Tag Archive: FC Goa

  1. ഇവാൻ ഈ ടീമിനെ വീണ്ടും ഫോമിലെത്തിക്കും, ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പ്രശംസിച്ച് എഫ്‌സി ഗോവ പരിശീലകൻ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിന്റെ നിരാശയെ മറികടന്ന് ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ ഇന്ന് എഫ്‌സി ഗോവക്കെതിരെ ഇറങ്ങാൻ പോവുകയാണ്. ഇതിനു മുൻപ് രണ്ടു ടീമുകളും തമ്മിൽ ഗോവയുടെ മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം മൈതാനത്താണ് ഇറങ്ങാൻ പോകുന്നത്.

    പരിക്കുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് സീസണിൽ വലിയ തിരിച്ചടി നൽകിയത്. നിലവിൽ അഡ്രിയാൻ ലൂണ അടക്കം അഞ്ചു താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ഇവർ ഈ സീസണിൽ തിരിച്ചുവരാൻ സാധ്യതയില്ലെന്ന് പരിശീലകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ താരങ്ങളുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നാണ് എഫ്‌സി ഗോവ പരിശീലകൻ പറയുന്നത്.

    “ബാൽക്കനിക്ക് വ്യക്തികൾ വളരെ കരുത്തുറ്റവർ ആകുമെന്ന് തെളിയിച്ച് ശക്തമായ ഒരു ഗ്രൂപ്പിനെയാണ് ഇവാൻ വുകോമനോവിച്ച് നയിച്ചിരുന്നത്. താരങ്ങളെ മികച്ച പ്രകടനം നടത്താൻ അദ്ദേഹം പ്രേരിപ്പിക്കുമെന്ന് എനിക്കുറപ്പാണ്. മൂന്നു തോൽവികൾ ഉണ്ടായെങ്കിലും കൊച്ചിയിൽ ആരാധകരുടെ പിന്തുണയോടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗോവ പരിശീലകൻ മാർക്വസ് പറഞ്ഞു.

    കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റേതിന് സമാനമായ സാഹചര്യമാണ് എഫ്‌സി ഗോവയും നേരിടുന്നത്. സീസണിന്റെ രണ്ടാം പകുതിയിൽ നാല് മത്സരങ്ങൾ കളിച്ച ടീം അതിൽ ഒരെണ്ണത്തിൽ മാത്രമേ വിജയം നേടിയിട്ടുള്ളു. അതിനു പുറമെ അവസാനത്തെ രണ്ടു മത്സരങ്ങളിൽ ടീം തോൽവി വഴങ്ങുകയും ചെയ്‌തു. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയപ്രതീക്ഷ ആരാധകർക്കുണ്ട്.

  2. ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ പ്രീമിയർ ലീഗ് ക്ലബ് നോട്ടമിടുന്നു, സ്വന്തമാക്കുന്നതിനു പിന്നിൽ ലക്ഷ്യങ്ങളുണ്ട്

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബുകളിൽ ഒരെണ്ണത്തിൽ പോലും ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ കളിചിട്ടുണ്ടാകില്ല. എന്നാൽ സമീപഭാവിയിൽ തന്നെ അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിൽ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഎസ്എല്ലിലെ മുൻനിര ക്ലബുകളിൽ ഒന്നായ എഫ്‌സി ഗോവയുടെ താരമായ ജയ് ഗുപ്‌തയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ക്ലബുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ജയ് ഗുപ്‌ത. മുൻപ് പൂനെ സിറ്റിയിൽ കളിച്ചിരുന്ന താരം അതിനു ശേഷം യൂറോപ്പിലെ ചില ക്ലബുകളിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ എഫ്‌സി ഗോവ സ്വന്തമാക്കിയ താരം ഈ സീസണിൽ ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുകയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന പ്രകടനം നടത്തുകയും ചെയ്യുന്നു.

    ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പർ ജയ് ഗുപ്‌തയെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്നാണു ക്ലബുമായി ബന്ധപ്പെട്ട വിശകലനങ്ങൾ നടത്തുന്ന ഒരു ഫുട്ബോൾ വിദഗ്ദൻ ട്വിറ്റർ പേജിലൂടെ വെളിപ്പെടുത്തുന്നത്. ഹ്യുങ് മിൻ സോണിനെ സ്വന്തമാക്കിയതിലൂടെ സൗത്ത് കൊറിയയിൽ നിന്നും ടോട്ടനത്തിനു ഒരുപാട് ആരാധകർ ഉണ്ടായതു പോലെ ഇന്ത്യയിൽ നിന്നും ആരാധകരെ സൃഷ്ടിക്കാനുള്ള ശ്രമവും അതിലുണ്ട്.

    എന്നാൽ കേവലം ആരാധകരെ സൃഷ്‌ടിക്കാൻ വേണ്ടി മാത്രമുള്ള സൈനിങ്ങായല്ല ടോട്ടനം അതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ നിന്നും ഇതുവരെ ഉണ്ടായി വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രതിഭയാണ് ജയ് ഗുപ്തയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഉദോഗിയുടെ ബാക്കപ്പായി ടോട്ടനത്തിനു താരത്തെ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

    ടോട്ടനത്തിനു പുറമെ ബ്രൈട്ടനും ജയ് ഗുപ്തക്ക് വേണ്ടി രംഗത്തു വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഈ അഭ്യൂഹങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഒഡിഷ എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരു ലോകോത്തര ഗോൾ ജയ് ഗുപ്‌ത നേടിയിരുന്നു. അഭ്യൂഹങ്ങൾ യാഥാർഥ്യമായാൽ അത് ഇന്ത്യൻ ഫുട്ബോളിന് അഭിമാനിക്കാൻ വക നൽകുന്ന ഒന്നായിരിക്കും.

  3. മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭമാക്കാൻ കഴിഞ്ഞില്ല, ഗോവ വിജയം അർഹിച്ചിരുന്നുവെന്ന് പരിശീലകൻ

    Leave a Comment

    പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എങ്കിലും കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിജയം അർഹിച്ചിരുന്നത് ഗോവ തന്നെയാണെന്ന് ടീമിന്റെ പരിശീലകൻ മനോലോ മാർക്വസ്. ഇന്നലെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മത്സരത്തിൽ ലഭിച്ച വമ്പൻ അവസരങ്ങൾ മുതലെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    “എല്ലായ്‌പ്പോഴും ടേബിൾ പരിശോധിച്ച് ടീം ഒന്നാം സ്ഥാനത്തുണ്ടെന്ന് കാണുന്നത് സന്തോഷകരമാണ്. ഇതിൽ കുറവ് ഗെയിമുകൾ കളിച്ച ടീമുകൾ ഉള്ളതിനാൽ പോയിന്റ് ടേബിൾ ഒരു യാഥാർഥ്യമല്ല. എന്നാൽ ലീഗിൽ ഞങ്ങൾക്ക് രണ്ട് പോയിന്റ് മാത്രമാണ് നഷ്ടമായത് എന്നതിനാൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് മാത്രമേ ഞങ്ങളെ മറികടക്കാൻ കഴിയൂ.” അദ്ദേഹം പറഞ്ഞു.

    “ഞങ്ങൾ ആക്രമണത്തിന്റർ കാര്യത്തിൽ വളരെ മികച്ച ടീമിനെ നേരിട്ടതിനാൽ ഞാൻ സന്തോഷവാനാണ്. പെപ്ര, ലൂണ, രാഹുൽ കെപി തുടങ്ങിയ മുൻനിര താരങ്ങൾ അവർക്കുണ്ട്. സെറ്റ് പീസുകളിൽ, അവ വളരെ അപകടകരമാണ്. അവർ ധാരാളം അവസരങ്ങൾ സൃഷ്ടിച്ചില്ല, ഞങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു, മത്സരം വിജയിക്കാൻ ഞങ്ങൾ അർഹരായിരുന്നു.” അദ്ദേഹം പറഞ്ഞു.

