Tag Archive: Frenkie De Jong

 1. സസ്പെൻഷൻ ഭീതിയിൽ മെസിയും ഡിയോങ്ങും, രണ്ടും കൽപ്പിച്ച് കളിപ്പിക്കാനൊരുങ്ങി കൂമാൻ

  Leave a Comment

  അത്ലറ്റിക്കോ മാഡ്രിഡ്‌ സെവിയ്യയോട് എതിരില്ലാത്ത ഒരു ഗോളിനു തോൽവി രുചിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സക്ക് പോയിന്റ് ടേബിളിൽ അത്ലറ്റിക്കോക്കോക്ക് തൊട്ടടുത്തെത്താനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. അത്ലറ്റിക്കോയുമായി 4 പോയിന്റ് വ്യത്യാസമുണ്ടായിരുന്ന ബാഴ്സക്ക് സെവിയ്യക്കെതിരെ സിമിയോണിയുടെ ടീം തോൽവി രുചിച്ചതോടെ പോയിന്റ് വ്യത്യാസം ഇനി ഒന്നായി കുറക്കാൻ സാധിച്ചേക്കും. അതിനായി റയൽ വയ്യഡോലിഡുമായുള്ള മത്സരത്തിൽ ഇന്ന്‌ ബാഴ്സക്ക് ജയം അനിവാര്യമാണ്.

  വയ്യഡോലിഡിനെതിരെ ഇന്നിറങ്ങുമ്പോൾ ഒരു മഞ്ഞക്കാർഡകലെ സൂപ്പർതാരം ലയണൽ മെസിക്കും ഫ്രങ്കി ഡിയോങിനും സസ്പെൻഷൻ ഉണ്ടെന്ന അപകടവും ബാഴ്സക്ക് തലവേദനയായി മുന്നിലുണ്ട്. ഇരുവർക്കും മഞ്ഞക്കാർഡുകൾ ലഭിച്ചാൽ അടുത്ത നിർണായക മത്സരമായ എൽ ക്ലാസിക്കോ ഇരുവർക്കും നഷ്ടമായേക്കും. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകനായ റൊണാൾഡ്‌ കൂമാൻ. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “എല്ലാവരും ഒരുമിച്ചു പോരാടേണ്ട ഘട്ടത്തിലെത്തി നിൽക്കുകയാണ് ഞങ്ങൾ. ഞങ്ങൾ തയ്യാറായിരിക്കേണ്ടതുണ്ട്. അവർക്ക് പരിക്കുകളുള്ളത് കൊണ്ട് ഇതൊരു എളുപ്പമുള്ള മത്സരമാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ കൂടുതൽ ഊർജത്തിലും താളത്തിലും കളിക്കേണ്ടതുണ്ട്. ഒപ്പം പന്തിൽ മികവ് പുലർത്തുകയും വേണം. ഞങ്ങൾ ഞങ്ങളുടെ മികവിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.” കൂമാൻ പറഞ്ഞു.

  ലയണൽ മെസിക്കും ഫ്രങ്കി ഡിയോങിനും വിശ്രമം നൽകുമോയെന്ന ചോദ്യത്തിനും കൂമാൻ മറുപടി നൽകി.
  “ഈ രണ്ടു താരങ്ങൾക്കും ഓരോ മഞ്ഞക്കാർഡു കിട്ടിയാൽ അടുത്ത മത്സരത്തിൽ കളിക്കാനാവില്ലെന്നു ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ കാർഡിന്റെയോ ഉമേഷത്തിന്റെയോ കാരണത്താൽ താരങ്ങൾക്ക് വിശ്രമം നൽകേണ്ട സമയമല്ലിത്. ഞങ്ങൾക്കിനി പത്തു മത്സരങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ റിസ്കിനുള്ള സാധ്യതയും ഉണ്ടായിരിക്കാം. എങ്കിലും മികച്ചതെന്തെന്നു വെച്ചാൽ മുഴുവൻ താരങ്ങളെയും കളിപ്പിക്കുകയെന്നതാണ്. വിജയിക്കാനാവുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.” കൂമാൻ പറഞ്ഞു.

