Tag Archive: Bartholomew Ogbeche

  1. ഓഗ്‌ബെചെയുടെ കാര്യം തീരുമാനമായി, ഇനി പ്രഖ്യാപനം മാത്രം

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് നായകനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയെന്ന് ഏതാണ്ട് ഉറപ്പായി. മുംബൈയില്‍ നിന്നുളള സൂചകള്‍ പ്രകാരം താരം ക്ലബുമായി കരാര്‍ ഒപ്പിട്ട് കഴിഞ്ഞന്നാണ് ലഭിക്കുന്ന വിവരം. ബ്ലാസ്റ്റേഴ്‌സ് നല്‍കിയതിനേക്കാള്‍ മികച്ച പ്രതിഫലത്തിനാണ് ഈ നൈജീരിയന്‍ സ്‌ട്രൈക്കര്‍ മുംബൈ സിറ്റി എഫ്‌സിയിലെത്തിയിരിക്കുന്നത്.

    മുംബൈ സിറ്റിയുടെ പുതിയ കോച്ച് സെര്‍ജിയോ ലൊബേരയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുന്‍ പിഎസ്ജി സൂപ്പര്‍ താരത്തെ ക്ലബ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ ലൊബേര പരിശീലിപ്പിച്ച എഫ്സി ഗോവയ്ക്കെതിരെ ഓഗ്ബെചെ നടത്തിയ പ്രകടനത്തില്‍ ആകൃഷ്ടനായാണ് കോച്ച് ഓഗ്ബെചെയെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജുമെന്റിന് നിര്‍ദേശം നല്‍കിയത്.

    നേരത്തെ തന്നെ എഫ്സി ഗോവയുടെ മികച്ച താരങ്ങളെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി ഏഴാം സീസണ് വന്‍ തയ്യാറെടുപ്പാണ് നടത്തുന്നത്. എഫ്സി ഗോവ നായകനായിരുന്ന മന്ദാര്‍ റാവും ദേശായി, പ്രതിരോധനിരയിലെ വന്‍മതിലുകളായിരുന്ന മുര്‍തദ്ദ ഫാള്‍, അഹ്മദ് ജെഹ്റു എന്നിവരെ ഇതിനോടകം തന്നെ മുംബൈ സിറ്റി തങ്ങളുടെ നിരയിലെത്തിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഓഗ്ബെചെയെ കൂടി സിറ്റി ഗ്രൂപ്പ് റാഞ്ചുന്നത്. ഗോവയുടെ മറ്റൊരു സൂപ്പര്‍ താരം കോറോയും മുംബൈയിലെത്തുമെന്ന് സൂചനയുണ്ട്.

    കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഓഗ്ബെചെ. ടീം നേടിയ 29 ഗോളുകളില്‍ 15ഉം നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.

    201819 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ കളിച്ചാണ് ഓഗ്ബെചെ ഇന്ത്യയില്‍ ആദ്യമായി പന്ത് തട്ടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ശേഷമാണ് കോച്ച് എല്‍ക്കോ ഷറ്റോരിയ്ക്കൊപ്പം താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂറുമാറിയത്. എല്‍ക്കോയെ ഒരു സീസണ് ശേഷം ബ്ലാസ്റ്റേഴ്സ് പുറത്താക്കിയതോടെയാണ് ടീമിന്റെ നായകനായ ഓഗ്ബെചെയും ക്ലബും തമ്മില്‍ ആസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണം. ഇതിനിടെ പ്രതിഫലം വെട്ടികുറക്കാന്‍ ക്ലബ് ആവശ്യപ്പെട്ടതും ഓഗ്ബെചെയെ ചൊടിപ്പിച്ചിരുന്നു.

  2. ഓഗ്‌ബെചെയുടെ പകരക്കാരന്‍, പലവട്ടം ചര്‍ച്ച നടത്തി കിബുവും കരോളിസും, സൂചനകളിങ്ങനെ

    Leave a Comment

    ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായ നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെചെയുടെ പകരക്കാരനെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി മാനേജുമെന്റ്. പുതിയൊരു സ്‌ട്രൈക്കറെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെ ചുമലിലാണ്.

