Tag Archive: England Cricket Team

 1. കടുത്ത തീരുമാനത്തിനൊരുങ്ങി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം, കൈയ്യടിക്കടാ

  Leave a Comment

  സഹകളിക്കാരായ മുഈന്‍ അലിക്കും ജോഫ്ര ആര്‍ച്ചര്‍ക്കും നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കടുത്ത നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഇംഗ്ലീഷ് താരങ്ങള്‍. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ തന്നെ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബ്രോഡ് വ്യക്തമാക്കി.

  സോഷ്യല്‍ മീഡിയകൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട് എന്നാല്‍ കൃത്യമായ ഒരു നിലപാടെടുക്കാന്‍ അത് കുറച്ച് കാലത്തേക്ക് വേണ്ടന്ന് വെക്കാനും താന്‍ ഒരുക്കമാണെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

  ഇക്കാര്യത്തില്‍ ഒരു തീരുമാനം ഡ്രസിങ് റൂമില്‍ നിന്നാണ് വരേണ്ടത്. ടീമിന് ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയാല്‍ ഞങ്ങളുടെ വിശ്വാസങ്ങള്‍ എന്തൊക്കെയാണെന്ന് തലപ്പത്തുള്ള വ്യക്തികളോട് തുറന്ന് പറയും. ഇത് ശരിക്കും ശക്തമായ സന്ദേശമാണ്. ഇത് തീര്‍ച്ചയായും നല്ല ഫലമുണ്ടാകുമെന്നാണ് ഉറച്ച വിശ്വാസം- സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

  കഴിഞ്ഞ ദിവസം മുഈന്‍ അലി ക്രിക്കറ്റ് കളിച്ചില്ലായിരുന്നെങ്കില്‍ ഐഎസില്‍ ചേര്‍ന്നേനെയെന്ന് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിന്‍ പരിഹസിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലീഷ് താരങ്ങല്‍ രംഗത്ത് വന്നിരുന്നു. തസ്ലീമയുടെ പരിഹാസം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

 2. കെപി എന്തായിരുന്നെന്ന് കങ്കാരുക്കള്‍ ആദ്യമായി തിരിച്ചറിഞ്ഞ ദിവസം

  Leave a Comment

  സനല്‍കുമാര്‍ പദ്മനാഭന്‍

  തന്റെ കൂടെയുള്ളവരുടെ കൈക്കരുത്തിലും കരളുറപ്പിലും ഉള്ള അമിതാത്മവിശ്വാസത്തില്‍ , കാടിനെയറിയാതെ കാടിനെ അടക്കി ഭരിക്കുന്നവനെകുറിച്ചു അറിയാതെ അയാളുടെ കാടിനുള്ളിലെ നിയമങ്ങളെ കുറിച്ചു അറിയാതെ ബ്രിസ്റ്റോളിലെ കൊടുങ്കാടിനുള്ളില്‍ നാറ്റ്വെസ്റ്റ് നിധി തേടി പോയി അപകടം സ്വയം ചോദിച്ചു വാങ്ങിയ റിക്കി പോണ്ടിങ് എന്ന നായകനെ ഇന്നും ഓര്‍മയുണ്ട്…..

  ബ്രിസ്റ്റോളില്‍ മൂന്നാം ഏകദിനവിജയം എന്ന നിധി തേടിയുള്ള അയാളുടെ യാത്രക്ക് ( 252 റണ്‍സ് പ്രതിരോധിക്കുക ) വിലങ്ങു തടി ആയി എതിരെ വന്ന സ്ട്രോസ് , ട്രെസ്‌കൊതിക് , ഫ്‌ലിന്റോഫ് , വോന്‍ , കോളിങ്വുഡ് തുടങ്ങിയ വന്യജീവികളും കാട്ടാറുകളും കാട്ടു മരങ്ങളും തീവ്രവിഷമുള്ള ഇഴജീവികളും എല്ലാം, അയാളുടെ കൂടെയുള്ള കൈക്കരുത്തു കൊണ്ടും കുതന്ത്രം കൊണ്ടും മായാജാലം കാണിക്കുന്ന മഗ്രാത്ത് , ഗില്ലസ്പി , കാസ്പറോവിച്, ബ്രോഗ് എന്നിവരുടെ മുന്നില്‍ പിടഞ്ഞു വീണപ്പോള്‍ ബ്രിസ്റ്റോളില്‍ സ്‌കോര്‍ കാര്‍ഡില്‍ തെളിഞ്ഞു വന്ന ഇംഗ്ലണ്ട് 150/5 അക്കങ്ങള്‍ കണ്ടപ്പോള്‍ പോണ്ടിങ് നിധി തന്റെ കയ്യില്‍ ഇരിക്കുന്ന സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു….