    “ഗെയിമുകൾ പൂർണമായും സ്വന്തമാക്കുന്നതിൽ ഞങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുന്ദ്. ഞങ്ങൾക്ക് വ്യക്തമായ ചില അവസരങ്ങൾ ഉണ്ടായിരുന്നു, അത് മുതലെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർക്ക് സമനില നേടാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്‌തു.” അദ്ദേഹം പറഞ്ഞു.

    ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് കൂടുതൽ മികച്ച അവസരങ്ങൾ ഉണ്ടാക്കിയത് ഗോവ തന്നെയാണ്. എന്നാൽ ഫിനിഷിങ്ങിലുള്ള പോരായ്‌മയും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും അതിനെ തടഞ്ഞു. ലഭിച്ച അവസരങ്ങൾ ഗോവ കൃത്യമായി മുതലെടുത്തിരുന്നു എങ്കിൽ മത്സരത്തിൽ നാല് ഗോളുകളെങ്കിലും ഗോവ നെടുമായിരുന്നു.

  4. ചെയ്യാത്ത ഫൗളിന് ഫ്രീകിക്ക്, അതിൽ നിന്നും ഗോൾ; ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത് റഫറി തന്നെ

    Leave a Comment

    2016നു ശേഷം പിന്നീട് ഗോവയുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയായിരുന്നു. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് വീഴുകയും അപരാജിത കുതിപ്പ് തുടർന്ന് ഗോവ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്‌തു.

    മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മോശമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ആദ്യത്തെ ഇരുപതു മിനുട്ട് മാത്രമാണ് ഗോവ ഗോൾകീപ്പർക്ക് ഭീഷണിയുയർത്തുന്ന മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് സംഘടിപ്പിച്ചത്. അതിനു ശേഷം ഗോവയുടെ ആക്രമണങ്ങൾ കൊണ്ട് നിറഞ്ഞ മത്സരത്തിൽ അവർ ലീഡ് നേടുകയും ചെയ്‌തു. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് ഒരു അവസരവും നൽകാതെ പ്രകടനവും നൽകാതെ തളച്ചിടാനും അവർക്ക് കഴിഞ്ഞു.

    അതേസമയം അർഹിച്ച രീതിയിലല്ല ഗോവ ലീഡ് നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോൾ വന്നത്. ഗോവ താരത്തെ ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് നവോച്ച സിങ് ഫൗൾ ചെയ്‌തതിന്‌ റഫറി ഫ്രീകിക്ക് അനുവദിച്ചു. താൻ ഫൗൾ ചെയ്‌തിട്ടില്ലെന്ന് ഉറപ്പുള്ള നവോച്ച സിങ് രൂക്ഷമായി പ്രതികരിച്ചതിന് താരത്തിന് റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു.

    എന്നാൽ അതൊരു ഫൗൾ അല്ലെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. കാലിടറിയാണ് ഗോവ താരം വീണത്. ലൈൻ റഫറി അതിൽ ഫൗൾ വിളിച്ചില്ലെങ്കിലും മെയിൻ റഫറി ഫൗൾ നൽകി. ആ ഫൗളിനുള്ള ഫ്രീ കിക്കിൽ നിന്നുമാണ് ഗോവ ഗോൾ നേടിയത്. വിക്റ്റർ എടുത്ത ഫ്രീ കിക്ക് റൗളിൻ ബോർജസ് ഒരു വോളിയിലൂടെ പോസ്റ്റിലേക്ക് വിട്ട് ഗോവക്ക് ലീഡ് നേടിക്കൊടുത്തു.

    ഗോവയുടെ ആക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ പ്രതിരോധിച്ചിരുന്നു. അനാവശ്യമായി നൽകിയ ആ ഫ്രീകിക്കിൽ നിന്നുമുള്ള ആ ഗോൾ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മത്സരത്തിൽ സമനിലയെങ്കിലും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞേനെ. എന്തായാലും ബ്ലാസ്റ്റേഴ്‌സിന് റഫറി നൽകിയ തിരിച്ചടികളിൽ മറ്റൊന്ന് കൂടിയായി ഇത് മാറി.

