Tag Archive: ATK-MB

  1. ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനുളള അവസരം ചോദിച്ച് എടികെ സൂപ്പര്‍ താരം

    Leave a Comment

    ഐഎസ്എല്‍ ചാമ്പ്യന്മാരായ എടികെയുടെ ബംഗാളില്‍ നിന്നുളള സൂപ്പര്‍ താരം പ്രീതം കോട്ടാലിന് ഒരു മോഹമുണ്ട്. അത് മറ്റൊന്നുല്ല കേരള ബ്ലാസ്‌റ്റേഴ്‌സിനായി പന്ത് തട്ടണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കോട്ടാല്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

    തനിക്ക് ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും മഞ്ഞപ്പടയുടെ ഭാഗമാകുമെന്നാണ് എടികെയുടെ പ്രധാന താരങ്ങളിലൊരാള്‍കൂടിയായ പ്രീതം കോട്ടാല്‍ പറയുന്നത്. കൊച്ചിയിലെ നിറഞ്ഞ കവിഞ്ഞ കേരളത്തിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുക വല്ലാത്തൊറു അനുഭവമായിരിക്കുമെന്നും കോട്ടാല്‍ കൂട്ടിചേര്‍ത്തു.

    അതെസമയം എടികെയ്‌ക്കൊപ്പം മോഹന്‍ ബഗാന്‍ ലയിച്ചതിനേയും പ്രീതം സ്വാഗതം ചെയ്തു. ഇത് കൂടുതല്‍ കരുത്തുറ്റ ടീമായി മാറാന്‍ എടികെയ്ക്കാകുമെന്നും എഎഫ്‌സി കപ്പി വിജയം വരെ സ്വന്തമാക്കാനാകുമെന്നും പ്രീതം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

    എടികെ പരിശീലകന്‍ ഹബാസിനെ പ്രശംസകൊണ്ട് മൂടിയ പ്രീതം അദ്ദേഹത്തിന്റെ പരിശീന രീതികളേയും പ്രശംസിച്ചു. റോയ് കൃഷ്ണ മുതല്‍ കോമള്‍ തട്ടാല്‍ വരെയുളള താരങ്ങളെ ഒരു പോലെ പരിഗണിക്കുന്ന പരിശീലകനാണെന്ന് പറഞ്ഞ പ്രീതം ഹബാസിന് കീഴില്‍ കളിക്കുന്നത് താനേറെ ആസ്വദിക്കുന്നതായും കൂട്ടിചേര്‍ത്തു.

    ഡല്‍ഹി ഡൈനാമോസില്‍ നിന്ന് കഴിഞ്ഞ സീസണില്‍ എടികെയിലെത്തിയ പ്രീതം 27 മത്സരങ്ങളില്‍ കൊല്‍ക്കത്തന്‍ ടീമിനായി ബൂട്ടണിഞ്ഞിരുന്നു. ഒരു ഗോളും ഈ പ്രതിരോധ താരം സ്വന്തമാക്കി. മോബന്‍ ബഗാന്‍, പൂണ സിറ്റി, ഇന്ത്യന്‍ ആരോസ് തുടങ്ങി ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുളള താരമാണ് പ്രീതം.

    ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായ ഈ 26 കാരന്‍ ഇതിനോടകം തന്നെ 36 രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് യോഗ്യ മത്സരങ്ങളിലും പ്രീതം കളിക്കുന്നുണ്ട്.

  2. ഐഎസ്എല്‍ ചാമ്പ്യന്‍ ഇന്ന് തട്ടുകട നടത്തുന്നു, ഇതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍

    Leave a Comment

    ഒരു കാലത്ത് ഐഎസ്എല്ലിന്റെ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞ് നിന്ന താരമാണ് ബംഗാള്‍ സ്വദേശിയായ ബിശ്വജിത്ത് സാഹ. ആദ്യ സീസണില്‍ കിരീടം നേടിയ അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്കായി ഒരു കളി ഒഴികെ എല്ലാ മത്സരത്തിലും ബൂട്ടുകെട്ടിയ താരം. പ്രതിരോധ നിരയിലെ കുന്തമുന.