    ഓഗ്‌ബെച്ചെയ്ക്കു പകരക്കാരനെ കണ്ടെത്താന്‍ സ്‌കിന്‍കിസും കോച്ച് കിബു വിക്കൂനയും പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നാണു സൂചന. ഭീമമായ പ്രതിഫലം നല്‍കാതെയൊരു വിദേശ സ്‌ട്രൈക്കറെയാണു തേടുന്നത്. ഡച്ച് ലീഗില്‍ നിന്നോ സൗത്ത് അമേരിക്കന്‍ ലീഗില്‍ നിന്നോ കിബുവിന്റെ ശൈലിക്ക് യോജിച്ച താരത്തെ കണ്ടെത്താനുളള ശ്രമമാണ് കരോളിസ് സ്‌കിന്‍കിസ് നടത്തുന്നത്.

    ഇതിനായി അഞ്ചോളം താരങ്ങളെ ഇതിനോടകം തന്നെ സ്‌പോട്ടിംഗ് ഡയറക്ടര്‍ ബന്ധപ്പെട്ട് കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടെ സംതൃപ്തി മാത്രമാണ് കരോളിസ് തേടുന്നത്. മറ്റ് സമ്മര്‍ദ്ദങ്ങളൊന്നും കരോളിസ് വകവെക്കില്ല.

    കഴിഞ്ഞ ദിവസമാണ് ഓഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു എന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമായത്. മുംബൈ സിറ്റി എഫ്‌സിയിലേക്കാണ് ഓഗ്‌ബെചെ പോകുന്നതെന്നാണ് സൂചന. ലോക ഫുട്‌ബോളിലെ തന്നെ അതിശക്തരായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ തണലിലേക്ക് മാറിയതോടെ മുംബൈ സിറ്റി എഫ്‌സിയുമായി ഓഗ്‌ബെചെയെ നിലനിര്‍ത്താന്‍ മത്സരിച്ചിട്ട് കാര്യമില്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിലയിരുത്തല്‍.

    മുംബൈയുമായി അവസാനവട്ട ചര്‍ച്ചകളിലാണ് താരം. പ്രതിഫലം സംബന്ധിച്ചു തീരുമാനം ആവാത്തതിനാല്‍ പിരിയാമെന്ന ധാരണയില്‍ ബ്ലാസ്റ്റേഴ്‌സും ഓഗ്‌ബെച്ചെയും എത്തുകയായിരുന്നു. വേതനം കുറയ്ക്കണമെന്നു ക്ലബ് ഓഗ്‌ബെച്ചെയോട് ആവശ്യപ്പെട്ടിരുന്നു.

    അന്തിമ തീരുമാനമായിട്ടില്ലെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ മികച്ച ഓഫര്‍ നല്‍കുന്ന മുംബൈ സിറ്റിയെ ഓഗ്‌ബെച്ചെ കൈവിടാന്‍ സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍.

  3. ഓഗ്‌ബെചെയെ റാഞ്ചാന്‍ തീരുമാനിച്ച് സിറ്റി ഗ്രൂപ്പ്, ബ്ലാസ്റ്റേഴ്‌സിന് മുഖത്തടി!

    Leave a Comment

    സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ലബായി മാറിയ മുംബൈ സിറ്റി എഫ്‌സിയുടെ റഡാറില്‍ പതിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനും കുന്തമുനയുമായുമായ ബെര്‍ത്തലോമവ ഓഗ്‌ബെചെ. നൈജീരിയിന്‍ താരത്തെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്‌സി ചര്‍ച്ച ആരംഭിച്ചതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്.

