Tag Archive: David De Gea

  1. കടുത്ത തീരുമാനമെടുക്കാൻ ഡി ഗിയ, മുപ്പത്തിരണ്ടാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ചേക്കും

    Leave a Comment

    പന്ത്രണ്ടു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറായിരുന്ന ഡേവിഡ് ഡി ഗിയ ഈ സമ്മറിലാണ് ക്ലബ് വിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലപ്പോഴും മിന്നുന്ന പ്രകടനം നടത്തുകയും അതുപോലെ അബദ്ധങ്ങൾ വരുത്തി വെച്ച് വിമർശനങ്ങൾ നേരിടുകയും ചെയ്‌തിരുന്ന താരത്തിന്റെ കരാർ അവസാനിച്ചതോടെയാണ് ക്ലബ് വിട്ടത്. കരാർ പുതുക്കാൻ യുണൈറ്റഡ് തയ്യാറായിരുന്നെങ്കിലും അവസരങ്ങൾ കുറയുമെന്നതിനാൽ താരം അത് നിരസിച്ചു.

    മുപ്പത്തിമൂന്നാം വയസിലേക്ക് കടക്കുന്ന ഡി ഗിയയെ തേടി നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ താരത്തെ തേടിയെത്തിയ ഓഫറുകൾ സൗദി അറേബ്യയിൽ നിന്നും അപ്രധാന ക്ലബുകളിൽ നിന്നുമായിരുന്നു. എന്നാൽ ടോപ് ഫുട്ബോളിൽ തുടരാനുള്ള ആഗ്രഹം കാരണം അതെല്ലാം സ്‌പാനിഷ്‌ താരം നിരസിച്ചു. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിച്ചിരിക്കെ ഇപ്പോൾ ഒരു ക്ലബിലും ചേരാതെ ഫ്രീ ഏജന്റായി തുടരുകയാണ് ലോകത്തിലെ ഏറ്റവും മികച്ച ഷോട്ട് സ്റ്റോപ്പർമാരിൽ ഒരാളായ താരം.

    യൂറോപ്പിലെ മികച്ച ക്ലബുകളിൽ നിന്നും ഓഫറുകൾ ഇല്ലാത്തതിനാൽ കരിയറിലെ ഏറ്റവും നിർണായകമായ തീരുമാനം എടുക്കാൻ താരം ഒരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മികച്ച ക്ലബുകൾ ജനുവരിയിലും തനിക്കായി രംഗത്തു വന്നില്ലെങ്കിൽ മുപ്പത്തിരണ്ടുകാരനായ താരം ഈ സീസണിൽ ചിലപ്പോൾ ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ട്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

    മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ്, എഫ്എ കപ്പ്, രണ്ടു ലീഗ് കപ്പ് യൂറോപ്പ ലീഗ് എന്നിവ നേടിയ താരം രണ്ടു തവണ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുന്നത്. തന്നെ ഒഴിവാക്കിയ രീതിയിൽ താരത്തിന് നിരാശയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

  2. ഡേവിഡ് ഡെഹെയ യുണൈറ്റഡ് വിടുന്നു, പകരക്കാരനായി ലോറിസിനെ നോട്ടമിട്ട് യുണൈറ്റഡ്

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ ഇലവനിൽ സ്ഥാനം കുറഞ്ഞതോടെ ഈ സീസൺ അവസാനം ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് സൂപ്പർ ഗോൾകീപ്പർ ഡേവിഡ് ഡിഹെയ. താരത്തിന്റെ യുണൈറ്റഡിലെ ഭാവി തുലാസിലായതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ യുണൈറ്റഡ് നേതൃത്വം. ഡീൻ ഹെൻഡേഴ്സണ് മത്സരമെന്ന നിലയിലാണ് പുതിയ ഗോൾകീപ്പറെ ഡിഹെയക്കു പകരക്കാരനായി പരിഗണിക്കുന്നത്.

    പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു വമ്പന്മാരായ ടോട്ടനം ഹോട്സ്പർ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെയാണ് യുണൈറ്റഡ് ഡിഹെയക്ക് പകരക്കാരനായി പരിഗണിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടോട്ടനത്തിൽ മുപ്പത്തിനാലുകാരനായ ഹ്യൂഗോ ലോറിസിൻ്റെ അവസ്ഥയും ഡേവിഡ് ഡെഹെയയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലെന്നു തന്നെ പറയാം.

    പകരക്കാരനായി താരത്തെ നോക്കിത്തുടങ്ങിയതോടെയാണ് താരം കബ്ബ് വിടാൻ തയ്യാറായിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയുടെ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈഗ്നാനെ ടോട്ടനം പകരക്കാരനായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏഴു വർഷം ടോട്ടനത്തിനായി വല കാത്തതിന് ശേഷമാണ് ലോറിസ് പടിയിറങ്ങാനൊരുങ്ങുന്നത്.

