Tag Archive: David Villa

  1. വിശ്വസിച്ചേ തീരൂ, സ്പാനിഷ് സൂപ്പര്‍ താരത്തെ റാഞ്ചി ഐഎസ്എല്‍ ക്ലബ്

    Leave a Comment

    ലോകഫുട്‌ബോളിലെ ഇതിഹാസ താരം ഡേവിഡ് വിയ്യയെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് ഒഡീഷ എഫ്‌സി. ഒഡീഷ എഫ്‌സിയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഓപ്പറേഷന്‍സ് തലവനായാണ് വിയ്യയുടെ ഐഎസ്എല്‍ അരങ്ങേറ്റം. ഒഡീഷ എഫ്‌സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    ”ടീമിനായി കളിക്കുമോ എന്നതായിരുന്നു ഒഡീഷയുടെ ആദ്യ ചോദ്യം. ശരിയായ സമയമായെന്ന് തോന്നിയതുകൊണ്ടാണ് ഇനി കളിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം ഞാന്‍ തീരുമാനിച്ചത്. എനിക്ക് ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കാനാവില്ലെന്ന് ഞാന്‍ കരുതുന്നില്ല. കൃത്യമായി പരിശീലനം നടത്തിയാല്‍ ഇപ്പോഴും എനിക്ക് കളിക്കാനാവും. പക്ഷേ, കളിയില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച സമയം വളരെ കൃത്യമായിരുന്നു.” വിയ്യ പറഞ്ഞു.

    ഇന്ത്യയില്‍ കളിച്ചിട്ടില്ലെങ്കിലും 20 വര്‍ഷത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ തനിക്കുണ്ടെന്ന് വിയ്യ പറഞ്ഞു. ആ അനുഭവം പകര്‍ന്നുനല്‍കാന്‍ ശ്രമിക്കും. ഒപ്പം കളിച്ചിട്ടുള്ള മികച്ച താരങ്ങള്‍, കളി പറഞ്ഞുതന്ന മഹാന്മാരായ പരിശീലകര്‍ എന്നിവരൊക്കെ തന്റെ അനുഭവജ്ഞാനത്തിനു കരുത്താണ്. വലിയ ടൂര്‍ണമെന്റുകളില്‍ കളിച്ച പരിചയവും തനിക്കുണ്ട് എന്നും വിയ്യ കൂട്ടിച്ചേര്‍ത്തു.

    വലന്‍സിയ, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങി നിരവധി ക്ലബുകള്‍ക്കായി വിയ്യ കളിച്ചിട്ടുണ്ട്. മൂന്ന് വീതം ലാലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും അദ്ദേഹം നേടിയിട്ടുണ്ട്. 2010 ഫുട്‌ബോള്‍ ലോകകപ്പും വിയ്യ സ്വന്തമാക്കി.

    കഴിഞ്ഞ സീസണില്‍, ടേബിളില്‍ ഏറ്റവും അവസാനമാണ് ഒഡീഷ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ ഈ സീസണില്‍ മികച്ച തയ്യാറെടുപ്പുകളാണ് ഒഡീഷ നടത്തുന്നത്.

  2. ഐഎസ്എല്‍ പരിശീലകനെ റാഞ്ചി ഡേവിഡ് വിയയുടെ സൂപ്പര്‍ ക്ലബ്

    Leave a Comment

    കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിയെ പരിശീലിപ്പിച്ച സ്പാനിഷ് പരിശീലകന്‍ ജോസഫ് ഗൊംബാവുവിനെ റാഞ്ചി അമേരിക്കന്‍ ക്ലബ്. സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ക്ലബ് ക്യൂന്‍സ്‌ബോറോ ആണ് ഗൊംബാവുവിനെ സ്വന്തമാക്കിയത്.