    മുംബൈ സിറ്റിയുടെ പുതിയ കോച്ച് സെര്‍ജിയോ ലൊബേരയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുന്‍ പിഎസ്ജി സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ക്ലബ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ലൊബേര പരിശീലിപ്പിച്ച എഫ്‌സി ഗോവയ്‌ക്കെതിരെ ഓഗ്‌ബെചെ നടത്തിയ പ്രകടനത്തില്‍ ആകൃഷ്ടനായാണ് ലൊബേര ഓഗ്‌ബെചെയെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജുമെന്റിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    നേരത്തെ തന്നെ എഫ്‌സി ഗോവയുടെ മികച്ച താരങ്ങളെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി ഏഴാം സീസണ് വന്‍ തയ്യാറെടുപ്പാണ് നടത്തുന്നത്. എഫ്‌സി ഗോവ നായകനായിരുന്ന മന്ദാര്‍ റാവും ദേശായി, പ്രതിരോധനിരയിലെ വന്‍മതിലുകളായിരുന്ന മുര്‍തദ്ദ ഫാള്‍, അഹ്മദ് ജെഹ്‌റു എന്നിവരെ ഇതിനോടകം തന്നെ മുംബൈ സിറ്റി തങ്ങളുടെ നിരയിലെത്തിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഓഗ്‌ബെചെയെ സ്വന്തമാക്കാനും സിറ്റി ഗ്രൂപ്പ് നീക്കം നടത്തുന്നത്.

    കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഓഗ്‌ബെചെ. ടീം നേടിയ 29 ഗോളുകളില്‍ 15ഉം നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായും ഓഗ്‌ബെചെ മാറിയിരുന്നു.

    2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ കളിച്ചാണ് ഓഗ്‌ബെചെ ഇന്ത്യയില്‍ ആദ്യമായി പന്ത് തട്ടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ശേഷമാണ് കോച്ച് എല്‍ക്കോ ഷറ്റോരിയ്‌ക്കൊപ്പം താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂറുമാറിയത്. എല്‍ക്കോയെ ഒരു സീസണ് ശേഷം ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കിയതോടെയാണ് ടീമിന്റെ നായകനായ ഓഗ്‌ബെചെയും ക്ലബും തമ്മില്‍ ആസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണം. ഇതിനിടെ പ്രതിഫലം വെട്ടികുറക്കാന്‍ ക്ലബ് ആവശ്യപ്പെട്ടതും ഓഗ്‌ബെചെയെ ചൊടിപ്പിച്ചിരുന്നു.

  4. നിര്‍ണ്ണായകമായ 48 മണിക്കൂറുകള്‍, ക്യാപ്റ്റന്‍ ഓഗ്‌ബെചെയുടെ ഭാവി തീരുമാനമാകും

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബെര്‍ത്തലമോവ് ഓഗ്‌ബെചെ ക്ലബില്‍ തുരുമോയെന്ന് രണ്ട് ദിവസത്തിനുളളില്‍ അറിയാം. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ തുടരുമോയെന്ന കാര്യത്തില്‍ ഓഗ്‌ബെചെ ഉടന്‍ തീരുമാനമെടുക്കും. എന്ത് വിലകൊടുത്തും ഒഗ്‌ബെചെയെ ടീമില്‍ നിലനിര്‍ത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

    കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാന്‍ തീരുമാനിച്ചത് മുതലാണ് ഓഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമോയെന്ന കാര്യം സംശയത്തിലായത്. ഓഗ്‌ബെചെയുടെ ഏജന്റുമായി ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

    കഴിഞ്ഞ സീസണില്‍ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരമാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഓഗ്‌ബെചെഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു. ഒരു വര്‍ഷത്തേക്കു കൂടെ ഓഗ്‌ബെചെ കേരളത്തില്‍ കരാര്‍ ഉണ്ട്. എന്നാല്‍ പ്രതിഫല കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ ഓഗ്‌ബെചെ തയ്യാറല്ല.

    സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

  5. ഷറ്റോരി പോയി, ക്ലബ് വിടാനുറച്ച ഓഗ്ബെചെയെ ബ്ലാസ്‌റ്റേഴ്‌സ് പിടിച്ച് നിര്‍ത്തിയതിങ്ങനെ

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സ് നായകന്‍ ബെര്‍ത്തലോമിവ് ഓഗ്ബെചെയെ ക്ലബ് പിടിച്ച് നിര്‍ത്തിയത് ചില വിട്ടുവീഴ്ച്ചകള്‍ ചെയ്ത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓഗ്ബെചെയുടേത് അടക്കം വിദേശ താരങ്ങളുടെ വേതനം കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. മാത്രമല്ല തന്നെ ടീമിലേക്ക് കൊണ്ട് വന്ന പരിശീലകന്‍ എല്‍കോ ഷറ്റോരിയെ ബ്ലാസ്‌റ്റേ്‌സ് പുറത്താക്കുന്നതും നൈജീരിയന്‍ സൂപ്പര്‍ താരത്തിന് കാണെണ്ടി വന്നു.

    ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ച് മറ്റ് സാധ്യതകള്‍ തേടാന്‍ ഓഗ്ബെചെ തീരുമാനിച്ചത്. ഇതിനായി ഓഗ്ബെചെയുടെ ഏജന്റ് മറ്റ് ഐഎസ്എല്‍ ക്ലബുകളുമായി പ്രാഥമിക ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

    എന്നാല്‍ ജിങ്കനെ നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് അത്രയെളുപ്പത്തില്‍ ഓഗ്ബെചെയെ പോകുന്നതും അംഗീകരിക്കാനാകുമായിരുന്നില്ല. ഇതിനാല്‍ ഓഗ്ബെചെയുടെ വേതനം കുറയ്ക്കുന്നതില്‍ നിന്നും ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് പിന്‍വാങ്ങി. ഇതോടെയാണ് ഒരു വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ പുതുക്കാന്‍ മുന്‍ പിഎസ്ജി താരം തയ്യാറായത്.

    സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

    ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.

  6. ക്ലബ് വിടാനൊരുങ്ങിയ ഓഗ്‌ബെചെയെ ബ്ലാസ്‌റ്റേഴ്‌സ് അനുനയിപ്പിച്ചത് ഇങ്ങനെ

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബെര്‍ത്തലോമിവ് ഓഗ്‌ബെചെയെ ക്ലബ് പിടിച്ച് നിര്‍ത്തിയത് ചില വിട്ടുവീഴ്ച്ചകള്‍ ചെയ്ത്. നേരത്തെ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓഗ്‌ബെചെയുടേത് അടക്കം വിദേശ താരങ്ങളുടെ വേതനം കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ക്ലബ് ഉപേക്ഷിച്ച് മറ്റ് സാധ്യതകള്‍ തേടാന്‍ നൈജീരിയന്‍ സൂപ്പര്‍ താരം തീരുമാനിച്ചത്.

    എന്നാല്‍ ഓഗ്‌ബെചെയുടെ വേതനം കുറയ്ക്കുന്നതില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് പിന്‍വാങ്ങി. ഇതോടെയാണ് ഒരു വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ പുതുക്കാന്‍ മുന്‍ പിഎസ്ജി താരം തയ്യാറായത്.

    സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്സ് വിട്ടതോടെ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്ബെചെയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമുഖ സ്‌പോട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്ബെചെ ബ്ലാസ്റ്റേഴ്സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

    ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്‌ബെചെ മാറിയിരുന്നു.

  7. ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ശ്രമിക്കുന്നതിന് പിന്നിലെ രണ്ട് കാരണങ്ങള്‍

    Leave a Comment

    ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ സ്റ്റാര്‍ ബെര്‍ത്തലോമിവ് ഓഗ്ബെചെ ഐഎസ്എല്ലില്‍ മറ്റ് സാധ്യതകള്‍ തേടുന്നു എന്ന വാര്‍ത്ത ആരാധകരെ അല്‍പമൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിധ്യമായിരുന്നു. ഒറ്റസീസണ്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുളളുവെങ്കിലും 15 ഗോളുകള്‍ അടിച്ച താരം തകര്‍പ്പന്‍ പ്രകടനമാണ് മഞ്ഞപ്പടയ്ക്കായി കാഴ്ച്ചവെച്ചത്.