    എന്നാല്‍ ഇപ്പോള്‍ ജീവിക്കാനുളള നെട്ടോട്ടത്തിലാണ്. സഹോദരനൊപ്പം ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ബന്ദാല്‍ എന്ന സ്ഥലത്ത് ഫാസ്റ്റ് ഫുഡ് തട്ടുകട നടത്തുകയാണ് ബിശ്വജിത്ത്. കരിയറില്‍ പരിക്ക് വില്ലനായപ്പോള്‍ ഈ മുന്‍ മോഹന്‍ ബഗാന്‍ താരത്തിന് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലാതെയായി.

    2018ല്‍ മുംബൈ സിറ്റിയോടൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ് ബിശ്വജിത്തിന്റെ കരിയര്‍ തകര്‍ത്ത പരിക്കെത്തിയത്. പ്രീസീസണ്‍ ഒരുക്കത്തിന്റെ ഭാഗമായി സ്‌പെയിനിലെ വലന്‍സിയില്‍ വെച്ചാണ് കളിക്കാര്‍ക്ക് സാദാരണയായി സംഭവിക്കാറുളള കാലിലെ പിന്‍തുട ഞെരമ്പിന് പരിക്കേറ്റത്.

    എന്നാല്‍ പിന്നീടൊരിക്കലും ഈ താരത്തിന് ഫുട്‌ബോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനായില്ല. ഇതോടെയാണ് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ബിശ്വജിത്ത് തട്ടുകട തുടങ്ങേണ്ടി വന്നത്. കൊവിഡ് 19 മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ച കടയില്‍ നിന്ന് വരുമാനം നിലച്ച് ഏറെ പ്രതിസന്ധി അനുഭവിക്കുകയാണ് ഈ താരമിപ്പോള്‍.

    കൊല്‍ക്കത്ത ലീഗില്‍ കളിച്ച് തിരിച്ചുവരവിന് ശ്രമിക്കണം എന്ന് ആഗ്രഹിക്കുന്നതിനിടെയാണ് കോവിഡ് പിടിമുറുക്കിയതും ലീഗുകളെല്ലാം റദ്ദാക്കിയതും. ഇതോടെ ബിശ്വജിത്തിന്റെ തിരിച്ചുവരവും പ്രതിസന്ധിയിലായി. കരിയറില്‍ ഇനി പരിശീലക വേഷമണിയണമെന്നെല്ലാം ബിശ്വജിത്തിന് ആഗ്രഹമുണ്ടെങ്കിലും അതൊന്നും ഇനി നടക്കാന്‍ സാധ്യതയില്ലെന്നാണ് നിരാശനായി താരം പറയുന്നത്.

    എടികെയും മുംബൈ സിറ്റി എഫ്‌സിക്കും പുറമെ സാല്‍ഗോക്കര്‍, ഡെംപോ എഫ്‌സി, മോഹന്‍ ബഗാന്‍ എന്നീ ക്ലബുകളുടെയെല്ലാം ഒരു കാലത്തെ വിശ്വസ്ത പ്രതിരോധ മതിലായിരുന്നു ഈ താരം എന്നറിയുമ്പോഴാണ് ബിശ്വജിത്തിന്റെ തകര്‍ച്ചയുടെ ആഴങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്.

  3. എടികെ മോഹന്‍ ബാഗാനെ നയിക്കാന്‍ വന്‍ താരമെത്തുന്നു

    Leave a Comment

    ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുമായി ഐലീഗ് ജേതാക്കളായ മോഹന്‍ ബഗാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ലയിച്ചതോടെ എടികെ-മോഹന്‍ ബഗാനെന്ന കരുത്തുറ്റ ടീമിന്റെ പിറയ്ക്കാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ഇനി ഈ ടീം ഐഎസ്എല്ലില്‍ എന്ത് അത്ഭുതമാണ് കാഴ്ച്ചവെക്കുക എന്ന് ഉറ്റുനോക്കുകയാണ് കായിക ലോകം.