    ടോട്ടനത്തിനായി 363 മത്സരങ്ങളിൽ വല കാക്കാൻ ലോറിസിനു സാധിച്ചിട്ടുണ്ട്. അക്കാലയളവിൽ ഒരു ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ കളിച്ചുവെന്നല്ലാതെ ടോട്ടനത്തിനൊപ്പം ഒരു കിരീടവും നേടാനാവാത്തതിന്റെ നിരാശയും താരത്തിനുണ്ട്. ലോറിസിനു പകരക്കാരനായി യുണൈറ്റഡിന്റെ തന്നെ നിലവിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്സണെയും ബേൺലി ഗോൾകീപ്പറായ നിക്ക് പോപ്പിനെയും ടോട്ടനം നോട്ടമിട്ടിട്ടുണ്ട്.

  3. ഡേവിഡ് ഡി ഗെയക്ക് ഭീഷണിയായി ഹെൻഡേഴ്സന്റെ ഇഎഫ്എൽ കപ്പിലെ പ്രകടനം, ഒന്നാം നമ്പർ ഗോൾകീപ്പർ പദവി നഷ്ടപ്പെടുമോ?

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായി തുടരുന്ന ഡേവിഡ് ഡി ഗെയയാക്ക് ഭീഷണിയായി ഈ സീസണിൽ സീനിയർ ടീമിലെത്തിയ യുവതാരം ഡീൻ ഹെൻഡേഴ്സന്റെ മികച്ച പ്രകടനം തുടരുകയാണ്. ഇഎഫ്എൽ കപ്പിൽ ബ്രൈറ്റണെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ വിജയത്തിനു വലിയ പങ്കുവഹിച്ച താരത്തെ പ്രശംസിച്ച് മുൻ യുണൈറ്റഡ് ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരിക്കുകയാണ്.

    യുണൈറ്റഡിന്റെ ഇതിഹാസതാരങ്ങളായ ആൻഡി കോൾ, ഡാരൻ ഫ്ളെച്ചർ എന്നിവരാണ് ഡീൻ ഹെൻഡേഴ്സന്റെ പ്രകടനത്തിന് കയ്യടികളുമായി രംഗത്തെത്തിയത്. മത്സരത്തിൽ ഹെൻഡേഴ്സൻ മികച്ച പ്രകടനമാണ് നടത്തിയതെന്നും എതിരാളികൾക്ക് പഴുതുകളില്ലാതെ വലകാത്തുവെന്നും ആൻഡി കോൾ അഭിപ്രായപ്പെട്ടു. എന്നാൽ ഡാരൻ ഫ്ലച്ചർ ബ്രൈറ്റൺ താരം ട്രൊസാർഡിന്റെ ഷോട്ടിനെതിരെ ഹെൻഡേഴ്സൺ നടത്തിയ സേവിനെയാണ് പുകഴ്ത്തിയത്.

    യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന ഡീൻ ഹെൻഡേഴ്സൺ ലുട്ടണെതിരായ കറബാവോ കപ്പ് മത്സരത്തിലാണ് യുണൈറ്റഡിനായി അരങ്ങേറുന്നത്. കരബാവോ-ഈഎഫ്എൽ മത്സരങ്ങളിലുമായി രണ്ടു ക്ലീൻ ഷീറ്റുകൾ നേടിയ ഹെൻഡേഴ്സൺ ഡി ഗിയക്ക് വലിയൊരു വെല്ലുവിളിയായിത്തന്നെ തുടരുകയാണ്.

    യൂണിറ്റെഡിലെതിയതിനു ശേഷം തനിക്കു ഒന്നാം നമ്പർ ഗോൾകീപ്പർ പദവി തരണമെന്നും ഡി ഗെയയെക്കാൾ താനാണ് അതിനർഹനെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിനായി പോരാടുമെന്നും ഹെൻഡേഴ്സൺ പറഞ്ഞിരുന്നു. എന്നാൽ അത് തെളിയിക്കുന്ന പ്രകടനങ്ങൾ ഹെൻഡേഴ്സന്റെ ഭാഗത്തു നിന്നും ഉണ്ടായതോടെ ഡി ഗെയയുടെ സ്ഥാനത്തിന് വലിയ ഭീഷണിയായിത്തന്നെ ഇംഗ്ലീഷ് താരം തുടരുകയാണ്.

