Tag Archive: CK Vineeth

  1. ഒടുവില്‍ വിനീതിന് ആശ്വാസം, ഐഎസ്എല്‍ കളിക്കാന്‍ അവസരമൊരുങ്ങുന്നു

    Leave a Comment

    ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ മലയാളി താരം സികെ വിനീതും പന്ത് തട്ടുമെന്ന് ഉറപ്പായി. ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐഎസ്എല്ലിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറാകുകയായിരുന്നു. നിലവില്‍ ഗോവയില്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലന ക്യാമ്പില്‍ വിനീത് ഉണ്ട്.

    നേരത്തെ വിനീതും റിനോയും അടക്കമുളള താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ഐഎസ്എലില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനായിരുന്നു ഈസ്റ്റ് ബംഗാള്‍ നല്‍കിയ നിര്‍ദ്ദേശം. ടീമൊന്നും ലഭിക്കാത്ത കളിക്കാര്‍ക്ക് കൊല്‍ക്കത്തന്‍ പ്രീമിയര്‍ ലീഗില്‍ പന്ത് തട്ടാന്‍ അവസരം നല്‍കാമെന്നും ഈസ്റ്റ് ബംഗാള്‍ വാഗ്ദാനം ചെയ്തിരുന്നു.

    എന്നാല്‍ അവസാന നിമിഷം നാടകീയമായി വിനീതിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഈസ്റ്റ് ബംഗാള്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഏതായാലും വിനീതിനെ ഐഎസ്എല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് ഏറെ സന്തോഷത്തോടെയാണ് മലയളി ഫുട്‌ബോള്‍ പ്രേമികള്‍ കേള്‍ക്കുന്നത്.

    അതെസമയം നിലവില്‍ റിനോയിന് പുതിയ ക്ലബൊന്നും ആയിട്ടില്ല. ഗോകുലം എഫ്‌സിയേക്ക് ഐലീഗ് കളിക്കാന്‍ റിനോ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല.

  2. ആ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സികെയോ?, സമ്മിശ്ര പ്രതികരിണം

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന ഇന്ത്യന്‍ സ്‌ട്രൈക്കര്‍ മലയാളി താരം സികെ വിനീത് ആണെന്ന റൂമറുകള്‍ പ്രചരിക്കുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ചുളള പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

    എന്നാല്‍ യാതൊരു അടിസ്ഥാനവും അവകാശപ്പെടാനില്ലാത്ത ഈ റൂമറിനെ കുറിച്ച് കനത്ത ചര്‍ച്ചയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. നിലവില്‍ ഈസ്റ്റ് ബംഗളാളുമായി കരാര്‍ ഒപ്പിട്ട താരമാണ് സികെ വിനീത്.

    കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ അടുത്താഴ്ച്ച ഒരു ഇന്ത്യന്‍ സ്‌ട്രൈക്കറെ ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പുതിയ റൂമറുകള്‍ പ്രചരിക്കാനുളള അടിസ്ഥാനമെന്നാണ് സൂചന. വിനീതിന്റെ വരവിനെ ഒരു വിഭാഗം ആരാധകര്‍ സ്വാഗതം ചെയ്യുമ്പോള്‍ മറുവിഭാഗം രൂക്ഷമായി തന്നെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. 33 വയസ്സുകാരനായ താരത്തിന് ഇനിയൊരു ഫുട്‌ബോള്‍ ഭാവിയില്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം.

    കഴിഞ്ഞ സീസണില്‍ ജംഷ്ഡ്പൂരിനായി 10 മത്സരങ്ങളാണ് വിനീത് കളിച്ചത്. എന്നാല്‍ ഒരു ഗോള്‍ മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.

    കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയിട്ടുളള ഇന്ത്യന്‍ താരമാണ് വിനീത്. 2015 മുതല്‍ 2017 വരെ ബ്ലാസ്റ്റേഴ്സിനായി കളിച്ച വിനീത് 42 മത്സരങ്ങളില്‍ മഞ്ഞകുപ്പായത്തില്‍ ഇറങ്ങി. 11 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

    എന്നാല്‍ 2018ല്‍ ചെന്നൈ എഫ്സിയിലേക്ക് കൂറുമാറിയ താരത്തിന് അവിടേയും തിളങ്ങാനായില്ല. ആറ് മത്സരം മാത്രം കളിച്ച താരം ഒരു ഗോള്‍ മാത്രമാണ് സ്വന്തമാക്കിയത്. പിന്നീടാണ് കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരിലേക്ക് വിനീത് പോയത്.

  3. മലയാളി സൂപ്പര്‍ താരങ്ങളെ റാഞ്ചി കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍, കരാര്‍ ഒപ്പിട്ടു

    Leave a Comment

    ഐഎസ്എല്‍ കളിയ്ക്കുന്ന മലയാളി സൂപ്പര്‍ താരങ്ങളായ സികെ വിനീതിനേയും റിനോ ആന്റോയേയും സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍. രണ്ട് താരങ്ങളുമായി രണ്ട് വര്‍ഷത്തേയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

    ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് സികെ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. ബംഗളൂരു എഫ്‌സി താരമായിരുന്നു റിനോ ആന്റോ. വിനീതും റിനോയും ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ ക്ലബാകും ഈസ്റ്റ് ബംഗാള്‍. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലും ബെംഗളൂരു എഫ് സിയിലും ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ട്.

