Tag Archive: Chennai FC

  1. മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു, ചേക്കേറുന്നത് ചെന്നൈയിൻ എഫ്‌സിയിൽ

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും കൊഴിഞ്ഞു പോക്കിന്റെ സമയമാണിപ്പോൾ. നിരവധി താരങ്ങളാണ് കഴിഞ്ഞ സീസണിന് ശേഷം ക്ലബ് വിട്ടത്. അതിനൊത്ത പകരക്കാരെ കണ്ടെത്താൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടുന്ന സമയത്ത് പരിക്കിന്റെ പ്രശ്‌നങ്ങളും അവരെ വലക്കുന്നുണ്ട്. ഇപ്പോൾ മറ്റൊരു താരം കൂടി ക്ലബ് വിട്ട് എതിരാളികളുടെ തട്ടകത്തിലേക്ക് ചേക്കേറിയെന്ന വാർത്തയാണ് പുറത്തു വരുന്നത്.

    കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായ ആയുഷ് അധികാരിയാണ് ക്ലബ് വിട്ടത്. താരത്തെ ചെന്നൈയിൻ എഫ്‌സി സ്വന്തമാക്കാൻ എല്ലാ തരത്തിലും ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതോടെ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ചെന്നൈയിൻ എഫ്‌സി നടത്തുന്ന എട്ടാമത്തെ ഇന്ത്യൻ താരത്തിന്റെ സൈനിങായി ആയുഷ് അധികാരി മാറും.

    കേരള ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് താരം ചെന്നൈയിൻ എഫ്‌സിയിലേക്ക് ചേക്കേറുന്നത്. ബ്ലാസ്റ്റേഴ്‌സ് ബി ടീമിൽ ഉണ്ടായിരുന്ന താരമാണ് ആയുഷ് അധികാരി. അതിനു ശേഷം ഒരു സീസണിൽ ഐ ലീഗ് ക്ലബായ ഇന്ത്യൻ ആരോസിനു വേണ്ടി കളിച്ചിരുന്നു. 2020 മുതൽ സീനിയർ ടീമിൽ ഉണ്ടായിരുന്ന താരം ഡിഫെൻസിവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് കളിച്ചിരുന്നത്.

    ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ടെങ്കിലും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ ആയുഷ് അധികാരിക്ക് കഴിഞ്ഞിട്ടില്ല. ഇരുപത്തിരണ്ടുകാരനായ താരം മുപ്പതു മത്സരങ്ങളിലാണ് ക്ലബിനായി ബൂട്ട് കെട്ടിയിരിക്കുന്നത്. വിക്റ്റർ മോങ്കിൽ, കലിയുഷ്‌നി, ജിയാനു, ഖബ്‌റ, ജെസ്സൽ, നിഷു കുമാർ, സഹൽ, ഗിൽ, മുഹീത് ഖാൻ തുടങ്ങിയവർ ക്ലബ് വിട്ടതിനു പിന്നാലെയാണ് ആയുഷും ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

  2. ഫോണ്‍ഡ്രെ വരവറിയിച്ചു, മുംബൈയോട് തോറ്റിട്ടും പുഞ്ചിരി ചെന്നൈയ്ക്ക്

    Leave a Comment

    ഐഎസ്എല്‍ പ്രീസീസണ്‍ പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ച് മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിന്‍ സിറ്റിയെ മുംബൈ എഫ്‌സി തോല്‍പിച്ചത്.

    ഇംഗ്ലീഷ് സൂപ്പര്‍ താരം ആദം ലെ ഫോണ്‍ഡ്രെ ആണ് മുംബൈയ്ക്കായി വിജയ ഗോള്‍ നേടിയത്. മത്സരംത്തില്‍റെ 21ാം മിനിറ്റിലാണ് ഫോണ്‍േ്രഡ വലകുലുക്കിയത്. ഇതോടെ ഇന്ത്യയിലെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ ആദം ലെ ഫോണ്‍ഡ്രേയ്ക്കായി.

    അതെസമയം ഇന്ത്യന്‍ താരങ്ങളെ വെച്ച് മാത്രമാണ് ചെന്നൈ സിറ്റി ഇറങ്ങിയത്. വിദേശ താരങ്ങളുടെ ക്വാറന്‍ഡീന്‍ കാലവധി പൂര്‍ത്തിയാക്കാത്തതിനാലാണ് ചെന്നെ ഇന്ത്യന്‍ താരങ്ങളെ മാത്രം കളത്തിലിറക്കിയത്.