  ഇത് വരെയുള്ള യാത്രയില്‍ തങ്ങളുടെ വഴിക്കു കുറുകെ വന്നു പെട്ട പ്രതിബന്ധങ്ങളെ എല്ലാം തച്ചു തകര്‍ത്തു നില്‍ക്കുന്ന തന്റെ പോരാളികളെ കണ്ടപ്പോള്‍ അയാളുടെ കണ്ണിലെ തിളക്കത്തിന് പതിയെ ധാര്‍ഷ്ട്യത്തിന്റെ ഭാഷ്യം കലരുക ആയിരുന്നു….
  സ്‌കോര്‍ കാര്‍ഡില്‍ 160 ഇല്‍ നില്‍കുമ്പോള്‍ തങ്ങള്‍ക്കു തടസമായി നിന്ന ജോണ്‍സ് എന്ന കാട്ടുവള്ളിയെയും ബ്രോഗ് തുടച്ചു നീക്കിയപ്പോള്‍ , രികയേര്‍ഡ് റണ്‍ റേറ്റ് 7.76 എന്ന നിലയില്‍ 12 ഓവറില്‍ 93 റണ്‍സ്

  എതിരാളികള്‍ക്ക് ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം തന്നെ എന്നുറപ്പിച്ചു പോണ്ടിങ് തന്റെ മുന്നില്‍ തെളിഞ്ഞു വന്ന നിധിപേടകത്തില്‍ ആര്‍ത്തിയില്‍ പൊതിഞ്ഞ ആവേശത്തോടെ കൈ വെച്ചു എടുക്കാന്‍ തുടങ്ങവേ ആണു , തന്റെ കയ്യുടെ മുകളില്‍ എന്തോ ഭാരം കയറ്റി വച്ചത് പോലെ അയാള്‍ക്ക് തോന്നിയത് !

  ഇരുണ്ട വെളിച്ചത്തില്‍ തന്റെ കയ്യുടെ മുകളില്‍ ഇരിക്കുന്നത് മറ്റൊരു കൈപ്പത്തി ആണെന്ന് പതിയെ ഒരല്പം ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു , പതിയെ മുഖമുയര്‍ത്തി ആ കൈപ്പത്തിയുടെ ഉടമയുടെ മുഖം തിരഞ്ഞ അയാളുടെ കണ്ണില്‍ ആദ്യം തടഞ്ഞത് തിളക്കമുള്ളൊരു കടുക്കന്‍ ആയിരുന്നു

  ചെവിയില്‍ തിളങ്ങുന്ന കടുക്കനും , നടുവില്‍ മുകളിലേക്കു ഉയര്‍ത്തി വെച്ച ചെമ്പിച്ച മുടിയും , കൈ തെറുത്തു വെച്ച ഹാഫ് സ്ലീവ് ജേഴ്‌സിയും ആ ജേഴ്‌സിയുടെ പിറകിലെ 24 എന്ന നമ്പറും കണ്ടപ്പോള്‍ പോണ്ടിങ്ങിന്റെ ചുണ്ടില്‍ നിന്നും വിറയലോടെ ആ പേര് പിറന്നു വീണു ‘ കെ പി ‘

  ആ കാടിനെ ഒരു ലോലിപോപ്പ് പോലെ നുണഞ്ഞു നടക്കുന്നവന്‍ !

  ബ്രിസ്റ്റോള്‍ എന്ന കാടിനെ അടക്കി ഭരിക്കുന്ന രാജാവും കാട്ടില്‍ നിധി തേടിയെത്തിയ കൊള്ളക്കാരുമായുള്ള യുദ്ധം അവിടെ തുടങ്ങുക ആയിരുന്നു….