    മുമ്പ് ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് സികെ വിനീത്. കുറച്ച് കാലം മുന്‍പ് വരെ മഞ്ഞപ്പടയുടെ ടോപ്പ് സ്‌കോറര്‍ വിനീത് ആയിരുന്നു.

    ്‌കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമുള്ള താരമാണ് റിനോ ആന്റോ. ബംഗാളിലേക്ക് ഇതാദ്യമായിട്ടല്ല റിനോ എത്തുന്നത്. മുമ്പ് മോഹന്‍ ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടത്തിലായി ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളില്‍ കളിച്ചിട്ടുള്ള റിനോ ആന്റോ അവര്‍ക്ക് ഒപ്പം അഞ്ചു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

  4. ഈസ്റ്റ് ബംഗാളിനൊപ്പം മറ്റ് ചില ക്ലബുകളും പിന്നാലെയുണ്ട് , കൂറുമാറ്റത്തെ കുറിച്ച് സൂപ്പര്‍ താരം

    Leave a Comment

    ഐഎസ്എല്‍ അടുത്ത സീസണില്‍ തന്നെ പറ്റിയുളള റൂമറുകള്‍ ശരിവെച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. ലയാള ടിവി കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

    ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെ പല ക്ലബ്ബുകളുമായും സംസാരിക്കുന്നുണ്ടെന്നാണ് നിലവില്‍ ജംഷഡ്പൂര്‍ എഫ്‌സി താരമായി വിനീത് പറയുന്നത്. ഈസ്റ്റ് ബംഗാള്‍ ഐഎസഎല്ലിലേക്ക് വരുന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണെന്നും വിനീത് സൂചിപ്പിച്ചു.

    തന്റെ ഇഷ്ട ഫുട്‌ബോള്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് വിനീത് വെളിപ്പെടുത്തി ‘ വേള്‍ഡ് ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടം സ്റ്റീഫന്‍ ജര്‍റാര്‍ഡിനെയാണ്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടം വിജയേട്ടനെയാണ്. ‘

    പിന്നീട് ഇഷ്ട പരിശീലകരെ കുറിച്ച് വിനീത് ഇങ്ങനെ പറഞ്ഞു ”എന്നെ കോച്ച് ചെയ്തിട്ടില്ലെങ്കിലും, ഈല്‌ക്കോയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ കോപ്പലാശാനെ വല്യ ഇഷ്ടമാണ്. അങ്ങനെ കൊറേ പേരുണ്ട്, പേരെടുത്തു പറയുക ബുദ്ധിമുട്ടായിരിക്കും’

  5. സികെ വിനീതും കൂടുമാറുന്നു, റാഞ്ചുന്നത് വമ്പന്‍ ക്ലബ്

    Leave a Comment

    മലയാളി സൂപ്പര്‍ താരം സി കെ വിനീത് ജംഷഡ്പൂര്‍ എഫ്‌സി വിടുന്നു. ഇതാദ്യമായി ഐഎസ്എല്‍ കളിക്കാന്‍ ഒരുങ്ങുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളാണ് വിനീതിനെ സ്വന്തമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിനീതുമായി ഈസ്റ്റ് ബംഗാള്‍ പ്രതിനിധികള്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. വിവിധ കൊല്‍ക്കത്തന്‍ മാധ്യമങ്ങളാണ് ഇ്ക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    വിനീതിന്റെ വരവ് ഈസ്റ്റ് ബംഗാളിന് ഏറെ ഗുണം ചെയ്യുമെന്നാണ് ക്ലബ് വൃത്തങ്ങളുടെ വിലയിരുത്തല്‍. വിനീതിന്റെ ഐഎസ്എല്ലിലെ പരിചയ സമ്പത്ത് ടീമിന് മുതല്‍കൂട്ടാകുമെന്നും ഈസ്റ്റ് ബംഗാള്‍ വിലയിരുത്തുന്നു.

    കഴിഞ്ഞ സീസണില്‍ ജംഷ്ഡ്പൂരിനായി 10 മത്സരങ്ങളാണ് വിനീത് കളിച്ചത്. എന്നാല്‍ ഒരു ഗോള്‍ മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.

    കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയിട്ടുളള ഇന്ത്യന്‍ താരമാണ് വിനീത്. 2015 മുതല്‍ 2017 വരെ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച വിനീത് 42 മത്സരങ്ങളില്‍ മഞ്ഞകുപ്പായത്തില്‍ ഇറങ്ങി. 11 ഗോളുകളാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ 2018ല്‍ ചെന്നൈ എഫ്‌സിയിലേക്ക് കൂറുമാറിയ താരത്തിന് അവിടേയും തിളങ്ങാനായില്ല. ആറ് മത്സരം മാത്രം കളിച്ച താരം ഒരു ഗോള്‍ മാത്രമാണ് സ്വന്തമാക്കിയത്. പിന്നീടാണ് കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരിലേക്ക് വിനീത് പോയത്.