    എടികെ-മോഹന്‍ ബാഗാന്‍ ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ബിസിസിഐ പ്രസിഡന്റും എടികെയുടെ സഹഉടമയുമായ സൗരവ് ഗാംഗുലിയെ നിശ്ചയിച്ചേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പറത്ത് വരുന്നത്. ന്യൂസ് 18 അടക്കമുളള ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    എടികെ- മോഹന്‍ബഗാന്‍ ലിമിറ്റഡ് എന്ന പേരില്‍ ആണ് പുതിയ ക്ലബ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കമ്പനിയ്ക്ക് കീഴിലുളള ആദ്യ ബോര്‍ഡ് മീറ്റിങ് ജൂലൈ 10നു വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ഈ യോഗത്തിലായിരിക്കും ടീമിന്റെ മുഖ്യ ഡയറക്ടര്‍ ആരായിരിക്കും എന്ന് തീരുമാനിക്കുക.

    കൂടാതെ ടീമിന്റെ ജേഴ്‌സി, ലോഗോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അന്തിമ തീരുമാനവും ഈ യോഗത്തില്‍ കൈകൊള്ളും. 80 ശതാനം ഓഹരികള്‍ ആണ് എടികെയുടെ ഉടമസ്ഥര്‍ ആയ സഞ്ജീവ് ഗോയെങ്കെ ഗ്രൂപ്പിന് പുതിയ ക്ലബില്‍ ഉളളത്. മോഹന്‍ ബഗാന്‍ മാനേജുമെന്റിന് 20 ശതമാനം ഓഹരികള്‍ മാത്രമേ നിലവില്‍ ഉളളൂ.

  4. ലയനം, ബഗാനുമായി കരാറുളള താരങ്ങള്‍ക്ക് എന്ത് സംഭവിക്കും?

    Leave a Comment

    മൂന്ന് തവണ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കാന്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാന്‍ ലയിച്ചതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫുട്‌ബോള് വാര്‍ത്ത. ഇതോടെ മോഹന്‍ ബഗാനില്‍ കളിച്ചിരുന്ന താരങ്ങളുടെ ഭാവി കൂടുതല്‍ സങ്കീര്‍ണമായി.

    ആറ് താരങ്ങളൊഴികെ മറ്റെല്ലാ താരങ്ങളുമായുളള മോഹന്‍ ബഗാന്റെ കരാര്‍ ഈ വര്‍ഷം അവസാനിച്ചിരുന്നു. ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷങ്ങള്‍ വരെ കരാറുളള ആറ് താരങ്ങളാണ് ഇനി ബഗാന്‍ ടീമില്‍ അവശേഷിക്കുന്നത്.

    ബഗാന്‍ അക്കാദമി താരങ്ങളായ സുഭോ ഘോഷ്, എസ്‌കെ സാഹില്‍, ദീപ് ഷാ, കിയാന്‍ നസ്‌റി എന്നവരുമായി 2019-20 സീസണ് മുമ്പ് തന്നെ നാല് വര്‍ഷത്തോളം കരാറില്‍ ബഗാന്‍ ഒപ്പ് വെച്ചിരുന്നു. വിദേശതാരങ്ങളായ ലാല്‍റംസുവ കിന്‍ഗ്‌തെയും ഫ്രാന്‍ ഗോണ്‍സാലസുമായി ബഗാന് 2021 വരെ കരാറുണ്ട്.

    മോഹന്‍ ബഗാന്‍ ഇതിനോടകം തന്നെ തങ്ങള്‍ക്ക് താല്‍പര്യമുളള താരങ്ങളുമായി ഒരു കാരാറിന് ഒപ്പിട്ടിട്ടുണ്ട്.

    ‘അവരോടെല്ലാം ഒരു കരാറില്‍ ഞങ്ങളെത്തിയിട്ടുണ്ട്. ചില താരങ്ങളെ ലയനത്തോടെ പുതിയ ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. മറ്റ് ചിലരോട് ക്ലബ് വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. ഏന്തൊക്കെയാണ് കൂടുതല്‍ വിശദാംശങ്ങളെന്ന് പിന്നീട് വെളിപ്പെടുത്തും’ മോഹന്‍ ബഗാന്‍ ഫിനാഷ്യല്‍ സെക്രട്ടറിയും എടികെ-മോഹന്‍ ബഗാന്‍ ബോര്‍ഡ് മെമ്പറുമായ ദോബാഷിഷ് ദത്ത ഗോള്‍ ഡോട്ട് കോമിനോട് പറഞ്ഞു.