  4. ഡി ഗെയ അല്ല, യുണൈറ്റഡിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറാകാന്‍ അര്‍ഹത തനിക്കെന്ന് ഹെന്‍ഡേഴ്‌സണ്‍

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം ഗോൾ കീപ്പറാവാൻ തനിക്കാണ് കൂടുതൽ യോഗ്യതയെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോണിൽ നിന്നും തിരിച്ചെത്തിയ ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്‌സൺ. യുണൈറ്റഡിലെ വരാൻ പോവുന്ന സീസണെ പറ്റി ഒരു
    അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

    ഇംഗ്ലണ്ടിൽ ഒന്നാം കീപ്പർ ആയ താൻ തന്നെയാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിലും ഒന്നാം ഗോൾകീപ്പർ ആവാൻ കൂടുതൽ അർഹനെന്നാണ് ഹെൻഡേഴ്സന്റെ പക്ഷം. പുറത്തിരുന്നു കൊണ്ട് കളി കാണുന്നത് തനിക്കൊരിക്കലും യോജിച്ചു പോവാനാവാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ ഷെഫീൽഡിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഡീൻ. തുടർന്ന് യുണൈറ്റഡിൽ മടങ്ങി എത്തിയ താരം അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കുകയായിരുന്നു.

    “തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞാൻ ഒന്നാം ഗോൾകീപ്പർ സ്ഥാനം അർഹിക്കുന്നു. ഒരു മികച്ച സീസൺ കഴിഞ്ഞ ശേഷം തിരികെ വന്നു ഞാൻ കളിക്കാതെ പുറത്തിരിക്കുമെന്ന് ചിന്തിക്കാനാവില്ല. ചുറ്റും ഫുട്ബോൾ നടക്കുമ്പോൾ കളിക്കാതെ ബെഞ്ചിൽ ഇരിക്കുന്നതിനോട് എനിക്ക് യാതൊരു താത്പര്യവുമില്ല.”

    അത്‌ ആരെയും സഹായിക്കാൻ പോവുന്നില്ല എന്നതാണ് വസ്തുത. എന്റെ ലക്ഷ്യം എന്നുള്ളത് ടീമിൽ ഇടം നേടി കളിക്കുകയെന്നതാണ്. അത്‌ കൊണ്ട് തന്നെ ഞാൻ വിട്ടു കൊടുക്കാനൊന്നും പോവുന്നില്ല. ഞാൻ സമ്മർദ്ദം ചെലുത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്” ഡീൻ ഹെൻഡേഴ്‌സൺ വ്യക്തമാക്കി. ഡി ഗെയക്ക് 2023 വരെ യുണൈറ്റഡിൽ കരാർ നിലവിലുണ്ട്. അടുത്തിടെ മോശം പ്രകടനമാണ് ഡി ഗെയ കാഴ്ചവെക്കുന്നത്. നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് ടീമിൽ കളിക്കാനൊരുങ്ങി നിൽക്കുകയാണ് ഹെൻഡേഴ്‌സൺ.

  5. ഗെയയെ പുറത്താക്കി ഹെൻഡേഴ്സനെ യുണൈറ്റഡ് ഒന്നാം നമ്പര്‍ ഗോളിയാക്കണം, തുറന്നടിച്ച പ്രീമിയർലീഗ് ഇതിഹാസം

    Leave a Comment

    ചെല്‍സിയുമായുള്ള എഫ്എ കപ്പ് മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഡേവിഡ് ഡി ഗെയയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കണന്ന് ആവശ്യപ്പെട്ട് പ്രീമിയര്‍ ലീഗ് ഇതിഹാസം അലന്‍ ഷിയറെ. ഡി ഗെയക്ക് പകരം ഷെഫീല്‍ഡ് യുണൈറ്റഡില്‍ ലോണില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡീന്‍ ഹെന്‍ഡേഴ്സണെ കൊണ്ടുവരണമെന്നാണ് അദ്ദേഹം പറയുന്നത്.

    ചെല്‍സിയുമായുള്ള മത്സരത്തില്‍ രണ്ട് അവസരങ്ങളില്‍ ഡി ഗെയ വരുത്തിയ വലിയ പിഴവുകള്‍ ഗോളില്‍ കലാശിക്കുകയായിരുന്നു. സേവ് ചെയ്യാവുന്ന ജിറൂഡിന്റെയും മേസണ്‍ മൗണ്ടിന്റെയും ഷോട്ടുകള്‍ ഡി ഗെയയുടെ കൈകളിലൂടെ ചോര്‍ന്നിരുന്നു.

