനാണ് ജീസസെന്ന കാര്യം ഓർമിക്കണമെന്നും നെറ്റോ പറഞ്ഞു.

  3. ആഴ്‌സണൽ താരത്തിന്റെ പേരു കേട്ടപ്പോൾ സന്തോഷം പോയി ഞെട്ടലായി, നെയ്‌മറുടെ പ്രതികരണം ചർച്ചയാകുന്നു

    Leave a Comment

    ഇന്നലെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ബ്രസീൽ ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപനത്തിൽ നെയ്‌മറുടെ പ്രതികരണം ചർച്ചയാകുന്നു. സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ നെയ്‌മർ തന്റെ പ്രതികരണം ലൈവായി സംപ്രേഷണം ചെയ്‌തിരുന്നു. പ്രഖ്യാപനത്തിൽ ആഴ്‌സണൽ താരമായ ഗബ്രിയേൽ ജീസസിന്റെ പേരു കേൾക്കുമ്പോൾ സന്തോഷിക്കുന്ന നെയ്‌മർ അതിനു ശേഷം ആഴ്‌സനലിന്റെ തന്നെ മുന്നേറ്റനിര താരമായ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പേരു കേൾക്കുമ്പോൾ ഞെട്ടലും ആശ്ചര്യവും കലർന്നൊരു മുഖഭാവമാണ് നൽകുന്നത്.

    സ്‌ക്വാഡ് പ്രഖ്യാപനത്തിൽ ആദ്യം വിളിച്ചത് ഗബ്രിയേൽ ജീസസിന്റെ പേരായിരുന്നു. സെപ്‌തംബറിൽ നടന്ന ബ്രസീലിന്റെ സൗഹൃദമത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം പിടിക്കാതിരുന്ന താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കുമോയെന്ന സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഈ സീസണിൽ ആഴ്‌സണലിനായി മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ പേരു വിളിക്കുമ്പോൾ സന്തോഷത്തോടെയാണ് നെയ്‌മർ അതിനോട് പ്രതികരിച്ചത്.

    അതിനു ശേഷം സ്‌ക്വാഡിലെ അടുത്ത പേര് യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ആയിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ ടീമിൽ താരത്തിന്റെ പ്രകടനം വളരെ നിർണായകമാണ്. എന്നാൽ മാർട്ടിനെല്ലിയുടെ പേരു പറഞ്ഞപ്പോൾ നെയ്‌മറുടെ മുഖത്ത് സന്തോഷമൊന്നും വന്നില്ലെന്നു മാത്രമല്ല, ഞൊടിയിടയിൽ ആശ്ചര്യവും ഞെട്ടലും കലർന്നൊരു ഭാവം വന്നു പോവുകയും ചെയ്‌തു. അതേസമയം ആന്റണിയുടെ പേരു പ്രഖ്യാപിച്ചപ്പോൾ താരം ഒരു ഭാവവും കാണിച്ചില്ല.

    ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപനത്തിൽ നെയ്‌മറുടെ മുഖഭാവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ പല അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. ജീസസിന്റെ പേരു വിളിക്കുന്ന സമയത്തുള്ള സന്തോഷം മാർട്ടിനെല്ലിയുടെ പേരു പറഞ്ഞപ്പോൾ ഇല്ലാതായെന്നും എന്നാൽ ക്യാമറക്ക് മുന്നിലായതു കൊണ്ട് നെയ്‌മറത് മനഃപൂർവം ഒളിപ്പിച്ചു വെച്ചതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

    നെയ്‌മറുടെ പ്രതികരണത്തിന്റെ അർത്ഥമെന്താണെന്ന് താരത്തിന് മാത്രമേ അറിയൂവെങ്കിലും ബ്രസീലിന്റെ സ്‌ക്വാഡ് കരുത്തുറ്റതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സാധ്യമായതിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ടീമിന് ലോകകപ്പിൽ ഏതു വമ്പന്മാരെയും കീഴടക്കാനുള്ള കഴിവുണ്ടെന്നതിൽ സംശയമില്ല.

     

  4. അത്ഭുത താരത്തിന് 4 വര്‍ഷത്തെ കരാര്‍, അടുത്ത സീസണിലേക്കുള്ള വെടിമരുന്ന് നിറച്ച് ഗണ്ണേഴ്‌സ്!

    Leave a Comment

    ആര്‍സണലുമായി നാല് വര്‍ഷത്തിന്റെ ദീര്‍ഘകാല കരാര്‍ ബ്രസീലിയന്‍ യുവതാരം ഗബ്രിയേല്‍ മാര്‍ടിനെല്ലി ഒപ്പിട്ടു. കഴിഞ്ഞ വര്‍ഷം ബ്രസീലിലെ മൂന്നാം ഡിവിഷന്‍ ടീമായ ഇറ്റ്വാനോ എഫ്‌സിയില്‍ നിന്നും ആര്‍സനലിലെത്തിയ മാര്‍ടിനെല്ലി ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

    ആര്‍സനലിന്റെയും ബ്രസീലിന്റെയും ഭാവി വാഗ്ദാനമായി വിലയിരുത്തുന്ന താരം 1998-99 ല്‍ നിക്കോളസ് അനെല്‍ക്കക്കു ശേഷം സീസണില്‍ പത്തു ഗോളുകള്‍ നേടുന്ന ആദ്യ യുവകളിക്കാരനുമായി മാറിയിരുന്നു.

    നിലവില്‍ പരിക്കിന്റെ പിടിയിലായ മാര്‍ടിനെല്ലിയ്ക്ക് ഈ സീസണില്‍ ഇനി കളത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് ആര്‍സനല്‍ കോച്ച് മൈക്കല്‍ അര്‍റ്റേറ്റ സ്ഥിരീകരിച്ചിരുന്നു.

    ‘ഗാബി ഞങ്ങളുമായി പുതിയ കരാറിലെത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. വളരെയധികം പ്രതിഭയും കഠിനാധ്വാനിയുമായ യുവകളിക്കാരനാണ് അവന്‍.വളരെ പെട്ടെന്ന് തന്നെ പരിക്കില്‍ നിന്ന് മോചിതനാവുകയും പൂര്‍ണാരോഗ്യത്തോടെ തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍.’ അര്‍റ്റേറ്റ ആര്‍സനലിന്റെ ഔദ്യോഗിക വെബസെറ്റിനോട് പറഞ്ഞു.

    അടുത്ത സീസണ്‍ തുടക്കത്തില്‍ തന്നെ കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരവും ക്ലബും. മറ്റൊരു യുവപ്രതിഭ സാകയുമായി കരാര്‍ പുതുക്കിയതിനു പിന്നാലെ ക്ലബ്ബിന്റെ തുടര്‍പ്രയാണങ്ങളില്‍ ഗബ്രിയേല്‍ മാര്‍ടിനെല്ലിയെ കൂടി നാല് വര്‍ഷത്തേക്ക് ടീമിന്റെ കൂടെ നിലനിര്‍ത്താന്‍ കഴിഞ്ഞത്ആര്‍സനല്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.