  5. ഇവാന്റെ പോരാട്ടവീര്യം അദ്ദേഹത്തിന്റെ ടീമിനുമുണ്ട്, കേരള ബ്ലാസ്റ്റേഴ്‌സ് വെല്ലുവിളിയെന്ന് ഗോവ പരിശീലകൻ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ഇന്ന് രാത്രി ഇറങ്ങുമ്പോൾ ഗോവക്ക് മുൻതൂക്കമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലീഗിൽ ഇതുവരെ ആറു മത്സരങ്ങൾ കളിച്ചപ്പോൾ ഒരെണ്ണത്തിൽ പോലും തോൽക്കാതെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അവർക്ക് സ്വന്തം മൈതാനത്താണ് മത്സരമെന്നത് കൂടുതൽ കരുത്തു നൽകുന്നു.

    അതേസമയം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സും മോശമല്ലാത്ത ഫോമിലാണ് കളിക്കുന്നത്. എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ അവർ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അഞ്ചു മത്സരങ്ങളിൽ വിജയം നേടിയ അവർ മികച്ച പോരാട്ടവീര്യം വിജയം നേടാതിരുന്ന മത്സരങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്‌തു. അതുകൊണ്ടു തന്നെ ടീമിനെ വളരെയധികം സൂക്ഷിക്കണമെന്നാണ് ഗോവ പരിശീലകൻ പറയുന്നത്.

    “ഇവാനും ഞാനും തമ്മിൽ നല്ല ബന്ധമാണുള്ളത്. വളരെയധികം മത്സരബുദ്ധിയുള്ള അദ്ദേഹത്തിന് ആ ഗുണം തന്റെ ടീമിലും വളർത്തിയെടുക്കാൻ കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന് പരിശീലകൻ വളരെ പ്രധാനമാണ്, അവരെ നിയന്ത്രിക്കാനും ബോധ്യപ്പെടുത്താനുമുള്ള കഴിവുണ്ട്. ഐ‌എസ്‌എല്ലിലെ മികച്ച മൂന്ന് കളിക്കാരിൽ ഒരാളായ ലൂണ അവരുടെ ടീമിലാണ്. ഇരു ടീമുകൾക്കും വിജയസാധ്യതയുള്ള മികച്ച കളിയാകും ഇത്.”

    “അവർ ഞങ്ങളേക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും അവർക്ക് പ്രധാന കളിക്കാർ ലഭ്യമല്ലാത്ത സമയങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ശ്രദ്ധിക്കുക. നടക്കാൻ പോകുന്നത് ഒരു കടുപ്പമേറിയ കളിയായിരിക്കും, എന്നാൽ ഐഎസ്എല്ലിലെ ഓരോ മത്സരവും ഒരു യുദ്ധമാണ്, ഞങ്ങൾ കടുത്ത പോരാട്ടത്തിന് തയ്യാറാണ്.” അദ്ദേഹം പറഞ്ഞു.

    ഗോവക്കെതിരെയുള്ള മോശം റെക്കോർഡ് മറികടക്കുക എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ മൈതാനത്ത് ഒരു തവണ മാത്രമേ വിജയം നെറ്റിയിട്ടുള്ളൂ എന്ന റെക്കോർഡും മറികടക്കാനുണ്ട്. അതിനു ഇന്ന് കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

  6. കോപ്പലൊഴികെ മറ്റാർക്കും സാധിച്ചിട്ടില്ല, ഇന്നു ചരിത്രം തിരുത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമോ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു വമ്പൻ പോരാട്ടമാണ് ഇന്ന് രാത്രി നടക്കാൻ പോകുന്നത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും രണ്ടാം സ്ഥാനത്തു നിൽക്കുന്ന എഫ്‌സി ഗോവയും തമ്മിലുള്ള മത്സരം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ഈ സീസണിൽ ഒരു മത്സരവും തൊറ്റിട്ടില്ലാത്ത ഗോവയുടെ മൈതാനത്താണ് മത്സരം നടക്കുന്നത്.