    ഷെഫീല്‍ഡ് യൂണൈറ്റഡിനു വേണ്ടി രണ്ടു വര്‍ഷമായി യുണൈറ്റഡില്‍ നിന്നും ലോണില്‍ കളിക്കുന്ന ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതും കൂടെ കണക്കിലെടുത്താണ് ഷിയറെര്‍ ഇങ്ങനൊരു അഭിപ്രായം മുന്നോട്ടുവെച്ചത്.

    ‘എനിക്ക് തോന്നുന്നത് ഹെന്‍ഡേഴ്‌സണ്‍ നമ്പര്‍ വണ്‍ ആണെന്ന് തോന്നുമ്പോള്‍ അവനെ തിരിച്ചു വിളിക്കണമെന്നാണ്. നമ്പര്‍ വണ്‍ ആവുന്നത് വരെ ലോണില്‍ തന്നെ തുടരണം. പക്ഷെ ഇപ്പോള്‍ അതിനുള്ള സമയമായോ എന്ന് ചോദിച്ചാല്‍ അതെ എന്നാണെന്റെ ഉത്തരം’ അലന്‍ ഷിയറെര്‍ ബിബിസി വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

    പതിനാലാം വയസിലാണ് ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ യൂണൈറ്റഡിലെത്തുന്നത്. യുണൈറ്റഡിന് വേണ്ടി സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറിയിട്ടില്ലെങ്കിലും ഷെഫീല്‍ഡ് യുണൈറ്റഡിനു വേണ്ടി ലോണില്‍ കളിക്കുന്ന താരം മികച്ചപ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷെഫീല്‍ഡ് യുണൈറ്റഡ് ഒരു വര്‍ഷത്തേക്ക് കൂടി താരത്തിന്റെ ലോണ്‍ നീട്ടാനാണ് നീക്കമെങ്കിലും യുണൈറ്റഡ് പരിശീലകനായ സോല്‍ക്ഷേര്‍ താരത്തിനെ തിരിച്ചു വിളിച്ചു ഡി ഗേയുടെ നമ്പര്‍ വണ്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുമോയെന്നു കണ്ടറിയേണ്ടതുണ്ട്.

  6. യുണൈറ്റഡ് ഇതിഹാസത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു, ക്ഷമയാചിച്ച് ഡി ഗെയ

    Leave a Comment

    ഒരു പാട് വര്‍ഷങ്ങള്‍ മുന്നിലുണ്ടെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ പുതിയ റെക്കോര്‍ഡിന് യുണൈറ്റഡ് ഇതിഹാസത്തോട് ക്ഷമ യാചിക്കുകയാണ് ഗോള്‍കീപ്പറായ ഡേവിഡ് ഡി ഗെയ. മുന്‍ യുണൈറ്റഡ് ഗോള്‍കീപ്പറായ പീറ്റര്‍ സ്മൈക്കലിന്റെ യൂണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശകളിക്കാരനെന്ന റെക്കോര്‍ഡാണ് ഡി ഗെയ ഭേദിച്ചത്.

    ആസ്റ്റണ്‍ വില്ലയുമായി 3-0നു യുണൈറ്റഡ് വിജയിച്ചപ്പോള്‍ ക്ലീന്‍ഷീറ്റുമായി തിളങ്ങിയ ഡി ഗെയ ഈ മത്സരത്തിലൂടെ പീറ്റര്‍ സ്മൈക്കലിന്റെ യുണൈറ്റഡിനു വേണ്ടി 399 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും 2011ല്‍ യുണൈറ്റഡിലെത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

    ‘സ്മൈക്കലിനോട് ക്ഷമ ചോദിക്കുന്നു. ഇതൊരു മഹത്തായ നേട്ടമാണ്. കുറെക്കാലമായി ഇവിടെ ഞാന്‍ കളിക്കുന്നുണ്ട്. വളരെ മികച്ച രീതിയില്‍ തന്നെ എനിക്കിവിടെ കളിക്കാന്‍ സാധിക്കുന്നുണ്ട്. ഒരുപാട് അഭിമാനം തോന്നുന്നു. കൂടുതല്‍ കാലം ഈ ക്ലബ്ബിന് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്.’ഡി ഗെയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടിവിയോട് അഭിപ്രായപ്പെട്ടു.

    ഡി ഗെയയുടെ റെക്കോര്‍ഡിനൊപ്പം ആസ്റ്റണ്‍വില്ലയുമായുള്ള മത്സരവിജയത്തോടെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ മൂന്നിന് മുകളില്‍ ഗോളടിച്ചു ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.കൊറോണക്ക് ശേഷം മികച്ച പ്രകടനം കാഴ്ച വെക്കുന്ന യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക് വേണ്ടിയുള്ള കഠിനപരിശ്രമത്തിലാണ്.