    അതായത് മോഹന്‍ ബഗാന്‍ അക്കാദമി താരങ്ങളുമായി എടികെ-കൊല്‍ക്കത്ത ക്ലബ് പുതിയ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാനാകുന്നത്. ഇതില്‍ സുഭോ ഘോഷിനേയും എസ്‌കെ സാഹിലിനേയും ഹബാസിന് കീഴിലുളള സീനിയര്‍ ടീമിലേക്കും ദീപ് സാഹ കിയാന്‍ നസ്‌റി എന്നവിരെ എടികെ-മോഹന്‍ ബഗാന്‍ റിസര്‍വ്വ് ടീമിലേക്കുമാണ് പരിഗണിച്ചിരിക്കുന്നത്.

    ഫ്രാന്‍ ഗോണ്‍സാലസ് ആകട്ടെ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ നിരവധി ഐഎസ്എല്‍ ക്ലബുകളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എടികെ ഫ്രാനിനെ ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

    കഴിഞ്ഞ മാര്‍ച്ചിലാണ് ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയും ഐലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനും ലയിച്ചത്. ഇരുവരും ഒരുമിച്ചാകും 2021 എഎഫ്‌സി കപ്പ് മുതല്‍ പന്ത് തട്ടുക.

  5. കൊല്‍ക്കത്തയ്ക്ക് ജിങ്കനെ വിട്ടുകൊടുക്കില്ല, അപ്രതീക്ഷിത നീക്കവുമായി മറ്റൊരു സൂപ്പര്‍ ക്ലബും

    Leave a Comment

    മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സ്വന്തമാക്കാന്‍ അപ്രതീക്ഷിത നീക്കവുമായി എഫ്‌സി ഗോവയും. ജിങ്കനെ എടികെ-മോഹന്‍ ബഗാന്‍ ഏതാണ്ട് സ്വന്തമാക്കി എന്ന് ഉറപ്പിച്ച് നില്‍ക്കെയാണ് ജിങ്കന് വലിയ ഓഫര്‍ നല്‍കി എഫ്‌സി ഗോവയുടെ രംഗപ്രവേശനം. കൊല്‍ക്കത്തയേയും ഗോവയേയും കൂടാതെ ഒഡീഷ എഫ്‌സിയാണ് ജിങ്കനായി ശ്രമം നടത്തുന്ന മൂന്നാമത്തെ ടീം.

    എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ ശക്തമാക്കാന്‍ ഉദ്ദേശിച്ചാണ് എഫ്‌സി ഗോവ ജിങ്കനായി നീക്കം നടത്താന്‍ കാരണം. പുതിയ സ്പാനിഷ് പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയ്ക്ക് ജിങ്കനെ ഏതുവിധേനയും ടീമിലെത്തിച്ചാല്‍ കൊള്ളാമെന്നുണ്ട്.

    ഇതോടെ എങ്ങോട്ട് പോകണമെന്നുളള തീരുമാനം എടുക്കേണ്ടത് ഇനി ജിങ്കനാണ്. തന്റെ ഭാവി മുന്നില്‍ കണ്ടാകും ജിങ്കന്‍ ഏത് ടീമിനെയും തിരഞ്ഞെടുക്കു. കേരള ബ്ലാസ്‌റ്റേഴ്‌സിലേത് പോലെ ഇനി ഒരു ടീമിലും വര്‍ഷങ്ങളോളം നില്‍ക്കാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരം തീരുമാനിച്ചിട്ടില്ല. പരമാവധി സാധ്യതകളെല്ലാം ഉപയോഗിക്കാനാണ് ജിങ്കന്റെ തീരുമാനം.

    നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. അതിനിടെയാണ് കൊല്‍ക്കത്ത ജിങ്കനെ സ്വന്തമാക്കിയതായി പ്രമുഖ ബംഗാളി ദിനപത്രം ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തത്.

    കഴിഞ്ഞ മാസമാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.

    ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

    2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.