    വിദേശ താരങ്ങളുമായി കളത്തിലിറങ്ങിയ മുെബൈയോടാണ് ഇന്ത്യന്‍ താരങ്ങളുമായി ചെന്നൈ പിടിച്ച് നിന്നത് എന്നതിനാല്‍ അവര്‍ക്ക് സന്തോഷിക്കാന്‍ ഏറെ വകയുണ്ട്.

    മുംബൈ സിറ്റിയുടെ ഈസീസണിലെ ആദ്യ ജയമാണ് ഇത്. കഴിഞ്ഞ പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് മുംബൈ സിറ്റി ഗോള്‍രഹിത സമില വഴങ്ങിയിരുന്നു. അതെസമയം ഇനിയുളള മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം ഉണ്ടായേക്കും. ക്വാറന്‍ഡീന്‍ പൂര്‍ത്തിയാക്കിയ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനായി കളിക്കുക.

  3. ഈ വിദേശ താരത്തിന്റെ വരവ്, ചെന്നൈയ്ക്ക് വര്‍ധിക്കുക 90 ലക്ഷം ആരാധകര്‍!

    Leave a Comment

    തന്നെ സ്വന്തമാക്കാനായത് ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സിയ്ക്ക് വലിയ നേട്ടമാകുമെന്ന് താജിക്കിസ്ഥാന്‍ ദേശീയ ടീം അംഗവും സൂപ്പര്‍ താരവുമായ ഫറ്റ്ഖുല്ലോ ഫറ്റ്ഖുലേവി. അടുത്ത സീസണില്‍ താജിക്സ്ഥാനില്‍ നിന്ന് ഒന്‍പത് മില്യണ്‍ ആരാധകര്‍കൂടി ചെന്നൈയ്ക്ക് ഉണ്ടാകുമെന്നാണ് ഫറ്റ്ഖുലേവി അവകാശപ്പെടുന്നത്. ചെന്നൈയിന്‍ എഫ്‌സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് താജികിസ്ഥാന്‍ ദേശീയ ഹീറോ ഇക്കാര്യം പറയുന്നത്.

    തന്റെ വരവ് താജികിസ്ഥാനിലെ ജനങ്ങള്‍ മുഴുവന്‍ ചെന്നൈയിന്‍ എഫ്‌സിയുടെ മത്സരം കാണാന്‍ ഇടയാക്കുമെന്നും അങ്ങനെയാണ് ചെന്നൈയ്ക്ക് താജികിസ്ഥാനില്‍ നിന്ന് ഇത്രയേറെ ആരാധക പിന്തുണ ചെന്നൈയ്ക്ക് ലഭിക്കുകയെന്നുമാണ് ഫറ്റ്ഖുലേവി അവകാശപ്പെടുന്നത്.

    ദേശീയ ടീമിനായി കളിക്കുന്ന സമയത്ത് നിരവധി തവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും നിരവധി ഇന്ത്യന്‍ താരങ്ങള്‍ സുഹൃത്തുക്കളാണെന്നും ഫറ്റ്ഖുലേവി പറയുന്നു. ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് പറയുന്ന ഫറ്റ്ഖുലേവി ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ അടിമുടി പ്രെഫഷണലുകളാണെന്നും നിരീക്ഷിക്കുന്നു.

    താജികിസ്താന്‍ ക്ലബ്ബായ എഫ് കെ ഖുജാന്ധിനില്‍ നിന്നുമാണ് 30കാരന്‍ ചെന്നൈയിന്‍ എഫ്‌സിയിലേക്ക് വരുന്നത്. ഒരു വര്‍ഷകരാറിലാണ് ഇരകൂട്ടരും ഒപ്പു വെച്ചിരിക്കുന്നത്. താജികിസ്താന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഫറ്റ്ഖുല്ലോ.