    മത്സരത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയൊരു നാണക്കേട് മാറ്റാനുണ്ട്. എഫ്‌സി ഗോവയുടെ മൈതാനത്ത് വളരെക്കാലമായി വിജയിച്ചിട്ടില്ലെന്ന നാണക്കേടാണ് മാറ്റാനുള്ളത്. ഇതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ മൈതാനത്ത് വിജയിച്ചിരിക്കുന്നത് ഒരേയൊരു തവണയാണ്. സ്റ്റീവ് കൊപ്പൽ പരിശീലകനായിരിക്കുന്ന സമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ടീമിന്റെ വിജയം.

    ഇവാൻ വുകോമനോവിച്ച് പരിശീലകനായതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടുവെങ്കിലും ഗോവയുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം പരിശീലകനായ ആദ്യത്തെ സീസണിൽ രണ്ടു മത്സരങ്ങളിലും സമനിലയാണ് വഴങ്ങിയതെങ്കിൽ കഴിഞ്ഞ സീസണിൽ സ്വന്തം മൈതാനത്ത് വിജയവും ഗോവയുടെ മൈതാനത്ത് തോൽവിയുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഫലങ്ങൾ.

    ഗോവക്കെതിരായ ഇതുവരെയുള്ള മുഴുവൻ റെക്കോർഡുകൾ നോക്കുമ്പോഴും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമല്ല കാര്യങ്ങൾ. രണ്ടു ടീമുകളും തമ്മിൽ പതിനെട്ടു തവണ ഏറ്റുമുട്ടിയപ്പോൾ പത്ത് തവണയും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. നാല് മത്സരങ്ങളിൽ മാത്രം വിജയം നേടിയപ്പോൾ ബാക്കിയുള്ള നാല് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു.

    ഇന്നത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകളുണ്ട്. ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. എന്നാൽ എവേ മത്സരങ്ങൾ കൂടുതൽ കളിക്കാത്തതിനാൽ ഒരു വമ്പൻ ടീമിനെതിരെയുള്ള മത്സരം എങ്ങിനെയാകുമെന്ന ആകാംഷ ആരാധകർക്കുണ്ട്. ഇതുവരെയുള്ള നാണക്കേട് മാറ്റാൻ ടീമിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

  7. “ലൂണ മികച്ച താരം മാത്രമല്ല, യഥാർത്ഥ നായകൻ കൂടിയാണ്”- പ്രശംസയുമായി ഗോവ പരിശീലകൻ

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിൽ ഇന്ന് രാത്രി നടക്കാനിരിക്കുന്ന പോരാട്ടത്തെ ആരാധകർ ആകാംക്ഷയോടെയാണ് സമീപിക്കുന്നത്. ഈ സീസനിലിതു വരെ എട്ടു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇതുവരെ രണ്ടു മത്സരങ്ങൾ മാത്രമാണ് എതിരാളികളുടെ മൈതാനത്ത് കളിച്ചിട്ടുള്ളത്. സീസണിലെ ഒരേയൊരു തോൽവി എവേ ഗ്രൗണ്ടിൽ വഴങ്ങിയതിനാൽ തന്നെ ഇന്നു നടക്കുന്ന മൂന്നാമത്തെ എവേ മത്സരം വളരെയധികം ആശങ്കയുണ്ടാക്കുന്നതാണ്.

    കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കുന്തമുനയെന്നു വിളിക്കാൻ കഴിയുന്ന താരം ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയാണ്. ഈ സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് താരം ടീമിനായി ഗോൾ നേടുകയോ ഗോളിനു വഴിയൊരുക്കുകയോ ചെയ്യാതിരുന്നിട്ടുള്ളത്. നായകനായതിനു ശേഷം കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന താരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ വെക്കുമ്പോൾ എഫ്‌സി ഗോവയുടെ പരിശീലകനും ലൂണയെ പ്രശംസിച്ച് രംഗത്തു വരികയുണ്ടായി.