  മിഴികളില്‍ ആളിക്കത്തുന്ന അഗ്‌നിയുമായി നില്‍ക്കുന്ന അയാള്‍ക്കെതിരെ പോണ്ടിങ് രംഗത്തിറക്കിയ കരുത്തന്മാരില്‍ കരുത്തനായ ഗില്ലസ്പിയെ തൂക്കിയെടുത്തു നിലത്തടിച്ചു ഒരോവറില്‍ 17 റണ്‍സ് എടുത്തതോടെ പോണ്ടിങ് അപകടം മണത്തു തുടങ്ങിയിരുന്നു…..
  12 ഓവര്‍ നീണ്ടു നില്‍ക്കും എന്ന് കരുതിയ യുദ്ധം 9.3 ഓവറില്‍ അവസാനിക്കുമ്പോള്‍ പോരാട്ട ഭൂവില്‍ ഒറ്റ ഒരാള്‍ മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളു

  65 ബോളില്‍ 91 റണ്‍സോടെ അജയ്യനായി നിന്ന കെ പി…..!
  2005 നാറ്റ്വെസ്‌റ് സീരിസ് മൂന്നാം ഏകദിനം..
  ഓസ്ട്രേലിയ 252
  മൈക് ഹസി 84.
  ഇംഗ്ലണ്ട് 253( 47.3)
  കെ പി 91**
  മാന്‍ ഓഫ് ദി മാച്ച് : കെ പി…

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 3. അരങ്ങേറ്റത്തില്‍ അവന്‍ ഉണ്ടാക്കിയ ഇംപാക്റ്റ് മറ്റാര്‍ക്കെങ്കിലും സ്വപ്‌നം കാണാനാകുമോ?

  Leave a Comment

  ഷമീല്‍ സ്വലാഹ്

  പതിവുപോലെ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇംഗ്ലണ്ട് അടിയറവ് വെക്കാന്‍ പോകുന്നു. ത്രില്ലര്‍ ഗെയിമുകളൊന്നും അത്രകണ്ട് പ്രതീക്ഷിക്കണ്ട.. സാധാരണ പോലെ ഈ പരമ്പരയും കഴിയുമ്പോള്‍ ട്രോഫിയും പിടിച്ച് നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നു…..

  2005 ആഷസ് പരമ്പര തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ചില കരുതലുകള്‍ ഇങ്ങനെയെല്ലാമായിരുന്നു. എന്നാല്‍. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ലോര്‍ഡ്‌സില്‍ സമാപിച്ചപ്പോള്‍ 239 റണ്‍സിന് ഓസ്‌ട്രേലിയയില്‍ നിന്നേറ്റ തോല്‍വിക്കിടയിലും ഇംഗ്ലീഷ് നിരയില്‍ ഒരു ‘സ്പാര്‍ക്ക്’ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധയൂന്നി.

  മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയിന്‍ വോണ്‍, ജെയ്‌സന്‍ ഗില്ലെസ്പി….. തുടങ്ങി ഓസ്‌ട്രേലിയുടെ എക്കാലത്തേയും മികച്ചൊരു ബൗളിങ്ങ് യൂണിറ്റിനെതിരെ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങി, ഇംഗ്ലീഷ് ബാറ്റിങ്ങില്‍ ഇരു ഇന്നിങ്ങ്‌സിലും ടോപ് സ്‌കോററായ, നിര്‍ഭയനായി ബാറ്റ് ചെയ്‌തൊരു ഫ്രീക്കന്‍ യുവാവിലേക്കായിരുന്നു ആ ശ്രദ്ധകള്‍ പതിഞ്ഞത്. ഒരു fighting prowess മെന്റാലിറ്റിയുള്ള യുവാവ്..

  അത് ഇംഗ്ലീഷ് ടീമിനും ഊര്‍ജ്ജം കൂടി.. ഫ്‌ലിന്റോഫിനും, വോണിനും, സ്‌ട്രോസിനും,, ഹാര്‍മിസനുമെല്ലാം… ശൗര്യം കൂടി. പിന്നീടുള്ള മത്സരങ്ങളില്‍ വീറും വാശിയും വര്‍ധിച്ചു. മുന്‍കാല ‘ആഷസ് ത്രില്ലറുകള്‍’ മടങ്ങി വന്നു.