    ദേശീയ കുപ്പായത്തില്‍ ഇതുവരെ 68 മത്സരങ്ങളില്‍ ഇദ്ദേഹം ബൂട്ട് അണിഞ്ഞിട്ടുണ്ട്. ക്ലബ്ബ് തലത്തില്‍ തന്റെ പ്രൊഫഷണല്‍ കരിയറില്‍ ഭൂരിഭാഗവും എഫ്‌സി ഇസ്തിക്‌ളോളിനായാണ് കളിച്ചത്. എട്ട് വര്‍ഷത്തിനിടയില്‍ ടീമിനോടൊപ്പം ആറു താജിക് ടോപ് ഫ്‌ലൈറ്റ് ചാമ്പ്യന്‍ഷിപ്പുകളും അഞ്ചു താജിക് കപ്പ് കിരീടങ്ങളും നേടി. ആ കാലയളവില്‍ ഇസ്തിക്‌ളോലിനെ രണ്ടു തവണ എഎഫ്‌സി ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

    താജികിസ്ഥാന്‍ ക്ലബ്ബുകള്‍ക്ക് പുറമേ ഇന്തോനേഷ്യന്‍, ഉസ്ബെക്കിസ്ഥാന്‍ ക്ലബ്ബുകള്‍ക്കായും ഇദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഖുജന്ദിന് വേണ്ടി നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരം നേടിയത്.

  4. ആഫ്രിക്കന്‍ രക്തമുളള യൂറോപ്യന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി

    Leave a Comment

    യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ നിന്ന് തകര്‍പ്പന്‍ സ്ട്രൈക്കറെ സ്വന്തമാക്കി ഐഎസ്എല്ലില്‍ രണ്ട് തവണ കിരീടം സ്വന്തമാക്കിയ ചെന്നൈയിന്‍ എഫ്‌സി. പോര്‍ച്ചുഗീസ് സ്‌ട്രൈക്കറും ആഫ്രിക്കന്‍ വംശജനുമായി ഇസ്മയേല്‍ ഗോണ്‍സാല്‍വസ് ആണ് ചെന്നൈയിന്‍ എഫ്‌സിയുമായി കാരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്.

    ഒരു വര്‍ഷത്തേക്കാണ് ‘ഇസ്മ” എന്നറിയപ്പെടുന്ന 29കാരനായ ഫോര്‍വേഡുമായുളള ചെന്നൈയുടെ കരാര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്,എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് എന്നീ സൂപ്പര്‍ ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടിയിട്ടുളള താരമാണ് ഇസ്മ. ജ്പ്പാനീ,് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ മാറ്റ്‌സുമോട്ടോ യമാഗായിലാണ് അവസാനമായി ഇസ്മ കളിച്ചത്.

    ജപ്പാനെ കൂടാതെ നിരവധി രാജ്യങ്ങളിലെ ക്ലബുകള്‍ക്കായി പന്ത് തട്ടിയ പരിചയ സമ്പത്ത് ഉളള താരമാണ് ഗിനിയ. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ നൈസിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്.തുടര്‍ന്ന് പോര്‍ച്ചുഗല്‍, സ്‌കോട്‌ലന്‍ഡ്, സൈപ്രസ്,ഗ്രീസ്,ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ക്ലഹുകള്‍ക്കായി കളിച്ചു. പോര്‍ച്ചുഗീസ് അണ്ടര്‍ 17 ദേശീയ ടീമിനായും ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

    ഐഎസ്എല്‍ ഏഴാം സീസണിനായി വന്‍ മുന്നൊരുക്കമാണ് ചെന്നൈയിന്‍ എഫ്‌സി നടത്തുന്നത്. പരിചയ സമ്പന്നരായ നിരവധി താരങ്ങളെ ഇതിനോടകം ചെന്നൈ ടീമിലെത്തിച്ചു കഴിഞ്ഞു.

  5. ജംഷഡ്പൂരിന് ചെന്നൈയുടെ തിരിച്ചടി, സൂപ്പര്‍ താരത്തെ റാഞ്ചി

    Leave a Comment

    ഐഎസ്എല്‍ ക്ലബ് ജംഷൂരിന്റെ സൂപ്പര്‍ താരമായിരുന്ന ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ മെമോ മൗറയെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി. ചെന്നൈയിന്‍ എഫ്‌സിയുമായുള്ള മെമോയുടെ കരാര്‍ ധാരണയിലെത്തിയതായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക മാധ്യമമായ ബ്രിഡ്ജ്.കോം ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെ ക്ലബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