 2. മെസി തുടരാൻ തീരുമാനിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്, മനസുതുറന്ന് ഫ്രങ്കീ ഡിജോങ്

  Leave a Comment

  ഈ സീസണിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചെങ്കിലും 700 മില്യൺ റിലീസ് ക്ലോസ്‌ കൊടുക്കാനാവാത്തതു മൂലം ബാഴ്സയിൽ തുടരുമെന്നു മെസി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ മെസിയുടെ തീരുമാനത്തോട് തന്റെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് സഹതാരമായ ഫ്രങ്കീ ഡിജോങ് . പോളണ്ടിനെതിരായ മത്സരത്തിന് ശേഷം എൻഒഎസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഡിജോങ് മെസിയെക്കുറിച്ച് മനസു തുറന്നത്.

  മെസി ബാഴ്സയിൽ തുടരാൻ തീരുമാനിച്ചതിൽ വളരെ സന്തുഷ്ടനാണ് താനെന്നാണ് ഡച്ച് താരം അഭിപ്രായപ്പെട്ടത്. എന്നാൽ മെസി ബാഴ്‌സ വിടുന്നതിനെക്കുറിച്ച് താരവുമായോ ബാഴ്സയിലെ സഹതാരങ്ങളുമായോ താൻ സംസാരിച്ചിട്ടില്ലെന്നും താനും മാധ്യമങ്ങളിലൂടെയാണ് ആ സംഭവം അറിഞ്ഞതെന്നും ഡിജോങ് തുറന്നുപറഞ്ഞു.

  “മെസിയുടെ ബാഴ്സയിൽ തുടരാനുള്ള തീരുമാനത്തിൽ എനിക്ക് വളരെ സന്തോഷമേകുന്ന കാര്യമാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടെന്നത് ഞങ്ങൾക്ക് സന്തോഷം പകരുന്ന ഒന്നാണ്. മാത്രവുമല്ല അത്‌ ഞങ്ങൾക്ക് ഗുണമേ ചെയ്യുന്നുള്ളൂ. ഈ ദിവസങ്ങളിൽ ക്ലബിലുള്ള ആരുമായും ഞാൻ സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിയുന്നത്.”

  “അതെല്ലാം മെസിക്കും ക്ലബ്ബിനും ഇടയിൽ സംഭവിച്ച കാര്യങ്ങളാണ്. ഞാനിപ്പോൾ നാഷണൽ ടീമിനൊപ്പമാണുള്ളത്. കൂടാതെ പ്രശ്നങ്ങളിൽ നിന്നെല്ലാം മാറി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” ഡി ജോങ് അഭിമുഖത്തിൽ വെളിപ്പെടുത്തി. ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാന്റെ പദ്ധതിയിലെ ഏറ്റവും പ്രാധാനപ്പെട്ട താരമാണ് ഡിജോങ് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ സീസണിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കുമെന്നും കൂമാൻ വ്യക്തമാക്കിയിരുന്നു.

 3. മെസി ഞങ്ങളോടൊപ്പമുള്ളത് ആത്മവിശ്വാസം കൂട്ടുന്നു, വെളിപ്പെടുത്തി ഫ്രെങ്കി ഡി ജോങ്

  Leave a Comment

  ലോകത്തിലെ ഏറ്റവും മികച്ചതാരമായ ലയണൽ മെസി തങ്ങളുടെ ഒപ്പമുള്ളത് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബാഴ്‌സലോണ മധ്യനിരതാരം ഫ്രെങ്കി ഡി ജോങ്. ഇന്നലെ ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചാമ്പ്യൻസ്‌ലീഗിൽ ബയേണിനെതിരായ മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്.

  ചാമ്പ്യൻസ് ലീഗിലെ ഫേവറേറ്റുകളിൽ ഒന്നാണ് തങ്ങളെങ്കിലും ആരാണ് മികച്ചതെന്ന് ഈ മത്സരത്തോട് കൂടി അറിയാൻ സാധിക്കുമെന്നും ഡി ജോങ് അഭിപ്രായപ്പെട്ടു. നാപോളിക്കെതിരായുള്ള വിജയം തങ്ങൾക്ക് വലിയ തോതിലുള്ള ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും ബാഴ്സയിപ്പോഴും വളരെ ശക്തമായ ടീം തന്നെയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

  “നാപോളി വളരെ ബുദ്ധിമുട്ടേറിയ എതിരാളികളായിരുന്നു. എന്നാൽ ഞങ്ങൾ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു. തീർച്ചയായും ആ ജയം ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ബയേൺ തീർച്ചയായും മികച്ച ടീമാണ്. എന്നാൽ ആരാണ് മികച്ചതെന്ന് വെള്ളിയാഴ്ച്ചത്തെ മത്സരത്തോട് കൂടി അറിയാം. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി ഞങ്ങളോടൊപ്പമുണ്ട്. അത് ഞങ്ങൾക്ക് വലിയ മുൻതൂക്കമാണ് നൽകുന്നത്.”