  ടെലിവിഷന് മുന്നില്‍ കൂടുതല്‍ സമയം ചിലവിടാന്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധര്‍ സമയം കണ്ടെത്തി. ഈ നൂറ്റാണ്ടില്‍ വെച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് കളിയാരാധകര്‍ വീക്ഷിച്ച ടെസ്റ്റ് പരമ്പരയിലൊന്നിലേക്കായി ഈ പരമ്പരക്ക് രൂപമാറ്റവും സംഭവിച്ചു.

  തുടര്‍ച്ചയായി 8 പരമ്പരകള്‍ക്കൊപ്പം., രണ്ട് പതിറ്റാണ്ടോളമായി അന്യം നിന്നിരുന്ന ആഷസ് കിരീടം ഇംഗ്ലണ്ട് തിരിച്ച് പിടിച്ചു. കൂട്ടത്തില്‍ ഏറെ നിര്‍ണ്ണായക പങ്ക് വഹിച്ച്, ഏറ്റവും കൂടുതല്‍ റണ്‍ ശേഖരം സ്വന്തം പേരിലാക്കി പരമ്പരയവസാനിച്ച ആ യുവാവിന്റെ സ്മാഷിങ്ങ് ബാറ്റിങ്ങിനൊപ്പം, അയാളും കളി ആരാധകരുടെ മനസ്സുകളില്‍ ഇടം നേടി.

  സ്‌ട്രോങ്ങ് ഡ്രൈവുകള്‍, അതി മനോഹരമായ ഹുക്ക്&പുള്‍ ഷോട്ടുകള്‍., ആരാധകരുടെ ആവേശമായ സ്വിച്ച്- ഹിറ്റ്, പിന്നെ എല്ലാത്തിനുമുപരി അദ്ദേഹത്തിന്റെ സിഗ്‌നേചര്‍ ഷോട്ട് ‘flamingo’ യും.

  ഇതുകൊണ്ടെല്ലാം തന്നെ ആരാധകരുടെ പ്രിയപ്പെട്ട ‘KP’ എന്ന പേരില്‍ അറിയപ്പെട്ട്, അരങ്ങേറ്റ പരമ്പരയില്‍ തന്നെ… ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കി. പില്‍കാലത്ത് ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് നടന്ന് കയറിയ കെവിന്‍ പീറ്റേഴ്‌സനായിരുന്നു ആ യുവാവ്.

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

   

 4. ഇംഗ്ലണ്ടിന് അടുത്ത തിരിച്ചടി, ആ താരം പുറത്ത്

  Leave a Comment

  ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിനെ തേടി ഒരു ദുഖവാര്‍ത്ത. യുവതാരം സാക് ക്രൗളിക്ക് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്്മാവും. കൈക്കുഴയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് കളിക്കാനാവില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

  ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി ഇറങ്ങുന്നതിനിടെ താരം തറയില്‍ കൈ കൂത്തി വീഴുകയായിരുന്നുവെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം. പിന്നീട് സ്‌കാന്‍ ചെയ്തശേഷം ക്രൗളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

  മൂന്നാമനായിട്ടാണ് താരം കളിക്കാറുള്ളത്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഓപ്പണറുടെ റോളിലായിരുന്നു താരം. സ്ഥിരം ഓപ്പണര്‍ റോറി ബേണ്‍സ് അവധിയില്‍ പ്രവേശിച്ചതോടെയാണ് ക്രൗളി ഓപ്പണറായത്.

  എന്നാല്‍ ബേണ്‍സ് തിരിച്ചെത്തിയതോടെ താരത്തെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു,. ഇതിനിടെയാണ് പരിക്കേല്‍ക്കുന്നത്.

  എന്തായാലും ശ്രീലങ്കന്‍ പര്യടനത്തില്‍ അത്ര മികച്ച ഫോമിലൊന്നും അല്ലായിരുന്നു 23കാരന്‍. നാല് ഇന്നിങ്സില്‍ നിന്നായി 35 റണ്‍സ് മാത്രമാണ് താരം നേടിയിരുന്നത്. പരിക്കില്‍ നിന്നും മുക്തനായ ഒല്ലീ പോപ്പ് ടീമിനൊപ്പം ചേര്‍ന്നിന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനം നഷ്ടമായ മൊയീന്‍ അലിയും സ്‌ക്വാഡിലുണ്ടാവും.