    “കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനായ അഡ്രിയാൻ ലൂണ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ ഒരാളാണെന്നാണ് ഞാൻ കരുതുന്നത്. എല്ലാം കൊണ്ടും പൂർണതയിലെത്തിയ താരമാണ് അദ്ദേഹം. ആക്രമണത്തിൽ മാത്രമല്ല, കളിക്കളത്തിലും പുറത്തും അദ്ദേഹം ഒരു യഥാർത്ഥ നായകനായി തുടരുന്നു.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗോവ പരിശീലകൻ പറഞ്ഞു.

    ബ്ലാസ്റ്റേഴ്‌സിന്റെ മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രകടനത്തിന്റെ കണക്കുകൾ എടുത്തു നോക്കിയാൽ അതിലെല്ലാം അഡ്രിയാൻ ലൂണ മുന്നിൽ തന്നെയുണ്ടാകും. അതുകൊണ്ടു തന്നെ ഗോവക്കെതിരെയും ടീമിനെ വിജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

  8. സര്‍പ്രൈസ് നീക്കവുമായി ഐഎസ്എല്‍ ക്ലബ്, ഗോവയുടെ ഗോളടി യന്ത്രത്തെ റാഞ്ചി

    Leave a Comment

    ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണിലെത്തിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഇഗോര്‍ അംഗൂളോ ഇന്ത്യയില്‍ തുടരും. എഫ്‌സി ഗോവയില്‍ നിന്ന് ഒഡീഷ എഫ്‌സിയാണ് അംഗൂളോയെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗോവയ്ക്കായി ഗോളുകള്‍ അടിച്ച് കൂട്ടിയാണ് ഈ മുതിര്‍ന്ന താരം ഐഎസ്എല്ലില്‍ വരവറിയിച്ചത്.

    പോളിഷ് ടീമായ ഗോര്‍നിക് സാബ്രെസെയില്‍ നിന്നായിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്. അംഗുളോ കഴിഞ്ഞ സീസണില്‍ ഗോവയ്ക്ക് വേണ്ടി 14 ഗോളുകളും നേടിയിരുന്നു.

    ഒരു വര്‍ഷത്തെ കരാറിലാണ് ഒഡീഷ എഫ്‌സി അംഗൂളോയെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ലീഗില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമാണ് ഒഡീഷ. അംഗൂളോ ആകട്ടെ കഴിഞ്ഞ സീസണ്‍ അവസാനത്തോടെ എഫ്‌സി ഗോവ വിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്ിതരുന്നു.

    37കാരനാണ്‍ ആംഗുളോ. മുമ്പ് സ്‌പെയിന്‍ യൂത്ത് ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ അത്‌ലറ്റിക് ബില്‍ബാവോയിലൂടെ വളര്‍ന്ന താരമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പഴയ പരിശീലകന്‍ കിബു വികൂനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അംഗൂളോ. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഉയര്‍ത്തിയ വെല്ലുവിളികളെയെല്ലാം മറികടന്നാണ് കഴിഞ്ഞ സീസണില്‍ അംഗൂളോയെ എഫ്‌സി ഗോവ സ്വന്തം നിരയിലെത്തിച്ചത്.

  9. ചാമ്പ്യന്‍സ് ലീഗില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി, ചരിത്രമെഴുതി എഫ്‌സി ഗോവ

    Leave a Comment

    ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതുചരിത്രമെഴുതി ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവ. എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന നേട്ടമാണ് ഗോവന്‍ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.

    എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഡ്രോ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രതിനിധികളായി ചാംപ്യന്‍സ് ട്രോഫിക്ക് എത്തുന്ന ഗോവ ഗ്രൂപ്പ് ഇയില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. കടുത്ത എതിരാളികളെയാണ് ഗ്രൂപ്പ് ഇയില്‍ ഗോവ നേരിടേണ്ടത്.

    കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ഇറാനിയന്‍ ക്ലബ് പസേപുലസ് എഫ്‌സിയാണ് പ്രധാന എതിരാളി. ഖത്തര്‍ ക്ലബ് അല്‍ റയാന്‍ ആണു ഗ്രൂപ്പ് ഇയിലെ മറ്റൊരു ക്ലബ്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ എട്ട് തവണ വിജയികളായ ടീമാണ് അല്‍ റയാന്‍. യുഎഇ ക്ലബ് അല്‍ വഹ്ദയും ഇറാഖ് ക്ലബ് അല്‍ സാവ്റയും തമ്മിലുള്ള യോഗ്യതാ മത്സരത്തില്‍ വിജയിക്കുന്ന ക്ലബാണ് നാലാമതായി ഗ്രൂപ്പില്‍ ഇടം നേടുക.

    ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് യോഗ്യത നേടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഇന്ത്യയിലെ ഒന്നാം നിര ക്ലബ് മത്സരമായി എഎഫ്‌സി കഴിഞ്ഞ വര്‍ഷം അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യന്‍ ക്ലബിന് എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പ്രവേശനം ലഭിച്ചത്.

    ഐഎസ്എല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നാമത് എത്തുന്ന ടീമിനാണ് എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജില്‍ പ്രവേശനം. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയായിരുന്നു ഗ്രൂപ്പ് സ്റ്റേജില്‍ ഒന്നാമത് എത്തിയത്. ഇതോടെ ആദ്യമായി എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ എത്തുന്ന ടീമായും എഫ്‌സി ഗോവ മാറി.

    നേരത്തെ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകള്‍ ഏഷ്യന്‍ ക്ലബ് ചാംപ്യന്‍ഷിപ്പ് കളിച്ചിട്ടുണ്ടെങ്കിലും എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് കളിക്കാന്‍ പോകുന്നത്.

    ഗോവ ഉള്‍പ്പെടുന്ന വെസ്റ്റ് സോണ്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഏപ്രില്‍ 14 മുതല്‍ 30 വരെയാണു നടക്കുക. ഈസ്റ്റ് സോണ്‍ മത്സരങ്ങള്‍ ഏപ്രില്‍ 21 മുതല്‍ മേയ് 7 വരെയും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഒരു മത്സര വേദിയില്‍ മാത്രമാണ് ഗ്രൂപ്പ് തല മത്സരങ്ങള്‍ നടക്കുക. ഇതിന്റെ തിരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കും.

  10. ബുണ്ടസ് ലിഗ വമ്പന്‍മാരുമായി കൂട്ടുകൂടി ഐഎസ്എല്‍ വമ്പന്‍മാര്‍

    Leave a Comment

    ബുണ്ടസ് ലിഗ സൂപ്പര്‍ ക്ലബായ ആര്‍ ബി ലെപ്്‌സിഗുമായി കൂട്ടുകൂടി ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവ. ലെപ്‌സിഗിന്റെ സ്ട്രാറ്റജിക് പാര്‍ട്ടണറായാണ് എഫ്‌സി ഗോവ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഇരുവും കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

    ഇതോടെ ലെപ്‌സിഗിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനി മുതല്‍ എഫ് സി ഗോവയ്ക്കും ഉപയോഗിക്കാം. കൂടാതെ ലെപ്‌സിഗ് ഗോവയ്ക്ക് പരിശീലന സഹായവും നല്‍കും. പ്രമുഖ എനര്‍ജി ഡ്രിങ്ക് ആയ റെഡ് ബുളിന്റെ ഉടമസ്ഥതിയിലുളള ക്ലബാണ് ആര്‍ബി ലെപ്‌സിഗ്.

    ഇതോടെ ഈ സീസണില്‍ തന്നെ വിദേശ ക്ലബുമായി കരാറുണ്ടാക്കുന്ന മൂന്നാമത്തെ ക്ലബായി മാറി ഗോവ. നേരത്തെ ഹൈദരാബാദും മുംബൈ സിറ്റി എഫ്‌സിയുമെല്ലാം വിദേശ ക്ലബുകളുമായി കരാര്‍ ഒപ്പിട്ടിരുന്നു.

    അതെസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഈ മാസം 20ന് ആരംഭംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ആദ്യ മത്സരം. നിലവില്‍ ഗോവയിലുളള ടീമുകളെല്ലാം പരസ്പരം സൗഹൃദ മത്സരം നടത്തുകയാണ്.