  “നല്ല മധ്യനിരതാരങ്ങൾ അടങ്ങിയ ശക്തമായ ടീമാണ് ബാഴ്സ. സെർജിയോ ബുസ്ക്കെറ്റ്സ് എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. റിക്കി പുജ്‌ വളരെയധികം പ്രതിഭാശാലിയായ കളിക്കാരനാണ്. ലാമാസിയയിൽ നിന്നും വന്ന മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹവും. ബാഴ്സയോടൊപ്പം ചേരാൻ നിൽക്കുന്ന പ്യാനിച്ച് മികച്ച താരമാണ്. കഴിഞ്ഞ സീസണിൽ ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിരുന്നു. ടീമിനെ ശക്തമാക്കാൻ അദ്ദേഹത്തിന്റെ വരവോടെ കഴിയും” ഡി ജോങ് വ്യക്തമാക്കി

 4. നാപോളിയ്‌ക്കെതിരെ ഇടംകൈയില്‍ ബാന്‍ഡേജ്, ആ രഹസ്യം വെളിപ്പെടുത്തി ഡി ജോങിന്റെ കാമുകി

  Leave a Comment

  നാപോളിയുമായി നടന്ന പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ പരിക്കിന് ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ഫ്രങ്കി ഡി ജോങിന്റെ കയ്യിൽ കെട്ടിയിരുന്ന ബാൻഡേജിനെ ചുറ്റിപറ്റി ബാഴ്‌സ ആരാധകർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു. എന്നാൽ ആ രഹസ്യം വെളിച്ചത് കൊണ്ടുവന്നിരിക്കുകയാണ് ഡി ജോങിന്റെ കാമുകിയായ മിക്കി കീമെനെയ്.

  കയ്യിൽ ബാൻഡേജും കെട്ടി കളത്തിലിറങ്ങിയ ഡി ജോംഗ് മികച്ച പ്രകടനമാണ് ബാഴ്‌സക്ക് വേണ്ടി കാഴ്ച വെച്ചത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നാപോളിയെ തകർത്തു ബാഴ്‌സ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. മത്സരത്തിൽ ലെങ്ലെറ്റും മെസിയും സുവാരസും ഗോൾ നേടിയപ്പോൾ നാപോളിക്ക് വേണ്ടി ഇൻസിഗ്നെ ലക്ഷ്യം കണ്ടു.

  ആരാധകലോകത്തിന്റെ സംശയത്തിന് മിക്കി ഇതോടെ ഉത്തരം നൽകിയിരിക്കുകയാണ്. തേനീച്ചയുടെ കുത്തേറ്റു ഇടം കയ്യിനുണ്ടായ നീരുമൂലമാണ് ബാൻഡേജ് ഇടേണ്ടി വന്നത്. മത്സരത്തിൽ താരത്തിനിത് ബുദ്ദിമുട്ടാവേണ്ട എന്ന് കരുതിയാണ് ഡോക്ടറുടെ നിർദേശപ്രകാരം ബാൻഡേജ് ഇട്ടത്.

  എന്നാൽ ചോദ്യത്തിനുള്ള മിക്കിയുടെ ഉത്തരം കേട്ടു എല്ലാവരും ചിരിക്കുകയാണുണ്ടായത്. ശനിയാഴ്ച നടന്ന ട്രെയിനിങ് ഫോട്ടോകളിൽ നീരുവന്ന് വീർത്ത കയ്യുമായി ഡി ജോംഗ് പ്രത്യക്ഷപ്പെട്ടിരുന്നു. തേനീച്ചയുടെ കുത്തേറ്റെങ്കിലും ഒരു ബുദ്ദിമുട്ടും കൂടാതെ താരം ട്രെയിനിങ് പൂർത്തിയാക്കിയിരുന്നു.