  6. എടികെയില്‍ നിന്ന് പ്രതിരോധ താരത്തെ റാഞ്ചാന്‍ കരുക്കള്‍ നീക്കി ബ്ലാസ്‌റ്റേഴ്‌സ്

    Leave a Comment

    സന്ദേഷ് ജിങ്കന്‍ എടികെയില്‍ എത്തി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കൊല്‍ക്കത്തയില്‍ നിന്ന് മറ്റൊരു ഇന്ത്യന്‍ പ്രതിരോധ താരത്തെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

    ഇതോടെ ആ താരമാരെന്ന അന്വേഷണത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ജിങ്കന്‍ പരിക്കേറ്റതിനാല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച രാജു ഗെയ്ക്കുവാദ് ടീമില്‍ തുടര്‍ന്നേക്കുമെന്നുളള സൂചനയും മെര്‍ഗുളാനോ നല്‍കുന്നുണ്ട്. ഗെയ്ക്ക് വാദിന്് ബ്ലാസ്‌റ്റേഴ്‌സുമായുളള കരാര്‍ നീട്ടാന്‍ കഴിയുമെന്നും മെര്‍ഗുളാനോ നിരീക്ഷിക്കുന്നു.

    നിലിവില്‍ എടികെയ്ക്ക് ശക്തമായ പ്രതിരോധ നിരയാണ് ഉളളത്. ജിങ്കന്‍ കൂടി വരുന്നതോട് അത് പിളര്‍ത്താന്‍ എതിരാളികള്‍ വിയര്‍ക്കേണ്ടി വരും. സുഭാഷിഭ് ബോസ്, പ്രീഥം കോട്ടാല്‍, സുമിത് രതി എന്നീ ഇന്ത്യന്‍ ഡിഫന്റര്‍മാരും അഗസ് ഗാര്‍സ്യ , ജോണ്‍ ജോണ്‍സണ്‍ തുടങ്ങിയ വിദേശ താരങ്ങളും ജിങ്കനെ കൂടാതെ കൊല്‍ക്കത്തന്‍ പ്രതിരോധ നിരയില്‍ ഇപ്പോഴുണ്ട്. ഇതില്‍ ഏത് ഇന്ത്യന്‍ പ്രതിരോധ താരത്തേയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമല്ല.

    അതെസമയം ലയനത്തിലൂടെ എടികെയിലെത്തിയ മോഹന്‍ ബഗാനിലെ കിബുവിന്റെ പ്രിയ ശിഷ്യന്‍ എസ്‌കെ സാഹിലിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളില്‍ ഒന്നായാണ് സാഹിലിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. എന്നാല്‍ മോഹന്‍ ബഗാനുമായി നാലുവര്‍ഷത്തെ കരാറിലാണ് താരമിപ്പോള്‍. അതുകൊണ്ട് തന്നെ സാഹിലിനെ വാങ്ങണം എങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുക തന്നെ നല്‍കേണ്ടി വരും.

    ഈ സീസണോടെ മോഹന്‍ ബഗാന്‍ എ.ടി.കെയുമായി ലയിക്കുന്നതിനാല്‍ സാഹില്‍ തന്റെ തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്ങനെ ടീമുകളുടെ ലയനം സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സാഹിലിന്റെ എടികെയുമായുളള കരാറിന്റെ സാധുത നിലനില്‍ക്കുന്നത്.

    ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ഹൈദരാബാദ് എഫ്.സി, ഒഡീഷ എഫ്.സി എന്നീ ടീമുകള്‍ സാഹിലിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വികൂനയുടെ പ്രിയ ശിഷ്യനായതിനാല്‍ ബഗാന്‍ വിടുകയാണെങ്കില്‍ സാഹില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനാണ് കൂടുതല്‍ സാധ്യത.

  7. കൂറ്റന്‍ ഓഫര്‍ നല്‍കി, റോയ് കൃഷ്ണയുടെ കാര്യം തീരുമാനമായി

    Leave a Comment

    ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം റോയ് കൃഷ്ണ ക്ലബില്‍ തുടരും. ക്ലബ് വിടാനൊരുങ്ങിയ ഫിജിയന്‍ താരത്തിന് കൂറ്റന്‍ ഓഫര്‍ നല്‍കിയാണ് എടികെ റോയ് കൃഷ്ണയെ പിടിച്ച് നിര്‍ത്തിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം സ്ഥിരീകരിച്ചു.