    ഓഗ്‌ബെചെയുടെ പ്രിയപ്പെട്ട പരിശീലകന്‍ എല്‍ഗോ ഷറ്റോരിയിലെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കിയതോടെയാണ് ക്ലബുമായി ഈ നൈജീരിയന്‍ താരം അകലാന്‍ തുടങ്ങിയത്. നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ഓഗ്‌ബെചെയെ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് ഷറ്റോരിയായിരുന്നു. ഷറ്റോരിയില്ലാത്ത ബ്ലാസ്‌റ്റേഴ്‌സില്‍ തുടരണമോയെന്ന കാര്യം ഓഗ്‌ബെചെ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. പുതിയ പരിശീലകന്‍ കിബു വികൂന എത്രത്തോളം ഓഗ്‌ബെചെയെ പരിഗണിക്കും എന്നതും താരത്തിന് വലിയ ആശങ്ക സൃഷ്ടിയ്ക്കുന്നു.

    മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ സാമ്പത്തിക സ്ഥിതിയിലും ഈ മുന്‍ പിഎസ്ജി താരം ഒട്ടും സന്തോഷവാനല്ല. ഓഗ്‌ബെചെ അടക്കമുളള താരങ്ങളോട് ശമ്പളം വെ്ട്ടിക്കുറക്കാനാണ് മാനേജുമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും മറ്റ് ഐഎസ്എല്‍ ക്ലബുകള്‍ തേടാന്‍ താരത്തെ പ്രേരിപ്പിക്കുന്നു.

    കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഓഗ്‌ബെച്ച ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

    ‘ഓഗ്ബെചെ ബ്ലാസ്റ്റേഴ്സ് വിടുമോ എന്ന കാര്യം എനിക്കറിയില്ല. എന്നാല്‍ മറ്റ് ക്ലബുകളുമായി ഓഗ്ബെചെയുടെ ക്യാമ്പ് സംസാരിക്കുന്നതായി എനിയ്ക്കറിയാം’ മാര്‍ക്കസ് ട്വിറ്റരില്‍ കറിച്ചു.

    ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.

  8. ആന്ന് പിഎസ്ജി സൂപ്പര്‍ താരം, പിന്നെ ഫുട്‌ബോള്‍ മറന്നു, ബ്ലാസ്‌റ്റേഴ്‌സിലേത് ഓഗ്‌ബെചെയുടെ പുതുജന്മം

    Leave a Comment

    ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരേയൊരു സൂപ്പര്‍ താരമാണ് ബെര്‍ത്തലോമിവ് ഓഗ്‌ബെചെ. ഐഎസ്എല്‍ ആറാം സീസണില്‍ ഓഗ്‌ബെചെ സ്‌ട്രൈക്ക് ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വാരിക്കൂട്ടിയത് അത്ര പെട്ടെന്നൊന്നും ആരാധകര്‍ മറക്കില്ല. ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു.

    നേരത്തെ നോര്‍ത്ത് ഈസ്റ്റിനായി കളിച്ചപ്പോഴും ഒാഗ്‌ബെചെ തന്റെ കാലുകൊണ്ട് തീതുപ്പിയിരുന്നു. അന്ന് 12 ഗോളാണ് ഈ നൈജീരിയന്‍ താരം നേടിയത്. ഐഎസ്എല്ലിലെ ഓഗ്ബെചെയുടെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു അത്.