    2017 മുതല്‍ ജംഷഡ്പൂരിന്റെ താരമായിരുന്ന മെമോ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു ക്ലബ്ബ് വിട്ടതായി പ്രഖ്യാപിച്ചത്. ജംഷഡ്പുരിനായി മുഴുവന്‍ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് മെമോ. കഴിഞ്ഞ മൂന്നു സീസണുകളില്‍ ജംഷെദ്പൂരിന്റെ മധ്യനിരയില്‍ നിര്‍ണായക റോള്‍ വഹിച്ച താരം അവര്‍ക്കായി 57 മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

    2016ല്‍ ഡല്‍ഹി ഡയനാമോസിലൂടെയായിരുന്നു മുപ്പത്തിരണ്ട്കാരന്‍ ഐഎസ്എല്ലിലേക്ക് എത്തുന്നത്. ഡല്‍ഹിക്കു വേണ്ടി ഇദ്ദേഹം 10 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ ആണെങ്കിലും സെന്റര്‍ ബാക്ക് പൊസിഷനിലും കളിക്കാന്‍ മെമോക്ക് കഴിയും.

    നേരത്തെ ചെന്നൈയില്‍ നിന്ന് കോച്ചിനെ ഉള്‍പ്പെടെ നിരവധി താരങ്ങളെ ജംഷഡ്പൂര്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജംഷഡ്പൂരില്‍ നിന്ന് സൂപ്പര്‍ താരത്തെ സ്വന്തമാക്കി ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്.

  6. തീരുമാനമെടുത്ത് ജെജെ, സ്വന്തമാക്കുന്നത് ഈ ഐഎസ്എല്‍ ക്ലബ്

    Leave a Comment

    ചെന്നൈയിന്‍ എഫ്‌സി വിട്ട സൂപ്പര്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെക്ലുവക്ക കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയേക്കും എന്ന് റിപ്പോര്‍ട്ട്. ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഉറപ്പിക്കാനായാലാണ് ജെജെ അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാളിനായി പന്ത് തട്ടുക.

    കഴിഞ്ഞ ദിവസമാണ് താരം ചെന്നൈയിന്‍ വിട്ടതായി ജെജ പ്രഖ്യാപിച്ചത്. മുമ്പ് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ച് ക്ലബ്ബുകള്‍ ജെജെയ്ക്കായി രംഗത്തുണ്ടായിരുന്നു.

    കഴിഞ്ഞ മാസം ചെന്നൈയിന്‍ എഫ്‌സിയുമായി ജെജെയുടെ കരാര്‍ അവസാനിച്ചിരുന്നു. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.

    ചെന്നൈയെ കൂടാതെ ജെജെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്‌സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

  7. ചെന്നൈയില്‍ നിന്ന് കൂട്ടകൊഴിഞ്ഞ് പോക്ക്, ഒരു വിദേശ താരം ഉള്‍പ്പെടെ നാല് പേര്‍ ടീം വിട്ടു

    Leave a Comment

    ഐഎസ്എല്‍ ക്ലബായ ചെന്നൈയിന്‍ സിറ്റിയില്‍ നിന്ന് നാല് താരങ്ങള്‍ കൂടി ടീം വിട്ടു. ഒരു വിദേശ താരം ഉള്‍പ്പെടെയാണ് താരങ്ങളുടെ കൊഴിഞ്ഞ് പോക്ക്. അഫ്ഗാന്‍ സെന്റര്‍ ബാക്ക് മസിഹ് സൈഗാനി മണിപ്പൂരി താരം ട്ടൊണ്ടൊമ്പ സിംഗ, മിസോറാം താരം സോഹ്മിങ്‌ലിയാന റാള്‍ട്ടെ ഗോള്‍കീപ്പര്‍ സന്‍ചിബാന്‍ ഘോഷ് എന്നിവരാണ് ടീം വിട്ടത്.

    കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും താരം ഒരു ഗോള്‍ സ്വന്തമാക്കിയ താരമാണ് മസിഹ് സൈഗാനി. 3ാ വയസ്സുകാരനായ സൈഗാനി ഐസ്വാള്‍ എഫ്‌സിയ്ക്ക് പുറമെ നിരവധി അഫ്ഗാന്‍ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

    25കാരനായ മണിപ്പൂരി ലെഫ്റ്റ് ബാക്ക് ട്ടൊണ്ടൊമ്പ സിംഗ് മുംബൈ സിറ്റിയിലേക്കാണ് ചേക്കേറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലായി ചെന്നൈയിന്‍ എഫ്‌സിക്കായി കളിക്കുന്ന താരം 19 മത്സരങ്ങളില്‍ ബൂട്ട് അണിഞ്ഞിരുന്നു.

    മിസോറം സ്വദേശിയായ സോഹ്മിങ്‌ലിയാന റാള്‍ട്ടെ നിരവധി വര്‍ഷങ്ങളായി ചെന്നൈയ്ക്ക് ഒപ്പമുണ്ടെങ്കിലും ആറ് മത്സരങ്ങള്‍ മാത്രമാണ് ടീമിനായി കളിച്ചത്. നാര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ബംഗളൂരു എഫ്‌സിക്കായും റാള്‍ട്ടെ ബൂട്ട് അണിഞ്ഞിട്ടുണ്ട്. മുന്‍ ഡല്‍ഹി ഡയനാമോസ് താരമായ സന്‍ചിബാന്‍ ഘോഷ് 2018 ലാണ് ചെന്നൈ ഗോള്‍വല കാക്കാനെത്തിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ വലകാക്കാനെ ഘോഷിന് ആയുളളു. അടുത്ത സീസണില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടിയാകും സഞ്ജിബാന്‍ കളിക്കുക.

  8. പ്രഖ്യാപനം വൈകിയെങ്കിലും വന്‍ സര്‍പ്രൈസായി, ചെന്നൈ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായി

    Leave a Comment

    ഒടുവില്‍ ചെന്നൈ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായി. പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സി. ഹംഗേറിയന്‍ പരിശീലകന്‍ സബാലസ് ലോയെയാണ് ചെന്നൈയിന്‍ കോച്ചിയി പ്രഖ്യാപിച്ചത്.

    ലിത്വാനിയ, ഉഗാണ്ട രാജ്യന്തര ടീമുകളെ പരിശീലപ്പിച്ചിട്ടുളള കോച്ചാണ് സബാ ലസ്‌ലോ. കൂടാതെ നിരവധി യൂറോപ്യന്‍ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. ചെന്നൈയിന്‍ എഫ്‌സി കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ക്ലബ്ബിന്റെ സബാലസ് ലോ വ്യക്തമാക്കി.

    ‘ചെന്നൈയിന്‍ എഫ്സിയുടെ ഹെഡ് കോച്ച് ആകുന്നതില്‍ എനിക്ക് അവിശ്വസനീയമാംവിധം അഭിമാനവും സന്തോഷവുമുണ്ട്. വിജയകരമായ ആറ് വര്‍ഷം പൂര്‍ത്തിയായ ക്ലബ്ബില്‍ ചേരുക എന്നത് എന്റെ ഭാഗ്യമാണ്. എല്ലായ്പ്പോഴും തികച്ചും അഭിനിവേശമുള്ള ആരാധകരുമായി മികവ് പുലര്‍ത്തുന്ന ഒരു കുടുംബബന്ധം പോലെയുള്ള ഒരു ക്ലബ്ബാണ് ചെന്നൈയിന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം ചേര്‍ന്ന് ചെന്നൈയിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും’ സബാലസ് ലോ പറഞ്ഞു.

    കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ഓവന്‍ കോയില്‍ ജംഷഡ്പൂര്‍ എഫ്.സിയിലേക്ക് പോയതിന് പിന്നാലെയാണ് ചെന്നൈയിന്‍ പുതിയ പരിശീലകനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഓവന്‍ കോയിലിന് കീഴിലാണ് ചെന്നൈയിന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എത്തിയത്.

  9. ചെന്നൈയിന്‍ എഫ്‌സിയോട് വിടപറഞ്ഞ് മറ്റൊരു സൂപ്പര്‍ താരം കൂടി

    Leave a Comment

    ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്ന് മറ്റൊരു താരം കൂടി ക്ലബ് വിട്ടു. ചെന്നൈയിന്‍ എഫ്‌സിയുടെ റൊമാനിയന്‍ മിഡ്ഫീല്‍ഡര്‍ ഡ്രാഗോസ് ഫിര്‍ച്ചുലെസ്‌കാണ് ടീം വിട്ടത്. താന്‍ ക്ലബ് വിടുന്നതായി സോഷ്യല്‍ മീഡിയയിലൂടെയാണ് മിഡ് ഫീല്‍ഡര്‍ അറിയിച്ചത്.