    നേരത്തെ എടികെയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് റോയ് കൃഷ്ണ പരസ്യമായി പറഞ്ഞിരുന്നു. തുടര്‍ന്ന് യൂറോപ്പിലെ ചില ക്ലബുകളും റോയ് കൃഷ്ണയെ നോട്ടമിട്ടിരുന്നു. കൂടാതെ മുംബൈ സിറ്റി അടക്കം രണ്ട് ഐഎസ്എല്‍ ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു.

    കഴിഞ്ഞ ഐഎസ്എല്ലില്‍ എടികെയെ കിരീടവിജയത്തിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്കാണ് റോയ് കൃഷ്ണ വഹിച്ചത്. 23 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 6 അസിസ്റ്റും ആണ് സീസണില്‍ റോയ് കൃഷ്ണ നേടിയത്. കിവീസ് ക്ലബായ വെല്ലിങ്ടണ്‍ ഫീനിക്സില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഇന്ത്യയിലേക്കുളള വരവ്.

    ഫിജിയ്ക്കായി രാജ്യന്തര ഫുട്ബോളില്‍ 40 മത്സരങ്ങള്‍ കളിച്ചിട്ടുളള റോയ് 29 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2007 മുതല്‍ ഫിജി ടീമില്‍ സ്ഥിരസാന്നിധ്യമാണ് ഈ 32കാരന്‍.

  8. ലയനം, കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ക്ക് പുതിയ പേരായി

    Leave a Comment

    ഐഎസ്എല്‍ ടീമായ എടികെ കൊല്‍ക്കത്തയും ഐലീഗ് വമ്പന്‍മാരായ മോഹന്‍ ബഗാനും ഈ വര്‍ഷം ജനുവരിയിലാണ് ഔദ്യോഗികമായി ലയിച്ചത്. എടികെ കൊല്‍ക്കത്ത ഉടമ സഞ്ജീവ് ഗോന്‍ക ബഗാന്റെ 80 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കിയതോടെയാണ് ലയനം സാധ്യതമായത്.

    ഇതോടെ ഇരുടീമുകളും ലയിച്ച് ഒരു ടീമായി ഐഎസ്എല്ലിന്റെ ഭാഗമാകും. പുതിയ ടീമിന്റെ പേരും പുറത്ത് വന്നിട്ടുണ്ട്. എടികെ മോഹന്‍ബഗാന്‍ എന്നായിരിക്കും ഇനി ഈ ടീമിന്റെ പേര്. ടീമിന്റെ പേര് തീരുമാനമായതോടെ ഇനി ജേഴ്‌സിയും ലോഗോയും ആണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇതും ഉടന്‍ പുറത്തിറങ്ങും.

    എടികെ പരിശീലകനായ ഹബാസാണ് പുതിയ ടീമിന്റെ പരിശീലകന്‍. മോഹന്‍ ബഗാന്റെ പരിശീലകനായ കിബു വികൂന ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനുമായി.

    പുതിയ ക്ലബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ എന്ത് മാറ്റമുണ്ടാക്കും എന്ന് ഉറ്റ് നോക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഈ നീക്കം വിജയിച്ചാല്‍ ഒരുപക്ഷെ സമാനമായ നിരവധി പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഉണ്ടായേക്കാം.

  9. ജയേഷ് റാണ എടികെ വിടുന്നു, റാഞ്ചുന്നത് ഈ ക്ലബ്

    Leave a Comment

    ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുടെ ഇന്ത്യന്‍ സൂപ്പര്‍ താരം ജയേഷ് റാണ ക്ലബ് വിടുന്നതായി റിപ്പോര്‍ട്ട്. മറ്റൊരു ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജയേഷിനെ സ്വന്തമാക്കാനൊരുങ്ങുന്നത്.