    എന്നാല്‍ ഈ നൈജീരിയന്‍ താരത്തെ കുറിച്ച് മലയാളി ആരാധകര്‍ക്ക് അറിയാത്ത നിരവധി കഥകളുണ്ട്. ഒഗ്‌ബെചെയുടെ 17ാം വയസ്സില്‍ പാരീസ് സെന്റ് ജര്‍മ്മന്‍ തങ്ങളുടെ വണ്ടര്‍ കിണ്ടായിട്ടായിരുന്നു ഈ നൈജീരിയന്‍ താരത്തെ കണക്കാക്കിയിരുന്നു. ആറ് വര്‍ഷത്തേയ്ക്കാണ് ഓഗ്‌ബെചേയുമായി പിഎസ്ജി കരാറില്‍ ഒപ്പിട്ടത്.

    കൂടാതെ 2002ലെ ലോകകപ്പില്‍ തന്റെ 17ാം വയസ്സില്‍ ഒാഗ്‌ബെചെ നൈജീരിയന്‍ ടീമിലും ഇടംപിടിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ 90 മിനിറ്റിലും കളിച്ച താരം സ്വീഡനെതിരേയും നൈജീരിയക്കായി പന്തു തട്ടി. എന്നാല്‍ ചെറുപ്രായത്തില്‍ ലഭിച്ച ഹൈപ്പ് ഒാഗ്‌ബെചെയെ തകര്‍ക്കുകയായിരുന്നു. ഫ്രാന്‍സിലും ദേശീയ ടീമിനായും ഓഗ്ബെചെയ്ക്ക് പ്രശോഭിക്കാന്‍ പിന്നീട് കഴിഞ്ഞില്ല. പിന്നീട് താരത്തിന്റെ വന്‍ വീഴ്ച്ചയ്ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. 2004ലാണ് അവസാനമായി ഓഗ്ബെചെ നൈജീരിയക്കായി കളിച്ചത്.

    പിഎസ്ജിയ്ക്കായി നാല് വര്‍ഷം കളിച്ച ഓഗ്‌ബെചെ 57 മത്സരങ്ങള്‍ ആ ജെഴ്‌സി അണിഞ്ഞു. ആറ് ഗോളാണ് താരം നേടിയത്. പിന്നീട് ലിഗാ വണ്‍ ക്ലബുകളായ ബസ്തിയ, മെറ്റ്‌സ് എന്നീ ക്ലബുകള്‍ക്ക് പിഎസ്ജി താരത്തെ ലോണിന് കൈമാറുകയായിരുന്നു.

    പിന്നീട് 2006ഓടെ യുഎഇ ക്ലബ് അല്‍ ജസീറയില്‍ എത്തപ്പെട്ട താരത്തിന് പിന്നീടൊരിക്കലും പ്രതിഭയോട് നീതി പുലര്‍ത്താനായില്ല. ഇതിനിടെ യുഎഇ, മസ്‌ദോനിയ, ഇംഗ്ലണ്ട്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകള്‍ക്കായും താരം ബൂട്ടുകെട്ടി. ഇവിടെയൊന്നും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാന്‍ ഓഗ്‌ബെചെയ്ക്കായില്ല.

    എന്നാല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിയ്ക്കാന്‍ നില്‍ക്കെ വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഒഗ്‌ബെചെ. ഗോളുകള്‍ വാരിക്കൂട്ടാനും പ്രതിഭകൊണ്ട് വിസ്മയിപ്പിക്കാനും 35കാരന് കഴിയുന്നു. താരം വീണ്ടും നിരവധി ആരാധകരുളള സൂപ്പര്‍ താരമായും മാറിക്കഴിഞ്ഞു. കരിയറിന്റെ നല്ലകാലത്ത് പ്രതിഭ നഷ്ടപ്പെട്ടാലും തിരിച്ചുവരാനാകുമെന്ന് ഓഗ്‌ബെചെ ലോകത്തെ പഠിപ്പിക്കുന്നു.

  9. ഒരിക്കല്‍ പിഎസ്ജിയുടെ വണ്ടര്‍ കിഡ്, ഓഗ്‌ബെചെയുടേത് വന്‍ വീഴ്ച്ച, അറിയാ കഥകള്‍