    ബള്‍ഗേറിയന്‍ ക്ലബ്ബായ എഫ്‌സി ടുനാവില്‍ നിന്നുമാണ് താരം കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയിലേക്ക് വന്നത്.മുപ്പത്തിയൊന്നു കാരനായ ഡ്രാഗോസ് ടീമിനായി 16 മത്സരങ്ങളില്‍ നിന്നും ഒരു അസ്സിസ്റ്റ് നേടിയിരുന്നു. സ്ലാറ്റീനാ എഫ്‌സി ഉള്‍പ്പെടെ പത്തോളം റൊമാനിയന്‍ ക്ലബ്ബിനായി കളിച്ച ശേഷമാണ് ഡ്രാഗോസ് ഐഎസ്എല്ലില്‍ ബൂട്ടണിഞ്ഞത്.

    നേരത്തെ ചെന്നൈയ്ക്ക് പരിശീലകന്‍ ഓവല്‍ കോയില്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെ നഷ്ടമായിരുന്നു. ജംഷഡ്പൂരിലേക്കാണ് നിലവിലെ പരിശീലകനായ കോയല്‍ കൂടുമാറിയത്. കൂടാതെ നിരവധി താരങ്ങളും ഇതിനോടകം ചെന്നൈ എഫ്‌സി വിട്ടിരുന്നു.

    കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയ ചെന്നൈ ടീം നിലവില്‍ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. പുതിയ കോച്ചിനെ ഉടന്‍ തന്നെ ചെന്നൈയിന്‍ പ്രഖ്യാപിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

  10. ജെജെ പുറത്ത്, താപ്പയടക്കം 9 താരങ്ങളെ ഒറ്റയടിക്ക് നിലനിര്‍ത്തി് ചെന്നൈയിന്‍ എഫ്‌സി

    Leave a Comment

    ഐഎസ്എല്‍ ഏഴാം സീസണില്‍ ഒന്‍പത് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയതായി പ്രഖ്യാപിച്ച് ചെന്നൈയിന്‍ എഫ്‌സി. യുവതാരം അനിരുദ്ധ താപ്പയടക്കമുളള ഇന്ത്യന്‍ താരങ്ങളെയാണ് നിലനിര്‍ത്തിയതായി ചെന്നൈയിന്‍ എഫ്‌സി ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ പ്രഖ്യാപിച്ചത്.

    അതെസമയം സൂപ്പര്‍താരം ജെജെയുടെ പേര് ഈ കൂട്ടത്തില്‍ ഇല്ലാത്തത് താരം ക്ലബ് വിടുകയാണെന്ന സൂചനയായി. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം അഞ്ചോളം ക്ലബുകളാണ് ജെജെയെ സ്വന്തമാക്കാന്‍ രംഗത്തുളളത്. എന്നാല്‍ എങ്ങോട്ട് പോകണമെന്ന് ജെജെ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

    താപയെ കൂടാതെ തോയ് സിംഗ്, ധന്‍പാല്‍ ഗണേഷ്, സിനിവാസന്‍ പാണ്ട്യന്‍, എഡ്വിന്‍ സിഡ്‌നി, വിഷാല്‍ കെയ്ത്, ലാലിയന്‍സുവാള ചാങ്‌തെ, ദീപക് താംഗ്രി, റഹീം അലി എന്നിവരാണ് ചെന്നൈയിന്‍ സ്വന്തം നിരയില്‍ നിലനിര്‍ത്തിയത്. ഈസ്റ്റ് ബംഗാളില്‍ ലോണില്‍ ആയിരുന്ന അഭിജിത്ത് സര്‍ക്കാറിനേയും ചെന്നൈ തിരിച്ചുവിളിച്ചു.

    ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി കഴിഞ്ഞ സീസണില്‍ ഫൈനലിലും എത്തിയിരുന്നു. എന്നാല്‍ നിലവില്‍ പരിശീലകന്‍ അടക്കമുളളവരെ കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് ചെന്നൈ മച്ചാന്‍മാര്‍.