    കഴിഞ്ഞ സീസണ്‍ അവസാനത്തോടെ നോര്‍ത്ത് ഈസ്റ്റ് വിട്ട റീഡിമിന്റെ പകരക്കാരനായാണ് ജയേഷിനെ നോര്‍ത്ത് ഈസ്റ്റ് പരിഗണിക്കുന്നത്.

    ഇരു വിങ്ങുകളിലും ഒരുപോലെ വഴങ്ങുന്ന ജയേഷിനെ സ്വന്തമാക്കാനായാല്‍ നോര്‍ത്ത് ഈസ്റ്റിന് മുതല്‍കൂട്ടാകും. ചെന്നൈയിന്‍ എഫ്സിയിലൂടെ ഐഎസ്എല്ലിലേക്ക് എത്തിയ ജയേഷ് കഴിഞ്ഞ മൂന്ന് സീസണുകളിലും എ ടി കെ നിരയില്‍ സ്ഥിര സാന്നിധ്യമാണ്. ഈ വരുന്ന മാസത്തോടെ എ ടി കെയിലെ കരാര്‍ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നോര്‍ത്ത് ഈസ്റ്റ് താരത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചത്.

    കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി 18 മത്സരങ്ങള്‍ കളിച്ച ജയേഷ് ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഐസ്വോളില്‍ നിന്നാണ് നിതീഷ് എടികെയിലെത്തിയത്. 69 ഐഎസ്എല്‍ മത്സരങ്ങള്‍ ഇതിനോടകം ജയേഷ് കളിച്ച് കഴിഞ്ഞു.

  10. എടികെയ്ക്കും സൂപ്പര്‍ താരത്തെ നഷ്ടമാകുന്നു, റാഞ്ചാന്‍ യൂറോപ്യന്‍ ക്ലബുകള്‍

    Leave a Comment

    ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ കൊല്‍ക്കത്തയ്ക്ക് അവരുടെ സൂപ്പര്‍ താരത്തെ നഷ്ടമാകുന്നു. എടികെയുമായുളള കരാര്‍ അവസാനിപ്പിക്കാനാണ് ഫിജി താരമായ റോയ് കൃഷ്ണയുടെ തീരുമാനം. പുതിയ സീസണില്‍ കരാര്‍ നീട്ടാന്‍ എടികെ-മോഹന്‍ ബഗാന്‍ ടീം തയ്യാറാണെങ്കിലും റോയ് കൃഷ്ണയ്ക്ക് എടികെയില്‍ തുടരാന്‍ താല്‍പര്യമില്ല. ഈ മാസം അവസാനത്തോടെ റോയ് കൃഷ്ണയും എടികെയും തമ്മിലുളള കരാര്‍ അവസാനിയ്ക്കും.

    നിലവില്‍ യൂറോപ്പിലെ ചില ക്ലബുകള്‍ റോയ് കൃഷ്ണയെ നോട്ടമിട്ടിട്ടുണ്ട്. കൂടാതെ വടക്കേ അമേരിക്കന്‍ ക്ലബുകളും രണ്ട് ഐഎസ്എല്‍ ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. റോയ് കൃഷ്ണ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. റോയ് കൃഷ്ണ ഇന്ത്യ വിട്ടാല്‍ ഐഎസ്എള്‍ ആരാധകര്‍ക്ക് കടുത്ത തിരിച്ചടിയാകും ആ നീക്കം.

    കഴിഞ്ഞ ഐഎസ്എല്ലില്‍ എടികെയെ കിരീടവിജയത്തിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്കാണ് റോയ് കൃഷ്ണ വഹിച്ചത്. 23 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 6 അസിസ്റ്റും ആണ് സീസണില്‍ റോയ് കൃഷ്ണ നേടിയത്. കിവീസ് ക്ലബായ വെല്ലിങ്ടണ്‍ ഫീനിക്സില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഇന്ത്യയിലേക്കുളള വരവ്.

    ഫിജിയ്ക്കായി രാജ്യന്തര ഫുട്ബോളില്‍ 40 മത്സരങ്ങള്‍ കളിച്ചിട്ടുളള റോയ് 29 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2007 മുതല്‍ ഫിജി ടീമില്‍ സ്ഥിരസാന്നിധ്യമാണ് ഈ 32കാരന്‍.