   

 5. ഡ്രെസ്സിംഗ് റൂമില്‍ നിന്നും രഹസ്യ സന്ദേശങ്ങള്‍, വിവാദം കത്തുന്നു

  Leave a Comment

  ഇംഗ്ലണട് ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനിടെയുണ്ടായ ചില സംഭവവികാസങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍engl ചൂടുപിടിക്കുകയാണ്. മത്സരത്തിനിടെ മൈതാനത്ത് നില്‍ക്കുന്ന ഇംഗ്ലീഷ് കളിക്കാര്‍ക്ക് ഡ്രസിങ് റൂമില്‍ നിന്നും രഹസ്യ സന്ദേശങ്ങള്‍ ലഭിച്ചതാണ് സംഭവം.

  ടീമിന്റെ അനലിസ്റ്റായ നതാന്‍ ലീമണ്‍ ബാല്‍ക്കണിയില്‍ നിന്ന് രഹസ്യ സന്ദേശങ്ങള്‍ ഇയാന്‍ മോര്‍ഗനും സംഘത്തിനും കൈമാറി. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും കോര്‍ത്തിണക്കിയ കോഡ് സന്ദേശങ്ങള്‍ ക്ലിപ് ബോര്‍ഡില്‍ തൂക്കിയിട്ട നിലയിലാണ് ക്യാമറ പിടികൂടിയത്.

  c3, 4e എന്നിങ്ങനെ രണ്ടു സന്ദേശങ്ങളാണ് ലീമണ്‍ മൈതാനത്തേക്ക് കൈമാറിയത്. ഇവ മത്സരസാഹചര്യങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണത്രെ.

  എന്നാല്‍ ഇത് വിവാദമായതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഇംഗ്ലീഷ് വക്താവ് രംഗത്തെത്തി. ‘തത്സമയ വിവര ഉറവിടമെന്നാണ്’ പുതിയ സന്ദേശ സംവിധാനത്തെ ഇംഗ്ലീഷ് മാനേജ്മെന്റ് വിശേഷിപ്പിക്കുന്നത്. ഇതിനായി ക്രിക്കറ്റ് നിയമത്തിലെ പഴുതും ഇംഗ്ലണ്ട് കണ്ടെത്തി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതിനാണ് ക്രിക്കറ്റില്‍ വിലക്ക്. എന്നാല്‍ ഇവിടെ സന്ദേശം കൈമാറുന്നതിന് പേനയും കടലാസും മാത്രമുള്ള അടിസ്ഥാനരീതി ഇംഗ്ലണ്ട് അവലംബിച്ചു. മാച്ച് റഫറിയില്‍ നിന്നും കാലേകൂട്ടി അനുവാദം വാങ്ങിയതിന് ശേഷമാണ് അനലിസ്റ്റ് സന്ദേശങ്ങള്‍ കൈമാറിയതെന്ന് ടീമിലെ ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡ് പറഞ്ഞു.

  ‘ചട്ടലംഘനമാണെങ്കില്‍ മാച്ച് റഫറി ഈ ആവശ്യം അംഗീകരിക്കില്ലായിരുന്നു. southക്രിക്കറ്റിലെ പുതിയ പതിവായി തത്സമയ വിവര ഉറവിടം മാറാം. ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. മൈതാനത്തുള്ള ക്യാപ്റ്റന് വിവരങ്ങള്‍ ലഭിക്കുന്നത് നല്ല കാര്യംതന്നെ’, മത്സരശേഷം മാര്‍ക്ക് വുഡ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവാഴ്ച്ച നടന്ന മത്സരത്തില്‍ മാര്‍ക്ക് വുഡ് കളിച്ചിരുന്നില്ല.