    വിയ തന്നെയാണ് ജോസഫ് ഗൊംബാവുവിനെ പുതിയ പരിശീലകനായി നിശ്ചയിച്ചതായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. പരിശീലക ചുമതലയ്ക്ക് പുറമെ സ്‌പോട്ടിംഗ് ഡയറക്ടറുടെ ചുമതലയും ഗൊംബാവുവിന് ക്വീന്‍സ്‌ബൊറോയില്‍ നല്‍കിയിട്ടുണ്ട്.

    അമേരിക്കയിലെ ഏറ്റവും പുതിയ ക്ലബാണ് ക്വീന്‍സ്‌ബൊറോ. അടുത്ത സീസണില്‍ അമേരിക്കയിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍
    അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് ക്ലബ്. ഡേവിഡ് വിയ്യ തന്നെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്ലബിനായി കളത്തിലിറങ്ങിയേക്കും എന്ന റിറിപ്പോര്‍ട്ടുകളുണ്ട്.

    കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ അരങ്ങേറിയ ഒഡീഷ എഫ്‌സിയ്ക്കായി തരക്കേടില്ലാത്ത പ്രകടനാമാണ് ആദ്യ സീസണില്‍ കാഴ്ച്ചവെച്ചത്. ആറാം സ്ഥാനത്തായിരുന്നു അവര്‍ ലീഗ് ഫിനിഷ് ചെയ്തത്.

  3. ഡേവിഡ് വിയ്യ മുംബൈ എഫ്‌സിയിലേക്കോ?, ഈ വര്‍ഷത്തെ ഏറ്റവും വലിയ റൂമറിന് സംഭവിച്ചത്

    Leave a Comment

    സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യ മുംബൈ സിറ്റി എഫ്‌സിയിലേക്ക് വരുന്നു എന്നതായിരുന്നു ഈ വര്‍ഷത്തെ ഐഎസ്എല്ലിലെ ഏറ്റവും വലിയ റൂമറുകളില്‍ ഒന്ന്. ഏന്നാല്‍ കുമിളപോലെ ഈ റൂമര്‍ പൊട്ടിതകരുകയായിരുന്നു.

    മുംബൈ സിറ്റി എഫ്‌സിയെ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിയ്യയെ മുംബൈ സിറ്റി സ്വന്തമാക്കിയേക്കും എന്ന റൂമറുകള്‍ പ്രവചരിച്ചത്. പ്രമുഖ് ദേശീയ മാധ്യമം തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

    എന്നാല്‍ വിയ്യയുടെ ഏജന്റായ വിക്ടര്‍ ഒനെറ്റെ തന്നെ നേരിട്ടെത്തി താരം ഇന്ത്യയിലേക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വിയ്യയുടെ ഏജന്റ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചത്.

    ഇപ്പോള്‍ ജപ്പാന്‍ ക്ലബായ വെസ്സല്‍ കോബെയിലാണ് വിയ്യ കളിക്കുന്നത്. താരം അടുത്തിടെ രണ്ടു വര്‍ഷത്തേക്ക് ജപ്പാന്‍ ക്ലബുമായി കരാര്‍ പുതുക്കിയിരുന്നു. അതുകൊണ്ട് തന്നെ മുംബൈ സിറ്റി ഡേവിഡ് വിയ്യയെ സ്വന്തമാക്കാന്‍ ശ്രമിച്ചാലും വന്‍ തുക തന്നെ ട്രാസ്ഫര്‍ ഫീ ആയി നല്‍കേണ്ടി വരും. വിയ്യയുടെ ശബളവും ഐ എസ് എല്‍ ക്ലബുകള്‍ക്ക് ഇപ്പോള്‍ താങ്ങാനാവുന്ന ഒന്നല്ല.

    സ്‌പെയിനായി 98 മത്സരങ്ങള്‍ ബൂട്ടണിഞ്ഞിട്ടുളള താരമാണ് ജേവിഡ് വിയ്യ. 59 ഗോളുകളും താരം നേടിയിട്ടുണ്ട്. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായും ഈ സ്പാനിഷ് താരം ബൂട്ടണിഞ്ഞിട്ടുണ്ട്.