  കേവലം ഒരു ചെറിയ സഹായം മാത്രമാണ് ആ സന്ദേശങ്ങള്‍. ഇംഗ്ലണ്ട് ടീം പരീക്ഷണാര്‍ത്ഥം നടത്തിയത്. പുതിയ കാലത്ത് ഓരോ മത്സരത്തെക്കുറിച്ചും ഗഹനമായ വിവരം ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ ഇയാന്‍ മോര്‍ഗനും നതാന്‍ ലീമണും ചേര്‍ന്ന് പുതിയൊരു പരീക്ഷണം നടത്തിയെന്നുമാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നാം ട്വന്റി-20 ജയിച്ചതിന് ശേഷം ഉപനായകന്‍ ജോസ് ബട്ലര്‍ സംഭവത്തില്‍ വിശദീകരണം നല്‍കി.

  അനലിസ്റ്റ് നല്‍കുന്ന നിര്‍ദ്ദേശം കൈക്കൊള്ളണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മൈതാനത്തുള്ള ക്യാപ്റ്റന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നാണ് സന്ദേശ കൈമാറ്റത്തില്‍ ഇംഗ്ലണ്ട് ടീമിന്റെ വാദം. തീരുമാനങ്ങളെടുക്കാന്‍ ക്യാപ്റ്റനെ ആരും നിര്‍ബന്ധിക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരം നടക്കവെ വിവിധ ക്രമത്തിലുള്ള രഹസ്യ സന്ദേശങ്ങള്‍ ലീമണ്‍ തയ്യാറാക്കിവെച്ചിരുന്നു. ഇതില്‍ രണ്ടു സന്ദേശങ്ങളാണ് ഇദ്ദേഹം കൈമാറിയതും.

 6. ഇംഗ്ലണ്ട് സൂപ്പര്‍ താരം ടീം വിടുന്നു, ഇനി കളിയ്ക്കുക മറ്റൊരു രാജ്യത്തിനായി

  Leave a Comment

  ഇംഗ്ലണ്ട് സൂപ്പര്‍ താരം ലിയാം പ്ലങ്കറ്റ് ടീം വിടുന്നതിനെ കുറിച്ചുളള ആലോചനയിലാണ്. ഭാവിയില്‍ അമേരിക്കയ്ക്കായി കളിക്കാനാണ് പ്ലങ്കറ്റ് സാധ്യത തേടുന്നത്. ഇംഗ്ലണ്ട് കിരീടം ചൂടിയ 2019 ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് പ്ലങ്കറ്റ്,

  എന്നാല്‍ ലോകകപ്പിന് ശേഷം പ്ലങ്കറ്റ് ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനും താരത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട്, പരിശീലനത്തിനായി വിളിച്ച 55 താരങ്ങളില്‍ ഉള്‍പ്പെടാനും പ്ലങ്കറ്റിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അമേരിക്കയ്ക്കായി കളിയ്ക്കുന്നതിന്റെ സാധ്യത പ്ലങ്കറ്റ് നേടുന്നത്.

  തന്റെ ഭാര്യ അമേരിക്കന്‍ പൗരയാണെന്നും അതിനാലാണ് ആ സാധ്യത പരിഗണിക്കുന്നതെന്നും പ്ലങ്കറ്റ് പറയുന്നു. അത് വഴി ഇംഗ്ലണ്ട്, യു എസ് എ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് പ്ലങ്കറ്റ് കൂട്ടിചേര്‍ത്തു. അതേ സമയം നിലവില്‍ മുപ്പത്തിയഞ്ചുവയസുള്ള പ്ലങ്കറ്റിന്, അമേരിക്കന്‍ ദേശീയ ടീമില്‍ കളിക്കണമെന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് താമസം മാറേണ്ടിവരും. അമേരിക്കന്‍ ടീമില്‍ കളിക്കാന്‍ യോഗ്യനാവണമെങ്കില്‍ 3 വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ യോഗ്യത വേണം എന്നത് കൊണ്ടാണിത്.

  മാത്രമല്ല ഐസിസിയുടെ നിയമ പ്രകാരം ഒരു രാജ്യത്തിനായി കളിച്ച് നാല് വര്‍ഷം കഴിഞ്ഞാല്‍ മാത്രമാണ് മറ്റൊരു രാജ്യത്തിനായി കളിയ്ക്കാനാകു. ഇതോടെ പ്ലങ്കറ്റിന്റെ ആഗ്രഹം നടക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.